Cinema

മോഹൻലാലും മഞ്ജുവും ഒന്നിക്കുന്ന വില്ലനിലെ റൊമാന്റിക് ഗാനം കാണാം

2017-10-12 04:09:44am

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന വില്ലനിലെ അതിമനോഹരമായ ഗാനം യുട്യൂബിന്റെ ഹിറ്റ് ചാർട്ടിൽ. ഇന്നലെ വൈകുന്നേരത്തോടെ പുറത്തുവിട്ട മോഹൻലാലും നായിക മഞ്ജു വാര്യരും ഒന്നിച്ചുള്ള റോമാന്റിക് ഗാനമാണ് വൈറലാകുന്നത്. മണിക്കൂറുകൾ കൊണ്ട് തന്നെ 6 ലക്ഷത്തിലധികം പേർ ഗാനം കണ്ട് കഴിഞ്ഞു.

മോഹൻലാലും മഞ്ജുവാര്യരും ഭാര്യാ-ഭർത്താക്കന്മാരായി പ്രത്യക്ഷപ്പെടുന്ന ഗാനം ആലപിച്ചി രിക്കുന്നത് കെ.ജെ. യേശുദാസാണ്. ബി ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യുസിക്സ് സംഗീതം നൽകുന്നു. റിലീസിനു മുന്നേ റിക്കാർഡ് സ്വന്തമാക്കിയ ചിത്രമാണ് വില്ലൻ. സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ്, ഓഡിയോ റൈറ്റ്സ്, സാറ്റലൈറ്റ് റേറ്റ്്‌സ് എന്നിവ റെക്കോഡ് തുകയ്ക്കാണ് വിറ്റ് പോയത്. ചിത്രം റിലീസിനു മുമ്പുതന്നെ 10 കോടി സ്വന്തമാക്കിക്കഴിഞ്ഞു.

മുപ്പതു കോടിയോളം മുടക്കി ബിഗ് ബജറ്റിൽ ഒരുക്കിയ വില്ലൻ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് പുറത്തിറക്കുന്നുണ്ട്. ചിത്രം 27ന് തീയറ്ററുകളിലെത്തും.മോഹൻലാൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. വിരമിച്ച പൊലീസ് ഓഫീസറായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്.

മോഹൻലാലിനൊപ്പം കോളിവുഡ് താരം വിശാൽ, ഹൻസിക, സിദ്ദീഖ്, അജു വർഗീസ്, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.റോക്ക്ലിൻ വെങ്കിടേഷാണ് ചിത്രത്തിന്റെ നിർമ്മാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക്‌സ് ഗ്രൂപ്പാണ് സംഗീതം.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC