Cinema

ജയസൂര്യ ചിത്രം ക്യാപ്റ്റലിനെ വീഡിയോ ഗാനം കാണാം

2018-02-13 04:25:29am

വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റനിൽ പാൽത്തിര പാടും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ സോങ് പുറത്ത്. ശ്രേയ ഘോഷാലാണ് ഗാനമാലപിച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

അനു സിത്താരയാണ് നായിക. കേരള പൊലീസ് ടീമിൽ അംഗമായിരുന്ന സത്യൻ ഇന്ത്യൻ ടീമിന്റെ തലപ്പത്തേക്ക് എത്തിയ താരമാണ്. സിദ്ദിഖ്, രൺജി പണിക്കർ, ദീപക് പറമ്പോൽ, സൈജു കുറുപ്പ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ടിഎൽ ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്.