Cinema

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും

2017-09-24 11:45:36am

പോക്കിരി രാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ സച്ചി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എന്നാൽ ഈ സിനിമയിൽ നായിക ആരെന്ന് വ്യക്തമല്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടും.

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുമൊത്ത് വീണ്ടും ഉടൻ അഭിനയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പോക്കിരി രാജയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന രാജ 2ലും ഇരുവരും ഒന്നിക്കുന്നെന്ന വാർത്തയുണ്ടായി. എന്നാൽ, ആ ചിത്രം ഇതുവരെ തുടങ്ങിയിട്ടില്ല. നേരത്തെ മുന്നറിയിപ്പ് എന്ന മമ്മൂട്ടിച്ചിത്രത്തിലും പൃഥ്വിരാജ് അതിഥിതാരമായി എത്തിയിരുന്നു.