HEADLINES
ഫോമാ കൺവൻഷനു 101 പേരുടെ പഞ്ചാരിമേളം ഒരുക്കിക്കൊണ്ട് ജോസ്മാൻ കരേടനും കൂട്ടരും :: ഡാളസ് കേരള അസ്സോസിയേഷന്‍ കേരള നൈറ്റ് ജൂണ്‍ 23ന് :: ലുപ് വാള്‍ഡസ് ഡെമോക്രാറ്റിക്ക് ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി :: വിദേശ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ അടുത്ത ദിവസം രാജ്യം വിടണമെന്ന് :: ഒറിഗണ്‍ കാട്ടുതീക്ക് കാരണക്കാരനായ 15 കാരന് 36 മില്യണ്‍ പിഴ :: മാര്‍ത്തോമ്മ സഭാ മുന്‍ സെക്രട്ടറി വെരി.റവ.എ.സി.കുര്യന്‍ അന്തരിച്ചു :: ഐ.എന്‍.എ. ഐ. നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായി :: ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു :: ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു :: റോണി ജേക്കബ് ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനാര്‍ത്ഥി :: എല്‍സി പുതുമായില്‍ നിര്യാതയായി :: ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം 2018 :: എപ്പിസ്‌കോപ്പല്‍ ജൂബിലി കൗണ്‍സില്‍ അംഗങ്ങള്‍ ലിന്‍ഡന്‍ സെന്റ് മേരീസില്‍ :: റിട്രീറ്റ് സെന്ററിന് തോമസ് കോശിയുടെ പാരിതോഷികം :: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാധവൻ ബി. നായർ ഫ്ലോറിഡയിൽ എത്തി പത്രിക നൽകി :: ചായയില്‍ മരുന്ന് ചേര്‍ത്ത് ഗര്‍ഭചിദ്രം നടത്തിയ പാക്ക് ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് :: വിവാഹ ദിവസം വരന്‍ ഉള്‍പ്പെടെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു :: സ്റ്റാര്‍ ബക്ക്‌സ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണമില്ലെന്ന് കമ്പനി :: ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ :: ഇല്ലിനോയ്‌ ഗവര്‍ണര്‍ ഇലക്ഷന്‍ ബില്യണേഴ്‌സ് തമ്മില്‍ :: INOC, USA lauds Congress Party for its timely actions in Karnataka to save democracy :: ഫാദർ ഡോക്ടർ ജോസഫ് ജെ . പാലക്കൽ, അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ അംഗീകരിക്കപ്പെടുന്നു :: കിംഗ്സ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്, മെയ് 26, 27-ന് :: ആരോഗ്യ പരിരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പി.സി.എൻ.എ.കെ ബോസ്റ്റൺ കോൺഫ്രൻസിൽ പ്രത്യേക സെക്ഷൻ :: ഫോമാ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന വനിതാരത്‌നം മത്സരം :: കാരുണ്യത്തിന്റെ തലോടല്‍: ഫോമാ വിമന്‍സ് ഫോറം സാന്ത്വനസ്പര്‍ശം പ്രോജക്ട് പ്രാവര്‍ത്തികമാകുന്നു :: സാന്റാ ഫെ സഹപാഠികള്‍ക്കും, അദ്ധ്യാപകര്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന വിജില്‍ :: സ്‌കൂള്‍ പ്രവേശന കവാടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും :: വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മയക്ക് മരുന്നിനും മൂവിക്കും തുല്യ പങ്ക് :: ഐ പി എല്ലിൽ മെയ് 22 നു ഡോ. ജോർജ് കോവൂർ സന്ദേശം നൽകുന്നു
KUWAITI DINAR - 224.03 inr , SAUDI ARABIAN RIYAL - 18.05 inr , BRITISH POUND - 91.50 inr , UAE DIRHAM - 18.43 inr , CANADIAN DOLLAR - 52.90 inr , AUSTRALIAN DOLLAR - 50.87 inr , US DOLLAR - 67.70 inr , EURO - 79.92 inr , KUWAITI DINAR - 224.03 inr , SAUDI ARABIAN RIYAL - 18.05 inr , BRITISH POUND - 91.50 inr , UAE DIRHAM - 18.43 inr , CANADIAN DOLLAR - 52.90 inr , AUSTRALIAN DOLLAR - 50.87 inr , US DOLLAR - 67.70 inr , EURO - 79.92 inr , KUWAITI DINAR - 224.03 inr , SAUDI ARABIAN RIYAL - 18.05 inr , BRITISH POUND - 91.50 inr , UAE DIRHAM - 18.43 inr , CANADIAN DOLLAR - 52.90 inr , AUSTRALIAN DOLLAR - 50.87 inr , US DOLLAR - 67.70 inr , EURO - 79.92 inr , KUWAITI DINAR - 224.03 inr , SAUDI ARABIAN RIYAL - 18.05 inr , BRITISH POUND - 91.50 inr , UAE DIRHAM - 18.43 inr , CANADIAN DOLLAR - 52.90 inr , AUSTRALIAN DOLLAR - 50.87 inr , US DOLLAR - 67.70 inr , EURO - 79.92 inr ,

ഹോം

പ്രത്യേക ശ്രദ്ധയ്ക്ക്

നിത്യേന പത്തു വര്‍ത്തമാനപത്രങ്ങള്‍ വായിക്കുന്ന വ്യക്തി എന്ന നിലയില്‍ ആമുഖമായി രണ്ട് കാര്യങ്ങള്‍ പറഞ്ഞുവയ്‌ക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഒന്ന്, പിണറായി വിജയന്‍ ഒരു പത്രത്തില്‍ നിന്നും കാരുണ്യം കിട്ടാത്ത ഹതഭാഗ്യനാകയാല്‍ അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് പത്രദ്വാരാ കിട്ടുന്ന വിവരങ്ങള്‍ പലതരം അരിപ്പകളിലൂടെ കടത്തിവിടാതെ വസ്തുനിഷ്ഠമായ ഒരു വിലയിരുത്തല്‍ അസാദ്ധ്യമാണ്. വി.എസാണ് കേരളം കണ്ട ഏറ്റവും വലിയ ആദര്‍ശധീരന്‍ എന്നും ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ മുഖ്യമന്ത്രി ആയിരുന്നവരില്‍ ഏറ്റവും വലിയ സ്ത്രീലമ്പടന്‍ എന്നും സത്യാനന്തര സമൂഹം നമ്മെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലും ഇത്ര അഭിപ്രായ ഐക്യം മാദ്ധ്യമലോകത്ത് നാം കണ്ടില്ല. രണ്ട്, ഇവിടെ വിലയിരുത്തപ്പെടുന്നത് നിലവില്‍ ഭരണം കൈയാളുന്ന കേരളസര്‍ക്കാരാണ്, അതിനെ നയിക്കുന്ന രാഷ്ട്രീയകക്ഷിയല്ല. ആ കക്ഷി ഭരണത്തെ മലീമസമാക്കുകയോ വികലമാക്കുകയോ ചെയ്യുന്നതായി തോന്നിയാല്‍ അക്കാര്യം യഥാവസരം പറയേണ്ടിവരും എങ്കിലും കേരള സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ജയരാജന്മാരെയും കാരായി സഹോദരന്മാരെയും നോക്കിയല്ല ആ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്.<യൃ /> പിണറായിവിരോധം ആദ്യത്തെ കാര്യം ആദ്യം പറയാം. കാസര്‍കോട്ട് ഒരു യോഗം ഉണ്ടായി. അവിടുത്തെ പൗരമുഖ്യരുമായി മുഖ്യമന്ത്രിയുടെ സംവാദം. കഴിഞ്ഞ രണ്ട് കൊല്ലത്തെ അനുഭവങ്ങളും അടുത്ത മൂന്നുകൊല്ലത്തെ സ്വപ്നങ്ങളും പങ്കുവയ്ക്കാന്‍ നടത്തിയ യോഗം. സത്യത്തില്‍ അത്യന്താപേക്ഷിതമായിരുന്നില്ലെങ്കിലും ജില്ലയിലെ മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന്‍ അവിടെ ഒരു സ്വാഗതപ്രസംഗം നടത്തി. ആ പ്രാരംഭചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. അവര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. സംഘാടകരുടെ അഭ്യര്‍ത്ഥന വിഫലമായപ്പോള്‍ മന്ത്രി തന്നെ അഭ്യര്‍ത്ഥിക്കേണ്ടിവന്നു. കേന്ദ്രത്തിലും ഇവിടെയും എത്രയോ സര്‍ക്കാര്‍ യോഗങ്ങളിലും സര്‍ക്കാരിതര യോഗങ്ങളിലും കണ്ടിട്ടുള്ള സംഗതിയാണ് യോഗാരംഭത്തിലോ ഉദ്ഘാടനചടങ്ങിലോ കുറേ പടം എടുത്ത് പിരിയാനും ശേഷം ബ്രീഫിംഗിന് കാത്തിരിക്കാനും മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കപ്പെടുന്നത്. വിവാഹഫോട്ടോഗ്രാഫര്‍ മണിയറയില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുമ്പോള്‍ ഇറക്കിവിടേണ്ടിവരും. കേരളകൗമുദിയും മനോരമയും മറ്റും കീശവരകള്‍ക്ക് വിഷയമാക്കിയത് നര്‍മ്മബോധമായി കാണാം. എങ്കിലും പിണറായിയെ വലിച്ചിഴച്ച് വാര്‍ത്ത പൊലിപ്പിച്ചതിന് ന്യായീകരണമില്ല. പിണറായി സ്വതവേ "കടക്കു പുറത്ത് 'എന്നല്ലാതെ പുറത്ത് കടക്ക് ' എന്ന് പറയാത്ത ആള്‍ തന്നെ. വരാപ്പുഴയിലെ വീട്ടില്‍ പോകാതിരിക്കാന്‍ കേരളദര്‍ശനയാത്ര നടത്തിയതും മാഹിയില്‍ പോയാലും ന്യൂമാഹിയില്‍ പോകാതിരിക്കുന്നതും ഒക്കെ വിമര്‍ശിക്കപ്പെടാം. അതൊക്കെ വേണം താനും. ഞായറാഴ്ചയിലെ വാര്‍ത്താവിന്യാസം തെളിയിക്കുന്ന പിണറായിവിരോധം നമ്മുടെ കാഴ്ചയ്ക്ക് മങ്ങലേല്പിക്കുന്നു എന്ന് പറയാനാണ് ഇത്രയും വിശദീകരിച്ചത്. രണ്ടാമത്തെ കാര്യവും തഥൈവ. സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ മാത്രം ആവണം പരിഗണനയില്‍. കോടിയേരിയുടെ മകന്‍ ദുബായി നഗരത്തില്‍ വഴിയോരത്ത് മൂത്രംഒഴിച്ചാല്‍ അത് പിണറായി സര്‍ക്കാരിന്റെ കണക്കില്‍ ചേര്‍ക്കരുത്. അതേസമയം ആ യുവാവ് തന്റെ സ്വാധീനത ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അവിഹിതമായി നേടിയെടുത്താല്‍ പറയാതിരിക്കയുമരുത്. ഈ അതിര്‍വരമ്പ് ലോലമോ തിരിച്ചറിയാന്‍ വയ്യാത്തതോ ഒന്നുമല്ല. അല്പം ഒന്ന് മനസിരുത്തി വിഷയം പരിശോധിക്കണം എന്ന് മാത്രം. പൊലീസ് മോശമായി ഇനി വിഷയത്തിലേക്ക്, ഈ സര്‍ക്കാരിന്റെ രണ്ടാമത്തെ വര്‍ഷം പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മോശമായി എന്ന് നിരീക്ഷിക്കാതെ വയ്യ. ലോകനാഥ് ബെഹ്‌റ ദേശീയതലത്തില്‍ പ്രശംസ നേടിയിട്ടുള്ള, സി.ബി.ഐ ഇത്യാദി സംഘടനകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കെ ഇത് സംഭവിക്കാന്‍ രണ്ട് കാരണങ്ങള്‍ മാത്രമേ കാണാനാവൂ. ഒന്ന്, മുഖ്യമന്ത്രിയുടെ അശ്രദ്ധ അല്ലെങ്കില്‍ പിടിപ്പുകേട്. രണ്ട്, സേനയിലെ അദൃശ്യമായ അച്ചടക്കരാഹിത്യം തടയുന്നതില്‍ മധ്യനിരയില്‍ ഉണ്ടായ പാളിച്ചകള്‍. പൊലീസുകാര്‍ക്കിടയിലെ രാഷ്ട്രീയം അപകടകരമാണ്. നാലര പതിറ്റാണ്ടുകള്‍ക്കപ്പുറം യു.പിയില്‍ ലോകം കണ്ടതാണ് അച്ചടക്കമില്ലാത്ത പൊലീസുകാര്‍ സമുദായത്തിന് എത്രദ്‌റോഹം ചെയ്യുമെന്ന്, എന്നിട്ടും നാം ഇവിടെ സംഘടന അനുവദിച്ചു. അതാകട്ടെ, നാള്‍തോറും രാഷ്ട്രീയച്ഛായ കൂടുതല്‍ കൂടുതല്‍ തെളിയിക്കാന്‍ തുടങ്ങി. പൊലീസ് അസോസിയേഷന്റെ യോഗവും രാഷ്ട്രീയകക്ഷിയുടെ യോഗവും തമ്മില്‍ തിരിച്ചറിയാനാവണമെങ്കില്‍ മാദ്ധ്യമങ്ങള്‍ ഇടപെടേണ്ടിവരുന്നു എന്നത് ബെഹ്‌റയ്ക്കും വിജയനും ഭൂഷണമല്ല. കോടിയേരിയുടെ കാലത്തെക്കാള്‍ മോശമാണ് പിണറായിയുടെ കാലം എന്ന് ധരിക്കാന്‍ ഇടകൊടുക്കരുത്. കോടിയേരി പാര്‍ട്ടിതലത്തിലും പിണറായി സര്‍ക്കാര്‍ തലത്തിലും അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണ് ഇത്. പൊലീസിന് ഉപദേഷ്ടാവ് വേണ്ടതുണ്ടോ എന്നും ചിന്തിക്കണം. വ്യക്തിയെക്കുറിച്ചല്ല പറയുന്നത്, സംവിധാനത്തെക്കുറിച്ചാണ്. രമണ്‍ ശ്രീവാസ്തവ പ്രഗല്ഭനാണ്. ഞാന്‍ കളക്ടറായിരുന്ന സ്ഥലത്ത് എ.എസ്.പി ആയിരുന്ന കാലത്ത് സകലമാനപേരും സ്മാര്‍ട്ട് പയ്യന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന വ്യക്തി. എന്നാല്‍ പൊലീസ് ഒരു ഏകശിലാഘടന ഉള്ള വകുപ്പാണ്. ഡി.ജി.പി സല്യൂട്ട് സ്വീകരിക്കുമ്പോള്‍ പഴയ ഡി.ജി.പിയുടെ ഉച്ഛ്വാസവായു ഭരിക്കുന്ന ഡി.ജി.പിയുടെ കഴുത്തില്‍ ചൂട് പകരുന്നത് നന്നല്ല. അത് ശ്രീവാസ്തവയല്ല ഇനി ശിങ്കാരവേലുവോ ജേക്കബ് പുന്നൂസോ ആയാലും. ആഭ്യന്തരവകുപ്പിന്റെ സെക്രട്ടറി ആയിരിക്കണം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. കേരളത്തിന്റെ ചരിത്രത്തില്‍ പി.ടി. ചാക്കോയുടെ കാലത്ത് പി.ഐ. ജേക്കബും വയലാര്‍ രവിയുടെ ഭരണത്തില്‍ കാളീശ്വരനും മാത്രം ആണ് തലയെടുപ്പുള്ള ആഭ്യന്ത്രര സെക്രട്ടറിമാരായി വാഴ്ത്തപ്പെടുന്നവര്‍. എന്നാല്‍ ജേക്കബിനെയും കാളീശ്വരനെയും പോലെ ശോഭിക്കാന്‍ കഴിയുന്ന രണ്ട് മൂന്ന് ഉദ്യോഗസ്ഥര്‍ എങ്കിലും ഇപ്പോഴും സര്‍വീസില്‍ ഉണ്ടല്ലോ. ശ്രീജിത്തിന് സംഭവിച്ച ദുരന്തം വെറും കസ്റ്റഡിമരണം ആയി എഴുതിത്തളരുത്. രാജന്റെയും ഉദയന്റേതും ഒക്കെ കസ്റ്റഡിമരണം ആയിരുന്നു. ഇവിടെ വൈര നിര്യാതനത്തിന് അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നതാണ് വിഷയം. എസ്.പി ഇങ്ങനെ ഒരു സേന ഉണ്ടാക്കിയത് തെറ്റല്ല. എന്നാല്‍ അവര്‍ തങ്ങള്‍ക്ക്തന്നെ നിയമാവലി എഴുതാന്‍ പുറപ്പെട്ടതാണ് തെറ്റായത്. ചിരിക്കാത്ത മുഖം ഇവിടെ മുഖ്യമന്ത്രിയുടെ ശരീരഭാഷ പരാമര്‍ശിക്കാതെ വയ്യ. പിണറായി വിജയന്റെ ഉള്ളില്‍ ആര്‍ദ്രഹൃദയനായ ഒരു നല്ല മനുഷ്യന്‍ ഉണ്ടെന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയാം. എന്നാല്‍ മാദ്ധ്യമങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുള്ള (അവര്‍ സൃഷ്ടിച്ചതല്ല) പ്രതിച്ഛായ നിസംഗതയോ ക്രൂരതയോ ബഹുമാനിയാണാരെയും തൃണവല്‍ എന്ന മനോഭാവമോ ഒക്കെ ദ്യോതിപ്പിക്കുന്നതാണ്. ചിരിക്കാത്ത ആ മുഖം പൊലീസ് സേനയിലെ അംഗങ്ങളില്‍ സ്വതവേ അക്രമവാസന ഉള്ളവര്‍ക്ക് പ്രചോദനസ്രോതസ് ആയി ഭവിക്കുന്നുണ്ട് എന്ന് സംശയിക്കണം. അച്ചുതമേനോന്റെ മുഖത്തും സമാനമായ നിസംഗത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആഭ്യന്തരമന്ത്രി അല്ലാതിരുന്നതിനാലാവാം അത് ഇത്ര ഭയം ജനിപ്പിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടിയെ പോലെ ആകണ്ട. നായനാരെ പോലെ ആകാന്‍ പിണറായിക്ക് കഴിയുകയില്ല. കരുണാകരനാവാം മാതൃക. അത്യാവശ്യം ചിരി. കണ്ണിറുക്കല്‍, അതേസമയം കളി സൂക്ഷിച്ചുവേണം എന്ന പ്രതീതി സൃഷ്ടിക്കുക. അതിലും ശ്രേഷ്ഠമായിരുന്നു സീയെച്ചിന്റെ ഹ്രസ്വകാലം. ഭവാന്‍ അല്പം അങ്ങോട്ട് മാറി നിന്നാല്‍ അസ്മാദൃശന്മാര്‍ക്ക് അസൗകര്യം കുറയുമായിരുന്നു' എന്നൊന്നും പറയണ്ട, എങ്കിലും "കടക്ക് പുറത്ത്'എന്നതിന് പകരം "പുറത്തേക്ക് പോവുക' എന്ന് പറഞ്ഞ് ശീലിക്കണം. വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ അങ്ങനെ ആയിരുന്നല്ലോ. ഞാനാണ് ആഭ്യന്തരമന്ത്രി എങ്കിലും നമ്മുടെ പൊലീസ് തൊഴിക്കും. പിന്നെ ഇങ്ങനെ ഒരു ശരീരഭാഷ നല്‍കുന്ന സന്ദേശം കൂടി ആയാലോ പൊലീസ് വഴി ആണ് സര്‍ക്കാരിന്റെ ചീത്തപ്പേര് കൂടുതല്‍ ഉണ്ടാവുന്നത് എന്നതിനാലാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ ഒപ്പം പറയട്ടെ, പിണറായി നല്ല മുഖ്യമന്ത്രിയാണ്. കഴിഞ്ഞവര്‍ഷം ഞാന്‍ അറുപത് ശതമാനം മാര്‍ക്ക് നല്‍കിയിരുന്നു. ഇത്തവണ അത് അറുപത്തിയഞ്ചായി ഉയര്‍ത്താം. മുഖ്യമന്ത്രിയുടെ പൊലീസില്‍ നിന്നുതന്നെ തുടങ്ങാം. സ്ഥിതിവിവരക്കണക്കുകള്‍ പിണറായി ഭരണത്തിന് അനുകൂലമാണ്. രാഷ്ട്രീയാതിക്രമങ്ങള്‍ കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ രാജഭരണകാലത്തെപ്പോലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചത് നന്നായി. അത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കണം. പിങ്ക് പട്രോള്‍, പിങ്ക് ബീറ്റ്, ഫോണ്‍കോളിന്റെ ഉറവിടം ജി.ഐ.എസ് ജി.പി.എസ് വഴി കണ്ടെത്താനുള്ള സംവിധാനം, സ്ത്രീസുരക്ഷയ്ക്കുള്ള നിര്‍ഭയ വോളന്റിയര്‍മാര്‍, സ്ത്രീകള്‍ക്ക് പ്രതിരോധപരിശീലനം, സാങ്കേതിക സംവിധാനങ്ങള്‍ക്കും ഐ.ടി സേവനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം, പുതിയ സമ്പ്രദായത്തിലുള്ള ഇന്ററോഗേഷന്‍ മുറികള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായി പാലായിലേത് പോലെ ഹോട്ട് ലൈന്‍, ഐ.എസ്.ഒ അംഗീകാരമുള്ള സൈബര്‍ ഡോം, ഇങ്ങനെയൊക്കെ ഒരുപാട് സംഗതികള്‍ ആ വകുപ്പില്‍ നടന്നുവരുന്നുണ്ട്. പറഞ്ഞിട്ടെന്താ, എല്ലാറ്റിന്റെയും ശോഭ കെടുത്താന്‍ ഒരു വരാപ്പുഴകേസ് മതിയല്ലോ. ഐ.ടി മേഖല ഐ.ടി മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ നിശബ്ദമായി നടന്നുവരുന്നുണ്ട്. പതിന്നാല് ലക്ഷം ചതുരശ്രയടി പുതിയ കെട്ടിടങ്ങള്‍, നൂറോളം പുതിയ കമ്പനികള്‍, സോഫ്ട് വെയര്‍ കയറ്റുമതിയില്‍ ഇരുപത് ശതമാനം വര്‍ദ്ധന, അന്താരാഷ്ട്ര വിദഗ്ദ്ധരും വ്യവസായികളും ഒത്തുചേര്‍ന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന ഡിജിറ്റല്‍ സമ്മേളനം, ടെക്‌നോസിറ്റി, അടുത്ത ഘട്ടത്തിലെ വേള്‍ഡ് ടെക്‌നോളജി സെന്ററിന്റെ പ്രാരംഭപ്രവൃത്തികള്‍, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇങ്ങനെ പോകുന്നു ആ മേഖലയിലെ നേട്ടങ്ങള്‍, സ്വപ്നങ്ങളല്ല, കൈവരിച്ചുകഴിഞ്ഞ നേട്ടങ്ങള്‍. മുഖ്യമന്ത്രിയുടെ നിര്‍ലോപമായ പ്രോത്സാഹനത്തിന് മാത്യു ടി. തോമസ് നേതൃത്വം നല്‍കുന്ന മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ നാം കാണാതിരുന്നുകൂടാ. വരട്ടാര്‍ വരട്ടാറിന്റെ പുനരുജ്ജീവനം ഈ മന്ത്രിസഭ കൊണ്ടുവന്ന പുതിയ ആശയം ഒന്നുമല്ല. അരനൂറ്റാണ്ടിനപ്പുറം പമ്പയുടെ പോഷകനദിയായ വരട്ടാര്‍ ജലസമൃദ്ധവും ചരക്കുവഞ്ചികള്‍ നിരന്തരം ഉപയോഗിച്ചിരുന്ന ജലപാതയും ആയിരുന്നു. പിന്നെപ്പിന്നെ ഒഴുക്ക് കുറഞ്ഞു. കൈയേറ്റം കൂടി. വെള്ളത്തിന്റെ വഴിയില്‍ തെങ്ങും പ്ലാവും വളര്‍ന്നു. അതൊക്കെ ഒഴിവാക്കി വേണം ഭഗീരഥന്റെ പ്രയത്‌നം ഫലം കാണാന്‍. ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും മനുഷ്യരെ കാര്യം ബോദ്ധ്യപ്പെടുത്തി. മാത്യു ടി. തോമസും തോമസ് ഐസക്കും പുഴയോരത്തുകൂടെ നടന്നു. ജനം തങ്ങളുടെ ദേഹണ്ഡങ്ങള്‍ നാടിന്റെ നന്മയ്ക്കായി സ്വയം വിട്ടുകൊടുത്തു. ഇങ്ങനെ ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ വിജയമാണ്. കാമറകളുടെ മുന്നില്‍ ഗീര്‍വാണം പറയുകയല്ല സര്‍ക്കാര്‍ ചെയ്തത്. അതായിരുന്നു വിജയരഹസ്യവും. വരട്ടാറില്‍ വീണ്ടും വെള്ളം ഒഴുകി. ഇനി ഇരുകരകളും വൃക്ഷലതാദികള്‍ വളര്‍ത്തും. പക്ഷികളും ചിത്രശലഭങ്ങളും വരും. വരട്ടാര്‍ മാത്രം അല്ല, തെക്കന്‍ കേരളത്തില്‍ കോലറയാര്‍, കുട്ടമ്പെരൂറാര്‍, മീന്തലയാര്‍, പള്ളിക്കലാര്‍, വടക്ക് പൂന്തുരാര്‍, കാനാമ്പുഴ എന്നിവ പുനരുജ്ജീവനം പ്രാപിച്ച നദികളാണ്. കിള്ളിയാറിലും പമ്പയുടെയും ഭാരതപ്പുഴയുടെയും ചില ഭാഗങ്ങളിലും ഇതേ പരിപാടി നടക്കുന്നു. ജനങ്ങള്‍ സക്രിയമായി ഇടപെടുന്നു എന്നതാണ് രഹസ്യം. സ്വാതന്ത്ര്യസമരകാലത്ത് എന്നതുപോലെ ഒരു ഗാന്ധിയന്‍ ആവേശം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് പിണറായിയുടെയും മാത്യു തോമസിന്റെയും വിജയം. പ്രതിപക്ഷത്ത് എം.എല്‍.എ ആയിരിക്കുമ്പോള്‍ തന്നെ ഈ ജനകീയത പ്രവര്‍ത്തിപഥത്തില്‍ എത്തിച്ച തോമസ് ഐസക് തോല്‍ക്കാതെ തൊപ്പിയിട്ട് ഇറങ്ങിയപ്പോള്‍ ആലപ്പുഴക്കഥകള്‍ കേട്ടറിഞ്ഞ ജനം ആവേശം പൂണ്ടു. പുറമേ ആരും ശ്രദ്ധിക്കാത്ത ഒരു വലിയ വിപ്ലവമാണ് നമ്മുടെ പുഴയോരങ്ങളില്‍ നടക്കുന്നത്. വിജയഗാഥ പൊതുജനം വേണ്ടത്ര തിരിച്ചറിയാതെ പോകുന്ന മറ്റൊരു വിജയഗാഥയാണ് മന്ത്രി ശൈലജയും അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ചേര്‍ന്ന് ആരോഗ്യമേഖലയില്‍ രചിച്ചുകൊണ്ടിരിക്കുന്നത്. ഒരു പതിറ്റാണ്ടിനപ്പുറം നമ്മുടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രമാക്കി ബ്രിട്ടനിലേത്‌പോലെ ഒരു കുടുംബ ഡോക്ടര്‍ സംവിധാനം ഉണ്ടാക്കണമെന്ന് എഴുതിയത് ഇപ്പോള്‍ ഓര്‍മ്മിച്ചുപോകുന്നു. അതിന്റെ കുറേക്കൂടി പരിഷ്കൃതമായ ഒരു രൂപമാണ് ഇഹെല്‍ത്ത് പ്രോജക്ട്. രോഗികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുക എന്നതാണ് അടിസ്ഥാനം. ഞാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിടത്ത് എത്തണമെങ്കില്‍ അരോഗ ദൃഢഗാത്രരുടെ വിവരങ്ങളും കൂടെ ഉണ്ടാകണം. ഒരു നിശ്ചിതസംഖ്യ കുടുംബങ്ങളുടെ വിളിപ്പുറത്ത് ഒരാള്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്ക് ചുമതലയും ഉണ്ടാകണം. ആ വഴി തേടാതെ ദ്വിതീയ തൃതീയ തലങ്ങളില്‍ തള്ളിക്കയറുന്ന സമ്പ്രദായം ഒഴിവാക്കണം. ഇഹെല്‍ത്ത് പദ്ധതി അങ്ങനെ ഒരു സമഗ്രാരോഗ്യസംവിധാനത്തിന്റെ തുടക്കമാണ്. സാന്ത്വനചികിത്സ ശൈലജ രാജീവ് ടീം ശ്രദ്ധിച്ച മറ്റൊരിടം സാന്ത്വനചികിത്സയാണ്. ഡോ. എം.ആര്‍. രാജഗോപാല്‍ സ്വന്തനിലയ്ക്ക് തുടങ്ങിയ ഈ പരിപാടി എല്ലാ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും വ്യാപിപ്പിക്കുന്നത് ഒരു വലിയ കുതിച്ചുചാട്ടം ആണ്. അഞ്ഞൂറോളം പേരെ ഇതിനായി നിയമിക്കുന്നു എന്നാണ് കേട്ടത്. പുരോഗതി കൃത്യമായി അറിവില്ല. എങ്കിലും സര്‍ക്കാരിന്റെ രണ്ടാംവര്‍ഷത്തെ ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ് സാന്ത്വനചികിത്സാരംഗത്തെ ഈ പരിപാടി. ഭാരതത്തില്‍ ആദ്യമായി കേരളം നടപ്പാക്കുന്ന മറ്റൊരു പദ്ധതി ഉണ്ട്. സേഫ് കിറ്റ്. സേഫ് സമം സെക്&്വംിഷ;ഷ്വല്‍ അസോള്‍ട്ട് ഫോറന്‍സിക് എവിഡന്‍സ്. ലൈംഗികാതിക്രമത്തിന് ഇരയാവുന്ന സ്ത്രീക്ക് പരിശോധനകള്‍ നടത്താനും തെളിവ് ശേഖരിക്കാനും ഒക്കെയുള്ള ഒരു പരിപാടിയാണിത്. ഒപ്പം പരാമര്‍ശിക്കണം ഹൃദ്യം' വെബ് രജിസ്‌ട്രേഷന്‍ വഴി സൗജന്യ ഹൃദയശസ്ത്രക്രിയ സാദ്ധ്യമാകുന്ന രീതി. മുന്നൂറിലധികം കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടതും രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയതുമാണ് സംഗതി. ശൈലജയുടെ കണ്ണാടിയും ഭര്‍ത്താവിന്റെ ചികിത്സാച്ചെലവും ആഘോഷമാക്കുന്നതിനിടയില്‍ അവരുടെ വകുപ്പില്‍ ചില നിശബ്ദവിപ്‌ളവങ്ങള്‍ നടക്കുന്ന കാര്യം പറയാതിരുന്നാല്‍ ധര്‍മ്മവിലോപം ആകും എന്നതിനാലാണ് ഇത് പ്രത്യേകം എടുത്തു പറയുന്നത് റോഡുകള്‍ മന്ത്രി സുധാകരന്‍ നമ്മുടെ റോഡുകള്‍ക്ക് നല്‍കിയ സംഭാവനയും വഴിയാത്രക്കാരായ നമുക്ക് ശ്രദ്ധിക്കാതെ വയ്യ. രണ്ട് വഴികളിലാണ് ഇത് പ്രധാനം. ഒന്ന് നമ്മുടെ പഴയ നാഷണല്‍ ഹൈവേ. എന്റെ തലമുറയുടെ സമയം ഏറെ കവര്‍ന്നെടുത്തിട്ടുള്ളതാണ് അതിന്റെ നിര്‍മ്മിതി. പിന്നിപ്പിന്നെ അറ്റകുറ്റപ്പണികള്‍ വേണ്ടസമയത്ത് വേണ്ടതുപോലെ ചെയ്യാത്തതും മാരുതിയോടെ ആരംഭിച്ച വാഹനവിപ്ലവവും ആ പാതയുടെ മാനം കെടുത്തി. നായനാര്‍ മന്ത്രിസഭയിലെ പി.ജെ. ജോസഫ് എം.സി റോഡിനെ മണവാട്ടിയാക്കിയപ്പോള്‍ നാഷണല്‍ ഹൈവേ കാസരോഗിയായ ഒന്നാം കെട്ടിയോള്‍ ആയി. ആ ദുരവസ്ഥയില്‍ നിന്നാണ് സുധാകരന്‍, പണ്ട് ഫാസ്റ്റ് പാസഞ്ചറിന്റെ പിറകെ ഓട്ടോറിക്ഷയില്‍ വച്ചുപിടിച്ച അതേ നിശ്ചയ ദാര്‍ഢ്യത്തോടെ ഹൈവേയെ രക്ഷിച്ചെടുത്തത്. രണ്ടാമത്തേത് പുതിയ പാതകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതില്‍ മന്ത്രി കാണിക്കുന്ന താത്പര്യം. പ്ലാസ്റ്റിക്കും റബറും റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തുന്നതും കൊല്ലം ബൈപാസിന്റെ പുരോഗതി ശ്രദ്ധേയമാവുന്നതും ഉള്‍പ്പെടെ ഒരുപന്യാസത്തിനുള്ള വകയുണ്ട് ഈ വകയില്‍. ചില നയവ്യതിയാനങ്ങള്‍ ശ്രദ്ധിച്ച മേഖലകളാണ് ഇവിടെ എടുത്തുപറഞ്ഞത്. സ്ഥാലീപുലാകന്യായം അനുസരിച്ച് പറഞ്ഞാല്‍ പിണറായി ഭരണം കൊള്ളാം എന്ന അനുമാനത്തിലെത്താന്‍ ഇത്രയും മതി. എന്നാല്‍ തുടങ്ങിയേടത്ത് മടങ്ങാതെ നിര്‍ത്താനാവുന്നില്ല. പൊലീസാണ് പ്രതിച്ഛായയുടെ കാര്യത്തില്‍ ഏറ്റവും വലിയ പ്രശ്‌നം. കാക്കിവത്കരണം കാവിവത്കരണത്തേക്കാള്‍ ഭേദം അരുണവത്കരണമാണ് എന്ന് മുഖ്യമന്ത്രി പറയരുത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാക്കിവത്കരണമാണ്. സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അക്രമവാസനകളും ഏറിവരുന്നുണ്ട്. പത്ത് അതിക്രമങ്ങള്‍ തടയാനായാലും പതിനൊന്നാമത്തേത് ആരോപണകാരണമാകും. പത്രങ്ങള്‍ എതിരാണ് ; എല്ലാം ശരി. അപ്പോള്‍ 57ലെ കുഞ്ഞു ചെറുക്കന്മാരുടെ സെല്‍ഭരണവും അസോസിയേഷന്‍ സഖാക്കളുടെ രക്തസാക്ഷിവന്ദനവും കൂടെ ആയാലോ പിണറായിയുടെ പായസക്കലത്തില്‍ പൊലീസുകാരും കുഞ്ഞുചെറുക്കന്മാരും പാവയ്ക്കാ അരിഞ്ഞിടാന്‍ അനുവദിക്കരുത്. പഴയ എസ്.എഫ്.ഐ നേതാവല്ല, കേരളത്തിലെ കോണ്‍ഗ്രസുകാരും ഭാ.ജ.പാര്‍ട്ടിക്കാരും ഉള്‍പ്പെടെ സകലരുടെയും മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ പ്രാഗല്ഭ്യം തെളിയിച്ചു. പാര്‍ട്ടിസെക്രട്ടറി ആയിരുന്നപ്പോള്‍ അതുല്യത തെളിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഭംഗിയായി തന്നെ ഭരണകാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് സൂക്ഷ്മദൃക്കുകള്‍ സമ്മതിക്കും. പക്ഷേ പ്രതിച്ഛായ മോശം. അതിന്റെ അടിസ്ഥാനകാരണം പൊലീസ് വകുപ്പ് തന്നെ. പിന്നെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും രണ്ടും ശരിയാക്കാവുന്നതേയുള്ളൂ. ശുഭമസ്തു. Credits to joychenputhukulam.com

Read more

More

സിനിമ സ്‌പെഷ്യല്‍

ലേഖനം

ഈ അടുത്ത സമയത്ത് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കത്ത് കിട്ടി. അത് വായിച്ചിരുന്നപ്പോള്‍ വായനയെപ്പറ്റി ഞാന്‍ ചിന്തിച്ചുപോയി. എന്നാണ് ഞാന്‍ വായന തുടങ്ങിയത്. ഓര്‍മ്മയില്ല. എന്നാല്‍ അത് ചിത്രകഥകളിലൂടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളിലൂടെയും വളരാന്‍ തുടങ്ങി. 1985- 1990 കാലഘട്ടം എന്റെ വായനയുടെ സുവര്‍ണ്ണകാലമെന്നു പറയാം. കേരളാ കൗമുദിയുടെ പത്രാധിപ കോളം, വാരാന്ത്യപ്പതിപ്പ്, മാതൃഭൂമിയുടെ ഓണം വിശേഷാല്‍ പതിപ്പുകള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വേദഗ്രന്ഥങ്ങള്‍, മതപരമായ പുസ്തകങ്ങള്‍. എന്തും ഏതും ആര്‍ത്തിയോടെ വായിച്ചു. ഓരോ വാക്കുകളും ശ്യസിക്കുന്നവയായിരുന്നു. മുണ്ടശേരിയും പനമ്പള്ളിയും നടത്തിയ വാക്പയറ്റിന്റെ കഥകള്‍. അഴീക്കോട് മാഷും സാനു മാഷും ജസ്റ്റീസ് കൃഷ്ണയ്യരും, എം.എന്‍ ഗോവിന്ദന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള ഇവരൊക്കെ പത്രങ്ങളെ സമ്പന്നമാക്കിയിരുന്ന കാലം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക മാത്രമല്ല മറിച്ച് വായനയിലൂടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. മാനവഹൃദയങ്ങളില്‍ മതിക്കാനാവാത്ത മൂല്യങ്ങള്‍ നിറയ്ക്കുന്നു. പുസ്തകങ്ങളിലൂടെ നാം അപരിചിതമായ ഗ്രാമങ്ങളെ പരിചിതമാക്കി മാറ്റുന്നു. തീവ്രമായ മനുഷ്യബന്ധങ്ങള്‍ പ്രക്ഷുബ്ദമായ സാഹചര്യങ്ങള്‍, കലഹം, പ്രണയം, വിരഹം, നൊമ്പരം ഇവയെല്ലാം അക്ഷരങ്ങളിലൂടെ നാം അനുഭവിക്കുന്നു. പുസ്തകത്താളുകളില്‍ നാം കണ്ടുമുട്ടുന്ന വ്യക്തികള്‍, സമൂഹത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്ന രീതികള്‍ ഒക്കെ നമ്മെയും സ്വാധീനിക്കും. പ്രപഞ്ചസത്യങ്ങളുടെ സൂക്ഷ്മപഠനം നാം ശാസ്ത്ര പുസ്തകങ്ങളില്‍ തേടുന്നു. ചില കഥാപാത്രങ്ങള്‍ മനസ്സിന്റെ ശക്തിയും കര്‍മ്മോന്മുഖമായ ചിന്തകളും കൊണ്ട് മുഖ്യധാരയിലേക്ക് വരുന്നത് നാം വായിക്കുന്നു. സ്വഭാവരൂപീകരണത്തില്‍ വായനയ്ക്ക് നല്ല പങ്കുണ്ട്. നമ്മുടെ ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീര്‍ത്താല്‍ മതിയോ? അരോ പുനരാവര്‍ത്തനം ചെയ്യാനായി എന്തെങ്കിലും അവശേഷിപ്പിച്ച് പോകാനാകുമോ എന്നു ചിന്തിക്കണം. കഥ പറയാനായി ജീവിച്ചിരിക്കുക എന്ന് മാര്‍ക്കസ് തന്റെ ആത്മകഥയ്ക്ക് പേരിട്ടിരുന്നു. ഒരു പൂവിനെപ്പോലെ എങ്ങനെ ജീവിക്കാമെന്നു ഗീത പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സുഗന്ധം മുഴുവന്‍ പകര്‍ന്നുകൊടുത്തിട്ട് തന്റെ കാലം കഴിയുമ്പോള്‍ താനെ കൊഴിയുന്ന പൂവ്. കശക്കിയെറിയുന്നവന്റെ കൈയ്യിലും സുഗന്ധം അവശേഷിപ്പിക്കാന്‍ ആ പൂവിനെ മാത്രമേ കഴിയൂ. എത്ര ഉദാത്തമായ ചിത്രം. ഓരോ വാക്കും ശ്യസിക്കപ്പെടേണ്ടതാണ്. പക്ഷെ ഇന്നത്തെ ചില വാക്കുകള്‍ കയ്ചിട്ട് വിഴുങ്ങുവാന്‍ പോലും ആവാത്തതാണ്. പക്ഷെ പ്രതീക്ഷ കൈവിടുന്നില്ല. നല്ല വായനകള്‍ തുടരും. നഷ്ടചിന്തകള്‍, നന്മയുള്ള മനസ് ആ വാക്കുകള്‍ കൂര്‍ത്ത മുനയുള്ളതല്ല. മറിച്ച് ബന്ധങ്ങളെ, ഹൃദയങ്ങളെ കൂട്ടിയിണക്കുന്നവയാണ്. ലെവിസ് കരോള്‍ പറയുന്നപോലെ "പോരായ്മയെ ശക്തിയാക്കി മാറ്റുംവരെ, ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുംവരെ, തെറ്റിനെ ശരിയാക്കി മാറ്റുംവരെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ചിന്തയുടെ രാത്രികളില്‍ ശമിപ്പിക്കുക.' അതിവേഗം വാര്‍ത്താവിനിമയം നടക്കുന്ന ഈ കാലത്ത്, വിവരം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ പുസ്തകങ്ങളുടെ പ്രസക്തി എന്ത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷെ എഴുത്തിന്റേയും വായനയൂടേയും അനുഭൂതിയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ ഒരു സാങ്കേതികവിദ്യയ്ക്കും ആവില്ല എന്നു ഞാന്‍ കരുതുന്നു. സങ്കടത്തിലും സന്തോഷത്തിലും പുസ്തകങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാവട്ടെ. നേരുനിറഞ്ഞ വായനകള്‍ നമ്മുടെ സമൂഹത്തെ വളര്‍ച്ചയിലേക്ക് നയിക്കും. ഉച്ഛരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഓരോ വാക്കും നമുക്ക് ശ്യസിക്കാനുതകുന്നതാകട്ടെ.

Read more

More

സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍ ഓഫ് അമേരിക്കാസ്) ചിക്കാഗോ  അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷൻ  2018 ആരംഭിക്കുന്നത് ഗംഭീര വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരിക്കും. സൗത്ത് ഫ്ലോറിഡയിലെ പ്രശസ്ത പെർക്കഷണിസ്റ്റ് ജോസ്മാൻ കാരേടൻ പഞ്ചാരി മേള കമ്മിറ്റിയുടെ ചെയർമാൻ. ചിക്കാഗോയിലെ ഒട്ടനവധി പേർ ശിഷ്യൻമാരായിട്ടുള്ള സ്കറിയകുട്ടി തോമസ് ആണ് കോചെയർമാൻ. നോർത്ത് അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളിൽ നിന്നുമായി ചെണ്ട മേളത്തിൽ വിദഗ്ദ്ധരായ നൂറിൽ പരം കലാകാരൻ മാർ അന്ന് നടക്കുന്ന ഘോഷ യാത്രയിൽ അണിനിരക്കും. കാണികൾക്ക് ഏറെ ആനന്ദം നൽകുന്ന ഒരു  ദൃശ്യ - ശ്രവ്യ വിരുന്നൊരുക്കുവാൻ ജോസ്‌മാൻ കാരേടന്റെയും സ്കറിയകുട്ടി തോമസിന്റെയും നേതൃത്വത്തിൽ ഈ കലാകാരമാർ കഠിനമായി ചെണ്ടമേളം അഭ്യസിക്കുന്നു. ചെറു കൂട്ടങ്ങളായി ഓൺ ലൈനിലൂടെ ലൈവായിട്ടാണ് ഇപ്പോൾ ക്ലാസ്സുകൾ എടുത്തു കൊണ്ടിരിക്കുന്നത്. പഞ്ചാരിമേളത്തിന്റെ മറ്റു കമ്മറ്റി അംഗങ്ങളായി കമ്മറ്റി ഇൻ ചാർജ് തോമസ് ചാണ്ടി,  നോയൽ മാത്യു, നിഷാദ് പൈട്ടുതറയിൽ, റോഷിൻ മാമൻ, ബാബു ദേവസ്യ എന്നിവരാണ് പ്രവർത്തിക്കുന്നത്. ഈ വാദ്യമേള  ഫോമാ  അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനിൽ പങ്കെടുക്കുന്ന ഏവർക്കും മറക്കാനാവാത്ത ഒരനുഭവം ആയിരിക്കുമെന്ന് ഫോമ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ പറഞ്ഞു.  തുടക്കത്തിൽ കലാകാരൻമാർ രണ്ട് വിഭാഗമായി അവതരിപ്പിക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര കൺവെൻഷൻ സെന്ററിൽ പ്രവേശിക്കും. പിന്നീട് കേരളത്തിന്റെ തനതായ ശൈലിയിൽ അത്യാകർഷകമായി രണ്ടു ടീമും ഒന്നായി സദസ്സിന് മേളക്കൊഴുപ്പിന്റെ മാസ്മരിക അനുഭൂതി സമ്മാനിക്കും .  ഇതുവരെ അമേരിക്കയിലെ ഒട്ടേറെ കലാകാരൻമാർ ഈ സംരംഭത്തിൽ എല്ലാ സഹകരണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.  ജൂൺ  ഇരുപത്തി ഒന്ന്  മുതൽ  ഇരുപത്തി നാല്  വരെ  ചിക്കാഗോയിൽ  നടത്തപ്പെടുന്ന   ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ  സംബന്ധിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.fomaa.net.   സമീപിക്കുക - ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598

Read moreMore

സിനിമ

പാലക്കാട്: ലാൽജോസ് ചിത്രങ്ങളിലേ സ്ഥിരം സാന്നിധ്യം നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്ന് പുലർച്ചെ നാലരക്കരക്ക് പെരിങ്ങോട് വസതിയിലായിരുന്നു അന്ത്യം.1983ൽ പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് വിജയന്റെ അഭിനയ പ്രവേശനം. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയൻ 40ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ലാൽജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മിക്ക സിനിമകളിലും കാരണവർ നമ്പൂതിരി വേഷങ്ങളിലാണ് വിജയനെ കാണാൻ സാധിച്ചിരുന്നത്. ഏറെ കഴിവുണ്ടായിട്ടും മലയാളത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനായിരുന്നു വിജയൻ. എങ്കിലും തനിക്ക് കിട്ടുന്ന വേഷങ്ങൾ സ്വന്തം ശൈലിയിൽ മികവുറ്റതാക്കാക്കുന്ന നടനായിരുന്നു അദ്ദേഹം. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, വടക്കുന്നാഥൻ, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read more

More

കൗതുകം

ഫോർട്ട് മയേഴ്സ് (ഫ്ലോറിഡ) : ഫോർട്ട് മയേഴ്സിലെ ഫാമിലി പാർക്കിൽ പന്തലിച്ചു നിൽക്കുന്ന ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരൺ ഹൂപ്പര്‍ കണ്ടെത്തിയ ഏക മാർഗ്ഗം മരത്തെ വിവാഹം കഴിക്കുക എന്നതാണ്. നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന അടിവേരുകളോടു കൂടിയ മരം മുറിച്ചുമാറ്റുന്നതിനു 13,000 ഡോളർ സിറ്റി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് കരാർ നൽകി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ അധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന് മാർച്ച് 27 ന് അമ്പതോളം പേരെ സാക്ഷി നിർത്തി കേരൺ ഫിക്കസ് മരത്തെ വിവാഹം കഴിക്കുകയായിരുന്നു. ഫ്രണ്ട് ബർസൽ എന്ന കൗൺസിൽ അംഗം മാത്രമാണ് വിവാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുത്തത്. വിവാഹത്തോടെ ഭർത്താവായി മാറിയ ഫിക്കസു ട്രീ മുറിച്ചു മാറ്റിയാൽ ഞാൻ വിധവയായി തീരും എന്നാണ് കേരൺ ഹൂപ്പർ പറയുന്നത്. വിവാഹത്തെ തുടർന്ന് സിറ്റി അധികൃതർ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. പകൽ സമയം കേരണും കൂട്ടുകാരും മരത്തിനു കാവൽ നിൽക്കുന്നതും ഇവരെ കുഴക്കുന്നു.

Read more

More

സര്‍ഗവീഥി

 • കവിത

  അലയടിച്ചെത്തുന്ന തിരകളാല്‍ ജീവിതം കടലെടുത്തീടാതിരിക്കാന്‍ ധരാതലം തിരികെനീ,യെന്നടുത്തേയ്ക്കടുപ്പിച്ചുടന്‍ കരുതല്‍ച്ചിറകിലൊതുക്കുന്നു പിന്നെയും വെറുതെയ,ല്ലകതാരിലെന്നും നിറയുന്ന സുമധുര കാവ്യമായി പരിണമിപ്പിക്കുന്നു മഹനീയ തൂലികത്തുമ്പിലേയ്ക്കാ, വിരല്‍ ചേര്‍ത്തുമീ,മനനം തുടരാന്‍ തുണയ്ക്കുന്നു. കാരുണ്യമേ, നിന്നുണര്‍ത്തുപാട്ടിന്‍ സ്വനം കളകൂജനങ്ങളായ് കാതില്‍പ്പതിക്കുന്നു സഹനാര്‍ദ്ര ചിന്തകള്‍ കരളിലേയ്ക്കേകി നീ, ശുഭദിനം നേര്‍ന്നുകൊണ്ടരികിലെത്തീടുന്നു നിത്യ,മെന്നാത്മവിശ്വാസമായ് പ്രതിരൂപ- മനബലത്താലെനിക്കാശ്വാസമേകുന്നു സുരകാല പുലരികള്‍പോലെയീ മനസ്സിലും സ്ഥിര നവോന്മേഷത്തുടിപ്പേകിയണയുന്നു. ഒരു വീര പോരാളിയെപ്പോലെയനുദിനം ധീരമായോരോ ചുവടുമെന്‍ ധരണിയില്‍ സമ സ്പന്ദനങ്ങള്‍ക്കുണര്‍വ്വേകിയീവിധം നന്നായ് ക്രമപ്പെടുത്തീടവേ, ചിന്തകള്‍ ചിറകടിച്ചീടാന്‍ ശ്രമിക്കുന്നു; പാരിതില്‍ പുലരിത്തുടിപ്പിനോടൊത്തുണര്‍ന്നീടുന്നു ചെങ്കതിര്‍ കരളിലേയ്ക്കൊന്നുപോലെത്തവേ കദനങ്ങള്‍ത്തന്നെയും കളകളംപാടുന്നു!! തുളസീദളത്തിന്‍ വിശുദ്ധിപോല്‍ പിന്നെയും മോഹങ്ങളില്‍ കുളിര്‍തെന്നല്‍ തലോടുന്നു!!

  Read more
  More
 • കഥ

  (ഇത് കേവലമൊരു ഹാസ്യചിത്രീകരണം മാത്രം. ഹാസ്യത്തിന് മുന്‍തൂക്കം കൊടുത്ത് വായിപ്പാനപേക്ഷ) ഹേ,ഫോമാ നിങ്ങള്‍ക്കെന്തു പാരമ്പര്യം! നിങ്ങള്‍ എത്ര ഉത്സവങ്ങള്‍ കൂടിയിട്ടുണ്ട്.എത്രപേര്‍ തിടമ്പേറ്റിയിട്ടുണ്ട്. ഒന്നു ചുമ്മാതിരിക്കെന്‍െറ ഫോക്കാനാല്‍കളി ഞങ്ങളാടുവേണ്ടാ, വളരുബോള്‍ പിളരുകയും ,പിളരുബോള്‍ വളരുകയും ചെയ്യുന്ന പാരമ്പര്യം നമ്മുക്കില്ലേ. അതൊക്കെ ബലക്ഷയമാ.കസേരകളി നിര്‍ത്തി നമ്മളൊന്നാകേണ്ട സമയം കഴിഞ്ഞു.സാംസ്ക്കാരികത്തി രാഷ്ട്രീയം വന്ന് പരസ്‌രം ചെളിവാരി എറിഞ്ഞാ ആര്‍ക്കാ ദോഷം,നമ്മുക്കു രണ്ടുകൂട്ടര്‍ക്കും. ഫോമാ പറഞ്ഞു- നിങ്ങളെന്‍െറ അമ്മയാ, കാര്യമൊമൊക്കെ ശരി. ഞനൊരാണാ,കുട്ടിക്കൊമ്പനാ, കൊമ്പു പോലും വളര്‍ന്ന് ഉറച്ചിട്ടില്താത്ത.ആരാണ്ടൊക്കെ പീഢിപ്പിച്ച ജാരസന്തതിയാണേലും ഞാനൊരാണാണല്ലോ,പുല്ലിഗം! എന്നാ നിന്‍െറ അമ്മയായാ ഞാന്‍, സ്ത്രീലിംഗം തന്നാ. ആരാണ്ടൊന്നും പീഢിപ്പിച്ച് ഒണ്ടായതല്ല നീ,അസല്‍ തന്തക്കു പിറന്നവനാ നീ! പക്ഷേ ആ രഹസ്യം ഞാന്‍ മറച്ചുവെക്കും. യൗവനത്തിന്‍െറ തുടിപ്പില്‍ ഒരു പ്രലോഭനത്തി പെട്ടുപോയതാ.കുളി തെറ്റിയപ്പഴാ കളി കൈവിട്ടു പോയത്.എന്നാലും നീ എന്‍െറ മോനല്ലേ നീ എപ്പോ വന്നാലും ഞാം നന്നെ കൈനീട്ടി സ്വീകരിക്കും. ങും,അതുവേണ്ടാ,ആര്‍ക്കും അറിയാം വയ്യാത്ത ഒരു സൂത്രം ഞാനമ്മോടു പറയാം! ഇനിയൊരു ചെവി അറിയത്തില്ലെങ്കി,ആണ ഇട്ട് ഉറപ്പുപറഞ്ഞാല്‍. ഉം പറമോനേ,സത്യം സത്യമായും ഇനി ഒരു ചെവീം അറീല്ല്! എന്നാ ചെവിലോട്ട് പറയാം. ഞാം ജനിച്ചതാണായിട്ടാണേലും മോഴയാ! ങും! അതെന്തോ കുന്തമാ! ഹോ,ഇത്രേം പ്രായമായിട്ടും അമ്മക്കറിയത്തില്ലേ അത്! അങ്ങനെ ഒന്ന്് കേട്ടിട്ടു കൂടിയില്ല,തെളിച്ചങ്ങു പറ. ഫോമാ (നാണത്തില്‍) തുമ്പികൈ വയിതിരുകി വലത്തെ കാലിന്‍െറ കാല്‍നഖം കൊണ്ട് കളംവരച്ച് -ഞാനൊരാണാന്നാ എല്താരടേം വിചാരം, പക്ഷേ! പക്ഷേ! എന്തുപക്ഷേ? ഞാനൊരു ഭിന്നലിംഗമാ! ഫോമാ (നെറ്റിചുളിച്ച്) അതെന്തോന്നു വകുപ്പാ! ആണുമല്ല,പെണ്ണുമല്ല്! ,ങാ,സാരമില്ല.എന്നോടൊരു പ്രശസ്തനായ മലയാളി സര്‍ജ്ജന്‍ പറഞ്ഞിട്ടൊണ്ട്, ശരിയാക്കി തരാമെന്ന്്, ഏതുലിംഗം വേണേലും! അങ്ങോരു മാറ്റിമറിക്കും! ആള്‍ജിബ്രാ പോലയോ! അതേ,അതേ, ആണായിട്ടോ,പെണ്ണായിട്ടോ! പക്ഷേ എനിക്കിഷ്ടം പെണ്ണാകാനാ. നാണിച്ചു ചിരിക്കാനും,കടക്കണ്ണുകൊണ്ട് കവിത ചമക്കാനും പണ്ടേ നിനക്ക് താല്പര്യമാരുന്നത്, ചെറുപ്പത്തി കണ്ട്, നിന്നെപറ്റി നിന്‍െറ തള്ളയായ ഈ ഫോക്കാന നെടുവീര്‍പ്പെട്ടിട്ടുണ്ട്.അന്നും ഇന്നും നിനക്കല്പ്പം മാറൊണ്ടാരുന്നു.പക്ഷേ മീശേം,കൊമ്പും വന്നപ്പം ഞാനങ്ങു സമാധാനിച്ചു,ങാ പോട്ടെ അങ്ങനേം ആണുങ്ങളൊണ്ടല്ലോന്ന്! ഗേന്ന പറേന്ന കൂട്ടര്! പെണ്ണുങ്ങളിലുമുണ്ട് ഇക്കൂട്ടര്! ,നീ കേട്ടിട്ടില്ലേ ലസ്ബിയനെന്ന്. കുറ്റം പറയാം ഞാനില്ല,ഇതെല്ലാം പ്രകൃതീടെ വികൃതിയാണന്ന് പറഞ്ഞ് കളിയാക്കാനും ഞാനില്ല .ഈലോക ജീവതം ഒന്നേഒള്ളൂ,എന്തായാലും എന്‍ജോയ് ചെയ്ത് ജീവിക്കുക.പക്ഷേ നീ ഒരു പെണ്ണാകുന്നതെന്തോത്തിനാ. ഈ വന്ന കാലം സര്‍വ്വത്ര പീഢനമാ, ഞാം പെറ്റപോലൊന്നുമല്ല പീഢനം! അത് ഒരസുഖമാടീ, ഒടുവി ചെലപ്പം കൊല്ലുകേം ചെയ്യും ,മണ്ണെണ്ണ ഒഴിച്ചു ചുട്ടോ,കത്തിക്കു വെട്ടിയോ മറ്റോ.പീഢകനാരണെന്ന് അറിയാണ്ടിരിക്കാന്‍! ങും,ഞാം പെണ്ണാകുന്നത്,എനിക്കൊരു കാമുകനൊള്ളോണ്ടാ.വളരെ നാളായി ഞങ്ങളുലൗവാ. ആരാ ആള്? അല്പ്പം പ്രായകൂടുതലൊള്ള ഒരാളാ,അമ്മ അറിയത്തില്ലേ ,ആ കൊമ്പമീശക്കാരന്‍ ബോഡീ ബ്യൂട്ടി ശവുമേലിനെ! അയാളോ?,നിന്‍െറപ്പനാകാം പ്രായമൊണ്ടല്ലോടീ,അയാളൊന്നു കെട്ടി ഭാര്യേം ഉപേക്ഷിച്ചു നടക്കുന്നോനല്ലിയോ! അതേ, അയാളു പാവമാ,കൊമ്പമീശേം,മസ്സിലുമൊക്കെ ഒണ്ടേതന്നെ.പിന്നെ അയാളെ കെട്ടിയാ ഒരുത്തനും എന്നെ പീഢിപ്പിക്കാം പൊറകേ നടക്കത്തില്ല, പേടിച്ച്!,പിന്നെ മറ്റൊരു നല്ല കാര്യോം, കൊച്ചുങ്ങളുമൊണ്ടാകത്തില്ല! എന്നൊന്നും പറയാമ്പറ്റത്തില്ല. ഫോമാ മോനെ, അയാക്കമ്പതി താഴെ പ്രായമല്ലേ ഒള്ളൂ! പറയാംമ്പറ്റും,ഫോമാ കൊമ്പന്‍ പൊട്ടിച്ചിരിച്ചു പറഞ്ഞു-അയാള് ചിന്ന ഭിന്നലിംഗമാ! അതെന്തോന്നാ? അയാള് ഒരു ടീനേജിനെ പീഢിപ്പിച്ചതു ഭാര്യകണ്ടു, അത് കഴിഞ്ഞ് ഭാര്യ അയാടെ ലിംഗം മുറിച്ചു, ഇപ്പോ പാതിയേ ഒള്ളൂ,അതോണ്ട് അക്കാര്യോന്നുമിന്ന് നടപ്പില്ല. ഞാം സെയ്ഫാ!!

  Read more
  Moreഇവരെ അറിയാം

ഹൂസ്റ്റൺ: കാലിഫോർണിയ ആസ്ഥാനമായ സ്പേസ് എക്സ് (സ്പേസ്  X ) എന്ന സ്വകാര്യ കമ്പനി വിജയകരമായി  വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് “ഫാൽക്കൺ  ഹെവി” യുടെ നിർമാണത്തിൽ ഒരു ഹൂസ്റ്റൺ മലയാളിയുടെ കരസ്പർശം.  അമേരിക്കയിലെ ടെക്സാസ്  ഹൂസ്റ്റണിൽ   സ്ഥിരതാമസമാക്കിയ  എബ്രഹാം പുഞ്ചത്തലക്കലിന്റെയും കുട്ടിയമ്മയുടെയും  മകൻ റ്റിജു എബ്രഹാം (30 )ആണ് അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്.  ഏവിയേഷൻ ടെക്നോളജി യിൽ  ഡിപ്ലോമയും  യൂണിവേഴ്സിറ്റി ഓഫ്  ടെക്സസിൽ   നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കൻ എയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി  ചെയ്ത മുൻപരിചയം സ്പേസ് X ലേക്കുള്ള  അദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽ കാര്യങ്ങളിൽ  അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്നവും ആണ് റ്റിജുവിനു സ്പേസ് X ൽ  എത്താൻ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാം പുഞ്ചത്തലക്കൽ പറഞ്ഞു .   ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള  മനുഷ്യന്റെ കുതിപ്പിന് വളരെ നിര്ണായകമാകുന്ന ഒരു കാൽവെയ്പ്പാണ് ഫാൽക്കൺ ഹെവി പരീക്ഷണത്തോടെ  സ്പേസ് X പൂർത്തിയാക്കിയത് . ഫെബ്രുവരി 6 നു ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽനിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈ പരീക്ഷണത്തിനു ഉപയോഗിച്ച   രണ്ടു സൈഡ് ബൂസ്റ്റെർസ്  തിരിച്ചിറക്കി ഈ പരീക്ഷണം ലാഭകരവുമാക്കി സ്പേസ് X .  ഇനി രണ്ടു പരീക്ഷണങ്ങൾക്കു  കൂടി  അവ ഉപയോഗിക്കാം. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ചു പരീക്ഷിക്കുന്നത്. ഫാൽക്കൺ ഹെവി റോക്കറ്റ് നിർമാണത്തിൽ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരു ഫലകം റോക്കറ്റിൽ സ്ഥാപിച്ചിരുന്നു, അതിൽ ഒരു പേര് ഈ അമേരിക്കൻ മലയാളിയുടേത് ആയതിൽ നമുക്ക് അഭിമാനിക്കാം.  അമേരിക്കൻ മലയാളികളുടെ വരും തലമുറകൾക്കു  അതിർ വരമ്പുകളില്ലാതെ സ്വപ്നം കാണാൻ  ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.  

Read more

More
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC