HEADLINES
ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീനയ്ക്ക് യാത്രയയപ്പ് നല്‍കി :: ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് മലങ്കര പള്ളിയില്‍ തിരുനാള്‍ :: പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണൽ ടാലെന്റ്റ് ഷോ മത്സരം :: "വാനവിരവിൽ നാഥൻ വന്നെത്തിടാറായ് ഉയർപ്പിൻ കാഹളം കേട്ടിടറായ് " പി.സി.എൻ.എ.കെ കോൺഫ്രൻസ് തീം സോങ്ങ് പുറത്തിറക്കി :: ജോൺ വർഗീസിന്റെ നേതൃത്വത്തിലുള്ള ഫോമ 2020 ന്യൂ യോർക്ക് ടീമിന്റെ സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ചു ! :: ഫോമായുടെ നന്മക്കും വളർച്ചക്കും ഫോമാ ന്യൂയോർക്ക് ടീമിനെ വിജയിപ്പിക്കുക!. :: ഫോമ കര്‍ഷകരത്‌നം അവാര്‍ഡ് ജോയ് ചെമ്മാച്ചേലിന് :: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ഫോമാ വിമന്‍സ് ഫോറം സണ്‍ഷൈന്‍ റീജിയണ്‍ :: ആനയം കുടുംബ സംഗമം ഡാളസില്‍ നടന്നു :: ദിവ്യാ സൂര്യദേവാര ജനറൽ മോട്ടേഴ്സ് സിഎഫ്ഒ ചീഫ് ഫിനാഷ്യൽ ഓഫിസർ :: മകള്‍ക്കു മദ്യം നല്‍കിയ മാതാവിന് 20 വര്‍ഷം തടവ് :: ഫിബാ സമ്മേളനം- ഡാലസില്‍ ഓഗസ്റ്റ് 2 - 5 വരെ :: "ഫോമാ കണ്‍വന്‍ഷന്‍ 2020"; അനുയോജ്യം ഡാളസ് തന്നെ: സജി എബ്രഹാം, ന്യൂയോര്‍ക്ക് :: ഷിക്കാഗോ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍ നേതൃത്വം തിരഞ്ഞെടുപ്പു പത്രിക സമര്‍പ്പിച്ചു :: ഡാളസ്സിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് വന്‍ വിജയം :: ബിജു മാത്യുവിനു കൊപ്പെല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം :: കെ.എച്ച്.എന്‍.എ മിഷിഗനു നവ നേതൃത്വം :: 2018 ഫോമാ കണ്‍വന്‍ഷന് പൊളിറ്റിക്കല്‍ ഫോറം ഒരുങ്ങി :: ന്യൂജേഴ്‌സി വെടിവെപ്പിൽ ഒരാൾ മരിച്ചു രണ്ടു ഡസനിലധികം പേർക്ക് പരിക്ക് :: ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിന് ഷിക്കാഗോ ബ്യുറോക്ക് നവസാരഥികൾ :: ടോറാന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018: ജേതാക്കളെ പ്രഖ്യാപിച്ചു :: ഫോമാ സതേൺ റീജിയൻ കാത്തിരിക്കുന്നു... ഒരേ മനസ്സോടെ ! :: ബഥേല്‍ പി. സ്റ്റാന്‍ലി നിര്യാതനായി :: ഫോമാ കണ്‍വന്‍ഷന്‍ വേദിയില്‍ ടൈം കീപ്പേഴ്‌സ് ഡോ.ജേക്കബ് തോമസും ടീമും :: ഫോമാ കണ്‍വന്‍ഷന്‍ - സൗത്ത് വെസ്റ്റ് റീജിയന്റെ തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ :: ഫോമാ സതേൺ റീജിയൻ കാത്തിരിക്കുന്നു... ഒരേ മനസ്സോടെ ! :: ജെയിനമ്മ മാത്യു മണിയാറ്റ് നിര്യാതയായി :: ടി 10 ക്രിക്കറ്റ് ഹങ്കാമ 2018 ജൂണ്‍ 16ന് സ്പ്രിങ്ങ് വാലിയില്‍. :: സമാധാനത്തിനുള്ള നോബല്‍ പ്രൈസ്- ട്രമ്പിന്റെ പേര് വീണ്ടും നിര്‍ദ്ദേശിച്ചു :: എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ - ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പ്രസംഗിക്കുന്നു
KUWAITI DINAR - 224.64 inr , SAUDI ARABIAN RIYAL - 18.13 inr , BRITISH POUND - 90.44 inr , UAE DIRHAM - 18.51 inr , AUSTRALIAN DOLLAR - 50.66 inr , CANADIAN DOLLAR - 51.51 inr , US DOLLAR - 68.02 inr , EURO - 79.04 inr , KUWAITI DINAR - 224.64 inr , SAUDI ARABIAN RIYAL - 18.13 inr , BRITISH POUND - 90.44 inr , UAE DIRHAM - 18.51 inr , AUSTRALIAN DOLLAR - 50.66 inr , CANADIAN DOLLAR - 51.51 inr , US DOLLAR - 68.02 inr , EURO - 79.04 inr , KUWAITI DINAR - 224.64 inr , SAUDI ARABIAN RIYAL - 18.13 inr , BRITISH POUND - 90.44 inr , UAE DIRHAM - 18.51 inr , AUSTRALIAN DOLLAR - 50.66 inr , CANADIAN DOLLAR - 51.51 inr , US DOLLAR - 68.02 inr , EURO - 79.04 inr , KUWAITI DINAR - 224.64 inr , SAUDI ARABIAN RIYAL - 18.13 inr , BRITISH POUND - 90.44 inr , UAE DIRHAM - 18.51 inr , AUSTRALIAN DOLLAR - 50.66 inr , CANADIAN DOLLAR - 51.51 inr , US DOLLAR - 68.02 inr , EURO - 79.04 inr ,

ഹോം

പ്രത്യേക ശ്രദ്ധയ്ക്ക്

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ വളരെയേറെ കോളിളക്കം സൃഷ്ടിച്ച പ്രവീൺ വർഗീസ് വധ കേസിൽ പ്രതി കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നു.! ഇത്  നീതി ന്യായ വ്യവസ്ഥയുടെ വിജയവും ഓരോ മലയാളിയുടെയും അഭിമാന നിമിഷവുമാണ്. ഇതിനായി രാവും പകലുമില്ലാതെ, തോരാത്ത കണ്ണുനീരുമായി, മുട്ടേണ്ട വാതിലുകളെല്ലാം മുട്ടി, നീതിക്കായി പട പൊരുതി വിജയിച്ച ശ്രീമതി ലൗലി വർഗീസിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പ്രണാമം ആദ്യം അർപ്പിക്കട്ടെ. ലോകത്തുള്ള എല്ലാ മലയാളി അമ്മമാർക്കും ഒരു മാതൃകയാണവർ. സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ കൗമാരം വിട്ടു മാറിയിട്ടില്ലായിരുന്ന പ്രവീൺ എന്ന സമർഥനായ വിദ്യാർത്ഥിയുടെ മരണത്തോടനുബന്ധിച്ചുള്ള ദുരൂഹതകൾക്ക് ഒരു അന്ത്യം കൂടിയായിരുന്നു ഈ വിധി. ലൗവ്!ലിയുടെ ഈ വിധിന്യായ വിജയത്തിന്റെ പിന്നിൽ കേഴുന്ന ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണുനീരുമുണ്ട്. 2014-ലാണ് പ്രവീണിന്റെ മൃതദേഹം ഇല്ലിനോയിലുള്ള കാർബൺഡെയിലിൽ ദുരൂഹമായ സാഹചര്യത്തിൽ അഞ്ചാം ദിവസം കണ്ടെത്തിയത്. പൊന്നുമോന്റെ മരണത്തിൽ നീതിക്കായി അലഞ്ഞു നടന്ന ഒരു അമ്മയുടെ വൈകാരിക ചിന്തകൾ അടങ്ങിയ ചോദ്യങ്ങൾക്ക് ഈ വിധിയിലൂടെ ഉത്തരവും കണ്ടെത്താൻ സാധിച്ചു. ഓമനിച്ചു വളർത്തിയ മകന്റെ ഓർമ്മകൾക്കു മുമ്പിൽ അടിപതറാതെ പടപൊരുതിയ ലവ്‌ലിയ്ക്ക് അനുകൂലമായ ഈ വിധിയിൽ മനസു നിറയെ ആശ്വാസവും ഉണ്ടായി. വിധി പ്രസ്താവിച്ച ദിനത്തിൽ വർഷങ്ങൾക്കു ശേഷം അന്ന് അവർ സമാധാനത്തോടെ ഉറങ്ങിയെന്നും പറഞ്ഞു. ലവ്‌ലിയുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. "ഞങ്ങൾ കാത്തു കാത്തിരുന്ന ഞങ്ങളുടെ പുത്രൻ പ്രവീണിന്റെ ദിനം അവസാനം വന്നെത്തി. ഈ വിധിക്കുവേണ്ടി പൂമ്പാറ്റയായി ഞങ്ങളുടെ ഭവനത്തിനു ചുറ്റും അവൻ പാറി പറക്കുന്നുണ്ടായായിരുന്നു. ഇനിമേൽ നിത്യതയിൽ സമാധാനമായി അവൻ വസിക്കട്ടെ." പ്രവീണിന്റെ അമ്മ അവനു നീതി ലഭിച്ചതിൽ സംതൃപ്തയാണ്. വിധിയിൽ സംഭവിക്കാൻ പോവുന്നതു അവർക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും 'താനിന്ന് സമാധാനവതിയെന്നും ഈ വിജയത്തിനു കാരണം തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെന്നും' ലവ്‌ലി പറഞ്ഞു. പലരും ജോലിസ്ഥലത്തു നിന്നും അവധിയെടുത്തു വിസ്താരവേളകളിൽ കോടതിയിൽ ഹാജരുണ്ടായിരുന്നു. കോടതിയിൽ നിത്യം വന്നിരുന്ന ആളുകളുടെ കണക്കുകൾ തന്നെ എത്രയെന്നറിയില്ല. സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ളവർ വിധി കേൾക്കാൻ കോടതി വരാന്തകളിൽ നിറഞ്ഞിരുന്നു. അവരിൽ പലർക്കും നീതി നിഷേധിച്ചവരായിരുന്നു. ലവ്‌ലി പറഞ്ഞു, "അവരെല്ലാം ഞങ്ങളെ നോക്കി നീതിക്കായുള്ള പ്രതീക്ഷകളും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കെട്ടിപിടിച്ച് അഭിനന്ദങ്ങളും അറിയിച്ചിരുന്നു." ലവ്‍ലിയും ഭർത്താവും ഇരുവരും പ്രൊഫഷണൽ ജോലിക്കാരാണ്. അമേരിക്ക എന്ന സ്വപ്നഭൂമിയിൽ കിട്ടിയ അവസരങ്ങൾ പാഴാക്കാതെ കുട്ടികളെ വളർത്തുകയെന്ന ലക്ഷ്യമായിരുന്നു ഈ മാതാപിതാക്കൾക്കുണ്ടായിരുന്നത്. സ്‌കൂളിലെ അദ്ധ്യാപകർക്കും കുടുംബത്തിലെ മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരമായിട്ടായിരുന്നു കുട്ടികൾ വളർന്നത്. എന്നാൽ അവരുടെ മകൻ 'പ്രവീൺ വർഗീസ്' ദുരൂഹ സാഹചര്യത്തിൽ കാട്ടിനുള്ളിൽ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്ത ആ കുടുംബത്തെ ഒന്നാകെ തളർത്തിയിരുന്നു. മകൻ പ്രവീൺ കാർബൺ ഡെയിൽ യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും ക്രിമിനൽ ജസ്റ്റിസുമായിരുന്നു പഠിച്ചിരുന്നത്. ഒരു സമർത്ഥനായ പോലീസ് ഓഫീസറാകണമെന്നായിരുന്നു അവന്റെ സ്വപനം. കൂടാതെ അവനു അമേരിക്കയിൽ എഫ്.ബി.ഐ. യിൽ ഉദോഗസ്ഥനാകണമെന്നുമുണ്ടായിരുന്നു. ഇവർക്ക് വളരെയധികം പ്രതിഭാവൈശിഷ്ട്യമുള്ള, സംഗീതത്തിലും ഡാൻസിലും പ്രഗൽപ്പരായ രണ്ടു പെൺമക്കളുമുണ്ട്‌. പ്രവീണും സംഗീതത്തിലും ഡാൻസിലും ജീവിച്ചിരുന്ന നാളുകളിൽ കഴിവുകൾ പ്രകടമാക്കിയിരുന്നു. ചിരിയും കളിയുമായുള്ള കുശല വർത്തമാനങ്ങൾ വഴി മറ്റുള്ളവരെ ചിരിപ്പിക്കയെന്ന പ്രത്യേകമായ വാസനയും അവനുണ്ടായിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരനുമായിരുന്നു. അങ്ങനെ സകല വിധ സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന നാളുകളിലാണ് പ്രവീൺ ദുരൂഹ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ടത്. 2014 ഫെബ്രുവരി പതിനാലാം തിയതി പ്രവീണും അവന്റെ കസ്യാനുമൊന്നിച്ച് ഒരു ക്ലബിൽ നടന്ന പാർട്ടിയിൽ സംബന്ധിച്ചിരുന്നു. അന്നു രാത്രി പതിനൊന്നര മണിയായപ്പോൾ അവൻ പാർട്ടി കഴിഞ്ഞു ആരോടും പറയാതെ മടങ്ങി പോയി. ഒറ്റയ്ക്ക് അവൻ എവിടെ പോയിയെന്നും എന്തു സംഭവിച്ചെന്നും പിന്നീടാർക്കും ഒന്നുമറിയില്ലായിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ അവൻ മാതാപിതാക്കളെ വീട്ടിൽ വിളിക്കുമായിരുന്നു. എന്നാൽ അന്നവൻ വന്നില്ല. വിളിച്ചില്ല. ലവ്‍ലിയുടെ എല്ലാ ശ്രമങ്ങളും കോടതി വിധിയിൽക്കൂടി വിജയത്തിന്റെ ഉച്ചാവസ്ഥ പ്രാപിച്ചത് അവരുടെ കുടുംബത്തിനും അവരെ സ്നേഹിക്കുന്നവർക്കും അമേരിക്കൻ മലയാളികൾക്കും സന്തോഷം നൽകിയ ഒരു വാർത്തയായിരുന്നു. പ്രവീണിന്റെ കൊലയിൽ കുറ്റക്കാരനായ 'ഗാജെ ബെഥൂനെ'യ്‌ക്കെതിരെ (Gaege Bethune) ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റമാരോപിച്ചാണ് വിധി വന്നിരിക്കുന്നത്.  ഇരുപതു മുതൽ അറുപതു വർഷം വരെ ശിക്ഷ കിട്ടാനുള്ള വകുപ്പുകൾ ചേർത്തായിരുന്നു കേസ്സുകൾ ഫയൽ ചെയ്തിരുന്നത്. പ്രവീണിന്റെ മരണത്തിൽ ഉത്തരം കിട്ടാതെ അനേകം ചോദ്യങ്ങൾ അവശേഷിക്കുന്ന വേളയിലായിരുന്നു കോടതിയുടെ അനുകൂലമായ ഈ വിധി വന്നത്. കാർബൺ ഡെയിലിലെ അധികാരികൾ ആദ്യം മുതൽ ഈ കേസ് മുക്കിക്കളയുവാൻ ശ്രമിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്നു പറഞ്ഞു കേസ് തള്ളിക്കളയാൻ അവർ സകലവിധ വ്യാജ റിപ്പോർട്ടുകളുമുണ്ടാക്കിയിരുന്നു. കേസിനെ ബലഹീനമാക്കാൻ കുതന്ത്രങ്ങളിൽക്കൂടി കുടുംബത്തെ തെറ്റി ധരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ലവ്‌ലി കുടുംബം അധികാരികളുടെ കാപട്യത്തിനു മുമ്പിൽ തല കുനിക്കാതെ സ്വന്തമായ അന്വേഷണങ്ങളോടെ കൊലപാതകത്തിന്റെ തെളിവുകൾ ശേഖരിച്ചു കൊണ്ടിരുന്നു. ദ്വൈമുഖ പരിവേഷമണിഞ്ഞുകൊണ്ടുള്ള  കാർബൺ ഡെയ്‌ലിലെ  പോലീസ് ഓഫിസർ പത്തു പേജ് റിപ്പോർട്ട് തയ്യാറാക്കുകയും കുറ്റങ്ങൾ മുഴുവൻ ഒന്നൊന്നായി പ്രവീണിൽ ചാരുകയും ചെയ്തു. പ്രവീൺ മദ്യപാനിയെന്നു റിപ്പോട്ടിൽ ചേർത്തിട്ടുണ്ടായിരുന്നു. അതിലൊന്നിലും തെളിവില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരത്തിയിരുന്നു. ലവ്!ലിയുടെ സുഹൃത്തുക്കളും സമൂഹവും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരെ എല്ലാ വിധത്തിലും പിന്താങ്ങിക്കൊണ്ടിരുന്നു. അവസാനം കേസ് ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ അടുത്തു പോവുകയും അങ്ങനെ കേസ് നേരായ ദിശയിൽ തിരിയുകയും ചെയ്തു. പുതിയു സ്പെഷ്യൽ പ്രോസിക്യൂട്ടർ റിപ്പോർട്ട് പരിശോധിക്കുകയും പോലീസുകാരുടെ റിപ്പോർട്ടിലെ വ്യാജ കാര്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു. എല്ലാ പോലീസുകാരും ഒരുപോലെ എഴുതിയിരുന്നത് പ്രവീണന്റെ മൃതശരീരത്തിലോ, തലയിലോ മുറിവുകളില്ലെന്നായിരുന്നു. മകനെപ്പറ്റി ചിലയിടത്ത് വെളുത്ത മനുഷ്യനെന്നും കൊന്നവനായ ഡ്രൈവറുടെ മൊഴിയിൽ കറുത്തവനെന്നും റിപ്പോർട്ടിൽ പൊരുത്തമില്ലാതെയുണ്ടായിരുന്നു. പതോളജിസ്റ്റ് പ്രവീണിന്റെ ദേശീയതയെപ്പറ്റി 'മിഡിൽ ഈസ്റ്റേൺ' എന്നെഴുതി. പോലീസും പതോളജിസ്റ്റും തമ്മിലുള്ള കള്ളക്കളികളിൽ തലയിൽ മുറിവുകളൊന്നും കണ്ടില്ല. ചില റിപ്പോർട്ടുകളിൽ പതോളജിസ്റ്റ് ശവശരീരത്തെ സ്ത്രീയുടേതായിട്ടും കുറിച്ചു വെച്ചിരുന്നു. പ്രവീണിനെപ്പറ്റി ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ലവ്!ലീയുടെ മനസ് തകർന്നിരുന്നു. എന്ത് നിയമപരമല്ലാത്ത പ്രവർത്തികളാണ് അവൻ ചെയ്തതെന്ന കാര്യവും വിശദീകരിക്കുന്നില്ലായിരുന്നു. ഓഫീസറിന്റെ ഇല്ലാത്ത കുറ്റാരോപണങ്ങൾക്കു മുമ്പിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി ലവ്‌ലി നിശബ്ദമായി അതെല്ലാം കേൾക്കേണ്ടി വന്നു. കുറ്റാരോപിതനായ പ്രതിയുടെ പേരിൽ യാതൊരു ചാർജൂം ചെയ്തില്ല. ഈ കേസ് ഇവിടംകൊണ്ട് ക്ളോസ് ചെയ്യുകയാണെന്നും അറിയിച്ചു. എന്തെങ്കിലും പറഞ്ഞാൽ അയാൾ പ്രവീണിനെതിരെ സംഭവ്യമല്ലാത്ത കാര്യങ്ങൾ കൂട്ടിയിണക്കി സംസാരിക്കുമായിരുന്നു. പ്രവീണിന്റെ ദുരൂഹ മരണത്തിൽ തിരിമറിയുണ്ടെന്ന് ആദ്യം മുതൽ തന്നെ കുടുംബം സംശയിച്ചിരുന്നു. ആദ്യത്തെ ഔദ്യോഗികമായ മൃതശരീര പരിശോധനയിൽ (ഓട്ടോപ്സി) സംശയം തോന്നി പണം മുടക്കി വ്യക്തിഗത നിലയിൽ മറ്റൊരു ഓട്ടോപ്സി നടത്തി. അപ്പോഴാണ് പ്രവീണിന്റെ മരണം സ്വാഭാവികമല്ലായിരുന്നുവെന്നും മറിച്ച് മാരകമായ മുറിവുകൾ ശരീരത്തിൽ ഏറ്റതുകൊണ്ടായിരുന്നുവെന്നും കുടുംബത്തിനു മനസിലായത്.  രണ്ടാം ഓട്ടോപ്സിയിൽ അവന്റെ ശരീരത്തിൽ ലഹരിയോ മയക്കുമരുന്നുകളോ ഉപയോഗിച്ചതായി ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. വഴിയിൽ സ്റ്റേറ്റ് പോലീസ് പ്രതിയെ കാണുകയും ഒരു കറുത്തവൻ അവനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഓഫീസറെ അറിയിക്കുകയുമുണ്ടായി. എന്നിട്ടും സ്റ്റേറ്റ് പോലീസ് ഒരു റിപ്പോർട്ടും തയ്യാറാക്കിയില്ല.  ലവ്‌ലി, സത്യത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കാൻ ഒരു വാർത്താ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു.  ആ സമ്മേളനത്തിൽ കോൺഗ്രസിലെ പല അംഗങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖരായവരും പങ്കെടുത്തിരുന്നു. നിരുത്തരവാദിത്വത്തോടെ കേസ് കൈകാര്യം ചെയ്ത കാർബൺ ഡെയിലിലെ അധികാരികൾക്കും ചീഫിനും എതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ സ്വജന പക്ഷപാതിയും നിരുത്തരവാദിയുമായ പോലീസ് അധികാരിയെ ജോലിയിൽനിന്നും മറ്റേതോ കാരണത്താൽ പറഞ്ഞു വിടുകയും ചെയ്തു. ക്ലബിലെ പാർട്ടിയ്ക്കു ശേഷമുള്ള ഒരു സുപ്രഭാതത്തിൽ 'പ്രവീണിനെ ക്യാമ്പസ്സിൽ നിന്നും കാണാതായിരിക്കുന്നുവെന്നു' പോലീസ് ഓഫീസർ വിളിച്ചുപറഞ്ഞു, അവർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഓഫിസർമാർ ഒരു നിസാരമട്ടിലാണ് സംസാരിച്ചിരുന്നത്. 'എല്ലാ കോളേജ്  വിദ്യാർത്ഥികളും ക്ളാസുകൾ ബഹിഷ്‌കരിച്ച് ദൂര സ്ഥലങ്ങളിൽ പോവും. കൂട്ടുകൂടി നടക്കും. അതിനു ശേഷം മടങ്ങി വരുമെന്നല്ലാം  മുടന്തൻ ന്യായങ്ങളിലുള്ള ഉത്തരങ്ങളാണ് ഓഫീസർമാരുടെ ഭാഗത്തുനിന്നും ലഭിച്ചത്. അന്നേ ദിവസവും പിറ്റേദിവസവും പോലീസ് ഭാഗത്തുനിന്നും കാര്യമായ അന്വേഷണം നടന്നില്ല. അവർക്ക് അന്വേഷിക്കാൻ ഉദ്യോഗസ്ഥരില്ലെന്നായിരുന്നു മറുപടി. ഈ സംഗതികളെല്ലാം കാണിച്ചു മീഡിയായെ അറിയിക്കുകയും പ്രവീണിനെ കാണാനില്ലെന്ന് പത്രങ്ങൾ  റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 'ഇത്തരം കാര്യങ്ങൾ മീഡിയായിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് ഓഫിസർ കുറ്റപ്പെടുത്തി. 'പോലീസ് സ്റ്റേഷന്റെ ഹാളുകളിൽ നീണ്ട മണിക്കൂറുകൾ കാത്തിരുന്നിട്ടും ഇരിക്കാൻ പോലും പറയാനുള്ള സാമാന്യമര്യാദ ആരും പ്രകടിപ്പിച്ചില്ലെന്നും' ലവ്!ലി പറഞ്ഞു. പ്രവീണിന്റെ മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത്തിയ വിവരം നാലഞ്ചു ദിവസം കഴിഞ്ഞാണ് ഡെപ്യുട്ടി പോലീസ് വന്നു പറയുന്നത്. പ്രവീൺ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥിയല്ലാത്ത ഒരുവനിൽനിന്നും റൈഡ് ലഭിക്കുകയും മകൻ ഹൈപോതെർമിയായിൽ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. മാതാപിതാക്കൾക്ക് മകന്റെ ബോഡി കാണാമോയെന്നു ചോദിച്ചപ്പോൾ സാധ്യമല്ലെന്നു പറഞ്ഞു. 'നിങ്ങൾക്ക് ഫ്യൂണറൽ ഹോമിൽ മാത്രമേ കാണാൻ സാധിക്കുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്യൂണറൽ ഹോം തെരഞ്ഞെടുക്കാമെന്നും' പോലീസ് ഓഫിസർ പറഞ്ഞു. വാഗ്വാദങ്ങൾ ഉണ്ടാവുകയും അധികാരികളുടെ  കർശനമായ തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ പ്രവീണിന്റെ മൃതശരീരം ഹോസ്പിറ്റലിൽ കാണാൻ അനുവദിക്കുകയും ചെയ്തു. മുഖം മാത്രമേ കാണിക്കുമായിരുന്നുള്ളൂ. മുഖത്തു മുഴുവൻ ഉപദ്രവിച്ച പാടുകളുണ്ടായിരുന്നു. 'ആരോ എന്റെ മകനെ ഭീകരമായി ഉപദ്രവിച്ചിട്ടുണ്ടെന്നു ലവ്‌ലി പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ലായിരുന്നു. ഈ കേസ് അന്വേഷിക്കാനായി ലവ്!ലി എല്ലാ പഴുതുകളും തേടി. അവസാനം കേസ് സ്റ്റേറ്റ് അറ്റോർണിയുടെ ഫയലിലും എത്തി. സ്റ്റേറ്റ് അറ്റോർണിയിൽനിന്ന് വളരെ ലജ്‌ജാകരമായ പെരുമാറ്റമാണ് ഉണ്ടായത്. ഇല്ലാത്ത കുറ്റാരോപണങ്ങളെല്ലാം പ്രവീണിന്റെ പേരിൽ അയാൾ ആരോപിച്ചുകൊണ്ടിരുന്നു. 'നിങ്ങളുടെ മകൻ നിയമപരമല്ലാത്ത പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്നു.' അയാളുടെ മാന്യമല്ലാത്ത വാക്കുകളിൽനിന്നും പുറത്തുവന്നുകൊണ്ടിരുന്നതു പ്രവീൺ ലഹരി ഉപയോഗിച്ചിരുന്നുവെന്ന വ്യാജ ആരോപണമായിരുന്നു. . ലവ്‌ലിയുടെ ശ്രമഫലമായി നാൽപ്പതിനായിരത്തിൽപ്പരം ഒപ്പുകൾ ശേഖരിക്കുകയും വേണ്ടപ്പെട്ടവർക്ക് അയക്കുകയും ചെയ്തിരുന്നു. അധികാര സ്ഥാനങ്ങളിലും രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരിലും പരാതികൾ അയച്ചുകൊണ്ടിരുന്നു. പ്രവീണിന്റ ദുരൂഹമായ മരണ സാഹചര്യങ്ങളും പോലീസു കാണിക്കുന്ന ഉദാസീനതയും നേരിട്ടും പരാതികളിലും വ്യക്തമാക്കിയിരുന്നു. മനസുനിറയെ താങ്ങാനാവാത്ത ദുഃഖം പേറിക്കൊണ്ട് ലവ്‌ലി പറഞ്ഞു, 'ഞാനൊരു തകർന്ന കുടുംബത്തിലെ സ്ത്രീ, ഭർത്താവ് മകന്റെ മരണശേഷം മനസു തകർന്ന് നിശബ്ദനായി തീർന്നു.  ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്ത് നിയമമാണ് ഈ രാജ്യത്ത് നടക്കുന്നതെന്നും ചിന്തിച്ചുപോയി. തകർന്ന കുടുംബത്തിന്റെ ദുഖവും പേറി എനിക്ക് നിയമത്തോട് യുദ്ധം ചെയ്യേണ്ടി വന്നു. എന്തായാലും ഞാൻ എന്റെ യുദ്ധം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്നും പ്രതിജ്ഞ ചെയ്തു. ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ കിട്ടിയതുമൂലം സമാധാനം കൈവരിക്കാൻ സാധിച്ചു.' ജൂറിയുടെ നേതൃത്വത്തിൽ ഒമ്പതു ദിവസങ്ങളോളം സാക്ഷികളെ വിസ്തരിച്ച ശേഷം 'ഗാജെ ബെഥൂനെ'  ഫസ്റ്റ് ഡിഗ്രി കൊലപാതകപ്രകാരം കുറ്റക്കാരനെന്നു തെളിഞ്ഞു. വർഗീസ് കുടുംബത്തെ സംബന്ധിച്ച് നീതിക്കായുള്ള നിയമ യുദ്ധം അത്ര എളുപ്പമല്ലായിരുന്നു. ഈ നിയമ യുദ്ധം ദുരിതങ്ങളിൽക്കൂടിയും യാതനകളിൽക്കൂടിയുമായിരുന്നു കടന്നു പോയിരുന്നത്. 'അങ്ങേയറ്റത്തെ ശത്രുക്കൾക്കു പോലും ഇത് സംഭവിക്കരുതേയെന്നു ആഗ്രഹിക്കുന്നവെന്നു' ലവ്!ലി പറയാറുണ്ട്. അവരുടെ മകനുവേണ്ടിയുള്ള പോരാട്ടത്തിനുശേഷം 2018 ജൂൺ പതിനാലാം തിയതി വെള്ളിയാഴ്‌ച  'ഗാജെ ബെഥൂനെ' കുറ്റക്കാരനെന്നുള്ള വിധി നീണ്ട നാലു വർഷങ്ങങ്ങളിലെ നിയമ യുദ്ധങ്ങളുടെ സഫലീകരണമായിരുന്നു. വിധി വരുന്നവരെ ചഞ്ചലമായ അവരുടെ മനസു നിറയെ കൊള്ളിയാൻ അടിച്ചുകൊണ്ടിരുന്നു. പ്രവീണിന്റെ മാതാപിതാക്കൾ കഴിഞ്ഞ രണ്ടാഴ്ചയോളം കേസ് വിസ്താരത്തിൽ പങ്കുകൊണ്ടും കോടതി വരാന്തയിൽ ദിവസവും ഏഴുമണിക്കൂറോളം കാത്തിരിക്കുന്നുമുണ്ടായിരുന്നു. വിധി വന്നപ്പോൾ ലവ്‌ലിക്കും ഭർത്താവിനും രണ്ടു പെണ്മക്കൾക്കും അടക്കാൻ പാടില്ലാത്ത വികാരങ്ങൾകൊണ്ട് സന്തോഷം കര കവിഞ്ഞൊഴുകിയിരുന്നു. ബെഥൂനെയുടെ കുടുംബം ദുഃഖം മൂലവും പ്രവീണിന്റെ കുടുംബം സന്തോഷം മൂലവും കണ്ണുനീർത്തുള്ളികൾ പൊഴിക്കുന്നുണ്ടായിരുന്നു. ഇരുപത്തി മൂന്നു വയസുള്ള പ്രതി ജാമ്യത്തിലായിരുന്നു. വിധിയുടെ വെളിച്ചത്തിൽ കൈവിലങ്ങുമായി അയാൾക്ക് ഇനി ജയിലിൽ പോവണം. ഈ കുടുംബത്തിന്റെ സന്തോഷ വാർത്തയിൽ പങ്കുചേരാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമാണ് അവരുടെ ഭവനത്തിൽ അനുമോദനങ്ങളുമായി സന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. കേസ്സു വിസ്താരം നടക്കുന്ന വേളയിൽ ബെഥുനെയുടെ അറ്റോർണി പ്രവീണിന്റെ മരണത്തെപ്പറ്റിയുള്ള അധികാരികളുടെ നിഗമനങ്ങൾ ലവ്‌ലി കുടുംബം ശരി വെക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ലവ്‌ലി തന്റെ മകന്റെ ഘാതകനോട് വിട്ടുവീഴ്ചയില്ലാത്ത നയമായിരുന്നു പുലർത്തിയത്. "എന്റെ മകന്റെ നിഷ്കളങ്കത തെളിയുംവരെ എനിക്ക് വിശ്രമമില്ലെന്ന്" ലവ്!ലിയും പറയുമായിരുന്നു. ഒരു പുതിയ വിസ്താരത്തിനായി ബെഥുനെയുടെ കുടുംബം വീണ്ടും കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ഗുരുതരമായ പ്രഹരങ്ങൾ ഏറ്റതുകൊണ്ടാണ് പ്രവീൺ മരിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. മുറിവുകൾ മരണത്തിന് കാരണമല്ലെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും കോടതിയിൽ പോവുമെന്ന് പ്രതിയുടെ വക്കീൽ വേപ്സി (Wepsiec) പറഞ്ഞു. പ്രതി കുറ്റക്കാരനെന്നു വിധിച്ചുള്ള വിധി ഞെട്ടലുളവാക്കുന്നതെന്നും ക്രൂരമായ മർദനം കൊണ്ട് മരിച്ചുവെന്ന് തെളിവുകളില്ലെന്നും അറ്റോർണി പറഞ്ഞു. അതേ സമയം വാദി ഭാഗത്തെ അറ്റോർണി പ്രോസിക്യൂട്ടർ 'ഡേവിഡ് റോബിൻസൺ' വിധിയിൽ അതീവ സന്തോഷവാനായിരുന്നു. ജൂറികൾ നല്ല സമയമെടുത്ത് കേസ് പഠിക്കുകയും യുക്തമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തുവെന്ന് റോബിൻസൺ പറഞ്ഞു. എങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ സമൂഹത്തിൽ സംഭവിക്കുന്നത് ദൗർഭാഗ്യകരമെന്നും അതുമൂലം രണ്ടു കുടുംബങ്ങളാണ് കണ്ണുനീരു കുടിച്ചതെന്നും റോബിൻസൺ പറയുകയുണ്ടായി. ഒരാളിന്റെ ജീവനും മറ്റേയാളുടെ ജീവിതവും ഇതുമൂലം നഷ്ടപ്പെട്ടു. സംഭവ ദിവസം 'ബെഥുനെ' മദ്യപിക്കുകയും പ്രവീണിനെ അടിക്കുകയും പണം അപഹരിക്കുകയും ചെയ്തിരുന്നു. കാട്ടിലേക്ക് ഓടുന്നതിനുമുമ്പ് പ്രവീണിന്റെ കൈവശമുണ്ടായിരുന്ന പണം ഇയാൾ കരസ്ഥമാക്കിയിരുന്നു. പ്രതിഭാഗം വക്കീലിന്റെ വാദം, പ്രവീണിന്റെ മുറിവുകളെല്ലാം കൃത്രിമമായിരുന്നുവെന്നാണ്.  പ്രവീണിന്റെ ശരീരത്തിൽ വെറും 24 ഡോളർ മാത്രമേ കണ്ടെടുക്കപ്പെട്ടുള്ളൂവെന്നും വാദിച്ചു. അധികാരികളുടെ കണ്ടെത്തലുകളിൽനിന്നും വ്യത്യസ്തമായുള്ള ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തുന്നത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും വാദിച്ചു. പ്രവീണിന്റെ മരണം ഹൈപ്പോതെർമിയാ മൂലമെന്നും മറ്റു യാതൊരു പ്രകോപനങ്ങളോ പ്രതിയിൽനിന്ന് മർദ്ദനങ്ങളോ ഉണ്ടായിട്ടില്ലെന്നും വാദഗതികളുണ്ടായിരുന്നു. ലവ്‌ലി കുടുംബത്തിന്റെ കാഴ്‌ചപ്പാടിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രതിയായ യുവാവുമായി വാക്കു തർക്കമുണ്ടായെന്നു പൊലീസിന് വ്യക്തമായി അറിയാമായിരുന്നു. പിന്നീടാണ് അയാൾ ബെഥുനെയെന്ന് മനസിലാക്കിയത്. അതി ശൈത്യമുണ്ടായിരുന്ന വനത്തിൽ മൃതദേഹം കണ്ടെത്തിയത് ഒരു ജീൻസും ഷർട്ടും ധരിച്ച നിലയിലായിരുന്നു. ഇല്ലിനോയിയിലെ ഒരു പോലീസുകാരന്റെ റിപ്പോർട്ടും കോടതി വിധിക്ക് അനുകൂലമായിരുന്നു. രാത്രിയിൽ സംശായാസ്പദമായി വണ്ടി പാർക്ക് ചെയ്തത് കണ്ട പോലീസുകാരനോട് ബെഥുനെയുടെ മുഖത്തു കണ്ട ചുവന്ന പാടിനെപ്പറ്റി വിവരിച്ചത് ഇങ്ങനെ, "ഒരു മനുഷ്യനെ താൻ വണ്ടിയിൽ കയറ്റുകയും അയാൾ തന്നെ കൈകൾ കൊണ്ട് ഇടിച്ചിട്ടു വനത്തിലേക്ക് ഓടുകയും ചെയ്തു." ഓഫീസർ വനത്തിൽക്കൂടി നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കാണാതായത് പ്രവീണായിരുന്നുവെന്ന് വഴിയിൽ കാത്തുകിടന്ന പോലീസ് ഓഫിസർക്ക് മനസിലാക്കാനും  സാധിച്ചിരുന്നില്ല. സ്റ്റേറ്റ് ട്രൂപ്പർ അന്നു രാത്രി പ്രതിയെ കണ്ടുമുട്ടിയെങ്കിലും റിപ്പോർട്ട് തയ്യാറാക്കിയില്ല.  അന്വേഷിക്കാനുള്ള സന്മനസ്സും കാണിച്ചില്ല. പോലീസ് ആ കഥ ഒളിച്ചു വെക്കുകയും ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി പറയുകയുമുണ്ടായില്ല. വിധി വന്നയുടൻ ലവ്!ലി പറഞ്ഞു, "അങ്ങ് ഉയരങ്ങളിലേക്ക് കണ്ണുകളുയർത്തി ഞാൻ ഒരു നിമിഷം പ്രാർത്ഥിച്ചു. പ്രവീണിന്റെ ചിത്രത്തെ എന്റെ കൈകൾകൊണ്ട് സ്പർശിക്കുകയും തലോടുകയും ചെയ്തു. പത്തു മാസം ഉദരത്തിൽ ചുമന്നു നടന്ന ഒരു അമ്മയുടെ കണ്ണുനീരിന്റെ പ്രതിഫലമായിരുന്നു ആ വിധി. ആത്മാവിൽനിന്നു എവിടെനിന്നോ 'മമ്മി നമ്മൾ വിജയിച്ചുവെന്ന' അവന്റെ ശബ്ദം എന്റെ ഉപബോധമനസിനെ പിടിച്ചുകുലുക്കി. ഞാൻ പൂർണ്ണമായും സമാധാനമുള്ളവളായി തീർന്നു. കരഞ്ഞില്ല, കരയാൻ എനിക്കു കഴിഞ്ഞില്ല. കരയാനുള്ള കണ്ണുനീരും വറ്റിത്തീർന്നിരുന്നു. എന്റെ പൊന്നുമോന്റെ ഈ ശബ്ദം മുമ്പും ഞാൻ കേട്ടിരുന്നു. നീതിയുടെ പീഠത്തിൽ നിന്ന് ന്യായാധിപൻ എന്റെ മകന്റെ കൊലയാളി കുറ്റക്കാരനെന്നു വിധി വായിച്ചപ്പോൾ എനിക്ക് സമാധാനം വന്നില്ല. പക്ഷെ അപവാദങ്ങളുടെ തീച്ചൂളയിൽ എന്റെ മകൻ ഇനി ബലിയാടല്ലെന്നു ഓർത്തപ്പോൾ എന്നിൽ സമാധാനം കണ്ടെത്തി. എന്റെ മകൻ പ്രവീൺ ഇന്ന് അനേകരുടെ മകനായി, സഹോദരനായി, ആങ്ങളയായി, കൊച്ചുമകനായി; അങ്ങനെ ഉദിച്ചുയരുന്ന താരക്കൂട്ടങ്ങളുടെയിടയിൽ അവനും പ്രശോഭിതനായിരിക്കുന്നു. ഞാൻ ജീവിക്കുന്ന കാലത്തോളം എന്റെ മകന്റെ മഹത്വം തെക്കേ ഇല്ലിനോയി മുഴുവൻ കളങ്കമില്ലാതെ  തിളങ്ങണമെന്നും ആഗ്രഹിക്കുന്നു." പ്രവീൺ, നീയായിരുന്നു അമ്മയുടെ സ്നേഹം. ഇന്ന് നീയായ സത്യമില്ല. പൊടിയായ ദേഹിയിൽ ജീവന്റെ ചൈതന്യവും ഇല്ല. നിന്റെ അമ്മയുടെ മനസ്സിൽ മരവിച്ച ഇന്നലെകളുടെ ചരിത്രം നെയ്തെടുക്കുന്നുണ്ടാവാം. നീ ഭൂമിയിലായിരുന്നപ്പോൾ നിന്റെ പുഞ്ചിരിക്കുന്ന കണ്ണുകളെ നോക്കി അമ്മ നിൽക്കുമായിരുന്നു. സ്നേഹ സ്പുരണകളോടെ നിന്നെ തലോടാൻ എന്നും കൊതിയുണ്ടായിരുന്നു. വിധി നിന്നെ അംബരചുമ്പികളായ വിഹായസ്സിനപ്പുറം പറപ്പിച്ചുകൊണ്ട് പറന്നകന്നുപൊയി. അത് നീതിയല്ലായിരുന്നു. അമ്മയുടെ ഒരേയൊരുമകൻ, എല്ലാം സ്വപ്നകൂടാരങ്ങളായിരുന്നു. ജീവിതപാളികളെ മടക്കാതെ നിനക്കുമുമ്പിൽ വർഷങ്ങൾ നിനക്കായി കാത്തുകിടപ്പുണ്ടെന്നും അവർ ഓർത്തുപോയി. നിന്റെ വിധിയായ പുതിയ ഭവനത്തിൽ ഇനിമേൽ നിനക്ക് ദുഖമില്ല. ആനന്ദ ലഹരിയിൽ മതിമറന്ന നിന്റെ സ്വർഗീയ വീണക്കമ്പികളിൽ കൈകളമർത്തി നീ പാടുന്ന ഗീതങ്ങൾ ഭൂമിയിലെ നിന്നെ സ്നേഹിക്കുന്നവരും ശ്രവിക്കട്ടെ.  

Read more

More

സിനിമ സ്‌പെഷ്യല്‍

ലേഖനം

ഈ അടുത്ത സമയത്ത് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കത്ത് കിട്ടി. അത് വായിച്ചിരുന്നപ്പോള്‍ വായനയെപ്പറ്റി ഞാന്‍ ചിന്തിച്ചുപോയി. എന്നാണ് ഞാന്‍ വായന തുടങ്ങിയത്. ഓര്‍മ്മയില്ല. എന്നാല്‍ അത് ചിത്രകഥകളിലൂടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളിലൂടെയും വളരാന്‍ തുടങ്ങി. 1985- 1990 കാലഘട്ടം എന്റെ വായനയുടെ സുവര്‍ണ്ണകാലമെന്നു പറയാം. കേരളാ കൗമുദിയുടെ പത്രാധിപ കോളം, വാരാന്ത്യപ്പതിപ്പ്, മാതൃഭൂമിയുടെ ഓണം വിശേഷാല്‍ പതിപ്പുകള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വേദഗ്രന്ഥങ്ങള്‍, മതപരമായ പുസ്തകങ്ങള്‍. എന്തും ഏതും ആര്‍ത്തിയോടെ വായിച്ചു. ഓരോ വാക്കുകളും ശ്യസിക്കുന്നവയായിരുന്നു. മുണ്ടശേരിയും പനമ്പള്ളിയും നടത്തിയ വാക്പയറ്റിന്റെ കഥകള്‍. അഴീക്കോട് മാഷും സാനു മാഷും ജസ്റ്റീസ് കൃഷ്ണയ്യരും, എം.എന്‍ ഗോവിന്ദന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള ഇവരൊക്കെ പത്രങ്ങളെ സമ്പന്നമാക്കിയിരുന്ന കാലം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക മാത്രമല്ല മറിച്ച് വായനയിലൂടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. മാനവഹൃദയങ്ങളില്‍ മതിക്കാനാവാത്ത മൂല്യങ്ങള്‍ നിറയ്ക്കുന്നു. പുസ്തകങ്ങളിലൂടെ നാം അപരിചിതമായ ഗ്രാമങ്ങളെ പരിചിതമാക്കി മാറ്റുന്നു. തീവ്രമായ മനുഷ്യബന്ധങ്ങള്‍ പ്രക്ഷുബ്ദമായ സാഹചര്യങ്ങള്‍, കലഹം, പ്രണയം, വിരഹം, നൊമ്പരം ഇവയെല്ലാം അക്ഷരങ്ങളിലൂടെ നാം അനുഭവിക്കുന്നു. പുസ്തകത്താളുകളില്‍ നാം കണ്ടുമുട്ടുന്ന വ്യക്തികള്‍, സമൂഹത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്ന രീതികള്‍ ഒക്കെ നമ്മെയും സ്വാധീനിക്കും. പ്രപഞ്ചസത്യങ്ങളുടെ സൂക്ഷ്മപഠനം നാം ശാസ്ത്ര പുസ്തകങ്ങളില്‍ തേടുന്നു. ചില കഥാപാത്രങ്ങള്‍ മനസ്സിന്റെ ശക്തിയും കര്‍മ്മോന്മുഖമായ ചിന്തകളും കൊണ്ട് മുഖ്യധാരയിലേക്ക് വരുന്നത് നാം വായിക്കുന്നു. സ്വഭാവരൂപീകരണത്തില്‍ വായനയ്ക്ക് നല്ല പങ്കുണ്ട്. നമ്മുടെ ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീര്‍ത്താല്‍ മതിയോ? അരോ പുനരാവര്‍ത്തനം ചെയ്യാനായി എന്തെങ്കിലും അവശേഷിപ്പിച്ച് പോകാനാകുമോ എന്നു ചിന്തിക്കണം. കഥ പറയാനായി ജീവിച്ചിരിക്കുക എന്ന് മാര്‍ക്കസ് തന്റെ ആത്മകഥയ്ക്ക് പേരിട്ടിരുന്നു. ഒരു പൂവിനെപ്പോലെ എങ്ങനെ ജീവിക്കാമെന്നു ഗീത പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സുഗന്ധം മുഴുവന്‍ പകര്‍ന്നുകൊടുത്തിട്ട് തന്റെ കാലം കഴിയുമ്പോള്‍ താനെ കൊഴിയുന്ന പൂവ്. കശക്കിയെറിയുന്നവന്റെ കൈയ്യിലും സുഗന്ധം അവശേഷിപ്പിക്കാന്‍ ആ പൂവിനെ മാത്രമേ കഴിയൂ. എത്ര ഉദാത്തമായ ചിത്രം. ഓരോ വാക്കും ശ്യസിക്കപ്പെടേണ്ടതാണ്. പക്ഷെ ഇന്നത്തെ ചില വാക്കുകള്‍ കയ്ചിട്ട് വിഴുങ്ങുവാന്‍ പോലും ആവാത്തതാണ്. പക്ഷെ പ്രതീക്ഷ കൈവിടുന്നില്ല. നല്ല വായനകള്‍ തുടരും. നഷ്ടചിന്തകള്‍, നന്മയുള്ള മനസ് ആ വാക്കുകള്‍ കൂര്‍ത്ത മുനയുള്ളതല്ല. മറിച്ച് ബന്ധങ്ങളെ, ഹൃദയങ്ങളെ കൂട്ടിയിണക്കുന്നവയാണ്. ലെവിസ് കരോള്‍ പറയുന്നപോലെ "പോരായ്മയെ ശക്തിയാക്കി മാറ്റുംവരെ, ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുംവരെ, തെറ്റിനെ ശരിയാക്കി മാറ്റുംവരെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ചിന്തയുടെ രാത്രികളില്‍ ശമിപ്പിക്കുക.' അതിവേഗം വാര്‍ത്താവിനിമയം നടക്കുന്ന ഈ കാലത്ത്, വിവരം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ പുസ്തകങ്ങളുടെ പ്രസക്തി എന്ത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷെ എഴുത്തിന്റേയും വായനയൂടേയും അനുഭൂതിയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ ഒരു സാങ്കേതികവിദ്യയ്ക്കും ആവില്ല എന്നു ഞാന്‍ കരുതുന്നു. സങ്കടത്തിലും സന്തോഷത്തിലും പുസ്തകങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാവട്ടെ. നേരുനിറഞ്ഞ വായനകള്‍ നമ്മുടെ സമൂഹത്തെ വളര്‍ച്ചയിലേക്ക് നയിക്കും. ഉച്ഛരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഓരോ വാക്കും നമുക്ക് ശ്യസിക്കാനുതകുന്നതാകട്ടെ.

Read more

More

സാംസ്‌കാരിക വിശേഷങ്ങള്‍

ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീന ഷിക്കാഗോ കോണ്‍സുലേറ്റില്‍ 3 വര്‍ഷത്തെ സേവനത്തിനുശേഷം മംഗോളിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി തിരികെപ്പോകുന്നു. വിവിധ സംഘടനാ നേതാക്കളും, രാഷ്ട്രീയ പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. ഒഹയര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള മഹാരാജാസ് റെസ്റ്റോറന്റില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ കോണ്‍സുല്‍ ഡി.ബി ഭാട്ടി എല്ലാവര്‍ക്കും സ്വാഗതമരുളുകയും ഒ.പി മീന ഐ.എഫ്.എസിന്റെ നിസ്വാര്‍ത്ഥ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു. ആശംസകള്‍ അറിയിച്ചുകൊണ്ട് എഫ്.ഐ.എ ചെയര്‍മാന്‍ സുനില്‍ ഷാ, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഇന്ത്യന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രസിഡന്റ് കൃഷ്ണ ബസാല്‍, ഷാംബര്‍ഗ് ടൗണ്‍ഷിപ്പ് ട്രസ്റ്റി നിമോഷ് ജാനി, ഷിക്കാഗോ എഫ്.ഐ.എ പ്രസിഡന്റ് ഡോ. സന്‍ഹിത അഗ്നിഹോത്രി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.ഇ.ഒ അമിത് ജിന്‍ഗരന്‍. ഡോ. ബരത്ത് ബരായി, ടി.വി ഏഷ്യ പ്രൊഡ്യൂസര്‍ വന്ദന ജിന്‍ഹന്‍, എഫ്.ഐ.എ ട്രസ്റ്റി കീര്‍ത്തി കുമാര്‍, പഞ്ചാബ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹര്‍ജിന്ദര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു. തന്റെ മറുപടി പ്രസംഗത്തില്‍ ഓംപ്രകാശ് മീന മൂന്നു വര്‍ഷത്തെ സേവനത്തില്‍ അമേരിക്കയിലുള്ള ഒമ്പത് സ്റ്റേറ്റുകളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചു. പല സഹായങ്ങളും ഇന്ത്യക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചു. തിരിച്ച് തന്റെ സുഹൃത്തുക്കളായ ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം അറിയിച്ചു. ഡിന്നറിനുശേഷം പരിപാടികള്‍ക്കു തിരശീല വീണു. 

Read moreMore

സിനിമ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ കോമഡി ഹിറ്റ് ചിത്രമായിരുന്നു റാഫി മെക്കാർട്ടിൻ കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത പുതുകോട്ടയിലെ പുതുമണവാളൻ. ജയറാം , പ്രേംകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിരവധി ഹാസ്യ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. 23 വർഷങ്ങൾക്ക് മുമ്പ് പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ മലയാള സിനിമയിലേക്ക് വാരിയെറിഞ്ഞ ഗാനഭൂഷണം ഗിരീഷ് കൊച്ചിനും ഗാനഭൂഷണം സതീഷ് കൊച്ചിനും വീണ്ടുമെത്തുകയാണ്. 1995ൽ പുറത്തിറങ്ങിയപുതുകോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സംവിധായകൻ റാഫിയും പ്രേകുമാറും ചേർന്നാണ് പുറത്തു വിട്ടത്.

Read more

More

കൗതുകം

ഫോർട്ട് മയേഴ്സ് (ഫ്ലോറിഡ) : ഫോർട്ട് മയേഴ്സിലെ ഫാമിലി പാർക്കിൽ പന്തലിച്ചു നിൽക്കുന്ന ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരൺ ഹൂപ്പര്‍ കണ്ടെത്തിയ ഏക മാർഗ്ഗം മരത്തെ വിവാഹം കഴിക്കുക എന്നതാണ്. നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന അടിവേരുകളോടു കൂടിയ മരം മുറിച്ചുമാറ്റുന്നതിനു 13,000 ഡോളർ സിറ്റി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് കരാർ നൽകി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ അധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന് മാർച്ച് 27 ന് അമ്പതോളം പേരെ സാക്ഷി നിർത്തി കേരൺ ഫിക്കസ് മരത്തെ വിവാഹം കഴിക്കുകയായിരുന്നു. ഫ്രണ്ട് ബർസൽ എന്ന കൗൺസിൽ അംഗം മാത്രമാണ് വിവാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുത്തത്. വിവാഹത്തോടെ ഭർത്താവായി മാറിയ ഫിക്കസു ട്രീ മുറിച്ചു മാറ്റിയാൽ ഞാൻ വിധവയായി തീരും എന്നാണ് കേരൺ ഹൂപ്പർ പറയുന്നത്. വിവാഹത്തെ തുടർന്ന് സിറ്റി അധികൃതർ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. പകൽ സമയം കേരണും കൂട്ടുകാരും മരത്തിനു കാവൽ നിൽക്കുന്നതും ഇവരെ കുഴക്കുന്നു.

Read more

More

സര്‍ഗവീഥി

 • കവിത

  ജൂണ്‍ പതിനേഴിന്‍ ലോകൈക പിതൃദിനേ മല്‍ പ്രിയ താതനെയോര്‍പ്പൂ ഞാനാദരാല്‍, ഇന്നീ വിശാലമാം താരാപഥത്തിന്‍ കീഴ് എന്‍ തായ്‌വഴിക്രമ പ്രസ്പന്ദനമായി ഈ പ്രപഞ്ചത്തിന്റെ സൗഭഗവീഥിയില്‍ എന്നെ സംസൃഷ്ടിച്ച വന്ദ്യ ജനിത്വരെ ജന്മജന്മാന്തര സുകൃതമായ് കാണ്‍മേന്‍ ! ഗര്‍ഭാഗാരത്തില്‍ നിഗൂഢമാം വേളയില്‍ അദൃഷ്ട മവര്‍ണ്യ മനര്‍ഘ സൃഷ്ടിയായ് യൗവ്വന സ്വപ്ന സാക്ഷാത്ക്കാരമായ് വംശ വൃക്ഷത്തിന്‍ നാരായ വേരിന്‍ തുടര്‍ച്ചയായ്് അത്ഭുതം, ഏറെ ഭയങ്കരമായഹോ ആദിപരനെന്നെ മെനഞ്ഞെന്നോര്‍പ്പൂ ഞാന്‍ ! അര്‍ത്ഥം ഗ്രഹിക്കാത്ത പ്രായത്തില്‍ ദൈവത്തെ ചിത്തത്തിലേറ്റാന്‍ പഠിപ്പിച്ചും, സത്യത്തിന്‍ പാതയില്‍ നീങ്ങണമെന്നുപദേശിച്ചും ചൊല്ലിപ്പഠിപ്പിച്ച പ്രാര്‍ത്ഥനാഗീതികള്‍ ചൊല്ലുന്നതാണിന്നെന്‍ പ്രാതസാന്ധ്യാര്‍ത്ഥനം; വിദ്യയാം വിത്തത്തെ ആവതിലപ്പുറം ത്യാഗം സഹിച്ചഛന്‍ മക്കള്‍ക്ക് നല്‍കിയും മുഖ്യോപാദ്ധ്യയനാം തന്‍ തുഛവേതനം അഷ്ഠതനൂജര്‍ക്ക് വിദ്യാര്‍ത്ഥമാക്കിയെന്‍ താതനെയോര്‍മ്മിപ്പേനാനന്ദാശ്രുക്കളാല്‍ മല്‍താതനാണെന്റെയാരാദ്ധ്യ മൂര്‍ത്തിയും ഓതുവാനാവതില്ലെന്‍ ചിത്തവീചികള്‍, മെല്ലിച്ച തന്‍കരവല്ലി വിരിച്ചെന്റെ ശീര്‍ഷത്തിലര്‍പ്പിച്ചനുഗ്രഹ വര്‍ഷമാ ണെന്നുമെന്‍ ജീവിതസാന്ത്വനമറിയുന്നേന്‍ ! നല്‍æവാനായില്ലെനിക്കൊന്നുമങ്ങേയ്ക്ക് നല്‍കുന്നിന്നര്‍ഘ്യമായീ പിതൃതര്‍പ്പണം ! ജൂണ്‍ 17 പിതൃദിനം. ഇന്ന് എന്റെ വന്ദ്യപിതാവിനെഭക്ത്യാദരങ്ങളോടെ സ്മരിക്കുന്നു. 1909 മുതല്‍ 2002 വരെ 93 വര്‍ഷക്കാലം സന്തോഷ സന്താപ സമ്മിശ്രമായ ജീവിതം നയിച്ച, പ്രഗത്ഭനായ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായ, കവിപുംഗവനായ കഠിനാദ്ധ്വാനി. എട്ടുമക്കളെ നല്ല ശിക്ഷണത്തില്‍ കഴിവിനപ്പുറം വിദ്യാഭ്യാസം നല്‍കി, വളര്‍ത്തി, സത്യം, നീതി, ദൈവാശ്രയം എന്നിവ മുറുകെപ്പിടിച്ച് ശ്രേഷ്ഠമായ ജീവിതം നയിച്ച എന്റെ വന്ദ്യപിതാവിനെ (റ്റി.ജി. തോമസ്, താഴേതില്‍, കടമ്പനാട്) ഈ പിതൃദിനത്തില്‍ സ്‌നേഹാദരങ്ങളോടെ ഹൃദയകോവിലില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്നു !! Credits to joychenputhukulam.com

  Read more
  More
 • കഥ

  പല അമേരിക്കന്‍ മലയാളികളും ആദ്യം ഒന്നു പരിചയപ്പെടുമ്പോള്‍ ചോദിക്കും ഏതു പള്ളീലാ, ഏത് അമ്പലത്തിലാ പോണെ.... പിന്നെ ചിലര്‍ ചോദിക്കും ഫോമായാണൊ ഫൊക്കാനയാണൊ എന്ന്. അതു പലര്‍ക്കും എന്തൂട്ടാണെന്നറിയാതെ വാ പൊളിച്ചെന്നുമിരിക്കും. എന്നാല്‍ വിവരമറിയാവുന്ന ബഹുഭൂരിപക്ഷത്തിനും ഈ ഫോമാ-ഫൊക്കാനാ രണ്ടു കുപ്പിയിലെ ഒരേ ദ്രാവകം മാത്രം. ചിലരുടെ വെര്‍ഷനില്‍ വെവ്വേറെ രണ്ടു കുപ്പിയിലിറക്കി അംബ്രലാ പ്രസ്ഥാനങ്ങള്‍. എന്നാല്‍ ഈ ഫോമാ-ഫൊക്കാനാ കുപ്പികളിലോ അംബ്രലയിലൊ ആപ്പിലൊ ആകാത്ത അനേകം പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ പമ്മി പമ്മി വഴുതി വഴുതി അമേരിക്കയിലുടനീളം വഴിമാറി നടക്കുന്നുണ്ട്. ഫോമാ ആയാലെന്ത്, ഫൊക്കാന ആയാലെന്ത്, ആര്‍ക്കെന്തു ഗുണം, ആര്‍ക്കെന്ത് ചേതം. നമ്മള്‍ ജോലി ചെയ്താല്‍ കാശ് കിട്ടും അതുവഴി ജീവിക്കാം എന്നു പറയുന്നവരാണധികവും. എന്നാല്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫോമാ- ഫൊക്കാനാ നടത്തുന്ന കണ്‍വെന്‍ഷനിലെ മുഖ്യയിനവും വെടിക്കെട്ടും അതിലെ ഇലക്ഷന്‍ തന്നെ. അതുപോലെ അതിലെ ജനപ്രിയതാരങ്ങള്‍ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ. ഇലക്ഷനാണ് ശരിക്കുള്ള താരം, മാമാങ്കം. ഇന്ത്യന്‍ കേരളാ സ്റ്റൈല്‍ ഇലക്ഷനും പ്രചാരണങ്ങളും തന്നെ ഇവിടേയും. മാതൃക. കഴിയുന്നത്ര വോട്ടറ•ാരായ ഡെലഗേറ്റുകളെ വലയിലാക്കാനും ചൂണ്ടയിട്ടു പിടിക്കാനും സ്വന്തം ചാക്കിലാക്കാനും സ്ഥാനാര്‍ത്ഥികളും അവരുടെ ദല്ലാള•ാരും നെട്ടോട്ടമോടുന്ന കാഴ്ച അത്യന്തം രസകരമാണ്.  ചില സ്ഥാനാര്‍ത്ഥികള്‍ കരയിലിരുന്ന് ചന്തി നനയാതെ മീന്‍ പിടിക്കുന്ന മാതിരി വോട്ടറ•ാരെ ചൂണ്ടയില്‍ കുരുക്കാനും ഭഗീരഥ ശ്രമം നടത്തുന്നുമുണ്ട്. ചില ഡെലിഗേറ്റ് വോട്ടറ•ാര്‍ ചൂണ്ടയില്‍ കൊത്തി, കൊത്തും എന്ന മട്ടില്‍ വാലാട്ടി കൊതിപ്പിച്ച് വെള്ളത്തില്‍ നില്‍ക്കുന്നുണ്ട്. ചിലര്‍ ചൂണ്ടയില്‍ കൊത്തണമെങ്കില്‍ നല്ല പണം മുടക്കുള്ള മുന്തിയ ഇനം ഇര തന്നെ ചൂണ്ടയില്‍ ഇട്ടു കൊടുക്കണം. പിന്നെ ചൂണ്ടയിലൊ, ചാക്കിലൊ, വലയിലൊ, കിട്ടിയ ഇരകള്‍ വഴുതി പോകാതെ ചാടിപോകാതെ,  എതിര്‍ കക്ഷികള്‍ ഒരുക്കുന്ന മറ്റു വിലയേറിയ സ്വര്‍ണ്ണചാക്കിലോ വലയിലോ കേറാതെ ഇലക്ഷന്‍ വരെ വളരെ മുന്തിയ റിസോര്‍ട്ടില്‍ ആവശ്യാനുസരണം വെള്ളത്തില്‍ മുക്കി തന്നെ പരിചരിക്കണം. കഴിഞ്ഞ കര്‍ണ്ണാടക ഇലക്ഷനില്‍ സംഗതിയുടെ കിടപ്പ് കണ്ടതല്ലെ? അവിടെ ഇലക്ഷന്‍ വിജയികളെ പോലും റാഞ്ചിയെടുത്ത് വെടക്കാക്കി തനിക്കാക്കാന്‍ ചില കക്ഷികള്‍ തന്ത്ര കുതന്ത്രങ്ങള്‍ മിനഞ്ഞതും. മറ്റും.. മറ്റും... കണ്ടതല്ലെ? ഇലക്ഷന്‍ മാമാങ്കം അടുക്കുന്തോറും പ്രചാരണത്തിന്റെ ചൂട് ഏറി ഏറി വരികയാണ്. ആ പ്രചാരണ ചൂട് ഒരു നൂറ് ഡിഗ്രി ഫാറന്‍ഹീറ്റ് കഴിഞ്ഞാല്‍ സംഗതി വിങ്ങലാകും വിള്ളലാകും കോര്‍ട്ട് ആകും, കേസാകും, പിളരലാകും. പിന്നെ പിളരുന്തോറും എണ്ണത്തിലും വണ്ണത്തിലും അങ്ങു വളര്‍ച്ച ആയിക്കൊണ്ടിരിക്കുമെന്നു മാത്രം. ഏതാണേലും ഫൊക്കാനാ ഫോമാ ഇലക്ഷന്‍ പ്രചാരണങ്ങള്‍ സടകുടഞ്ഞെണീറ്റ് ഒരു ഫുള്‍ സ്വിമ്മിലായിട്ടുണ്ട്. സോഷ്യല്‍ മീഡിയാ അടക്കം ഇലക്ഷന്‍ പ്രചാരണ പരസ്യങ്ങള്‍ കണ്ണുകള്‍ ചിമ്മുന്നു. ഉള്ളതും ഇല്ലാത്തതുമായ സ്ഥാനാര്‍ത്ഥികളുടെ ഗുണഗണ മനോഗുണ സാമൂഹ്യ ബദ്ധ പ്രതിബദ്ധ പദ്ധതികളുടെ പെരുമ്പ്രയും തേരാ പാരാ പെരുമഴ ആഞ്ഞടിക്കുന്ന രീതിയിലുള്ള എഴുത്തുകുത്തുകള്‍ അപദാനങ്ങള്‍ മീഡിയാകളില്‍ പ്രത്യക്ഷപ്പെടുന്നു. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം - എന്നു കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞപോലെ കൂലി എഴുത്തുകാരുടെ ഒരു ചാകരയും കൂടിയാണീ ഇലക്ഷന്‍ കാലം. നാട്ടിലെ പ്രചാരണം മാതിരി അങ്ങിങ്ങായി ചില ഇലക്ഷന്‍ പാരഡി ഗാനങ്ങളും ഇവിടേയും കേട്ടു തുടങ്ങി. 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ തിരയുന്ന മേയുന്ന ആ തട്ടകത്തില്‍ നിന്നൊന്നു പയറ്റുവാന്‍ മോഹം... ജയിച്ചൊന്നു സേവിക്കുവാന്‍ മോഹം...'. ഇപ്രകാരം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും മുദ്രാവാക്യവും ലക്ഷ്യവും ജനക്ഷേമവും സേവനവുമാണ്. എനിക്കും ജനത്തെ സേവിക്കണം. സേവിച്ച് സേവിച്ച് മരിക്കണം എന്ന ഒരു വിങ്ങലും തേങ്ങലുമായി സ്ഥാനാര്‍ത്ഥികള്‍ ഈ മനോഹര തീരത്ത് ഒരു ജ•ം കൂടി എന്നു പറഞ്ഞും കരഞ്ഞും പാടിയും ഒരു ഭയങ്കര ക്രൗഡാണ് ഈ ഇലക്ഷന്‍ ഗോദയില്‍ നമ്മള്‍ കാണുന്നത്. ആര് ആരെയൊക്കെ മലര്‍ത്തിയടിക്കും എന്നത്  ഒരു മാസത്തോടെ അറിയാം. നാട്ടിലെ ചെങ്ങന്നൂര്‍ ഇലക്ഷന്‍ മാതിരി പാട്ടും പാടി ജയിക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ചിലര്‍ക്ക് പാട്ടൊന്നും വേണ്ട. അവര്‍ ചുമ്മാ അങ്ങു ജയിച്ചു കേറും എന്നും കേള്‍ക്കുന്നു. കാരണം അവര്‍ ഫോമാ ഫൊക്കാനയിലെ ജനപിന്തുണയുള്ള വമ്പന്‍ സ്രാവുകള്‍ക്കൊപ്പമാണത്രെ നീന്തുന്നത്. അതിനാല്‍ അവര്‍ പാട്ടുപാടാതെ ജയിക്കുമത്രെ. എന്നാല്‍ ഈ പല്ലു കൊഴിഞ്ഞ ചിറകൊടിഞ്ഞ സൊ കോള്‍ഡ് വമ്പന്‍ സ്രാവുകള്‍ പഴയ പാണ്ടന്‍നായുടെ മാതിരി ആണത്രെ. അതായത് പാണ്ടന്‍നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലത്രെ. പണ്ടൊക്കെ എവ•ാര് ഒരു പുലിയെ അല്ല പല പുലികളെ ഒരു കടിയാലെ കണ്ടിച്ചതു ജനം ഓര്‍ക്കുന്നതുപോലുമില്ല. എന്നാലും ഇപ്പോഴും പല മലയാളി പരിപാടികളും ചെമ്പന്‍കുഞ്ഞുമാരായ വമ്പന്‍ സ്രാവുകളെ പിടിച്ച് വേദിയിലിരുത്തി പൊക്കി പൊക്കി സംസാരിക്കുന്നതിന്റെ അനൗചിത്യം ബഹുഭൂരിപക്ഷം പേര്‍ക്കും മനസ്സിലാകുന്നില്ലായെന്നാണ് പിന്നാമ്പുറ സംസാരം. വാക്കു കൊടുക്കുന്നവരുടേയും കിംഗ് മേക്കറ•ാരുടേയും കാലം കഴിഞ്ഞെന്നാണ് ജനസ്വരം.ചില സ്ഥാനാര്‍ത്ഥികളുടെ കഥകളും നാള്‍വഴികളും പരിശോധിച്ചാല്‍ ഒരു വട്ടമല്ലാ പല പല വട്ടം ഒരേ ചെയറിലെ വകുപ്പുകള്‍ മാറി മാറി പലവട്ടം സേവിച്ച് സേവിച്ച് കൊതിയും പതവും വന്നവരാണ്. അവരില്‍ പലരും പുല്ലു തിന്നുകയുമില്ല പശുവിനെകൊണ്ട് തീറ്റിക്കുകയുമില്ല എന്ന പോലെയാണ് പെരുമാറുന്നത്. ചിലരുടെ നടപ്പും എടുപ്പും നില്‍പ്പും കണ്ടാല്‍ ഞാനാണ് ഞാന്‍ മാത്രമാണ് ഫോമാ ഫൊക്കാന എന്ന മട്ടാണ്. ചിലര്‍ ഒത്തിരി കാലം ചില തസ്തികകളില്‍ മാറി മാറി വവ്വാല്‍ മാതിരി കടിച്ചു തൂങ്ങും. ചില ആന ആമ പാപ്പന്മാരും പാപ്പാത്തിമാരും നീപ്പാ വൈറസു പോലെ സ്ഥിരം നിപ്പാണ്. ഒപ്പം പുതുമുഖങ്ങള്‍ വരണം വരണം എന്ന് വിളിച്ചു കൂവും വരുന്നവരെ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഓടിക്കുകയും ചെയ്യുന്ന ചില മലയാളി സിനിമാ സൂപ്പര്‍താരങ്ങള്‍ പോലെയാണ്. ഇതെല്ലാം ഇലക്ഷന്‍ പ്രചാരണ വേളകളില്‍ കേട്ട വാര്‍ത്തകളാണ്.  പിന്നെ ചില ഫോമാ ഫൊക്കാന ഇലക്ഷന്‍ പ്രചാരണ പരസ്യങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ മുഴുനീള വര്‍ണ്ണചിത്രങ്ങളോടെ കൊച്ചി എയര്‍പോര്‍ട്ടിന്റെ വഴിനീളെ റോഡുവക്കില്‍ കണ്ടുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. നോട്ടീസുകളും പരസ്യപ്രസ്താവനകളും വേറെ. ചില മലയാളി പള്ളി അമ്പലങ്ങളുടെ പാര്‍ക്കിംഗ് ലോട്ടില്‍ ബിഗ് ബേര്‍ഡിന്റെ, ആനയുടെ, ആമയുടെ ഒക്കെ കോസ്ട്യൂമും ധരിച്ച് പുറത്ത് ഫൊക്കാനാ-ഫോമാ കാന്‍ഡിഡെയിറ്റിന്റെ ചിത്രവും പരസ്യവും ഒക്കെ വെച്ച് കുണുങ്ങി കുണുങ്ങി നൃത്തം വെച്ച് പ്രചാരണം കൊഴുപ്പിക്കുന്നുണ്ടത്രെ. അത്തരം ചില പരസ്യവാഹികളായ ബിഗ് കോസ്റ്റ്യൂം ബേര്‍ഡുകളെ ചില പള്ളിക്കമ്മറ്റിക്കാര്‍ തല്ലി ഓടിച്ചുവെന്നും കേള്‍ക്കുന്നു. ചില സ്ഥാനാര്‍ത്ഥികള്‍ പാനല്‍ എന്ന വളയത്തില്‍ ചാടുന്നു. മറ്റു ചിലര്‍ പാനല്‍ വളയമില്ലാതെയും ചാടുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറയുമ്പോലെ പാനല്‍ ഏതായാലും എനിക്ക് വോട്ടു കിട്ടണം ജയിക്കണം എന്ന ചിന്താഗതിയുള്ള സ്ഥാനാര്‍ത്ഥികളേയും കണ്ടു. 'കാമാ, എന്ന ചുരുക്കപ്പേരിലുള്ള കേരളാ അസംതൃപ്തി മലയാളി അസോസ്സിയേഷനില്‍ നിന്ന് ഫോമയിലും ഫൊക്കാനയിലും സ്ഥാനാര്‍ത്ഥികളുണ്ട്. അവര്‍ ഇന്ത്യയിലെ ആംആദ്മി പാര്‍ട്ടിപോലെയാണ്. അവര്‍ പറയുന്നു ഫോമായിലും ഫൊക്കാനയിലും ഒരു അടിമുടി ശുദ്ധീകരണം ആവശ്യമാണ്. ഫൊക്കാനാ-ഫോമാ സംഘടനകളിലെ കടലാസ് പുലി അംഗ സംഘടനകളെ പുറത്താക്കണം. മതത്തിന്റെ സമുദായത്തിന്റെ ലേബല്‍ സംഘടനകള്‍ക്ക് ഫൊക്കാനാ ഫോമകള്‍ അംഗത്വം കൊടുക്കരുത്. ജനാധിപത്യ സാമൂഹ്യ സംഘടനകള്‍ക്കു മാത്രമായിരിക്കണം അംഗത്വം. സ്ഥിരം ചെയര്‍മാനൊ പ്രസിഡന്റൊ ആനപാപ്പാനൊ ആയി എക്കാലവും ഏതൊരു സംഘടനാ തലപ്പത്തും ഒരാളെ കണ്ടാല്‍ അത് ആ വ്യക്തിയുടെ മാത്രം വ്യക്തിഗത കുടുംബ സംഘടനയായി കണക്കാക്കി ഫൊക്കാനാ-ഫോമാ  അംബ്രല്ലാ അസോസിയേഷനില്‍ നിന്ന് തൊഴിച്ച് പുറത്താക്കണം.  അതുപോലെ ഫൊക്കാനാ-ഫോമാ ജ•മെടുത്ത കാലം മുതല്‍ സ്ഥിരം വോട്ടു ചെയ്യാന്‍ ഡെലഗേറ്റുകളായി വരുന്നവരെ അയോഗ്യരാക്കണം. ഓരോ അംഗസംഘടനകളും ശരിയായ ജനാധിപത്യ പ്രക്രിയകളിലൂടെയാണോ ഡെലഗേറ്റുകളെ തെരഞ്ഞെടുത്ത് അയക്കുന്നതെന്ന് ഇലക്ഷന്‍ കമ്മറ്റിയൊ, കമ്മീഷനൊ ഉറപ്പു വരുത്തണം. ഓരോ തട്ടകത്തിലും ചില സ്ഥിരം കുത്തക ഡെലഗേറ്റുകള്‍ കയ്യടക്കുന്നത് നിര്‍ത്തലാക്കണം. ഇലക്ഷന്റെ കാലത്തു മാത്രം ഊത്തമീനുകള്‍ മാതിരി തല പൊക്കുന്ന പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് രീതിയിലുള്ള ഭാര്യാഭര്‍ത്താ പേപ്പര്‍ ടൈഗര്‍ സംഘടനകളെ ഒഴിവാക്കാനുള്ള ആര്‍ജ്ജവം ഫൊക്കാനാ-ഫോമാ കാണിക്കണം. ടി.വി. തോമസ്, കെ.ആര്‍. ഗൗരി മോഡലില്‍ ദമ്പതികളില്‍ ഒരാള്‍ ഫോമ ഡെലഗേറ്റായും മറ്റെയാള്‍ ഫൊക്കാനാ ഡെലഗേറ്റായും കാണാറുണ്ട്. ഭാര്യാഭര്‍ത്താക്കള്‍ രണ്ടിടത്താകുമ്പോള്‍ എവിടെയെങ്കിലും ജയിക്കുമെന്നാണവരുടെ വിചാരം. അത്തരക്കാരെയും ഒന്നു വീക്ഷിക്കുന്നതു നന്നായിരിക്കും. കേരള അസംതൃപ്തി മലയാളി അസോസിയേഷനില്‍ നിന്ന് ആനക്കാട്ടില്‍ മാത്തുക്കുട്ടി ഫൊക്കാനയിലും ആമക്കുഴിയില്‍ വറീത് ഫോമയിലും മല്‍സരിക്കുന്നു. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി അവര്‍ വച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ചില എതിരാളികള്‍ ചാണകവെള്ളമൊഴിക്കുകയൊ വലിച്ചു കീറുകയൊ ചെയ്തതില്‍ അവര്‍ അസംതൃപ്തരാണ്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയോട് ബിജെപി ചെയ്തതുപോലെയാണെന്നവര്‍ പറയുന്നു. എന്നാല്‍ അവരുടെ പഴയ മോഡലിലുള്ള ചപ്ലാം കട്ടയുമടിച്ചുള്ള പാരഡിഗാനങ്ങള്‍ക്ക് ശ്രോതാക്കള്‍ അനവധിയാണ്. പതിവുപോലെ ഇപ്രാവശ്യവും ഫോമാ ഫൊക്കാനാ ഇലക്ഷന്‍ ഗോദയില്‍ ഷഡിയിട്ട് മല്ലടിക്കാന്‍ കുറച്ച് ലലനാമണികളും എണ്ണത്തില്‍ കുറവാണെങ്കിലും എത്തിയിട്ടുണ്ട്. അവരെ കാണുമ്പോള്‍ ഷഡിയിട്ട ഇലക്ഷന്‍ മല്‍സര ആണ്‍ ഗുസ്തി ഫയല്‍മാന്‍മാരുടെ മുട്ടുവിറക്കും അവരുടെ വീര്യവും ശൗര്യവും ചോര്‍ന്നു പോകും. അതോടെ പെണ്‍സിംഹികള്‍ ആണ്‍ സ്ഥാനാര്‍ത്ഥികളെ മലര്‍ത്തിയടിച്ച് ഫൊക്കാനാ-ഫോമാ തസ്തികകളും കൊത്തിപൊക്കിയെടുത്ത് പറക്കും. ഇലക്ഷന്‍ ചട്ടവും നിയമവും ലംഘിച്ച് എത്ര പേര്‍ക്ക് ഫലകങ്ങളും പൊന്നാടകളും വാരിക്കോരി പുതപ്പിച്ച് ന്യൂസ് മീഡിയായിലും പബ്ലിക്കിലും ഗുഡ് വില്‍ നേടിയാലും അതെല്ലാം ഇലക്ഷനില്‍ ആവിയായിപോകും.  ചില അവസരത്തില്‍ ഇലക്ഷന്‍ മാത്രമല്ല ഫൊക്കാനാ-ഫോമാ കണ്‍വെന്‍ഷനുകളിലെ ചില ആളുകളെപ്പറ്റിയുള്ള ചര്‍ച്ചകളും കേട്ടു. കഴിഞ്ഞ ദിവസം ഈ ലേഖകന്‍ മലയാളിയുടെ തുമാരാ ഗ്രോസേര്‍സ് സൂപ്പര്‍ മാര്‍ക്കററില്‍ കേരളത്തിന്റെ ദേശീയ ഉല്‍പ്പന്നമായ കൂഴചക്കപ്പഴവും കുറച്ച് കൊല്ലം അയിലയും വാങ്ങുകയായിരുന്നു. മീന്‍ വെട്ടി തന്നുകൊണ്ടിരുന്ന മത്തി മത്തായി കണ്‍വന്‍ഷനുകളെപ്പറ്റി വാചാലനായി. അച്ചാറു വിഭവങ്ങളുടെ മൊത്ത അമേരിക്കന്‍ ഡീലറായ അച്ചാറ് വര്‍ക്കിച്ചനുമായിട്ടായിരുന്നു. സംഭാഷണം. ഈ ലേഖകന്‍ വെറുമൊരു ശ്രോതാവു മാത്രം. ഈ ആഴ്ചത്തെ മലയാള ന്യൂസ് വാരിക വിടര്‍ത്തിവെച്ച് അതി•േല്‍ ചക്കപ്പഴം കീറിമുറിച്ച് കസ്റ്റമേഴ്‌സിനു കൊടുത്തു കൊണ്ടിരുന്ന തുമാരാ ഗ്രോസേര്‍സ് ജീവനക്കാരി കഴുതക്കാട്ടില്‍ സുലുവും സംഭാഷണം ശ്രദ്ധയോടെ ശ്രവിക്കുന്നുണ്ടായിരുന്നു. അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... ഈ കണ്‍വന്‍ഷനില്‍ പോകുന്നവരുടെ കൈയില്‍ നിന്ന് വലിയ തുക പോക്കറ്റടിച്ച് നാട്ടീന്ന് ചില രാഷ്ട്രീയക്കാരേയും, സിനിമാക്കാരേയും ഉദ്യോഗസ്ഥ•ാരേയും ഒക്കെ കൊണ്ടുവരുവാണത്രെ. അവരെ പോയി എയര്‍പോര്‍ട്ടിന്ന് തുടങ്ങി എഴുന്നള്ളിക്കലാ. ആ വരുന്നവര്‍ എല്ലാ വേദികളും കയ്യടക്കി നാക്കിട്ടലക്കും. അവരെയൊക്കെ ദൈവങ്ങളായി പൊക്കി രഥത്തിലിരുത്തി ഒരു ഘോഷയാത്രയും എഴുന്നള്ളത്തും. രാഷ്ട്രീയക്കാര്‍ എപ്പോഴും പറയുന്നതു തന്നെ വീണ്ടും വീണ്ടും തട്ടിവിടും. ചിലര്‍ നമ്മളെ കറക്കി മോട്ടിവേറ്റ് സ്പീച്ച് നടത്തുന്നവരത്രെ. സിനിമാക്കാരാണെങ്കില്‍ പഴയ വിഡികോമാളിത്തരങ്ങലും വളിപ്പും വിളിച്ചു കൂവും. പിന്നെ കുറെ ചുണ്ടനക്കല്‍, മെയ്യനക്കല്‍ പ്രത്യേകമായി കുറച്ചു കുലുക്കും കിലുക്കും കാണിച്ചിട്ടു നമ്മളെ ബലമായി കയ്യടിപ്പിക്കലും. തീര്‍ന്നില്ലെ നമ്മുടെ കാശും പ്രയത്‌നവും ആവിയായി പോയില്ലെ. ഈ കാശുകൊണ്ട് നിങ്ങള്‍ക്ക് രണ്ടു കൊല്ലത്തേക്ക് നല്ല ക്വയിലോണ്‍ കിംഗ് ഫിഷോ, കൊച്ചിന്‍ മക്രീലോ വാങ്ങി കഴിക്കാം. അതു നമ്മുടെ ശരീരത്തിലെങ്കിലും പോഷകമായി കിടക്കും. ഇത്രയധികം പൊക്കി സല്‍ക്കരിച്ചു വിടുന്ന ഇവരെ നാട്ടില്‍ ചെന്നാല്‍ ഒന്ന് അറിയുന്നമട്ടുപോലും നമ്മളോട് കാണിച്ചെന്നു വരില്ല. മത്തി മത്തായി ആവേശ ഭരിതനായി തുടര്‍ന്നു. പിന്നെ ഇവിടത്തെ ഇലക്ഷനെപറ്റി പറഞ്ഞാല്‍ ഒരു തരം ഒത്തുകളി. തമ്മില്‍ഭേദം ഏതെങ്കിലും തൊമ്മ•ാര്‍ക്ക് വോട്ടു ചെയ്യുക. പലപ്പോഴും തമ്മില്‍ഭേദമായ ഒരു തൊമ്മനേയും കാണാതെ ഒരേ തരത്തിലുള്ള തൊമ്മ•ാരെ കാണുമ്പോള്‍ താന്‍ നിഷ്പക്ഷനാണെന്നു മാത്രം മത്തി മത്തായി പറഞ്ഞു നിര്‍ത്തി. പുള്ളിയും-കാമാ- കേരള അസംതൃപ്തി മലയാളി അസോസിയേഷനില്‍ നിന്നാകണം. എന്നാലും ഇതില്‍ കഴമ്പുണ്‍ കാണുമോ... പരിശോധിക്കുന്നതു നല്ലതാണ്.

  Read more
  Moreഇവരെ അറിയാം

ഹൂസ്റ്റൺ: കാലിഫോർണിയ ആസ്ഥാനമായ സ്പേസ് എക്സ് (സ്പേസ്  X ) എന്ന സ്വകാര്യ കമ്പനി വിജയകരമായി  വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് “ഫാൽക്കൺ  ഹെവി” യുടെ നിർമാണത്തിൽ ഒരു ഹൂസ്റ്റൺ മലയാളിയുടെ കരസ്പർശം.  അമേരിക്കയിലെ ടെക്സാസ്  ഹൂസ്റ്റണിൽ   സ്ഥിരതാമസമാക്കിയ  എബ്രഹാം പുഞ്ചത്തലക്കലിന്റെയും കുട്ടിയമ്മയുടെയും  മകൻ റ്റിജു എബ്രഹാം (30 )ആണ് അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്.  ഏവിയേഷൻ ടെക്നോളജി യിൽ  ഡിപ്ലോമയും  യൂണിവേഴ്സിറ്റി ഓഫ്  ടെക്സസിൽ   നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കൻ എയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി  ചെയ്ത മുൻപരിചയം സ്പേസ് X ലേക്കുള്ള  അദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽ കാര്യങ്ങളിൽ  അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്നവും ആണ് റ്റിജുവിനു സ്പേസ് X ൽ  എത്താൻ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാം പുഞ്ചത്തലക്കൽ പറഞ്ഞു .   ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള  മനുഷ്യന്റെ കുതിപ്പിന് വളരെ നിര്ണായകമാകുന്ന ഒരു കാൽവെയ്പ്പാണ് ഫാൽക്കൺ ഹെവി പരീക്ഷണത്തോടെ  സ്പേസ് X പൂർത്തിയാക്കിയത് . ഫെബ്രുവരി 6 നു ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽനിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈ പരീക്ഷണത്തിനു ഉപയോഗിച്ച   രണ്ടു സൈഡ് ബൂസ്റ്റെർസ്  തിരിച്ചിറക്കി ഈ പരീക്ഷണം ലാഭകരവുമാക്കി സ്പേസ് X .  ഇനി രണ്ടു പരീക്ഷണങ്ങൾക്കു  കൂടി  അവ ഉപയോഗിക്കാം. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ചു പരീക്ഷിക്കുന്നത്. ഫാൽക്കൺ ഹെവി റോക്കറ്റ് നിർമാണത്തിൽ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരു ഫലകം റോക്കറ്റിൽ സ്ഥാപിച്ചിരുന്നു, അതിൽ ഒരു പേര് ഈ അമേരിക്കൻ മലയാളിയുടേത് ആയതിൽ നമുക്ക് അഭിമാനിക്കാം.  അമേരിക്കൻ മലയാളികളുടെ വരും തലമുറകൾക്കു  അതിർ വരമ്പുകളില്ലാതെ സ്വപ്നം കാണാൻ  ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.  

Read more

More
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC