Cinema

സുഖമാണോ ദാവിദിന്റെ ടീസർ കാണാം

2018-01-31 03:57:12am

ഗപ്പി എന്ന ചിത്രത്തിൽ ടോവിനൊയ്‌ക്കൊപ്പം മികച്ച കഥാപാത്രത്തെ അവതരിപ്പ് ശ്രദ്ധേ നേടിയ ബാലതാരം ചേദൻ ലാൽ വീണ്ടും ഒരു മികച്ച കഥാപാത്രവുമായി എത്തുന്നു,.പപ്പായ് ക്രിയേഷന്റെ ബാനറിൽ അനൂപ് ചന്ദ്രൻ, രാജൻ മോഹൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന സുഖമാണോ ദാവിദേ എന്ന ചിത്രത്തിൽ ഭഗത് മാനുവലിനൊപ്പമാണ് ചേദൻ മികച്ച വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ഭഗത് മാനുവൽ, മാസ്റ്റർ ചേദൻ ലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസറും ആദ്യഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

മോഹൻ സിത്താര സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മധു ബാലകൃഷ്ണൻ പാടിയ പാട്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൈതപ്രമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.