Cinema

ഹേയ് ജൂഡിന്റെ ട്രെയിലറെത്തി

2017-12-30 08:39:14am

നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ട്രെയിലറെത്തി. തെന്നിന്ത്യൻ സിനിമയിലെ താര റാണി തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഹേയ് ജൂഡ്'. ചിത്രത്തിൽ ക്രിസ്‌ത്യൻ ആൻ ചക്രപറന്പ് എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ജൂഡ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.

ഗോവയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. അനിൽ അന്പലക്കര നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്,​ മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.