Cinema

തെന്നിന്ത്യൻ താരം നമിത വിവാഹിതയായി

2017-11-24 05:49:20am

തെന്നിന്ത്യൻ താരം നമിത വിവാഹിതയായി. ആഘോഷങ്ങൾ ഒന്നുമില്ലാതെ തിരുപ്പതിയിൽ നടന്ന വിവാഹ ചടങ്ങിൽ സുഹൃത്ത് വീരേന്ദ്ര ചൗധരിയാണ് നമിതയെ താലികെട്ടിയത്. തന്റെ വിവാഹ വാർത്ത കഴിഞ്ഞ ദിവസം താരം തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്. സുഹൃത്ത് റെയ്‌സയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

ചെന്നൈയിൽ സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. നമിതയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തേ ഒരുപാട് പ്രചരണങ്ങളുണ്ടായിരുന്നു. തെന്നിന്ത്യൻ നടൻ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ നമിതയും ശരത് ബാബുവും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം സിനിമ മേഖലയിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നമിതയ്ക്ക് വലിയൊരു ആരാധക സമൂഹം കൂടെ ഉണ്ട്. 2005 മുതൽ 2013 വരെ തമിഴിൽ നമിതയുടെ കാലമായിരുന്നു. വിജയ് ചിത്രം അഴകിയ തമിഴ് മകൻ, ഞാൻ അവൻ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങളിലൂടെ മസാലപടങ്ങളുടെ ഭാഗമായിരുന്ന നമിത മുഖ്യധാരസിനിമയിലും സജീവമായി. പിന്നീട് അമിതമായ തടി വർധിച്ചത് നമിതയുടെ അവസരം കുറക്കുകയായിരുന്നു.

എന്നാൽ ഇന്ന് ഡയറ്റിങ്ങിലൂടെ ശക്തമായി തിരിച്ച് വരാൻ ഒരുങ്ങുകയാണ് നമിത. തന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് അൾട്രാ ഗൽമറസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട നമിത വീണ്ടും ഗ്‌ളാമർ ലോകത്തേയ്ക്കുള്ള തന്റെ തിരിച്ച് വരവിന് കൂടിയാണ് ശ്രമിക്കുന്നത്.പുലിമുരകനിലൂടെ വീണ്ടും മൂന്നുവർഷങ്ങൾക്ക് ശേഷം രണ്ടാംവരവ് നടത്തി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുണ്ട് നമിതയ്ക്ക്.

1984 ൽ ഗുജറാത്തിലെ സൂറത്തിലാണ് നമിത ജനിച്ചത്, തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകൾ ഉണ്ട്. പ്രശസ്ത സെർച്ച് എൻജിനായ ഗൂഗിളിൽ 2008 ൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയായിരുന്നു.