Cinema

പ്രണവിന്റെ "ആദി" ഫസ്റ്റ് ലുക്ക് പോസ്‌റ്റർ എത്തി

2017-11-06 12:14:27pm

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന 'ആദി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ എത്തി. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഒരുക്കുന്നത് ജീത്തു ജോസഫ് ആണ്. 'ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കാനാവും എന്ന വിശ്വാസത്തോടെയും പ്രാർത്ഥനയോടെയും' എന്ന പോസ്‌റ്റോടു കൂടി ജീത്തു തന്നെയാണ് ആദിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തു വിട്ടത്.

നായകനാകുന്നതിനൊപ്പം മറ്റൊരു 'സർപ്രൈസ്' കൂടി ആരാധകർക്കായി പ്രണവ് ഒരുക്കുന്നുണ്ട്. സന്തോഷ് വർമ്മയ്‌ക്കൊപ്പം ചിത്രത്തിൽ പ്രണവും ഗാനങ്ങൾ എഴുതുന്നുണ്ടെന്നതാണ് ആ സർപ്രൈസ്. എന്തായാലും തന്റെ അഭിനയം കൊണ്ട് എന്നും ആരാധകരെ വിസ്‌മയിപ്പിച്ചിട്ടുള്ള താര രാജാവിന്റെ മകൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന അത്ഭുതങ്ങൾ കാത്തിരുന്നു തന്നെ കാണാം. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC