Cinema

ഒരു അഡാറ് ലവിന്റെ പുതിയ ടീസർ പുറത്ത്

2018-02-14 05:27:41am

ഒരു അഡാറ് ലവിലെ 'മാണിക്യ മലരായ പൂവി'യെന്ന പാട്ടിലൂടെ ഒറ്റരാത്രികൊണ്ടാണ് താരമായി മാറിയ പ്രിയവാര്യരുടെ ചുംബന കണ്ണേറിനെ ഹൈലൈറ്റാക്കി പുതിയ ടീസർ പുറത്ത് വിട്ട് അഡാറ് ലവിന്റെ അണിയറപ്രവർത്തകർ.പ്രണയദിനം പ്രമാണിച്ച് സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ സ്‌പെഷ്യൽ ടീസർ യൂട്യൂബിലൂടെ പുറത്തുവിട്ടത്.

ടീസർ പുറത്ത് വന്ന് മിനിട്ടുകൾക്കകം ടീസറും സോഷ്യൽ മീഡിയയിൽ ഹിറ്റായി. റിലീസ് ചെയ്ത് ഒരു മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ ഒന്നര ലക്ഷത്തിധികം പേരാണ് യൂട്യൂബിൽ ടീസർ കണ്ടത്. റഫീക് തലശ്ശേരിയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ പാടിയ മാണിക്ക മലരായ പൂവിയെന്ന പാട്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമണ്ടാക്കിയിരുന്നു.

ഒമർ ലുലു ഒരുക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും കൺ വർത്തമാനങ്ങളും ആരാധകരുടെ ഹൃദയം കവർന്നിരുന്നു. പ്രിയയുടെ കണ്ണിറുക്കൽ അതിർത്തിയും ഭാഷയും കടന്ന് വൈറലായി. അതിന്റെ പ്രതിഫലനമെന്നോണം ഒറ്റ ദിവസത്തിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ഇൻസ്റ്റഗ്രാമിൽ നേടിയ ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിക്കഴിഞ്ഞിരിക്കുകയുമാണ് ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാര്യർ.ഈദ് റിലീസായി എത്തുന്ന ചിത്രം പ്ലസ്ടു സ്‌കൂളിലെ ചില രസകരമായ സംഭവങ്ങളാണ് പറയുന്നത്.