Cinema

നടി മേഘ്‌ന രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

2017-10-23 10:45:31am

ബാംഗ്ലൂർ: പ്രമുഖ തെന്നിന്ത്യൻ നടി മേഘ്‌ന രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത് ബാഗ്ലൂരിൽ നടിയുടെ വസതിയിൽ വച്ചായിരുന്നു. പ്രമുഖ കന്നട നടൻ സുന്ദർ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളുമാണ് മേഘാന രാജ്.

പത്തുവർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. കന്നട നടൻ ചിരഞ്ജീവി സർജയാണ് വരൻ. ബംഗളൂരു ജെ.പി നഗറിലുള്ള മേഘ്നയുടെ വസതിയിൽ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് ഹോട്ടൽ ലീലാ പാലസിൽ സത്കാരം നടന്നു. ഈ വർഷം ഡിസംബർ 6 നാണ് വിവാഹം.

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാളം ചിത്രങ്ങളിൽ വേഷമിട്ടു. ചിരഞ്ജീവിക്കൊപ്പം ആട്ടഗര എന്ന സിനിമയിൽ ഒരുമിച്ചെത്തിയതോടെ പ്രണയമാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇത് നിഷേധിച്ചിരിക്കുകയായിരുന്നു.ബാംഗ്ലൂർ: പ്രമുഖ തെന്നിന്ത്യൻ നടി മേഘ്‌ന രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത് ബാഗ്ലൂരിൽ നടിയുടെ വസതിയിൽ വച്ചായിരുന്നു. പ്രമുഖ കന്നട നടൻ സുന്ദർ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളുമാണ് മേഘാന രാജ്.

പത്തുവർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. കന്നട നടൻ ചിരഞ്ജീവി സർജയാണ് വരൻ. ബംഗളൂരു ജെ.പി നഗറിലുള്ള മേഘ്നയുടെ വസതിയിൽ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് ഹോട്ടൽ ലീലാ പാലസിൽ സത്കാരം നടന്നു. ഈ വർഷം ഡിസംബർ 6 നാണ് വിവാഹം.

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാളം ചിത്രങ്ങളിൽ വേഷമിട്ടു. ചിരഞ്ജീവിക്കൊപ്പം ആട്ടഗര എന്ന സിനിമയിൽ ഒരുമിച്ചെത്തിയതോടെ പ്രണയമാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇത് നിഷേധിച്ചിരിക്കുകയായിരുന്നു.