സാംസ്‌കാരിക വിശേഷങ്ങള്‍

മാത്യൂസ് മത്തായി ന്യൂ ഓർലിയൻസിൽ നിര്യാതനായി

ന്യൂ ഓർലിയൻസ്‌ (ലൂസിയാന) : കുറിയന്നൂർ തെങ്ങുംതോട്ടത്തിൽ മാത്യൂസ് മത്തായി (76)  ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ  നിര്യാതനായി. ആദ്യകാല പ്രവാസി മലയാളിയും ദീർഘ വർഷങ്ങൾ ന്യൂ ഓർലിയൻസ്‌  സതേൺ യൂണിവേഴ്സിറ്റി  അധ്യാപകനായും യൂണിയൻ കാർബൈഡ് , നിവർക് ഫിനാൻസ് ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിലും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ഡോ. മേരി മത്തായി   ( PMR Physician Louisiana State University Medical Center ) ചെങ്ങന്നൂർ പുത്തൻകാവ് കോളോത്തിൽ പീടികപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ :
ഡോ.മനോജ് മാത്യു മത്തായി, ഡോ. കോശി മാത്യു മത്തായി 

മരുമകൾ  :
കല്ലൂപ്പാറ പെരിയലത്തു  ഡോ.ഫേ സൂസൻ മത്തായി

കൊച്ചുമകൾ :

എലോനർ മേരി മത്തായി

ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ലേക് ലോൺ  മെറ്റയെർ ഫ്യൂണറൽ ഹോമിൽ പൊതുദർശനം (5100 Pontchartrain Blvd New Orleans, LA 70124 )

ജനുവരി 20 ശനിയാഴ്ച ഉച്ച കഴിഞ് 2 നു സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ലേക് ലോൺ  മെറ്റയെർ  സെമിത്തേരിയിൽ  സംസ്കാരം നടക്കും

കൂടുതൽ വിവരങ്ങൾക്ക്
മനോജ്  : 504 231 2700

Read more

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2017, 2018: അറിഞ്ഞതും അറിയേണ്ടതും

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ 2018-ലെ പ്രഥമ സമ്മേളനം ജനുവരി 7-ഞായര്‍ വൈകീട്ട് 4 മണിയ്ക്ക് കേരളാ ഹൗസില്‍ സമ്മേളിച്ചു. സ്റ്റാഫറ്ഡ് സിറ്റി പ്രൊ-ടെം മേയര്‍ കെന്‍ മാത്യു കഴിഞ്ഞുപോയ 2017-നെക്കുറിച്ചും ഫോറ്ട് ബെന്റ് കൗണ്ടി ജഡ്ജായി മത്സരിക്കുന്ന കെ.പി. ജോര്‍ജ് 2018-ല്‍ അറിയേണ്ടതും പ്രതീക്ഷയും എന്ന വിഷയത്തെക്കുറിച്ചും ജി. പുത്തന്‍കുരിശ് മലയാള ഭാഷയുടെ മാറ്റങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. ഈശ്വരപ്രാര്‍ത്ഥനയില്‍ പന്തളം കെ.പി. രാമന്‍ പിള്ള രചിച്ച “അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് പൊന്നു പിള്ള, കെന്‍ മാത്യു, കെ.പി. ജോര്‍ജ്. ജോഷ്വാ ജോര്‍ജ് (എം.എ.ജി.എച്ച്. പ്രസിഡന്റ്), തോമസ് ചെറുകര (എം.എ.ജി.എച്ച്. മുന്‍ പ്രസിഡന്റ്) മണ്ണിക്കരോട്ട്, ജി. പുത്തന്‍കുരിശ്, കുര്യന്‍ മ്യാലില്‍, ഈശൊ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കുകൊളുത്തി. സ്വാഗതപ്രസംഗത്തില്‍ കൂടിവന്ന എല്ലാവര്‍ക്കും മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് ഈ വര്‍ഷത്തേക്കുള്ള (2018) മലയാളം സൊസൈറ്റിയുടെ സമ്മേളനങ്ങളെ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അമേരിക്കയിലെ മലയാളികളുടെ ഇന്നത്തെ ചിന്താഗതിയ്ക്ക് മാറ്റമുണ്ടാകണം. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ കാര്യങ്ങള്‍ വളരെ സൂക്ഷമമായി മനസ്സിലാക്കുമ്പോഴും അതേപ്പറ്റി ധാരാളമായി ചര്‍ച്ചചെയ്യുമ്പോഴും നാം അധിവസിക്കുന്ന അമേരിക്കയുടെ കാര്യങ്ങള്‍ നമ്മള്‍ വേണ്ടവിധം മനസ്സിലാക്കുന്നില്ല. ഇവിടെ ജീവിക്കുമ്പോള്‍ ഇവിടുത്തെ കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കണം. അതിനുള്ള ബോധവത്ക്കരണത്തിന് എഴുത്തുകാര്‍ക്ക് പലതും ചെയ്യാന്‍ സാധിക്കും. അതൊക്കെ അവരുടെ എഴുത്തില്‍ പ്രതിഫലിക്കണം. ആശംസാ പ്രസംഗത്തില്‍ മലയാളി അസ്സോസിയേഷന്റെ മുന്‍പ്രസിഡന്റ് തോമസ് ചെറുകര ഏതാണ്ട് ഇതേ അഭിപ്രായംതന്നെ ഉന്നയിച്ചു. ഇവിടെ പ്രവര്‍ത്തനമാണ് ആവശ്യം. നാട്ടില്‍ ഒരു പദവി അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാനം ലഭിച്ചാല്‍പിന്നെ സ്വീകരണത്തിനുള്ള കാലമാണ്. എന്നാല്‍ അമേരിക്കയില്‍ പദവി ലഭിച്ചവര്‍ പെട്ടെന്നുതന്നെ തങ്ങള്‍ക്കു ലഭിച്ച ചുമതലയില്‍ വ്യപൃതരാകുന്നു. ഇതുപോലെയുള്ള മനോഭാവം നമുക്കും ഉണ്ടാകണം.

സ്റ്റാഫറ്ഡ് സിറ്റി പ്രോ-ടെം മേയര്‍ കെന്‍ മാത്യു ആയിരുന്നു അടുത്ത പ്രഭാഷകന്‍. പോയ വര്‍ഷത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. 2017-ലെ പ്രധാന സംഭവങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ അദ്ദേഹം എഴുത്തുകാരെ പൊതുവെ അംഗീകരിക്കുകയും അഭിനന്ദിയ്ക്കകയും ചെയ്തു. എഴുത്തുകാര്‍ അല്ലെങ്കില്‍ എഴുതാന്‍ കഴിവു ലഭിച്ചവര്‍, അവര്‍ പ്രസിദ്ധരൊ അപ്രസിദ്ധരൊ ആകാം, എന്നാല്‍ എല്ലാവരും അനുഗ്രഹീതരാണ്. അവര്‍ക്ക് ലഭിച്ചിരിക്കുന്ന കഴിവ് മനുഷ്യരാശിയ്ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കാരണമാകുന്നു. പ്രസിദ്ധരായ എഴുത്തുകാര്‍ എഴുതിയതിന്റെ ഫലമാണ് ഇന്ന് ലോകത്തില്‍ ഉണ്ടായിട്ടിള്ള പല മാറ്റങ്ങള്‍ക്കും കാരണം. അത് നിങ്ങളും കഴിയുംവിധം പ്രയോജനപ്പെടുത്തണം.

തുടര്‍ന്ന് ഫോര്‍ട് ബെന്ട് ഇന്‍ഡിപെന്‍ഡന്റ് സ്ക്കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ട്രെസ്റ്റിയും കൗണ്ടി ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരാര്‍ത്ഥിയുമായ കെ.പി. ജോര്‍ജ് 2018-നെക്കുറിച്ച് അറിയേണ്ടതും പ്രതീക്ഷയും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അടുത്തകാലത്ത് അമേരിക്കയില്‍ അധികാരികളുടെ സാധാരണ ജനങ്ങളോട് മുന്‍വിധിയോടുള്ള പെരുമാറ്റം (പ്രെജുഡിസ്) മറ്റൊരിക്കലും ഉണ്ടാകാത്തവിധം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ രാജ്യം വളരെ അധികം മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മലയാളി കമ്മ്യുണിറ്റിയെക്കുറിച്ച് അമേരിക്കയുടെ മുഖ്യധാരയില്‍ ആര്‍ക്കും അറിയില്ല. അതാണ് നമുക്ക് വളര്‍ത്തിയെടുക്കേണ്ടത്. അതിന് എഴുത്തുകാര്‍ക്ക് കഴിയും, കഴിയണം. അതിന് നമുക്ക് രാഷ്ട്രീയ പ്രവേശനം അനിവാര്യമാണ്. അതിന് നാം ശ്രമിക്കണം. അതിനുള്ള ആഹ്വാനമാകട്ടെ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ഒരു പ്രത്യേകത.

തുടര്‍ന്ന് ജി. പുത്തന്‍കുരിശ് മലയാളത്തിന്റെ മാറ്റങ്ങളെക്കുറിച്ച് ചുരുക്കമായി വിവരിച്ചു, പ്രത്യേകിച്ച് മലയാള അക്ഷരങ്ങളുടെ ഉച്ചാരണ നിബന്ധനകള്‍. കുടാത് അതൊക്കെ വാക്കുകളില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഉദാഹരണം നിരത്തി കാണിച്ചുകൊടുക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ചര്‍ച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയില്‍ പ്രെജുഡിസും വിവേചനവുമൊക്കെ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇവിടെ അര്‍ഹതപ്പെട്ടവരെല്ലാം എല്ലാവിധ സ്വാതന്ത്ര്യവും മറ്റു സൗകര്യങ്ങളും അനുഭവിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഈ സൗകര്യമൊന്നും ഇല്ലെന്നു മാത്രമല്ല, വിദേശിയരോട് വളരെ കര്‍ക്കശമായിട്ടാണ് പെരുമാറുന്നത്. അധികാരികളില്‍നിന്ന് അവഗണനയും വേര്‍തിരിവും അനുഭവപ്പെടേണ്ടിവരുന്നു. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് കെന്‍ മാത്യുവും കെ.പി. ജോര്‍ജും മറുപടി പറഞ്ഞു. ചര്‍ച്ചയില്‍ തോമസ് ചെറുകര, പൊന്നു പിള്ള, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ഷിജു ജോര്‍ജ്, സലിം അറയ്ക്കല്‍, ജോണ്‍ കുന്തറ, ജെയിംസ് മുട്ടുങ്കല്‍, കുര്യന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

Read more

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പുതുവര്‍ഷ കലണ്ടറിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റ നാമത്തില്‍ പ്രസദ്ധീകരിക്കുന്ന ഈ വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനകര്‍മ്മം പുതു വര്‍ഷാരംഭത്തിലെ ആദ്യ ഞായഴാറായ്ചയില്‍ കൂടിയ ഹൃസ്വ ചടങ്ങില്‍ വച്ച് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ നിര്‍വഹിച്ചു .

കലണ്ടറിന്റെ നിര്‍മ്മാണത്തിന് പരസ്യങ്ങള്‍ തന്ന് സഹകരിച്ച സ്‌പോണ്‍സ്സേഴ്‌സിന് കലണ്ടറിന്റ ആദ്യപ്രതി വിതരണം ചെയ്യുതു . ബഹുവര്‍ണ്ണ ചിത്രങ്ങളാല്‍ തയ്യാറാക്കിയ കലണ്ടറിന്റെ അച്ചടി വര്‍ക്കുകള്‍ നടത്തിയത് നാട്ടില്‍ നിന്നാണ് . വളരെ മനോഹരമായ ബൈബില്‍ അടിസ്ഥാന ചിത്രദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ "ലേ ഔട്ട്' നിര്‍വഹിച്ച ജെയിംസ് മന്നാകുളം, എഡിറ്റിംങ് കൈകാര്യം ചെയ്യത റവ .ഫാ ബോബന്‍ വട്ടംപുറത്ത് , പരസ്യങ്ങള്‍ സംബന്ധിക്കുവാന്‍ സഹായിച്ച (പി ആര്‍ ഒ & ട്രസ്റ്റീസ്) എന്നീവരുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്. 

Read more

പരസ്പര സ്‌നേഹത്തിന്റെ സമീപനം നിങ്ങളെ കീഴടക്കട്ടെ: മാര്‍ നിക്കോളോവോസ്

ന്യൂയോര്‍ക്ക്: ''പരസ്പര സ്‌നേഹത്തിന്റെ ഉദാത്തമായ സമീപനമാവണം നിങ്ങളെ ഭരിക്കേണ്ടത്. അത് മനസിന്റെ ആഴത്തില്‍ നിന്ന് വരുന്നതാവണം. അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെ ഈ വാക്കുകള്‍ക്ക് ക്രിസ്മസ് സീസണില്‍ പ്രസക്തിയേറെയാണ്. അല്ലാതെ കുറെ സമ്മാനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതുമാത്രമാണോ ക്രിസ്മസ്.'' മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക്‌ലിന്‍പ്രദേശങ്ങളിലെ പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത ക്രിസ്മസ്, നവവല്‍സര ആഘോഷങ്ങളില്‍ ക്രിസ്മസ് സന്ദേശം നല്‍കി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പറഞ്ഞു. 

വര്‍ഷം തോറും ഇങ്ങനെയൊരു യജ്ഞം നടത്തും. നല്ല കാര്യം. മറുവശത്ത് പ്രവര്‍ത്തകരുടെ കഠിന യജ്ഞം. ഇതു കഴിഞ്ഞ് ഉണ്ടാവുന്ന ഒരു ഉദാസീനത കാണുമ്പോള്‍ എന്തിന് ഇതെല്ലാം എന്ന് തോന്നിപ്പോകും. അഭിവന്ദ്യ ബര്‍ണബാസ് തിരുമേനിയെ ഉദ്ധരിച്ച് ജോണ്‍ തോമസ് അച്ചന്‍ പറഞ്ഞു, നിര്‍ത്താനെളുപ്പമാണ്. പക്ഷേ ഒന്ന് നിര്‍ത്തിയാല്‍ പിന്നീട്, തുടങ്ങുവാന്‍ ബുദ്ധിമുട്ടാണെന്ന് ഓര്‍ക്കണം. നിങ്ങള്‍ തിരികെ ഇടവകയില്‍ ചെന്ന് പറയണം, ഈ പ്രദേശത്തുള്ള കൂട്ടായ്മയുടെ വിജയകാരണം എല്ലാവരുടെയും പങ്കാളിത്തം ഉള്ളതുകൊണ്ടാണെന്ന്. ഇതെന്റെ പ്രസ്ഥാനം ആണെന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകണം, മാര്‍ നിക്കോളോവോസ് പറഞ്ഞു. 

ക്രിസ്മസിനോടനുബന്ധിച്ച് 25 ദിവസങ്ങള്‍ നോമ്പ് അനുഷ്ഠിക്കണമെന്നാണ് അനുശാസിക്കുന്നത്. നാം എത്ര ദിവസങ്ങള്‍ നോമ്പ് എടുക്കുന്നു എന്ന് ചിന്തിച്ചു നോക്കുക. ഇതിനൊക്കെ ചില നിഷ്ഠകളൊക്കെയുണ്ട്. പുല്‍ത്തൊഴുത്തില്‍ ജനിച്ച യേശുവിനെ നാം ആരാധിക്കുന്നു. പക്ഷേ ഇതെങ്ങിനെ സംഭവിച്ചു? പിന്നീട് ആ ജീവിതത്തിലൂടെ നടന്ന സംഭവ വികാസങ്ങള്‍ എന്നിവയെപറ്റി നാം ധ്യാനിക്കാറുണ്ടോ? 

ഭവനരഹിതനായി ജനിച്ച്, അഭയാര്‍ഥിയായി വളര്‍ന്ന്, മരപ്പണിക്കാരനായി ജീവിച്ച്, 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യേശു തന്റെ ഭൂമിയിലെ ദൗത്യത്തിലേക്ക് കടക്കുന്നത്. ആ ദൈവിക ദൗത്യം ഏറ്റെടുത്ത യേശുവിനെയാണോ നാം കൊണ്ടാടുന്നത്? ആ യേശുവിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്താണ്? ഈ ക്രിസ്മസ് ആഘോഷവേളയില്‍ ഭൂമിയില്‍ ജനിച്ച യേശുവിനെ നാം നമ്മുടെ മനസില്‍ ധ്യാനിച്ച് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. ഇതുവഴി നമ്മിലെ 'ദൈവതേജസ്' ലോകം കാണണം. മെത്രാപ്പൊലീത്ത പറഞ്ഞു. 

ജനുവരി 6 ശനിയാഴ്ച വൈകുന്നേരം 4മണി മുതല്‍ 9മണി വരെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരുന്നത്. അബിഗെയ്ല്‍ വര്‍ഗീസ് ബൈബിള്‍ വായിച്ചു. ജോണ്‍ താമരവേലില്‍ സ്വാഗതം പറഞ്ഞു. ഫാ. ജോണ്‍ തോമസ് അധ്യക്ഷ പ്രസംഗം നടത്തി. തോമസ് ജോണും ലിസി ജേക്കബും പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്‌സിനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. തോമസ് വര്‍ഗീസ് കൃതജ്ഞത പറഞ്ഞു. ക്രിസ്മസ് ഫാദറിന്റെ വരവും കാരള്‍ ഗാനങ്ങളും റാഫിള്‍ നറുക്കെടുപ്പും പരിപാടികളെ ശ്രദ്ധേയമാക്കി.

വിവിധ ഇടവകകള്‍ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികള്‍ക്ക് പുറമേ കൗണ്‍സില്‍ ക്വയറിന്റെ ക്രിസ്മസ് ഗാനങ്ങളും ഹൃദ്യമായി. 

പ്രസിഡന്റ് ഫാ. ജോണ്‍ തോമസ്, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജോണ്‍ താമരവേലില്‍, ക്വയര്‍ ഡയറക്ടര്‍ വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചു. തോമസ് ജോണ്‍, ലിസി ജേക്കബ് എന്നിവര്‍ പരിപാടികളുടെ കോഓര്‍ഡിനേറ്റര്‍മാരായിരുന്നു. ജോസഫ് പാപ്പനായിരുന്നു ക്വൊയര്‍ മാസ്റ്റര്‍. ഫെനു മോഹനും മിനി കോശിയും ക്വൊയര്‍ കോഓര്‍ഡിനേറ്റര്‍മാരായി.
വൈസ് പ്രസിഡന്റുമാരായ വെരി. റവ. ഡോ.പി എസ് സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ, വെരി റവ. ഡോ. എം യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, വെരി റവ ഡോ വര്‍ഗീസ് പ്ലാംതോട്ടം കോര്‍ എപ്പിസ്‌കോപ്പ, വെരി റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, വെരി റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. സി കെ രാജന്‍, ഫാ.തോമസ് പോള്‍, ഫാ.ജോര്‍ജ് മാത്യു, ഫാ. ഗ്രിഗറി വര്‍ഗീസ്, ഫാ. ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ക്കൊപ്പം അസി. വികാരി ഫാ. എബി ജോര്‍ജും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Read more

പാസ്റ്റര്‍ ജേക്കബ് ജോണിന്റെ സഹോദരന്‍ ജോണ്‍ തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തക്കൊസ്തു ദൈവസഭയുടെ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ മൂത്ത സഹോദരന്‍ ജോണ്‍ തോമസ് (69) ഹൂസ്റ്റനില്‍ ജനുവരി 14-നു നിര്യാതനായി. തിരുവല്ല ആഞ്ഞിലിത്താനം പൂവക്കാല കുടുംബാംഗമാണ്

ഭാര്യ കുഞ്ഞമ്മ കുമ്പഴ പ്ലാവേലില്‍ കുടുംബാംഗം. മക്കള്‍: റോക്‌സി, ജോബിന്‍സ്.

ആറ് സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്. ഐ.പി.സി. ഹെബ്രോണ്‍ ഹൂസ്റ്റന്റെ അംഗമായിരുന്നു.

സ്റ്റാഫോര്‍ഡ് കേന്ദ്രമാക്കി കഴിഞ്ഞ 15 വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന ഫാസ്റ്റിംഗ് ആന്‍ഡ് പ്രെയര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. സംസ്‌കാരം പിന്നീട്.

വിവരങ്ങള്‍ക്ക്: 832-428-7645 

Read more

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനയില്‍ ഉണ്ണീശോയുടെ ഛേദനാചാര തിരുന്നാള്‍ ആചരിച്ചു

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍, ഉണ്ണി ഈശോയുടെ നാമകരണ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 31-നു ഞായറാഴ്ച രാത്രി 7 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, ഈശോയാണ് ഏറ്റവും വലിയ മധ്യസ്ഥനെന്നും, ഈശോയോടാണ് നാം പ്രാര്‍ത്ഥിക്കേണ്ടതെന്നും അനുസ്മരിപ്പിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകള്‍ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, ഉണ്ണി ഈശോയുടെ മുടി എഴുന്നള്ളിക്കല്‍ എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഞീഴൂര്‍ ഉണ്ണി ഈശോ പള്ളി ഇടവകാംഗങ്ങളായിരുന്ന തോമസ് നെടുവാമ്പുഴ, മാത്യു ചെമ്മലകുഴി കുടുംബാംഗങ്ങളും ഒളിവിയ വാച്ചാച്ചിറയുമായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാര്‍. 

Read more

ലൂക്കോസ് കോര കല്ലിടാന്തിയില്‍ (68) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ലൂക്കോസ് കോര കല്ലിടാന്തിയില്‍ (68) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ ശോശാമ്മ ലൂക്കോസ് വാകത്താനം ചക്കുപുരയ്ക്കല്‍ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകള്‍ ചിക്കാഗോ ക്‌നാനായ പാരീഷില്‍ പിന്നീട്.

മക്കള്‍: അജിത് (ടൊറന്റോ, കാനഡ), ആഷ്‌ലി (ചിക്കാഗോ), ആഷ (എറണാകുളം), അഞ്ജുഷ (ഹൂസ്റ്റര്‍). മരുമക്കള്‍: ലിജി (ടൊറന്റോ, കാനഡ), എബി ആലക്കാട്ട് (ചിക്കാഗോ), ജിമ്മി ഞാറയ്ക്കല്‍ (എറണാകുളം), അനൂപ് പുത്തന്‍വീട്ടില്‍ (ചിക്കാഗോ).

സഹോദരങ്ങള്‍: മേരി തോമസ് ഉള്ളാട്ടില്‍, ആലീസ് ഏബ്രഹാം കൈതക്കാട്ടുശേരില്‍, അന്നമ്മ ലൂക്കോസ് പുതിയോടത്ത്, ഗ്രേസ് ഏബ്രഹാം തെണക്കര, ലൈലാമ്മ അലക്‌സ് കളപ്പുരയില്‍. 

Read more

ഡാകാ പദ്ധതി മിക്കവാറും അവസാനിച്ചെന്ന് ട്രംപ്

വാഷിങ്ടൻ : ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് എറൈവൽസ് പ്രോഗ്രാം മിക്കവാറും അവസാനിക്കാറായെന്ന് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നൽകി. ഇങ്ങനെ സംഭവിച്ചാൽ ഇതിന്റെ ഉത്തരവാദിത്തം ഡമോക്രാറ്റുകൾക്കാണെന്നും ട്രംപ് പറഞ്ഞു.

ഡാകായെക്കുറിച്ച് വ്യക്തമായ ഒരു കരാർ ഉണ്ടാക്കാൻ താൻ ഒരുക്കമാണെന്നും എന്നാൽ ‍ഡമോക്രാറ്റുകൾ അതിന് തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ട്രംപ് സന്ദേശത്തിൽ പറയുന്നു.

അതിർത്തി സംരക്ഷിക്കണമെന്ന് ഡമോക്രാറ്റുകൾ ആഗ്രഹിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ്. അതിർത്തി മതിൽ നിർമ്മിക്കുന്നതിനുള്ള തന്റെ നിർദ്ദേശം അംഗീകരിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതിർത്തിയിലൂടെ ഒഴുകിയെത്തുന്ന മയക്കു മരുന്നുകൾ ഡമോക്രാറ്റുകൾക്ക് പ്രശ്നമല്ലെന്നും ട്രംപ് പറയുന്നു.

ഞാൻ പ്രസിഡന്റായിരിക്കുന്ന ഈ രാജ്യത്തിലേക്ക് പ്രവേശിക്കുന്നത് തീർത്തും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അല്ലാതെ ലോട്ടറിയിലൂടെ ആയിരിക്കരുതെന്നും ട്രംപ് രണ്ടാമത്തെ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

ഡമോക്രാറ്റുകളുടെ നിസ്സഹകരണം മൂലം ലക്ഷകണക്കിന് യുവാക്കളുടെ ഭാവിയാണ് അനിശ്ചിതത്തിലാക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കൊപ്പം എത്തിയവരോ, ഇവർക്ക്  ഇവിടെ ജനിച്ച കുട്ടികളോ ആണ് ടാകാ പദ്ധതിയിലൂടെ സംരക്ഷിക്കപ്പെടേണ്ടത്.

Read more

ഡാളസ്സില്‍ മകന്‍ പിതാവിന് സമ്മാനമായി നല്‍കിയത് (3.2 മില്യണ്‍) 32 ലക്ഷം വിലമതിക്കിന്ന അത്യപൂര്‍വ്വ കാര്‍

ഡാലസ് : മാംസ മാർക്കറ്റിലെ ജീവനക്കാരനായിരുന്ന മകനെ സൗത്ത് ആഫ്രിക്കയിലെ വെയർഹൗസ് എംബറർ ആക്കി ഉയർത്തുന്നതിന് പ്രോത്സാഹനം നൽകിയ പിതാവിന് മകൻ സമ്മാനമായി നൽകിയതു ലോകത്തിലെ തന്നെ അത്യപൂർവ്വ കാറുകളിലൊന്നായ 30 ലക്ഷം ‍ഡോളർ വിലമതിക്കുന്ന ബഗാട്ടി ചിറോൺ  (BUGATTI CHIRON) എന്ന കാർ.

ഡാലസിലെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ കൂടിയായ മയൂർ ശ്രീ (32) ബഗാട്ടി എക്സിക്യൂട്ടീവ്സും ബോർഡ് അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ടെക്സാസിലെ തന്നെ ആദ്യ വാഹനമായി ബഗാട്ടി ചിറോൺ വാങ്ങാൻ തീരുമാനിച്ചത്. വോൾസ് വാഗൺ ആണ് കാറിന്റെ ഡീലർ.

25,000 ഡോളർ നൽകി റജിസ്റ്റർ ചെയ്തശേഷം രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കാർ ഡാലസിൽ എത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഈ കാർ 500 എണ്ണം മാത്രമാണ് നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് സമമാണ് ഈ കാർ എന്നാണ് മയൂർ ശ്രീ അഭിപ്രായപ്പെട്ടത്.

Read more

ഫോമാ അന്താരാഷ്ട്ര കൺവൻഷൻ കൾച്ചറൽ പ്രോഗ്രാം ചെയമാനായി ബെന്നി കൊട്ടാരം

ചിക്കാഗോ: 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോ നഗരത്തെ അക്ഷരാർത്ഥത്തിൽ കൊച്ചു കേരളമാക്കാൻ പോകുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കൺവൻഷന്റെ കൾച്ചറൽ പ്രോഗ്രാമിന്റെ ചെയർമാനായി, ഫിലാഡൽഫിയയിലെ വിവിധ സാമൂഹിക-സാംസ്ക്കാരിക സംഘടനകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ബെന്നി കൊട്ടാരത്തെ തിരഞ്ഞെടുത്തു. 
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ സൂപ്പർ സ്റ്റാറുകളുടെ സ്റ്റേജ് ഷോകൾ ഒറ്റയ്ക്ക് എടുത്തു നടത്തി വിജയിപ്പിച്ച അമേരിക്കയിലെ വളരെ ചുരുക്കം വ്യക്തികളിലൊരാളാണ് ബെന്നി. 

ഫിലാഡൽഫിയയിലെ കോട്ടയം അസ്സോസിയേഷൻ, എക്യുമിനിക്കൽ പ്രസ്ഥാനത്തിന്റെ പ്രോഗ്രാം കോർഡിനേറ്റർ തുടങ്ങി വിവിധ സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ വച്ച് നടക്കുന്ന കൾച്ചറൽ കോമ്പറ്റീഷനിൽ പങ്കെടുക്കുന്ന വിവിധ റീജണൽ ടീമുകൾക്ക് വിവിധ പരിപാടികൾ ചേർത്തണക്കി അവതരിപ്പിക്കാൻ 20 മിനിട്ടുകൾ നൽകും. ഈ 20 മിനിട്ടിനുള്ളിൽ സംഗീതം, സ്കിറ്റ്, സംഘഗാനം, സിനിമാറ്റിക്ക് ഡാൻസ്, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങി ഏത് ഇന്ത്യൻ കലാ പരിപാടികളും അവതരിപ്പിക്കാൻ അവസരം ഉണ്ടാകും. ചില റീജിയനുകളിൽ നിന്നും ഒന്നിൽ കൂടുതൽ ടീമുകളുണ്ടാകും.

വിത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കൺവൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.
കൺവൻഷനെ കുറിച്ച് അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും സന്ദർശിക്കുക www.fomaa.net

കൂടുതൽ വിവരങ്ങൾക്ക് : ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, ബെന്നി കൊട്ടാരം 2672374119.

Read more

2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവരുടെ രചനകളുടെ മേന്മയില്‍ ശ്രദ്ധിക്കണമെന്നാണു ഇ- മലയാളിയുടെ  സാഹിത്യ പുരസ്കാര പരിശോധന സമിതി കണ്ടെത്തിയത്. 

ഈ വര്‍ഷം ആഗോള തലത്തിലുള്ള എഴുത്തുകാരുടെ രചനകളെ അവാര്‍ഡിനായി പരിഗണിക്കുന്നില്ല. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ രചനകള്‍ കഴിവതും നിരസിക്കാതെ ഇ-മലയാളി പ്രസിദ്ധീകരിക്കുമെങ്കിലും സാഹിത്യ മേന്മയുള്ള രചനകളെ അംഗീകരിക്കുക എന്ന നയമാണു ഇ-മലയാളി സ്വീകരിക്കുന്നത്. താഴെ പറയുന്ന വിഭാഗങ്ങള്‍ക്കാണു (കഥ, കവിത, ലേഖനം, സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

സാഹിത്യത്തിനുള്ള സമഗ്ര സംഭാവന: ജോണ്‍ വേറ്റം

സാഹിത്യത്തിലെ വിവിധ വിഭാഗങ്ങള്‍, കഥ, കവിത, ലേഖനം, നോവല്‍, നിരൂപണം, കാഴ്ചപ്പാടുകള്‍, എന്നീ മേഖലകളില്‍ അഞ്ചു പതിറ്റാണ്ടോളമായി നാട്ടിലും ഇവിടേയും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിവന്ദ്യ എഴുത്തുകാരന്‍ ശ്രീ ജോണ്‍ വേറ്റത്തിനു ഇ-മലയാളിയുടെ "സമഗ്ര സാഹിത്യ അവാര്‍ഡ്'' നല്‍കി ബഹുമാനിക്കുന്നു.

1. കഥ: 2017-ല്‍ ഇ-മലയാളിയില്‍ നല്ല കഥകള്‍ ആരും എഴുതിയില്ലെന്നു വ്യസന പൂര്‍വ്വം അറിയിക്കട്ടെ. നല്ല കഥകള്‍ ആരും എഴുതിയില്ലെന്നല്ല ആരും അയച്ചുതന്നില്ല എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ശ്രദ്ധിക്കുക ഇ-മലയാളിയില്‍ എഴുതുന്ന രചനകളെയാണു ഞങ്ങള്‍ പരിശോധിക്കുന്നത്.

2. കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം

നല്ല കവിതകളും വളരെ വിരളമായാണു പത്യക്ഷപ്പെട്ടത്. എങ്കിലും പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ "മീന്‍കാരന്‍ ബാപ്പ' എന്ന കവിതയെ പരിശോധക സമിതിപുരസ്കാര യോഗ്യമായി പരിഗണിച്ചു.

3. ലേഖനം: ജോസഫ് പടന്നമാക്കല്‍

വ്യതസ്തമായ വിഷയങ്ങളെ ആസ്പദമാക്കി അപഗ്രഥന രീതിയോടെ ശ്രീ. ജോസഫ് പടന്നമാക്കല്‍ രചിച്ച ലേഖനങ്ങളാണു ലേഖന വിഭാഗത്തില്‍ പ്രഥമഗണനീയമായത്, അവാര്‍ഡിനഹര്‍തപ്പെട്ടത്.

4. നിങ്ങളുടെ പ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി: കോരസണ്‍ വര്‍ഗ്ഗീസ്

വാല്‍ക്കണ്ണാടി എന്ന ലേഖന പരമ്പരിയിലൂടെ വായനക്കാര്‍ക്ക് സുപരിചിതനും, അനവധിഎഴുത്തുകാരുടെ പ്രിയ എഴുത്തുകാരനുമായി അവര്‍ തന്നെ ശുപാര്‍ശ ചെയ്യുകയും ചെയ്ത കോരസണ്‍ വര്‍ഗ്ഗീസ്സിനു ഈ അവാര്‍ഡ് കൊടുക്കാന്‍ ഇ-മലയാളിയും തീരുമാനിച്ചു.

5. ഇതര സാഹിത്യ വിഭാഗങ്ങളില്‍ കഴിവ്‌ തെളിയിച്ചവര്‍ക്ക ്പ്രത്യേക അംഗീകാരം.

ആസ്വാദനം/പുസ്തകപരിചയം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ 

കഴിഞ്ഞപത്തുവര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലും, വിചാരവേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങളും മറ്റുസാഹിത്യ ക്രുതികളും സശദ്ധം പഠിച്ച് അതേക്കുറിച്ച് എഴുതുകയും അതു  ഇ-മലയാളിയുടെ താളുകളിലേക്ക് അയച്ചു തരുകയും ചെയ്ത ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ  ഇ-മലയാളിയുടെ പ്രത്യേക അംഗീകാരത്തിനു അര്‍ഹനായി.

ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം : സരോജ വര്‍ഗീസ് 

അമേരിക്കന്‍ മലയാള സാഹിത്യത്തിലെ തറവാട്ടമ്മയായ ശ്രീമതി സരോജ വര്‍ഗീസ് കൈവക്കാത്ത സാഹിത്യ വിഭാഗങ്ങളില്ല. അമേരിക്കന്‍ മലയാളി വനിതാ  എഴുത്തുകാരികളില്‍ ആദ്യമായിസഞ്ചാര സാഹിത്യം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ എഴുതി സരോജ വര്‍ഗീസ് അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ തനതായ ഇടം നേടിയിരിക്കുന്നു. ഈ വിഭാഗത്തില്‍ അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് അവര്‍ക്ക് ഇ-മലയാളിയുടെ പ്രത്യേക അംഗീകാരം നല്‍കുന്നു.

പ്രതികരണങ്ങളുടെ കുലപതി: സി. ആന്‍ഡ്രൂസ്

ശ്രദ്ധേയമായ ചിലപ്പോള്‍ വിവാദപരമായ പ്രതികരണങ്ങളിലൂടെ  
ഇ-മലയാളിയുടെ താളുകളെ എപ്പോഴും സജീവവും സമ്പന്നവുമാക്കിയ സി. ആന്‍ഡ്രൂസ്സിനെ ഇ-മലയാളി പ്രത്യേക അംഗീകാരം നല്‍കി ആദരിക്കുന്നു.

രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രവാസാനുഭവങ്ങള്‍: ജോണ്‍ ബി കുന്തറ

അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രശസ്തരുടെ തൂലിക ചിത്രങ്ങള്‍, പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ അങ്ങനെ വിവിധ വിഷയങ്ങളില്‍ തന്റേതായ  കാഴ്ചപ്പാടും ദര്‍ശനവും ലേഖനങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഇ-മലയാളിയുടെ സ്വന്തം ലേഖകനായ ശ്രീ ജോണ്‍ ബി കുന്തറക്ക് പ്രത്യേക അംഗീകരം നല്‍കുന്നു.

Read more

ഐ.പി.സി ഈസ്റ്റേൺ റീജിയൻ സഹോദരി സമാജത്തിന് നവ നേതൃത്വം : സിസ്റ്റർ സോഫി വർഗീസ് പ്രസിഡന്റ്; ഡോ.ഷൈനി റോജൻ സാം സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ വുമൺസ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 13 ശനിയാഴ്ച ക്വീൻസ് വില്ലേജ് ഐ.പി.സി സഭാഹാളിൽ നടന്ന വാർഷിക സമ്മേനത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റർ ഡോ. ബാബു തോമസ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സഹോദരിമാരായ സോഫി വർഗീസ് (പ്രസിഡന്റ്), ഷീബാ ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഡോ. ഷൈനി റോജൻ സാം (സെക്രട്ടറി), ജീനാ വിൽസൻ (ട്രഷറാർ), ജെയ്സി തോമസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Read more

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് കിക്കോഫ് മീറ്റിംഗ് വിജയകരം

ഡാളസ്: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ്ഗോഡ് വിശ്വാസസമൂഹത്തിന്റെകുടുംബസംഗമമായ നോർത്ത്  അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് 23-​‍മത് കോൺഫ്രൻസിന്റെ  (NACOG)  രജിസ്ട്രേഷൻ കിക്കോഫ് യോഗം ജനുവരി 6 ശനിയാഴ്ച വൈകിട്ട് 7ന് ഗ്രേസ് പെന്തക്കോ സ്തൽ ചർചച് ഓഫ് ഗോഡ് സഭാമന്ദിരത്തിൽ വെച്ച് നടന്നു.  

നാഷണൽ പ്രസിഡന്റ് റവ. ജെയിംസ് റിച്ചാർഡിന്റെ അദ്ധ്യക്ഷതയിൽ ആരഭിച്ച സമ്മേളന ത്തിൽ ആതിഥേയ നഗരമയ ഒക്കലഹോമ സംസ്ഥാനത്തിന്റെ പ്രതിനിധി പാസ്റ്റർ ജോർജ്ജ്  സാംകുട്ടി സ്വാഗതപ്രസംഗം നടത്തി. ബ്രദർ തോമസ് ജോർജ്ജ് ( ഡാളസ്) പ്രാരംഭ പ്രാർത്ഥന യ്ക്ക് നേതൃത്വം നല്കി.

ജൂലൈ 19- മുതൽ 22 വരെ ഒക്കലഹോമയിൽ വെച്ച് നടക്കുന്ന വാർഷിക സമ്മേളനത്തി ന്റെ പ്രമോഷണൽ മീറ്റിംഗുകളുടെആരംഭമായി നടത്തിയ യോഗത്തി ൽ നാഷണൽ- ലോക്കൽ ഭരവാഹികൾ പങ്കെടുത്തു. 

കോൺഫ്രൻസിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെകുറിച്ചുള്ള വിശദീകരണങ്ങൾ നാഷ ണൽ സെക്രട്ടറി ബ്രദർ വിജു തോമസും, നാഷണൽ ട്രഷറർ ബ്രദർ ഡേവിഡ് കുരുവിള യും, ലോക്കൽ യൂത്ത് കോർഡിനേറ്റർ പാസ്റ്റർ ഡേവിഡ് റിച്ചാർഡും സദസ്സിനു നൽകി. 

കോൺഫ്രൻസിന്റെ ആദ്യരജിസ്ട്രേഷൻ പാസ്റ്റർ ജോർജ്ജ് സാംകുട്ടിയിൽനിന്നു നാഷണൽ ഭാരവാഹികൾ ഏറ്റുവാങ്ങി. നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ലാലി സാംകുട്ടി, സിസ്റ്റ ർ മറിയാമ്മ ഇട്ടി എന്നിവർ ആശംസകൾ അറിയിച്ചു.

ഒക്കലഹോമ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോബി മാത്യുവിന്റെ നേതൃത്വ ത്തിൽ വോയ്സ് ഓഫ്  ഗോസ്പൽ ടീമിന്റേയും, ബ്രദർ ഡെന്നീസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വയറിന്റേയും ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ മാറ്റുകൂട്ടി. 

ലോക്കൽ കോർഡിനേറ്റർ ബ്രദർ ജോസ് ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. മനോഹരമായ ഷെറാട്ടൺ മിഡ് വെസ്റ്റ് സിറ്റി ഹോട്ടലും, റീഡ് കോൺഫ്രൻ സ് സെന്ററുമാണു ജൂലൈയിൽ നടക്കുന്ന സമ്മേളനത്തിനു വേദിയാകുന്നത്. - മീഡിയ കോർഡിനേറ്റർ പ്രസാദ് തീയാടിക്കൽ അറിയിച്ചതാാണിത്.

Read more

പോൾ ഫ്രാൻസീസ് ഡാലസിൽ നിര്യാതനായി

ഡാളസ്: കോട്ടയം കുറവിലങ്ങാട് കൊട്ടാരത്തിൽ പോൾ ഫ്രാൻസീസ് (78) ഡാലസിൽ നിര്യാതനായി. ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയ സ്‌ഥാപക അംഗങ്ങളിൽ ഒരാളും, ഇടവകയുടെ മുൻ പാരീഷ് കൗൺസിൽ അംഗവും, മുൻ യൂത്ത് കോഓർഡിനേറ്ററുമായിരുന്നു പരേതൻ.  ഭാര്യ: അന്നമ്മ പോൾ ആലപ്പുഴ തത്തംപള്ളി കാവാലം കുടുംബാംഗം.

മക്കൾ: വീണാ  വലിയവീട് (ഡാളസ്), ടീന പോൾ (ഹൂസ്റ്റൺ)
മരുമകൻ: ജോസഫ് വലിയവീട് (മോൻസി, ഡാളസ്)

ജനുവരി 19  വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (4922 Rosehill Rd., Garland, TX 75043)   പൊതുദർശനാം നടക്കും.  ജനുവരി 20 ശനിയാഴ്ച  രാവിലെ 10 മണിക്ക് ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ  ആരംഭിച്ചു, തുടർന്ന് റൗലറ്റ് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ (Sacred Heart Cemetery; 3900 Rowlett Rd., Rowlett, TX 75088.) സംസ്കാരം നടക്കും.

Read more

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചിന്റെ ഫാമിലി നൈറ്റ് ഹ്രുദ്യമായി

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ എട്ടാമത് ഫാമിലി നൈറ്റ് കൂട്ടായ്മയുടെയും കലകളുടെയും സംഗമവേദിയായി. ഇടവകയിലെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ മികവ് വേദിയില്‍ പ്രദര്‍ശിച്ചപ്പോള്‍ പലതും പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തുകയും ചെയ്തു.

ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്ത റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേ ഇലക്ഷനില്‍ തനിക്കു രണ്ടാമതൊരു അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. താമസിക്കാന്‍ ഏറ്റവും നല്ല കൗണ്ടികളിലൊന്നാണു റോക്ക് ലാന്‍ഡ്. ന്യു യോര്‍ക്ക് സ്റ്റേറ്റിലെ ഏറ്റവും മികച്ച കൗണ്ടി. വലിയ നേട്ടങ്ങളോടെ നാം മുന്നേറുകയാണ്.

നമ്മില്‍ തന്നെ നാം വിശ്വസിച്ചാലെ നമുക്കു മുന്നേറാനാവു. ഈ കൗണ്ടിയിലും നമുക്കു വിശ്വാസമുണ്ടാവണം. ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട സ്ഥതിയില്‍ നാം എത്തുമെന്നുറപ്പുണ്ട്. റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവായിരിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്.

എല്ലാവര്‍ക്കും അദ്ധേഹം ക്രിസ്മസ്-നവവത്സര ആശംസകളും നേര്‍ന്നു.

ഫാമിലി നൈറ്റിന്റെ പ്രധാന സംഘാടകരായ ജനറല്‍ കണ്‍ വീനര്‍ വര്‍ഗീസ് പന്തപ്പാട്ട് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷ് ലി കാടംതോട്ട് നന്ദിയും പറഞ്ഞു. ട്രീസ റോയ് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളും പങ്കെടുത്തു

ഇടവകയില്‍ നിലനിക്കുന്ന ഐക്യത്തിന്റെയും സൗഹ്രുദത്തിന്റെയും തെളിവാണു ഓരൊ വര്‍ഷവും മികവുറ്റ രീതിയില്‍ നടത്തുന്ന ഫാമിലി നൈറ്റ് എന്ന് വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ വിവാഹത്തിന്റെ 40-ഉം 25-ഉം വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതികളെ ചടങ്ങില്‍ ആദരിച്ചു. 40 വര്‍ഷം പിന്നിട്ട നാലു ദമ്പതികളും 25 വര്‍ഷം പിന്നിട്ട ഏതാനും ദമ്പതികളും വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് ചൊല്ലിയ പ്രാര്‍ഥന ഏറ്റു ചൊല്ലി വിവാഹ വ്രത വാഗ്ദാനം പുതുക്കി. ഡോ. ബെന്നി ഔസേപ്പ് ചടങ്ങിന്റെ എംസി ആയിരുന്നു.

ഇടവകയില്‍ പുതിയ അംഗത്വമെടുത്ത കുടുംബങ്ങളെയും ആദരിച്ചു. ഫാ. അരവിന്ദത്തും സജി മാത്യുവും പുതിയ ഇടവകാംഗങ്ങളെ സ്വാഗതം ചെയ്തു.

ക്‌നാനായ സെന്ററില്‍ സോഷ്യല്‍ അവറോടെ ആരംഭിച്ച പരിപാടികള്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. ജയിംസ് കാനാച്ചേരിയുടെ നേത്രുത്വത്തില്‍ ബൈബിള്‍ ഘോഷയാത്രയോടെ തുടക്കമിട്ട പരിപാടിയില്‍ മലയാളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനാ ഗാനമാലപിച്ചു. തുടര്‍ന്ന് എംസിമാരെ പരിചയപ്പെടുത്തി

ഹഡ്‌സന്‍ വാലി സ്റ്റെപ്‌സ്, ന്യു സിറ്റി ഏഞ്ചത്സ്, റോക്ക് ലാന്‍ഡ് സിസ്റ്റേഴ്‌സ്, എയര്‍മോണ്ട് ഏഞ്ചത്സ്, ഡാന്‍സിംഗ് ഡാഫൊഡിത്സ്, റോക്ക് ലാന്‍ഡ് ബോയ്‌സ്, ക്ലാര്‍ക്ക്‌സ്ടൗണ്‍ റോക്കേഴ്‌സ്, ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനി, ഫാമിലി ഡാന്‍സ് , എന്നിവയ്ക്കു പുറമെ മുതിര്‍ന്നവരുടെ പ്രതിനിധികളായ ഐശ്വര്യാ റായി ഡാന്‍സ് കമ്പനിയും ന്രുത്തങ്ങള്‍ അവതരിപ്പിച്ചു.

എലീനാ മാത്യു, നെഹില്‍ ജോ, റിഷോണ്‍ കണ്ടം കുളത്തി, നികിത ജോസഫ്, ജിയ റോസ് വിന്‍സന്റ്, നേഹ ജോ, എന്നിവരുടെ ഗാനങ്ങളും എഡ്വിന്‍ മാത്യു-രേഖാ മാത്യു,ജോയ്-ലവ്‌ലി വര്‍ഗീസ് എന്നിവരുടെ യുഗ്മ ഗാനവും ഹ്രുദ്യമായി.

ജോസഫ് വാണിയപ്പള്ളി കവിത ചൊല്ലി.

യവനിക തീയറ്റേഴ്‌സ് അവതരിപ്പിച്ച ഒരു സാരിയുടെ സ്വര്‍ഗയാത്ര എന്ന നാടകമായിരുന്നു മുഖ്യ ഇനം. സിബി വല്ലൂരാന്‍ എഴുതി സംവിധാനം ചെയ്തനാടകത്തില്‍ ലിജോ പള്ളിപ്പുറത്തു കുന്നേല്‍, സാജന്‍ തോമസ്, ഷൈന്‍ റോയി, ദിവ്യ സനീഷ്, സനീഷ് ജോസ്, വര്‍ക്കി പള്ളിത്താഴത്ത്, ജോസഫ് കാടംതോട്, ടീനോ തോമസ്, മഞ്ഞ്ജു മാത്യു, തോമസ് ജോര്‍ജ്, ട്രീസ മാര്‍ട്ടിനസ്, ആല്‍ബര്‍ട്ട് പറമ്പി, ജോസഫ് വയലുങ്കല്‍, മൈക്കല്‍ ജെയിംസ്, , ടോണി-മിനി വെട്ടംവേലില്‍, ജെസ് വിന്‍ ജിജോ, സെറീന തോമസ്, ജോസ്ലിന്‍ ജിജൊ, നാദിയ റോയ്, ജിയ വിന്‍സന്റ്, ഡിജോ കലമറ്റം, അന്‍സ കണ്ടംകുളത്തി, റിന്റു മാത്യു, ആനി ചാക്കൊ, റോസ്മി സജി മാത്യു, രഞ്ജിനി സതീഷ്, ജയ മാത്യു, ലീനു വയലുങ്കല്‍, മേഘ മാത്യു, സറീന ജേക്കബ്, അഞ്ജലിന്‍ ജേക്കബ്, സവാന റോയ്, ടി.എ. ചേര്‍ത്തല എന്നിവര്‍ വേഷമിട്ടു.
റോയ് ജേകബ്, ടോണി വെട്ടംവേലില്‍, എറിക്ക് ഇമ്മാനുവല്‍ എന്നിവര്‍ രംഗസജ്ജീകരണം. ജെയ്‌മോന്‍ തോമസ് ആക്കനത്ത് രംഗപടം. ശബ്ദവും വെളിച്ചവും ലിജു പള്ളിപ്പുറത്തൂകുന്നേല്‍, റോയ് ജേക്കബ്, ഫ്രാന്‍സിസ് മാത്യു, ചെറിയാന്‍ മാത്യു.

ചെണ്ടമേളത്തില്‍ ജോയ്‌സ് വെട്ടം, ബെന്നി ജോസഫ്, ബെന്നി ജോര്‍ജ്, സ്വപ്ന ബെന്നി, സാജന്‍ തോമസ്, ക്രിസ്റ്റഫര്‍ തോമസ്, സെറിനാ തോമസ്, വര്‍ക്കി പള്ളീത്താഴത്ത്, ഇമ്മാനുവല്‍ അക്കക്കാട്ട്, മെറിക്ക് ഇമ്മാനുവല്‍, ഫ്രെഡേറിക്ക് ഇമ്മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

ജേക്കബ് ചൂരവടി, റോയ് ജേക്കബ്, ജോസഫ് വാണിയപ്പള്ളില്‍, ജോര്‍ജ് എടാട്ടേല്‍, ജോസ് അക്കക്കാട്ട്, ജോസഫ് തൂമ്പുങ്കല്‍, റോയ് ജോസഫ്, ജോജോ ജെയിംസ് മുണ്ടാങ്കല്‍, ജയിംസ് ഇളമ്പുരയിടത്തില്‍, ഇമ്മാനുവല്‍ ജോണ്‍, ജോസഫ് പള്ളിപ്പുറത്തുകുന്നേല്‍, വിജു ചാക്കോ, സെബാസ്യ്റ്റിയന്‍ ഇമ്മാനുവല്‍, നിര്‍മ്മല സെബാസ്റ്റ്യന്‍, ജോണ്‍സി ചൂരവടി, തോമസ് ചാക്കോ, സജി കണ്ടംകുളത്തി, മനോജ് കൊല്ലാരത്ത്, ഡൊമിനിക്ക് വയലുങ്കല്‍, റെബ്രേക്ക വയലുങ്കല്‍, ജോണ്‍ കൊമ്പനംതോട്ടത്തില്‍ എന്നിവരടങ്ങിയ കമ്മിറ്റിയും ട്രസ്റ്റിമാരായ രാജേഷ് മാത്യു, സിബി ചാക്കോ, സജി മാത്യു, ജെയിന്‍ ജേക്കബ് എന്നിവരും പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി

Read more

ലോക കേരളസഭ - മുഖ്യമന്ത്രിയുടെ ഉപസംഹാര പ്രസംഗം

കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികളെ വികസനപ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ആവുന്ന തോതില്‍ പരിഹരിക്കാന്‍ ഇടപെടുന്നതിനുമുള്ള കാഴ്ചപ്പാടുകള്‍ പ്രകടനപത്രികയിലൂടെ നേരത്തേ തന്നെ അവതരിപ്പിച്ചിരുന്നു.

പ്രവാസി സംഘടനകളുടെ മേഖലാതല ആഗോള സമ്മേളനവും ആശയവിനിമയവും സംഘടിപ്പിക്കും എന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചിരുന്നത്. കേരള ജനതയ്ക്ക് നല്‍കിയ ആ ഉറപ്പ് കൂടുതല്‍ വിശാലമായ രീതിയിലും ജനാധിപത്യപരമായും പാലിക്കുകയാണ് ലോക കേരളസഭ സ്ഥാപിക്കുന്നതോടെ ചെയ്തത്.

കേരളത്തിന്റെ വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിച്ചുനില്‍ക്കണമെന്ന ആശയം സര്‍ക്കാര്‍ അധികാരമേറ്റയുടനെത്തന്നെ മുന്നോട്ടുവച്ചതാണ്. ആ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഈ ആശയത്തിനു പിന്നില്‍ ആത്മാര്‍ത്ഥതയോടെ അണിനിരക്കുന്നു എന്നതാണ് ഈ സമ്മേളനത്തിന്റെ വിജയം വ്യക്തമാക്കുന്നത്.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമായി ലോക കേരളസഭ മാറിയിരിക്കുകയാണ്. കേരളത്തിന്റെ വികസന അനുഭവങ്ങളില്‍ ഉണ്ടായിട്ടുള്ള ഈ പുതിയ നീക്കത്തെ നമുക്ക് ഒരുമിച്ചുനിന്ന് മുന്നോട്ടുകൊണ്ടുപോകാനാവണം. മറ്റെല്ലാകാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും നമുക്ക് കേരളത്തിന്റേതെന്ന നിലയ്ക്കുള്ള പുതുമാതൃക മുന്നോട്ടുവെയ്ക്കാനാവണം.

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന്റെ ചര്‍ച്ചയ്ക്കുള്ള കരട് രേഖ വിതരണം ചെയ്തിരുന്നല്ലോ. വിശദമായിത്തന്നെ ഉദ്ഘാടന പ്രസംഗത്തില്‍ ഈ രേഖയുടെ ഊന്നല്‍ മേഖലകള്‍ ഞാന്‍ വിശദീകരിച്ചിരുന്നു. 

കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും അതിന്റെയൊക്കെ പരിഹാരത്തിന് പ്രവാസികള്‍ക്ക് ഏതൊക്കെ രീതിയില്‍ ഇടപെടാന്‍ സാധിക്കുമെന്നും കരട് രേഖയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ അവതരിപ്പിച്ചിട്ടുള്ളതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുള്ളതുമായ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിന് ആഗോളതലത്തില്‍ തന്നെ പ്രവാസികളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ടിയുള്ള ചില സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ആ സംവിധാനങ്ങളെക്കുറിച്ച് സൂചിപ്പിച്ച ശേഷം സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളെക്കുറിച്ച് പറയാം. 

നിര്‍ദ്ദേശങ്ങള്‍

1. വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

2. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം.

3. വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കും. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രൊഫഷണലുകളെ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

4. കേരള വികസന നിധി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വെയ്പ്പായിരിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഈ നിര്‍ദ്ദേശത്തെ പ്രായോഗികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

5. പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംരംഭകരാകാന്‍ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനുമുമ്പ് തന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും നല്‍കാനും ഉദ്ദേശിക്കുന്നു.

6. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീം ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇന്നലെയും ഇന്നുമായി ലോക കേരളസഭയുടെ സമ്മേളനത്തിലും സമാന്തര സെഷനുകളിലും കരട് രേഖയിലെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. പലരും വിശദമായ കുറിപ്പുകള്‍ അയച്ചുതരികയും നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയും ചെയ്തിരുന്നു. അതെല്ലാം വിശദമായി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കും.

ചര്‍ച്ചയ്ക്കുള്ള രേഖ സമ്പുഷ്ടമാക്കുന്നതിലും സങ്കല്‍പ്പങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിലും ഈ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും സഹായിച്ചിട്ടുണ്ട്.

പ്രവാസി നിക്ഷേപം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍, പ്രത്യേകിച്ച് സാമ്പത്തിക നിക്ഷേപം നടത്താന്‍ ആവശ്യമായ സ്‌കീമുകളും പദ്ധതികളും നടപ്പിലാക്കുന്ന കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ പദ്ധതികളില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനാവശ്യമായ മാര്‍ഗരേഖ/ചട്ടക്കൂട് നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇക്കാര്യം സജീവമായി പരിഗണിക്കുന്നതാണ്. 

പുതിയ വികസന കേന്ദ്രങ്ങളായ കണ്ണൂര്‍, ശബരിമല എയര്‍പോര്‍ട്ടുകള്‍ പോലുള്ളവയില്‍ സിയാല്‍ മാതൃകയിലുള്ള നിക്ഷേപം കൊണ്ടുവരിക എന്ന കാഴ്ചപ്പാടായിരിക്കും ഈ രംഗത്ത് മുന്നോട്ടുവയ്ക്കുക. നാഷണല്‍ ഹൈവേകളിലെ വിശ്രമകേന്ദ്രങ്ങള്‍ മറ്റൊരു നിക്ഷേപ മേഖലയാകണമെന്ന നിര്‍ദ്ദേശവും പരിശോധിക്കും.

കേരളത്തില്‍ വ്യവസായ സംരഭങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിന് പുറമെ എന്‍.ആര്‍.ഐ നിക്ഷേപത്തിന് മാത്രമായി ഒരു ഏകജാലക സംവിധാനം ആരംഭിക്കണം എന്ന നിര്‍ദ്ദേശം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സാധ്യതാ പഠനം നടത്തുകയാണ് ആദ്യ നടപടി. അത് സ്വീകരിക്കും.

പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിനാവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനും സിംഗിള്‍ വിന്‍ഡോ അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും. റബര്‍ അധിഷ്ഠിത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ സോളാര്‍ വൈദ്യുതി, ശുദ്ധജല, നാളികേര ഉത്പന്നവിപണനം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രവാസികളുടെ നിക്ഷേപ സാധ്യതകള്‍ പഠനവിധേയമാക്കും.

ചര്‍ച്ചയില്‍ വന്ന ശ്രദ്ധേയമായ മറ്റൊരു നിര്‍ദ്ദേശം കാര്‍ഷിക രംഗത്ത് സംഭരണവും വിതരണവും ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവാസി നിക്ഷേപം കൊണ്ടുവരാം എന്നതാണ്. അതോടൊപ്പം ചക്ക, മാങ്ങ, നാളികേരം, 

സുഗന്ധദ്രവ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വികസനവും വിപണനസാധ്യതയും മെച്ചപ്പെടുത്താനാവും എന്ന നിര്‍ദ്ദേശവും ഉണ്ട്. പശുവളര്‍ത്തുന്നതിനുള്ള ഫാമുകള്‍ വിസ്തൃതമായ പ്രദേശത്ത് പച്ചക്കറി കൃഷി, പച്ചക്കറി അടക്കമുള്ള കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനും സൂക്ഷിക്കാനുമുള്ള കോള്‍ഡ്‌സ്റ്റോറേജ് സൗകര്യത്തോടെയുള്ള മാര്‍ക്കറ്റിംഗ്, പഴ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവ
യുടെ കാര്യത്തിലും ഈ സാധ്യതകള്‍ ആരായാവുന്നതാണ്.

കായിക രംഗത്തും നിക്ഷേപ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസി നിക്ഷേപം ഏതുതരത്തില്‍ ഉപയോഗപ്പെടുത്താനാവും എന്നകാര്യം സര്‍ക്കാര്‍ ആരായുന്നതാണ്. 

വിവിധ മേഖലകളില്‍ പ്രത്യേകിച്ച് വിദ്യാഭ്യാസം, കൃഷി, അനുബന്ധ വ്യവസായങ്ങള്‍, നൂതന സാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ അറിവും കഴിവും പരിജ്ഞാനവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

ആരോഗ്യമേഖലയില്‍ പഠനത്തിനും അതോടൊപ്പം രോഗീപരിചരണം, വൃദ്ധജനപരിപാലനം എന്നീ കാര്യങ്ങള്‍ക്കും നിക്ഷേപം നടത്തി ഈ രംഗത്തെ സാമൂഹ്യ ഇടപെടലിന് സര്‍ക്കാരിന് കരുത്ത് നല്‍കും.

സംസ്‌കാരിക രംഗത്ത് ബിനാലെ രീതിയിലുള്ള അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവങ്ങള്‍ വ്യാപകമാക്കുന്നതിന് പ്രവാസികളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും വന്നിട്ടുണ്ട്. സാസ്‌കാരിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആ മേഖലയിലെ സ്ഥാപനങ്ങളുടെ വികാസത്തിനും പ്രവാസികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തുക എന്ന നിര്‍ദ്ദേശവുമുണ്ട്. ഇക്കാര്യം തീര്‍ച്ചയായും ചര്‍ച്ച ചെയ്യുന്നതാണ്. 

മലയാളികള്‍ ഏറെയുള്ള സംസ്ഥാന തലസ്ഥാനങ്ങളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. മലയാളി സംഘടനകളുടെ കൂടി സഹായത്തോടെ ഇത് നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്നതാണ്.

മലയാളികള്‍ ഏറെയുള്ള ഇടങ്ങളില്‍ മലയാളി സാംസ്‌കാരിക സമിതികള്‍ മലയാളത്തിലുള്ള ഒരു പ്രസിദ്ധീകരണം ആരംഭിക്കാന്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാവുന്നതാണ്. 

മറ്റു രാജ്യങ്ങളിലെ മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന പ്രദേശമാണ് കേരളം. അത്തരം ആളുകളെ ഉപയോഗപ്പെടുത്തി അവരുടെ ഭാഷ നമ്മുടെ നാട്ടിലെ കുട്ടികളെ പഠിപ്പിക്കുന്ന സംവിധാനം വികസിപ്പിച്ചാല്‍ ടൂറിസംമേഖലയെ സഹായിക്കാനാവും എന്ന നിര്‍ദ്ദേശമുണ്ട്. അതോടൊപ്പം ആ രാജ്യത്തെ ഭാഷ സ്വായത്തമാക്കുന്നതോടെ അവിടെപ്പോയി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ നമ്മുടെ പുതുതലമുറയ്ക്ക് പറ്റുന്ന സാഹചര്യം ഉണ്ടാക്കാനും ഇതുകൊണ്ട് കഴിയും. ഇത്തരം ഇടപെടലുകളെക്കുറിച്ച് വിശദമായി പഠിച്ച് ആവശ്യമായ തീരുമാനം എടുക്കാവുന്നതാണ്. 

കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഗുരുതരമായ പ്രശ്‌നമായി നിലനില്‍ക്കുന്നതാണ് മാലിന്യ പ്രശ്‌നം. വിദേശ രാജ്യങ്ങളിലെ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഈ പ്രശ്‌നം പരിഹരിക്കണം. ഇതിനായി സാങ്കേതിക സഹായവും നിക്ഷേപവും കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശമുണ്ട്. ഏറെ ശ്ലാഘനീയമായ ഈ നിര്‍ദ്ദേശം തീര്‍ച്ചയായും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്.

പ്രവാസ ക്ഷേമത്തിന് സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രവാസികളുടെ സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം പരിശോധിക്കാവുന്നതാണ്.

വിദേശത്ത് അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് സാമ്പത്തികസഹായം നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. തീര്‍ച്ചയായും ഇക്കാര്യം പരിഗണിക്കാവുന്നതാണ്. പ്രവാസികള്‍ക്ക് നിയമസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവിടെ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അത് കൂടുതല്‍ വിപുലപ്പെടുത്തും.

തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ആലോചിച്ച് നടപടി സ്വീകരിക്കും. വിദേശരാജ്യങ്ങള്‍ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം ഇവിടെ തുടരുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ഇടപെടാനാവും.

തിരിച്ചുവരുന്നവരുടെ സംരക്ഷണം, അവര്‍ക്ക് ചികിത്സാ ചെലവുകളും മറ്റും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏര്‍പ്പെടുത്തി ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുപോലെ തന്നെ പങ്കാളിത്തപെന്‍ഷനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ പഠനം നടത്തി വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.

പ്രവാസത്തിന്റെ സ്വഭാവം മാറുകയാണ്. പുതിയ ലോക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പ്രവാസപൂര്‍വ്വ ഘട്ടത്തിലുള്ളവര്‍ കേരളത്തിനകത്ത് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.

പ്രവാസി വനിതകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന കാര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ത്രീകളുടെ തൊഴിലിടത്തെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കഴിയാവുന്ന ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. നഴ്‌സിംഗ് മേഖലയിലെ റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുന്നതാണ്. അതേ സമയം നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രൊഫഷണലുകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം നോര്‍ക്കയുടെ കീഴില്‍ കൊണ്ടുവരുന്നതാണ്.

ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇവിടെ ഉയര്‍ന്നുവന്നു. ഹര്‍ത്താലിനെതിരെ സമരം നടത്തിയവര്‍ അടക്കം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളം. ഹര്‍ത്താലിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് തോന്നുന്നത്.

ഉദ്ഘാടനപ്രസംഗത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ നിയമസഭയുടെ പ്രവര്‍ത്തനത്തിന് ശക്തിപകരുന്നത് അതിന്റെ കമ്മറ്റികളാണ്. ഇവിടെ നടന്ന ചര്‍ച്ചകളില്‍ നിരവധി കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവ പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടലാണ് നമുക്ക് ഇനി വേണ്ടത്. അതിനായി എല്ലാ മേഖലയിലും കൃത്യമായ ഇടപെടലുകളും പദ്ധതികളും തയ്യാറാക്കാന്‍ ലോക കേരളസഭ തന്നെ മുന്‍കൈ എടുക്കുന്ന സാഹചര്യം ഉണ്ടാവണം. അതിനുള്ള സാഹചര്യത്തെയും മൊത്തത്തില്‍ കാര്യങ്ങള്‍ പരിശോധിക്കാനും തുടര്‍ പ്രവര്‍ത്തനം ഉറപ്പുവരുത്താനും ഒരു സെക്രട്ടേറിയറ്റ് സംവിധാനം ലോക കേരളസഭയ്ക്ക് ഉണ്ടാകും.

ഈ എഴ് മേഖലകളിലും ലോക കേരളസഭ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്റിംഗ് കമ്മറ്റികള്‍ രൂപീകരിക്കണം. അവര്‍ക്ക് അതത് മേഖലകളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടത്താം. ആറ് മാസത്തിനകം വ്യക്തമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കണം. സ്റ്റാന്റിംങ് കമ്മറ്റികളുടെ ഇത്തരം ശിപാര്‍ശകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. നോര്‍ക്ക ഇക്കാര്യത്തില്‍ പ്രത്യേകമായ മോണിറ്ററിംഗ് സംവിധാനവും കൊണ്ടുവരുന്നതാണ്.

Read more

കാര്‍ഷികരംഗത്തെ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കും

 കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത സാധ്യതകള്‍ പ്രവാസികളുടെ സഹായത്തോടെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ലോകകേരളസഭയുടെ ഭാഗമായ ഉപസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് ദീര്‍ഘകാലം ചെലവഴിച്ച പ്രവാസികളുടെ അറിവും നിക്ഷേപവും പുത്തന്‍ ടെക്‌നോളജികളും ഉപയോഗിച്ച് കാര്‍ഷിക മേഖലയില്‍ എന്ത് ചെയ്യാനാകുമെന്നത് ഗൗരവമായി ആലോചിക്കുകയാണ്. മൂല്യവര്‍ധിത സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ വൈഗ എന്ന പേരില്‍ നടത്തുന്ന സമ്മേളനത്തില്‍ പ്രവാസികളെ ക്ഷണിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. www.sfackerala.org എന്ന വെബ്‌സൈറ്റില്‍ വൈഗയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. കാര്‍ഷികസംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളെ വൈഗയിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തും. ചക്ക, തേങ്ങ, തേന്‍, ഏത്തന്‍പഴം തുടങ്ങി കേരളത്തില്‍ സുലഭമായി ലഭിക്കുന്ന തനത് കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ധിതോല്‍പ്പന്നങ്ങളാക്കാവുന്ന ടെക്‌നോളജി ഇവിടെയുണ്ട്. ഇത് പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയും.  നാളികേരത്തിലെ നിക്ഷേപ സാധ്യതകളും പഠിക്കും. സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിന് കേരള ഓര്‍ഗാനിക് എന്ന ബ്രാന്‍ഡ് നിലവിലുണ്ട്. ഇത് ലോകവിപണിയിലെത്തിക്കുന്നതിനുള്ള നടപടി പ്രവാസികളുടെ കൂടി സഹായത്തോടെ  സ്വീകരിക്കാനാകും. കൃഷിക്കു വേണ്ട പരിശീലനം, സാങ്കേതികവിദ്യ, സബ്‌സിഡി, പ്രോജക്ട് തയ്യാറാക്കുന്നതിലെ സഹായം തുടങ്ങിയവയും ലഭ്യമാക്കാം. സാധാരണക്കാരായ പ്രവാസികള്‍ക്കും ചെറിയ നിക്ഷേപത്തിലൂടെ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന സുരക്ഷിത മേഖലയാണ് കൃഷിയെന്നും മന്ത്രി പറഞ്ഞു.

  മത്സ്യകൃഷിയിലെ പ്രവാസികളുടെ നിക്ഷേപ സാധ്യത വലുതാണെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കൊച്ചിയില്‍ ലഭ്യമായിട്ടുള്ള പ്രദേശത്ത് വന്‍കിട മത്സ്യകൃഷിക്ക് പ്രത്യേക ഇടം ലഭ്യമാക്കാന്‍ കഴിയും. ഇവിടെ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനും അവസരമുണ്ടാകും. കേരളത്തിലെ കശുവണ്ടിക്ക് ലോകവിപണിയില്‍ വലിയ പ്രിയമുണ്ട്. സ്വാദും ഗുണനിലവാരവും ദീര്‍കാലം കേടുകൂടാതെയിരിക്കുന്നതുമാണ് അതിന് കാരണം. പുറത്തു നിന്ന് ലഭിക്കുന്ന അസംസ്‌കൃത അണ്ടിയുടെ കുറവ് ഈ രംഗത്ത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ടാന്‍സാനിയയില്‍ നിന്നുള്ള കശുവണ്ടി ലഭ്യതയ്ക്ക് അവിടത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് ടാന്‍സാനിയയില്‍ നിന്നെത്തിയ പ്രവാസി പ്രതിനിധി പറഞ്ഞു. 

 നിക്ഷേപം നടത്തിയാല്‍ വേഗം ലാഭം ലഭിക്കുന്ന മേഖലയാണ് മൃഗസംരക്ഷണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മുട്ട, മാംസം എന്നിവയ്ക്ക് ഇവിടെ വിപണി ഉറപ്പാണ്. ഇവയുടെ ഉല്‍പ്പാദനം കൂട്ടിയാല്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കാം. പാലുല്‍പ്പാദനത്തിനായി തുടങ്ങുന്ന ചെറുകിട, ഇടത്തരം, വന്‍കിട ഡയറി യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. സാമ്പത്തിക ശേഷികുറഞ്ഞ പ്രവാസികള്‍ക്ക് 20 മുതല്‍ 50 വരെ പശുക്കളുള്ള ഡയറി ഫാമുകള്‍ തുടങ്ങാവുന്നതാണ്. ഇതിനെല്ലാമുള്ള ലൈസന്‍സ് ലഭ്യമാക്കല്‍ വേഗത്തില്‍ നടത്തും. സബ്‌സിഡി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. കായലുകളില്‍ പ്രത്യേക സ്ഥലങ്ങള്‍ പ്രവാസികള്‍ക്ക് അനുവദിച്ചാല്‍ മത്സ്യോല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാക്കാമെന്ന് പ്രതിനിധികള്‍ പറഞ്ഞു. മികച്ച കോഴിബ്രീഡ് സംസ്ഥാനത്തിനുണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

 കാര്‍ഷികരംഗത്തെ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ലൈസന്‍സും സര്‍ക്കാര്‍സഹായങ്ങളും നല്‍കുന്നതിന് ഏകജാലക സംവിധാനം വേണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്,വൈദ്യുതി വകുപ്പുകളും മലിനീകരണ നിയന്ത്രണബോര്‍ഡും ചേര്‍ന്ന് ഇതിനുള്ള സംവിധാനം രൂപപ്പെടുത്തും. മന്ത്രിമാര്‍ക്ക് പുറമേ എം.എല്‍.എമാരായ എസ്.ശര്‍മ, കെ.എന്‍.എ. ഖാദര്‍, കെ.കൃഷ്ണന്‍കുട്ടി, എസ്.ശര്‍മ്മ, പുരുഷന്‍ കടലുണ്ടി എന്നിവരും വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

Read more

കിഫ്ബി: ചിട്ടി സ്‌കീമിന് പ്രവാസികളുടെ പിന്തുണ

ലോക കേരള സഭയുടെ രണ്ടാംദിനത്തിലെ ഉപചര്‍ച്ചയില്‍ കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകള്‍ ചര്‍ച്ചചെയ്തു. രണ്ട് വര്‍ഷം കൊണ്ട് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ധനകാര്യമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. പവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 10 ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണ് പ്രതീക്ഷ. ബാങ്ക് നിരക്കിനേക്കാള്‍ കൂടിയ പലിശ കിട്ടുന്ന ചിട്ടി കേരളവികസന പ്രക്രിയയില്‍ പങ്കാളി ആകാനും പ്രവാസികള്‍ക്ക് അവസരം നല്‍കുന്നു എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി പെന്‍ഷനും ഇന്‍ഷുറന്‍സ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികള്‍ മികച്ച നിക്ഷേപഅവസരമാണെന്ന് കിഫ്ബി സി.ഇ.ഒ ഡോ.കെ.എം എബ്രഹാം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഇതില്‍ ചേരാന്‍ അവസരം നല്‍കണമെന്ന് ചര്‍ച്ചയില്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രവാസി ചിട്ടിയുടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനായിട്ടാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവും ആണ് എന്ന് എബ്രഹാം വിശദീകരിച്ചു. ലാഭം ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കിഫ്്ബി നടപ്പാക്കണമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മികച്ച പദ്ധതികള്‍ അവതരിപ്പിച്ചാല്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ ഒരുക്കമാണ് എന്ന് ഗള്‍ഫാര്‍ മുഹമ്മദാലി പറഞ്ഞു. ് ഗവണ്‍മെന്റ് പണം വികസന ആവശ്യത്തിന് ചെലവ് ചെയ്യുമ്പോള്‍ ബാധ്യകൂടുമെന്നും അത്   അത് പരിഹരിക്കാന്‍ പ്രവാസികള്‍ നിക്ഷേപം നടത്തണമെന്നും  മുന്‍ ധനകാര്യമന്ത്രി കെ.എം മാണി അഭ്യര്‍ത്ഥിച്ചു.  ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് സോവറിന്‍ ഫണ്ട് പോലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണം. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും അതില്‍ പ്രവാസികള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കണം, ഇന്ത്യയിലെ പ്രവാസികള്‍ക്കായും ചിട്ടി തുടങ്ങണം, കെ.എസ്.എഫ്.ഇയെ ബാങ്ക് ആക്കി മാറ്റണം   തുടങ്ങിയ നിര്‍ദേശങ്ങളും അംഗങ്ങള്‍ ഉയര്‍ത്തി. പ്രവാസി സമൂഹം ആവശ്യപ്പെട്ടാല്‍ അവര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി പറഞ്ഞു. എം.എല്‍.എ മാരായ സുരേഷ് കുറുപ്പ്, ടി.വി രാജേഷ.്, വി.ഡി സതീശന്‍, സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീത ഗോപിനാഥ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, കമല വര്‍ധന റാവു, ഡോ. ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ലോക കേരള സഭയോടനുബന്ധിച്ച് നടത്തിയ സാഹിത്യമല്‍സര വിജയികള്‍

ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷന്‍ നടത്തിയ ആഗോള സാഹിത്യമല്‍സര വിജയികളെ പ്രഖ്യാപിച്ചു. വീടുവിട്ടവര്‍ എന്ന് വിഷയത്തെ അധികരിച്ചുള്ള കഥാ രചനയില്‍ സീനിയര്‍ വിഭാഗത്തില്‍ ചെന്നൈയിലെ ചൈത്ര ഒന്നാം സ്ഥാനവും നീലഗിരിയിലെ ആന്‍ ഫ്രഡി ചീരന്‍ രണ്ടാം സ്ഥാനവും ജോ ഫ്രഡി ചീരന്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ നീലഗിരിയിലെ എസ്.എന്‍ നയന, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, അമൃത സഹദേവന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പ്രയാണം എന്ന വിഷയത്തെ അധികരിച്ചുള്ള കവിതാ രചന മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ശ്രീജിഷ് ചെമ്മരന്‍, സൗദി അറേബ്യയിലെ നിവ്യദാസ്, റായ്ഗഡിലെ സ്‌നേഹ ഷിബു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ കൊല്ല്‌ത്തെ പൂജ പ്രിജി, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, ചെന്നൈയിലെ കൈലാസ് നാഥ് എന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

Read more

പ്രവാസപ്രശ്‌നങ്ങള്‍: നേരനുഭവങ്ങള്‍ പങ്കുവച്ച് ഉപസമ്മേളനം

പരിഹാര നിര്‍ദേശങ്ങള്‍ ഒട്ടേറെ

പ്രവാസി ദുരിതങ്ങളുടെ നേരനുഭവങ്ങള്‍ പങ്കുവച്ച് ലോകകേരള സഭയുടെ ഉപസമ്മേളനം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ - പ്രവാസത്തിന് മുമ്പും പ്രവാസത്തിലും എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും പരിഹാരനിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നത്.

അഞ്ഞൂറും അറുനൂറും റിയാലിന് വേണ്ടി ക്രൂരമായ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്ന ഖദ്ദാമമാരുടെ കഷ്ടപ്പാടുകള്‍ മുതല്‍ പ്രവാസത്തിലിരിക്കെ മരണപ്പെട്ട് ആശുപത്രി ബില്ല് അടയ്ക്കാന്‍ വഴിയില്ലാതെ മൃതദേഹം വിട്ടുകിട്ടുന്നതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന ഉറ്റവരുടെയും ഉടയവരുടെയും നിസ്സഹായത വരെ അവതരിപ്പിച്ചപ്പോള്‍ പലരുടെയും കണ്ഠമിടറി. നാട്ടില്‍ വീട്ടുജോലിക്കാരെ കിട്ടാത്ത ഇക്കാലത്ത് പതിനായിരമോ പതിനയ്യായിരമോ രൂപയ്ക്കായി സൗദിയിലേക്ക് വീട്ടുജോലിക്കുപോവുന്ന മലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് സൗദിയില്‍ നിന്നുള്ള അഹ്മദ് കൂരാച്ചുണ്ട് അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലും ശക്തമായ തൊഴില്‍ നിയമങ്ങളുണ്ടെങ്കിലും അതേക്കുറിച്ചുള്ള അജ്ഞത മൂലം പ്രവാസികള്‍ക്ക് അവയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. വിസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശമ്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകള്‍ ധാരാളമാണെന്നും ഇക്കാര്യത്തില്‍ പുതുതായി ജോലിക്കുപോവുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് കീഴില്‍ സംവിധാനം വേണമെന്നും നിര്‍ദ്ദേശമുണ്ടായി. 

വീട്ടുജോലിക്ക് പോകുന്നവര്‍ക്ക് യാത്രതിരിക്കുന്നതിന് മുമ്പ് ജോലിയുടെ സ്വഭാവം, നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍, നേരിടാനുള്ള വഴികള്‍, ആവശ്യമായ പരിശീലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഓറിയന്റേഷന്‍ നല്‍കാന്‍ നോര്‍ക്കയ്ക്കു കീഴില്‍ സംവിധാനം വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മകന്‍ കൂടിയായ അഹ്മദ് റയീസ് പറഞ്ഞു. ആശുപത്രികളില്‍ മരിച്ച കേസുകളില്‍ ചികില്‍സാ ചെലവ് നല്‍കാന്‍ കമ്പനികള്‍ തയ്യാറാവാതിരിക്കുകയും ബന്ധുക്കള്‍ക്ക് അതിന് ശേഷിയില്ലാതിരിക്കുകയും ചെയ്യുന്നതു മൂലം മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസം നേരിടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം കേസുകളില്‍  ചെലവ് വഹിക്കാന്‍ സര്‍ക്കാരിന്റെ സംവിധാനങ്ങളുണ്ടാവണം. ഇവ പരിഹരിക്കാനുതകുന്ന ഇന്‍ഷൂറന്‍സ് സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ മരുന്നുകള്‍ കൈവശം വച്ചതിന് മയക്കുമരുന്ന് നിയമങ്ങളില്‍ കുടുങ്ങി വിദേശരാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്നവരും വന്‍തുക പിഴയൊടുക്കേണ്ടിവരുന്നവരും ഏറെയാണെന്ന് ന്യൂസിലാന്റില്‍ നിന്നുള്ള ഡോ. ജോര്‍ജ് അബ്രഹാം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ അഭിമാനമായ ആയുര്‍വേദ മരുന്നുകള്‍ക്ക് ഇവിടങ്ങളില്‍ അംഗീകാരം നേടിയെടുക്കാന്‍ ഫലപ്രദമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടെ മറ്റുള്ളവര്‍ നല്‍കുന്ന പൊതികള്‍ സ്വീകരിച്ച് മയക്കുമരുന്നുകേസുകളില്‍ പെടുന്ന പ്രവാസികള്‍ ഏറെയാണ്. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം നല്‍കാന്‍ കേരളത്തിലെയും മംഗലാപുരത്തെയും വിമാനത്താവളങ്ങളില്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങണമെന്നും നിര്‍ദേശമുണ്ടായി. 

ചെക്ക് കേസില്‍ സമ്പാദ്യം മുഴുവന്‍ വിറ്റ് തുകയടച്ചിട്ടും ബാക്കി എത്ര കേസുകളുണ്ടെന്ന് പോലുമറിയാതെ ജയിലുകളില്‍ കഴിയുന്ന പ്രവാസികളുണ്ട്. ഇവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന സംവിധാനം വേണമെന്ന് ഖത്തറില്‍ നിന്നുള്ള പി.എന്‍ ബാബുരാജന്‍ പറഞ്ഞു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയ്ക്ക് പുറമെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് രണ്ട് ഡോളര്‍ വീതം ഖത്തര്‍ പോലെയുള്ള സ്ഥലങ്ങളില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വലിയ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഫണ്ടില്‍ നിന്ന് പ്രവാസികളുടെ ചികില്‍സയ്ക്ക് തുക അനുവദിക്കാന്‍ സംവിധാനം വേണമെന്നും നിര്‍ദേശമുയര്‍ന്നു. 

മലയാളികളുടെ പ്രവാസത്തിന് പഴക്കമേറെയുണ്ടെങ്കിലും അതേക്കുറിച്ച് ഗൗരവത്തില്‍ പഠനം നടത്താന്‍ ഇതുവരെ ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് ലോക കേരള സഭയുമായുടെ ഭാഗമായി നടന്ന ഉപചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. പ്രവാസത്തിന്റെ സാധ്യതകള്‍, സവിശേഷതകള്‍, പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി പ്രത്യേക ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യമാണെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായി. 

ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് സംവിധാനം വേണമെന്ന് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധി ഡോ. പ്രമോദ് പണിക്കര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ എം.എല്‍.എമാരായ വി അബ്ദുറഹിമാന്‍, പാറക്കല്‍ അബ്ദുല്ല, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. വി വേണു തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. 

പഠനത്തിന് വിദേശത്ത് പോകുന്നവര്‍ക്ക് ഗൈഡന്‍സ് സെന്റര്‍ വേണം

വിദേശത്ത് ഉപരിപഠനത്തിന് പോകുന്നവര്‍ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് നോര്‍ക്കയുടെ കീഴില്‍ സംവിധാനം വേണമെന്ന് ലോക കേരള സഭയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പല മികച്ച വിദ്യാര്‍ഥികള്‍ക്കും ഫീസ് നല്‍കാതെ സ്‌കോളര്‍ഷിപ്പും പാര്‍ട് ടൈം ജോലിയും സഹിതം ഉന്നത പഠനത്തിന് വിദേശസര്‍വകലാശാലകളില്‍ അവസരമുണ്ടെങ്കിലും ഇത് പലര്‍ക്കുമറിയില്ല. വിദേശരാജ്യങ്ങളില്‍ ലഭ്യമായ മികച്ച പഠനാവസരങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കാന്‍ ഗൈഡന്‍സ് സെന്റര്‍ സംവിധാനം സഹായകമാവും. 

യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ഥികളെ കോളേജുകളിലെത്തിച്ച് കമ്മീഷന്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയിലും മറ്റുമുള്ള പല ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം വിദൂര പ്രദേശങ്ങളില്‍ ദുസ്സഹമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ട സാഹചര്യമാണ് വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്നത്. ഇത് പരിഹരിക്കാന്‍ ഔദ്യോഗിക തലത്തില്‍ സംവിധാനം വേണം. വിദേശ യൂനിവേഴ്‌സിറ്റികള്‍ കേരളത്തിലെ സര്‍വകലാശാലകളിലേക്ക് വെരിഫിക്കേഷന് അയക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ കാലതാമസമില്ലാതെ മറുപടി നല്‍കണം.  

കേരളത്തില്‍ നിന്നുള്ള മികച്ച ഉദ്യോഗാര്‍ഥികളില്‍ പലരും തൊഴില്‍ മേഖലകളില്‍ നിന്ന് പിന്തള്ളപ്പെടുന്നതിന് കാരണം ഇംഗ്ലീഷിലുള്ള ആശയ വിനിമയത്തിലെ പരിമിതിയാണ്. ഇത് പരിഹരിക്കുന്നതിനും വിദേശ തൊഴില്‍ മേഖലയ്ക്കനുയോജ്യമായ നൈപുണ്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിനും സ്‌കൂള്‍ തലത്തില്‍ പദ്ധതികള്‍ വേണം. വിദേശ രാജ്യങ്ങളില്‍ പി.എസ്.സി, കെ.എ.എസ് പോലുള്ള മല്‍സര പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പഞ്ചാബ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിസാ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു.

നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞര്‍ക്കൊപ്പം

ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായവും റോബോട്ടിക്‌സും ഗണിതശാസ്ത്ര ചരിത്രവും ജീവജാലങ്ങളുടെ സംരക്ഷണവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വേദിയായിരുന്നു സംസ്ഥാന യുവജനകമ്മീഷന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയ ശാസ്ത്രജ്ഞര്‍ക്കൊപ്പം എന്ന ഓപണ്‍ ഫോറം.

ഇന്ത്യയ്ക്കകത്തും പുറത്തും ശാസ്ത്ര ഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നീ പ്രഗത്ഭരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുളളഅവസരമൊരുക്കി ഓപണ്‍ ഫോറം. 

റോബോട്ടിക്‌സിന്റെ അനന്ത സാധ്യതകളെക്കുറിച്ചും നവീനാശയങ്ങളിലൂന്നിയുള്ള സംരംഭങ്ങളെക്കുറിച്ചും റോബോട്ടിക്സ് , ഹ്യുമനോയിഡ്സ്, ബയോമോര്‍ഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്ളാദ് വടക്കേപ്പാട്ട് സംസാരിച്ചു. ഫെഡെറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട്- സോക്കര്‍ അസോസിയേഷന്റെ (ഫിറ) സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. ഗുരുകുല സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ഗുണംചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോബോട്ടിക്‌സ് മേഖല ഒരേ സമയം ഗുണപ്രദവും വിവാദങ്ങളുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഈ മേഖല വികസിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വലുതാണ്. എന്നാല്‍ ജോലി ചെയ്യാനാണോ മനുഷ്യന്‍ എന്നത് ഒരു മറുചോദ്യമാണ്. ഭിന്നശേഷിക്കാരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഉപയോഗത്തിനുതകുന്ന അനേകം മാറ്റങ്ങള്‍ റോബോട്ടിക്‌സ് എന്ന മേഖലയിലെ ഗവേഷണഫലമായി വന്നിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യകുലത്തിന് ഭീഷണിയാവുമെന്ന് കരുതുന്നില്ലെന്നും പ്രഹ്‌ളാദ് വടക്കേപ്പാട്ട് പറഞ്ഞു.

50 മുതല്‍ 60 ശതമാനം വരെയുള്ള ജീവജാലങ്ങള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവുന്നുമെന്ന് ഡെല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയായ പ്രൊഫ സത്യഭാമ ദാസ് ബിജു പറഞ്ഞു. 1.7 ദശലക്ഷം വര്‍ഗം ജീവികളെയാണ് ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തിലുള്ള ജീവിവര്‍ഗങ്ങളുടെ എണ്ണം ഇതിലെത്രയോ മടങ്ങാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി പ്രദേശങ്ങള്‍ തിരിച്ച് മാപ്  തയ്യാറാക്കുമെന്നും ഇത് ഗൂഗിളുമായി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യം, ഉഭയജീവികള്‍ തുടങ്ങിയവയുടെ ഡാറ്റാബേസ് തയ്യാറാക്കി പൊതുജനത്തിന് നല്കുവാനും പദ്ധതിയുണ്ട്. വംശനാശം സംഭവിച്ച ജീവികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്രകൃത്യാലുള്ള കാരണങ്ങളാല്‍ വംശനാശം സംഭവിച്ചവയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ 200 വര്‍ഷം കൊണ്ട് എട്ട് ദശലക്ഷം രാസവസ്തുക്കളാണ് മനുഷ്യന്‍ നിര്‍മിച്ചത്. എന്നാല്‍ അടുത്ത 10 വര്‍ഷം കൊണ്ട് ഇതിലധികം രാസവസ്തുക്കളുണ്ടാക്കും. അത്രയും വ്യാപകമായാണ് രസതന്ത്രമേഖലയില്‍ ഗവേഷണങ്ങള്‍ നടക്കുന്നതെന്ന് മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്‌കെയില്‍ മെറ്റീരിയല്‍സ്, നാനോസയന്‍സ് & നാനോടെക്നോളജി എന്നിവയില്‍ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പില്‍ പറഞ്ഞു. മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനായ അ്‌ദ്ദേഹം താന്‍ വികസിപ്പിച്ചെടുത്ത വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക രീതിയെക്കുറിച്ച് സംസാരിച്ചു. എട്ട് ദശലക്ഷം ആളുകള്‍ക്കാണ് ഈ മാര്‍ഗം ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത്. ലോകമെമ്പാടുമുളള രസതന്ത്രലാബുകളില്‍ വിപ്‌ളവകരമായ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. ലാബുകളിലാണ് അടുത്ത വ്യവസായ വിപ്‌ളവം നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസത്രത്തില്‍ ഉന്നതവിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം നല്കണമെന്ന് സംസ്ഥാനത്തെ സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍  സയന്‍സസ് ഡയറക്ടര്‍ പ്രൊഫ എ എം മത്തായി  പറഞ്ഞു. സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ കുതുകികള്‍ക്കും നല്കിയിരുന്ന പരിശീലനം ഫണ്ടിന്റെ ലഭ്യതക്കുറവുമൂലം ഇപ്പോള്‍ തുടരാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനുള്ള സാഹചര്യം വേണം. ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡണ്ടും  സംസ്ഥാന സ്റ്റാറ്റിസ്റ്റികല്‍ കമ്മീഷന്‍ ചെയര്‍മാനുമായ എം എ മത്തായി കാനഡ മക്ഗില്‍ സര്‍വകലാശാല അധ്യാപകനാണ്.

ഗണിതശാസ്ത്രത്തോടുള്ള ഭയം ലോകമെമ്പാടുമുള്ളവരിലുണ്ടെന്ന് ഗണിതചരിത്രത്തില്‍ അഗ്രഗണ്യനായ പ്രൊഫ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു. മനുഷ്യമുഖങ്ങളില്ലാത്ത ഗണിതപുസ്തകങ്ങളും ഈ വിഷയത്തെ ആളുകളില്‍ നിന്നകറ്റുന്നു. ഗണിതശാസ്ത്രം കൂടുതല്‍ മാനവിക സ്പര്‍ശമുള്ളതാക്കണം. 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളില്‍ കേരളത്തിലുണ്ടായ ഗണിതശാസ്ത്ര വികസനം തുടരാന്‍ നമുക്കായില്ല. മാധവന്‍, പരമേശ്വരന്‍, ദാമോദരന്‍, നീലകണ്ഠന്‍, ശങ്കരവാര്യര്‍ തുടങ്ങി ഗണിതശാസ്ത്ര വിദഗ്ദ്ധര്‍ അക്കാലത്തുണ്ടായിരുന്നു. കേരളത്തിന്റെ ഈ സംഭാവനകള്‍ ഇപ്പോള്‍ അന്താരാ്ഷ്ട്ര സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്,  കേരളത്തിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച് പാസേജ് ടു ഇന്‍ഫിനിറ്റി എന്ന പുസ്തകമെഴുതിയ ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു.

ഗണിത ചരിത്രത്തില്‍ കപടവാദങ്ങള്‍ കടന്നു വരുന്നത് തടയാന്‍ ശാസ്ത്ര- യുക്തി ചിന്ത വളര്‍ത്തണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എതു തത്വത്തിന്റെയും അറിവിന്റെയും വസ്തുതാന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ് ഗീവര്‍ഗീസ് ജോസഫ്. 

യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ നവീകരണത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉപസമ്മേള്ളനം

 വിദ്യാഭ്യാസമേഖലയുടെ നവീകരണത്തില്‍ ആവശ്യമായ പിന്തുണയും സഹായങ്ങളും പ്രവാസസമൂഹം വാഗ്ദാനം ചെയ്തു. {പായോഗികതയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിയണമെന്ന് ലോക കേരള സഭയുടെ വിദ്യാഭ്യാസ ഉപസമ്മേളനം. പാഠ്യപദ്ധതിക്കുള്ളില്‍ തളയ്ക്കപ്പെടാതെ പ്രായോഗികജ്ഞാനവും ഉത്തരവാദിത്തവും വര്‍ധിപ്പിക്കാനുതകും വിധമായിരിക്കണം വിദ്യാഭ്യാസം. നൈപുണ്യം ആവശ്യമുള്ള തൊഴില്‍മേഖലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നൈപുണ്യവികസനത്തിലും പ്രത്യേക പരിഗണന നല്‍കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായഐക്യമുണ്ടായി. വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമ്മേളനത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികളുടെ ആവശ്യങ്ങളും ഗൗരവമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നത്.

 വിവര വിസ്‌ഫോടനത്തിന്റെ കാലഘട്ടത്തില്‍ പുതിയ തൊഴിലുകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ വിദേശങ്ങളില്‍ നേടാന്‍ പ്രയാസമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉള്ളടക്കത്തിലും സമഗ്ര പരിഷ്‌കാരങ്ങളാണ് നടത്തിവരുന്നത്.

 പുതുകാലത്തിനനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്ക് പ്രവാസികള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകും. സാമ്പത്തികമായ മുതല്‍മുടക്ക് മാത്രമല്ല, വൈജ്ഞാനികതലത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് ഒട്ടേറെ സഹായങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ശേഷിയുണ്ട്. വരുംതലമുറയുടെ വൈജ്ഞാനിക വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണിത്.

 {പവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ചെയ്യാനാവുന്നത് ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ജനകീയവും വിദ്യാര്‍ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 ഗൗരവമുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വിപണിയുടെയും തൊഴില്‍ സാധ്യതയുടേയും പരിഗണനകള്‍ക്കനുസരിച്ചുള്ള സിലബസ് മാറ്റങ്ങള്‍ വരണം. കായിക പരിശീലനവും, നീന്തല്‍ ഉള്‍പ്പെടെയുള്ളവയും പാഠ്യപദ്ധതിയില്‍ വരണം. വ്യക്തി- സാമൂഹ്യ- ആരോഗ്യ വിദ്യാഭ്യാസങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍നിന്നേ തുടങ്ങുന്നത് നന്നായിരിക്കും. അറിവ് നേടുന്നതിനൊപ്പം ഉത്തരവാദിത്തവും ആത്മവിശ്വാസവും വളര്‍ത്താനുതകുന്ന പരിശീലനമാണ് വേണ്ടത്. കാര്യങ്ങള്‍ സ്വന്തമായി ചെയ്യാനുള്ള കഴിവ് ഇതിലൂടെ വളരും. തൊഴില്‍പരിശീലനവും നൈപുണ്യവും വികസിപ്പിക്കാന്‍ കഴിയുന്ന പാഠ്യക്രമം സ്‌കൂളുകളില്‍ വരണം. 

 മുമ്പ് നടപ്പാക്കിവന്ന ഡി.പി.ഇ.പി പോലുള്ള പദ്ധതികള്‍ ഇത്തരത്തില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്നതായിരുന്നുവെന്ന് വിദേശങ്ങളിലെ വിവിധതരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

 പാഠ്യപദ്ധതിക്കപ്പുറം ഗവേഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും അനുഭവങ്ങള്‍ ആര്‍ജിക്കുന്ന പഠനസമ്പ്രദായം മിക്ക വിദേശരാജ്യങ്ങളിലുണ്ട്. അത്തരം പഠനശൈലിയില്‍ നിന്ന് തിരികെ നാട്ടിലെത്തുമ്പോള്‍ സിലബസില്‍ ഒതുങ്ങിയുള്ള പഠനം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രവാസികള്‍ പറഞ്ഞു. 

 വികസിത രാജ്യങ്ങളിലേതുപോലെ സാമ്പ്രദായിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന 'ഗിഫ്റ്റഡ് എഡ്യൂക്കേഷന്‍' കൂടി നടപ്പാക്കിയാല്‍ നന്നാകുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ അഡ്വാന്‍സ്ഡ് റീഡിംഗ് സൗകര്യങ്ങള്‍ ഒരുക്കണം. അഞ്ചുവയസുവരെ സൗജന്യമായി പുസ്തകങ്ങളും കഥാപുസ്തകളും നല്‍കിയാല്‍ വായനാശീലം വളരും.

 സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈബ്രറി സമ്പ്രദായം വിപുലീകരിക്കുകയും ഇ-റീഡര്‍ സൗകര്യം വ്യാപിപ്പിക്കുകയും ചെയ്യണം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം ശക്തമാക്കുകയും ചെയ്യണം. ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സൗകര്യം ശക്തമാക്കണം. പഠനവൈകല്യങ്ങളുള്ളവരെ പരിഗണിച്ച് അനുസൃതമായ സംവിധാനം ഒരുക്കണം. അധ്യാപകര്‍ക്കും പരിശീലകര്‍ക്കും നിലവാരം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം. 

തദ്ദേശീയരായ ഗോത്രവിഭാഗക്കാരുള്‍പ്പെടെയുള്ളവരെ പൊതുവായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വലിച്ചിഴയ്ക്കുന്നതു അത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അവരുടെ ചുറ്റുപാടില്‍തന്നെ ചുരുങ്ങിയത് പ്രൈമറിതലം വരെയെങ്കിലും പഠിക്കാന്‍ അവസരമൊരുക്കണം. 

കേരളത്തില്‍നിന്ന് പഠിച്ചുകഴിഞ്ഞ പല കോഴ്‌സുകളും വിദേശത്ത് അംഗീകാരം ലഭിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകണം. വിദേശയൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ തുടങ്ങാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം. 

ഡിസൈന്‍ ആന്റ് ടെക്‌നോളജിയില്‍ നിലവാരമുയര്‍ത്താന്‍ യൂണിവേഴ്‌സിറ്റികള്‍ വരണം. പ്രവാസികളുടെ മക്കള്‍ക്ക് ഗുണമാകുന്ന രീതിയില്‍ നോളജ് സിറ്റികള്‍ ആരംഭിക്കണം. വിമാനത്താവളങ്ങളോട് സാമീപ്യമുള്ള സ്ഥലങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ വരുന്നത് സൗകര്യമാകും. 

 ഷാര്‍ജയില്‍ സുല്‍ത്താന്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് നല്‍കിയ വാഗ്ദാനം വേഗത്തില്‍ നടപ്പാക്കാന്‍ തുടര്‍നടപടികള്‍ക്ക് മുന്‍കൈയെടുക്കണം. കേരളത്തിലെ സിലബസില്‍ പഠിക്കാനുള്ള സൗകര്യം സലാല പോലെയുള്ള സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കണം.  
 
 ഡി.പി.ഇ.പി പോലുള്ള കുട്ടികളുടെ പ്രായോഗിക പരിജ്ഞാനം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ പിന്നീട് കേന്ദ്രം തന്നെ അംഗീകരിച്ചതാണെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ സി.പി. നാരായണന്‍ എം.പി പറഞ്ഞു. നൈപുണ്യപരിശീലനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.പി.ഇ.പി മികച്ച പാഠ്യപദ്ധതിയായിരുന്നെന്ന് പി.സി. ജോര്‍ജ് എം.എല്‍.എയും പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ മൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് പി.കെ. ബിജു എം.പി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങളുമായി കേരളത്തിലെത്തുമ്പോള്‍ യൂണിവേഴ്‌സിറ്റികളില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇപ്പോഴുയര്‍ന്ന നിര്‍ദേശങ്ങള്‍ക്ക് കൃത്യമായ തുടര്‍നടപടികള്‍ വേണമെന്ന് എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, കെ. രാജന്‍ എന്നിവര്‍ പറഞ്ഞു.
 
 ചര്‍ച്ചയില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയ, 'കൈറ്റ്' എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചെറിയ ലോകത്ത് വലിയ അവസരങ്ങള്‍:  വ്യവസായ, വിവരസാങ്കേതിക സമ്മേളനം ശ്രദ്ധേയമായി

പ്രവാസി മലയാളികള്‍ക്ക് നിക്ഷേപത്തിന് അനുകൂല അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളതെന്ന് ലോക കേരള സഭാ ഉപസമ്മേളനം. വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം വ്യവസായം, വിവര സാങ്കേതികം എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്ന നയപരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റുകളില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തിന്റെ അഞ്ചു ശതമാനം പ്രവാസികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള വ്യവസായ വാണിജ്യനയങ്ങളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്. കേരളത്തില്‍ പ്രവാസി വ്യവസായ സാദ്ധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കും- അദ്ദേഹം പറഞ്ഞു.  

 തുടര്‍ന്ന് കേരളത്തിലെ വ്യവസായങ്ങളുടെ സാദ്ധ്യതകള്‍ വ്യക്തമാക്കുന്ന സംക്ഷിപ്ത റിപ്പോര്‍ട്ട് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന അവതരിപ്പിച്ചു. കൊച്ചിയെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ പട്ടണമായി വികസിപ്പിക്കും. കൊച്ചി കപ്പല്‍ നിര്‍മ്മാണശാല എട്ട് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള വിധത്തില്‍ 5400 കോടി രൂപ മുതല്‍ മുടക്കില്‍ വികസിപ്പിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ സാദ്ധ്യത തെളിയും. പ്രത്യേക സാമ്പത്തിക മേഖലകളെ ബന്ധിപ്പിച്ച ദേശീയപാതകള്‍ക്ക് അനുബന്ധമായി വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കും. ഇതില്‍ കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ നിര്‍മ്മാണം പ്രരംഭഘട്ടത്തിലാണ്. 

ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കി വരുന്നു. 15 മുതല്‍ 20 ശതമാനം വരെ സബ്‌സിഡി ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ നല്‍കും. ഐറ്റി ഇതര മേഖലകളിലും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനായി 25 ലക്ഷം രൂപ വരെ കോലാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ ലോണ്‍ നല്‍കും. തൊഴില്‍ മേഖലയെയും വിദ്യാഭ്യാസ മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായികളെ തന്നെ ബ്രാന്‍ഡ് അമ്പാസഡര്‍മാരാക്കും. 

കരകൗശല ഉല്പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സ്‌കൂള്‍ യൂണിഫോമുകള്‍ക്കായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്ന ആശയം യു.പി തലം വരെ നടപ്പാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുക വഴി കൈത്തറി വ്യവസായം മെച്ചപ്പെടുത്താനാകും. അസംസ്‌കൃത മുള തുടങ്ങിയ പ്രകൃതിജന്യ വസ്തുക്കള്‍ ഉപയോഗിച്ച് ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള വ്യവസായ സംരംഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കും. 

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുവെ ലാഭത്തിലാണ്. ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പ്രൊഫഷണല്‍ മാനേജര്‍മാരെ നിയമിക്കും. ഒരേ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിക്കും. വ്യവസായവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കും. പഞ്ചായത്തുകള്‍ നിയമലംഘനം സംബന്ധിച്ച് നല്‍കുന്ന സ്റ്റോപ്പ് മെമോ ഇനി മുതല്‍ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം മാത്രം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ ലൈസന്‍സുകള്‍ നല്‍കുന്നതിനായുള്ള പരിശോധനകള്‍ സംയുക്തമായി നടത്തും.

റോബോട്ടിക്‌സ് ആന്റ് റോട്ടമേഷന്‍ സംവിധാനം വികസിത രാജ്യങ്ങളില്‍ വിജയിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യമായതിനാല്‍ വരും കാലങ്ങളില്‍ ഇത്തരം സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകളും പരിശോധിക്കണമെന്ന് വാഷിംഗ്ടണില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് ഡോ. പ്രീത ചാത്തോത്ത് പറഞ്ഞു. സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ താഴെത്തട്ടിലുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രോജക്ടുകള്‍ കേരളത്തിലും നടപ്പാക്കണം. വിദേശ സഹകരണത്തോടെ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജപ്പാന്‍, സ്‌കാന്‍ഡിനേവിയന്‍ എന്നിവയുമായുള്ള സഹകരണത്തിന് പ്രധാന്യം നല്‍കണം. തേങ്ങ, ചക്ക തുടങ്ങിയ തനതു കാര്‍ഷക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനവും വിദേശരാജ്യങ്ങളിലെ വിപണി സാദ്ധ്യതകളും പ്രയോജനപ്പെടുത്തണമെന്നും ഹെല്‍ത്ത് ടെക്‌നോളജി രംഗത്തും കേരളത്തിന് നിക്ഷേപക സാദ്ധ്യതകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനമേഖല ശൈശവദശയിലായതിനാല്‍ ഈ രംഗത്ത് നിക്ഷേപക സാദ്ധ്യതയുണ്ട്. കേരള സര്‍ക്കാര്‍ സംരംഭങ്ങള്‍ തുടങ്ങിയാല്‍ ധാരാളം പേര്‍ക്ക് ജോലി സാദ്ധ്യതയുണ്ടാകുമെന്നും ടാന്‍സാനിയയില്‍ നിന്നെത്തിയ പ്രതിനിധി അഭിപ്രായപ്പെട്ടു. വ്യവസായ സംരംഭങ്ങള്‍ സംബന്ധിച്ച നയപരമായ കാര്യങ്ങളും പ്രായോഗിക നടപടികളും സംബന്ധിച്ച് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബോധവത്കരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. സര്‍ക്കാരിന്റെ പ്രവാസി സൗഹൃദനയത്തിന് രാജ്യത്തിന് അകത്തും പുറത്തും വമ്പിച്ച പ്രചരണം നല്‍കണം. മള്‍ട്ടി കണ്‍ട്രി രജിസ്‌ട്രേഷനോടെ കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിനുള്ള സാദ്ധ്യതകളും സര്‍ക്കാര്‍ പരിശോധിക്കണം. നവസാങ്കേതിക വിദ്യകള്‍ വേഗത്തില്‍ സ്വായത്തമാക്കാനും നടപ്പാക്കാനും കഴിയുന്ന വിധത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഡിജിറ്റല്‍ മാനേജര്‍മാര്‍ ഉണ്ടാകണം. കേരളത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ റിമോട്ട് വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കണം.  പ്രൈവറ്റ്-പബ്ലിക് പങ്കാളിത്തത്തില്‍ കമ്പനികള്‍ രൂപീകരിച്ച് കേരളത്തിന്റെ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നടപടി ഉണ്ടാകണം. ത്രീഡി പ്രിന്റിംഗ് ടെക്‌നോളജിയുടെ വ്യവസായ  സാദ്ധ്യതകളും പ്രയോജനപ്പെടുത്തണം. ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍, കേരള അപ്പാര്‍ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് എന്നിവ പ്രയോജനപ്രദമായി നടപ്പാക്കണം. കേരളത്തില്‍ കാലങ്ങളായി തുടരുന്ന വര്‍ക്ക് ഷെഡ്യൂളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നും പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.  

നോളജ് ഇക്കോണമിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ വ്യവസായ വിപ്ലവത്തിന് കേരളം തയ്യാറെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു.      
     
എക്‌സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍, പി.കെ. ബിജു എംപി, എംഎല്‍എ.മാരായ സി.കെ. നാണു, വി.കെ.സി. മമ്മദ് കോയ, കെ.എസ്. ശബരിനാഥ്, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍ പിള്ള, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഭാഷയ്‌ക്കൊരുഡോളര്‍ പദ്ധതി ലോകവ്യാപകമാക്കണം: ലോകകേരളസഭയില്‍ ആവശ്യം

 {പവാസികളില്‍ മലയാളഭാഷ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും മലയാളംമിഷന്‍ {പവര്‍ത്തനങ്ങള്‍ ഇതുവരെ ശ്രദ്ധകിട്ടാത്ത രാജ്യങ്ങളില്‍ തുടങ്ങുന്നതിനും നടപടികളുണ്ടാവണമെന്ന് ലോകകേരളസഭയുടെ ഭാഷയും സംസ്‌കാരവും സംബന്ധിച്ച ഉപസമ്മേളനത്തില്‍ പ്രതിനിധികളില്‍നിന്ന് ആവശ്യമുയര്‍ന്നു. പ്രമുഖ ക്യാന്‍സര്‍രോഗ വിദഗ്ധനും അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലയിലെ ഓങ്കോളജി ക്‌ളിനിക്കല്‍ പ്രൊഫസറുമായ ഡോ.എം,വി.

Read more

ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് ലോകകേരളസഭ

കേരളത്തെ ആയുര്‍വേദ ഹബ് ആക്കുമെന്ന് ആരോഗ്യ മന്ത്രി
 
കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് പ്രവാസികള്‍. ലോകകേരളസഭയുടെ ഭാഗമായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടന്ന ആരോഗ്യരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് നിര്‍ദ്ദേശമുണ്ടായത്. ആയുര്‍വേദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആയുര്‍വേദ ടൂറിസം പോളിസി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അഭിപ്രായമുണ്ടായി. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍, ആയുര്‍വേദവും വിനോദസഞ്ചാരവും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുടിയേറ്റം, കേരളീയര്‍ വിദേശത്ത് നടത്തുന്ന ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. 
 ആയുര്‍വേദത്തെ പരിപോഷിപ്പിക്കുന്നതിന് അന്തര്‍ദ്ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചതായും കേരളത്തെ ആയുര്‍വേദ ഹബ് ആക്കുകയാണ് ഉദ്ദേശമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്‌പെഷ്യാലിറ്റി ആശുപത്രിയും മ്യൂസിയവും അടങ്ങുന്ന ഗവേഷണ കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ആയുഷ് മേഖലയിലെ ആശുപത്രികളെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും വിധം മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദേശത്തെ നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. 

 ആരോഗ്യമേഖലയിലെ ഇടപെടലിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിശദീകരിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകളും ഒരു വര്‍ഷത്തിനകം സ്‌ട്രോക്ക് സെന്ററുകളും സ്ഥാപിക്കും. മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍ എന്നിവയെ ആര്‍. സി. സിയുടെ നിലവാരത്തിലേക്കുയര്‍ത്തും. കേരളത്തില്‍ കാന്‍സര്‍ ചികിത്‌സ നടത്തുന്ന സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഏകോപിപ്പിച്ച് കേരള കാന്‍സര്‍ കെയര്‍ ഗ്രിഡ് സ്ഥാപിക്കും. രോഗാണുപ്രതിരോധത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ ഒന്ന് ട്രോമ കെയര്‍ കേന്ദ്രങ്ങളും മറ്റു മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ലെവല്‍ രണ്ട് പരിചരണ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആരംഭിക്കും. 

 മെഡിക്കല്‍ ടൂറിസം പദ്ധതി നടപ്പാക്കുമ്പോള്‍ ദന്തപരിചരണത്തേയും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു. വിദേശത്തേക്ക് ഹോം നഴ്‌സ് ജോലിക്കായി പോകുന്നവര്‍ക്ക് പരിശീലനം നല്‍കണം. ജിറിയാട്രിക് പരിചരണത്തില്‍ കേരളം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അല്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ പ്രശ്‌നങ്ങളാവും കേരളം ഭാവിയില്‍ ആരോഗ്യരംഗത്ത് നേരിടാന്‍ പോകുന്ന വെല്ലുവിളികളിലൊന്നെന്ന അഭിപ്രായവും ഉണ്ടായി. ഇതിനെ നേരിടുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പ്രത്യേക ആരോഗ്യപാക്കേജ് നടപ്പാക്കണം. സര്‍ക്കാര്‍ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കന്‍ മാതൃക പിന്‍തുടരണം. ശ്രീലങ്കയില്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് മികച്ച ചികിത്‌സ സൗജന്യമായി ലഭിക്കുന്നത്. 

 പഠനം നടത്തിയ സ്ഥാപനം വര്‍ഷങ്ങള്‍ക്കു ശേഷം പൂട്ടിപ്പോയ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ ഒരു വിഭാഗം നഴ്‌സുമാര്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന നിലപാട്  സൗദി ആരോഗ്യ കൗണ്‍സില്‍ വ്യക്തമാക്കിതോടെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ പോലും അനുമതിയില്ലാതെ കുടുങ്ങിയിരിക്കുകയാണ്. ഔഷധിയുടെ മരുന്നുകള്‍ ആസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. 

 ആയുഷ് സെക്രട്ടറി ശ്രീനിവാസ്, ആരോഗ്യദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എ. എന്‍. ഷംസീര്‍ എം. എല്‍. എ, കെ. സോമപ്രസാദ് എം. പി, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  

പ്രവാസി പുനരധിവാസം ഗൗരവമായി പരിഗണിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

നിരവധി വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ലോക മലയാള സഭയുടെ രണ്ടാംദിനം നടന്ന പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ - പ്രവാസത്തിനുശേഷം എന്ന വിഷയത്തിനെ അധികരിച്ചു നടന്ന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രവാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ മന്ത്രി ഉറപ്പുനല്‍കി.

പ്രവാസശേഷമുള്ള ജീവിതത്തിന്റെ വിവിധതലങ്ങള്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ വിശദമായി വിവരിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും പുറപ്പെട്ട് ഒന്നുമില്ലാതെ തിരികെവരുന്ന പരിതാപകരമായ അവസ്ഥയാണ് ഭൂരിഭാഗം ഗള്‍ഫ് മലയാളികളും നേരിടുന്നത്. വിവിധ രോഗങ്ങളും വരുമാനമില്ലായ്മയും കൊണ്ടുനട്ടം തിരിയുന്നവരാണ് ബഹുഭൂരിപക്ഷവുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. അതിനാല്‍ തിരികെവരുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും വരുമാനത്തിനും സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണമെന്നും നിര്‍ദേശമുണ്ടായി.

രൂപീകരിക്കാന്‍ ഉദ്ദ്യേശിക്കുന്ന പ്രവാസിക്ഷേമനിധി രാജ്യത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്ന് പ്രതിനിധികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവാസികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കണം. ഇതര സംസ്ഥാനങ്ങളിലെ പ്രവാസികള്‍ അവരുടെ ഭൗതികസാഹചര്യം ക്രമേണ മെച്ചപ്പെടുത്തുമ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്റെ അന്ത്യം രോഗപീഢകളും സാമ്പത്തിക പ്രതിസന്ധിയുമാണ്. തിരികെയെത്തുന്ന പ്രവാസികളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ഉണ്ടായി. 

 തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐ.എ.എസ് വിഷയാവതരണം നടത്തി. ദശാബ്ദങ്ങളോളം നീണ്ട തന്റെ പ്രവാസ ജീവിതകാലത്തെ ഒരു നാഴികക്കല്ലായി ലോക കേരള സഭയെ കാണുന്നുവെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു.

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.പിമാരായ എ.സമ്പത്ത്, എം.കെ. രാഘവന്‍, ടി.വി. രാജേഷ് എം.എല്‍.എ മാരായ കെ.വി. അബ്ദുള്‍ഖാദര്‍, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. 

പ്രവാസികളുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം

പ്രവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കി മാറ്റാം എന്ന വിഷയം ലോക കേരള സഭയില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ അംഗങ്ങള്‍ ഉയര്‍ത്തിയത് സവിശേഷമായ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം. ന്യായമായ ലാഭം നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍, പെന്‍ഷന്‍ പദ്ധതികള്‍, മെഡിക്ലെയിം പോളിസികള്‍ തുടങ്ങിയ സര്‍ക്കാര്‍ തന്നെ ആരംഭിക്കണം എന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പെന്‍ഷനുമായി ബന്ധിപ്പിച്ച ചിട്ടി കെ.എസ്.എഫ്.ഇ പുറത്തിറക്കുന്നത് ധനകാര്യമന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ എല്ലാവരും സമ്പാദിക്കുന്ന കാര്യം മന്ത്രി ഓര്‍മിപ്പിച്ചു. ഈ സമ്പാദ്യം പലയിടങ്ങളിലായി നിക്ഷേപിക്കുന്നു. ഇതിന്റെ ഒരു പങ്ക് കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ഇടാന്‍ വേണ്ടതാണ്. സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട് നഷ്ടസാധ്യത ഇല്ല. ഓണ്‍ലൈനായി ചേരാം. ചിട്ടിലേലവും ഓണ്‍ലൈനില്‍ തന്നെ. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫറിലൂടെ തവണ അടയ്ക്കാം - മന്ത്രി വ്യക്തമാക്കി.


മറീനയും നജീബും മനസുതുറന്നു സഭ നിശബ്ദമായി

ലോക കേരള സഭയിലെ ഒരംഗത്തെ പ്രസംഗിക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചപ്പോള്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. സദസ് ഒന്നടങ്കം പോഡിയത്തിലേക്ക് കണ്ണുനട്ടു. കൂപ്പുകൈകളുമായി  മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സഭ കാതുകൂര്‍പ്പിച്ചു.ഏതാനും മിനിറ്റുകള്‍ നീണ്ട ഈ സഭയിലെ ഏറ്റും ഹ്രസ്വമായ പ്രസംഗം.പക്ഷേ ഈ സഭയില്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ. ലോക കേരളസഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോള്‍ ഉയര്‍ന്ന നിലയ്ക്കാത്ത കയ്യടി ഈ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി. ഇറാക്കിലെ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നേഴ്‌സ് മറീന സഭയില്‍ സംസാരിച്ചപ്പോഴും അംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. നേഴ്‌സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനുപരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. വിദേശ രാജ്യങ്ങളിലെ ഏംബസി ഉദ്യോഗസ്ഥര്‍ അറുമാസം കൂടുമ്പോഴെങ്കിലും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു. കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ ആക്കി ടൂറിസത്തിന്റെ ഭാഗമാക്കണം, സഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടണം, മുംബെ യൂണിവേഴ്‌സിറ്റിയില്‍ മലയാളം ചെയര്‍ തുടങ്ങണം, പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയില്‍ ഉന്നയിക്കപ്പെട്ടു. 
  
വിദേശ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുക ലക്ഷ്യം; കേരള ബാങ്ക് ഈവര്‍ഷംതന്നെ

കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്‍െ ലക്ഷ്യമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോകകേരള സഭയുടെ ഭാഗമായി നടന്ന സഹകരണവും ടൂറിസവും ഉപസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനയും അതിലൂടെ ഒരു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

കേരളം ദൈവത്തിന്റെ സ്വന്തം നാട്, ആയുര്‍വേദം തുടങ്ങിയവയ്ക്ക് പുറമേ മൂന്ന് പുതിയ മേഖലകള്‍കൂടി ഇതിനായി കെണ്ടത്തിക്കഴിഞ്ഞു. സാഹസിക ടൂറിസം, ഉത്തരമലബാിന്റെ സാധ്യതകള്‍ മുതലാക്കുന്ന ഉത്തരമലബാര്‍ ടൂറിസം, പൈതൃക ടൂറിസം എന്നീ മേഖലകളിലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ മലബാര്‍ ടൂറിസം പദ്ധതിയില്‍ 600 കോടിയുടെ മുതല്‍ മുടക്കാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ചുള്ള റിവര്‍ ടൂറിസം പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രവാസികളില്‍നിന്നും നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

നിര്‍ദ്ദിഷ്ട കേരള ബാങ്കില്‍ ഒന്നരലക്ഷം കോടിയുടെ എന്‍ആര്‍ഐ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിലെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ സഹകരണ നിക്ഷേപത്തില്‍ എന്‍ആര്‍ഐ നിക്ഷേപമില്ലെന്ന ദുരവസ്ഥയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ബാങ്ക് രൂപീകൃതമാകുമ്പോള്‍ എന്‍ആര്‍ഐ നിക്ഷേപത്തിനും അവസരമുാകും. രണ്ടാം ഘട്ടത്തില്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ വിദേശ രാജ്യങ്ങളില്‍ ആരംഭിക്കും. പ്രവാസികള്‍ക്കായി പ്രവാസിക്ഷേമ സഹകരണ സംഘം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ബാങ്ക് ഈ കലണ്ടര്‍വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് മന്ത്രിയുടെ അനുമതിേയാടെ സെക്രട്ടറി പി. വേണുഗോപാല്‍ ഉറപ്പുനല്‍കി. റിസര്‍വ് ബാങ്കിന്റെ അനുമതി താമസിയാതെ ലഭിക്കും. ഷെഡ്യൂള്‍ ബാങ്കിനുള്ള ലൈസന്‍സ് ഇപ്പോള്‍തന്നെ കൈവശമുള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുണ്ടാവില്ല. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തില്‍ എസ്ബിഐ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയില്‍ വന്‍കിട ഹോട്ടല്‍ പദ്ധതികള്‍ക്കൊപ്പം ഹോംസ്‌റ്റേകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുെണ്ടന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രവാസി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ജോലിയെടുക്കുന്ന പലര്‍ക്കും നാട്ടില്‍ സ്വന്തം വീടില്ല. അങ്ങനെയുള്ളവര്‍ക്ക് നാട്ടില്‍ വരുമ്പോള്‍ താമസത്തിനായി ഇത്തരം ഹോംസ്‌റ്റേകള്‍ ഉപകരിക്കപ്പെടുമെന്നും ടൂറിസം വകുപ്പ് ഇതിന് മുന്‍കൈയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. നാട്ടിലെ വീട് പൂട്ടിയുന്ന വിദേശികളുണ്ട്. അവരുടെ വീട് ഹോംസ്‌റ്റേയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ടായി.

ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും കേരളബാങ്കിനും പ്രതിനിധികള്‍ ഒരേപോലെ സഹായം വാഗ്ദാനം ചെയ്തു. ശ്രീമതി ടീച്ചര്‍ എംപി, എം.എല്‍എമാരായ അഡ്വ. എം ഷംസുദ്ദീന്‍, പി വി അന്‍വര്‍, ഡോ. വി. വേണു ഐഎഎസ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

Read more

കലാ-സാഹിത്യ പ്രതിഭകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കലാ-സാഹിത്യ രംഗത്തെ പ്രമുഖരുമായി ലോകകേരളസഭയുടെ ഇടവേളയില്‍ ചര്‍ച്ച നടത്തി. കവി സച്ചിദാനന്ദന്‍, ഓസ്‌കര്‍ അവാര്‍ഡ് ജോതാവ് റസൂല്‍ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാശരത്, കലാകാര•ാരായ റിയാസ് കോമു, ബോസ് കൃഷ്ണാമാചാരി, പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, നിലമ്പൂര്‍ ആയിഷ, സാമൂഹ്യ പ്രവര്‍ത്തക സുനിതാകൃഷ്ണന്‍ തുടങ്ങിയവരാണ് തങ്ങളുടെ ആശയങ്ങള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചത്. 

ആധുനിക കേരളത്തെ നല്ല രീതിയില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നതിന് പദ്ധതി വേണമെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. പൈതൃക ഗ്രാമങ്ങളും തെരുവുകളും നല്ല നിലയില്‍ സംരക്ഷിക്കാന്‍ നടപടി വേണം. കേരളത്തില്‍ ഒരു കലാഗ്രാമം സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

കേരളത്തിന് സമഗ്രമായ കലാനയം വേണമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സാംസ്‌കാരികമായ സമ്പദ്ഘടന ഉണ്ടാക്കാന്‍ കഴിയുമെന്ന് റിയാസ് കോമു അഭിപ്രായപ്പെട്ടു. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പടെയുളള സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യമുളള കെട്ടിടങ്ങള്‍ സംരക്ഷിക്കണം. 

സ്‌കൂള്‍ കലോത്സവങ്ങള്‍ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കണമെന്ന് സുനിത കൃഷ്ണന്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ശ്രമിക്കണം. വിദേശത്ത് വീട്ടു ജോലിക്ക് പോകുന്ന പാവപ്പെട്ട സ്ത്രീകള്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ അവരെ ബോധവല്‍ക്കരിക്കാനുളള പരിപാടി വേണം. 

ടൂറിസം വികസിപ്പിക്കുമ്പോള്‍ തന്നെ ഈ മേഖലയില്‍ മോശം പ്രവണതകള്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രേവതി പറഞ്ഞു.  മറ്റ് രാജ്യങ്ങളുമായുളള സാംസ്‌കാരിക വിനിമയ പരിപാടി വേണമെന്ന് ബോസ് കൃഷ്ണാമാചാരി നിര്‍ദ്ദേശിച്ചു. 

ലോകകേരളസഭ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണെന്ന സന്ദേശം എല്ലായിടത്തും എത്തിക്കണമെന്ന് ആശാശരത് പറഞ്ഞു. 

ലോകകേരളസഭയ്ക്ക് നല്ല തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതിനു വേണ്ടി പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നുണ്ട്. വിദേശ ജോലിക്കാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ശ്രമിക്കും. കലാകാരന്‍മാരും സാഹിത്യകാരന്‍മാരും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ്മ എന്നിവരും പങ്കെടുത്തു.

Read more

താടി വളര്‍ത്തുന്നതിന് മുസ്ലീം പോലീസുകാര്‍ക്ക് അനുമതി

ന്യുയോർക്ക് : ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന മുസ്‌ലിം മത വിശ്വാസികളായ പൊലീസുകാർക്ക് താടിവളർത്തുന്നതിന് അനുമതി.

ഒരു മില്ലി മീറ്റർ കൂടുതൽ താടി വളർത്തിയതിനു ജോലിയിൽ നിന്നും സസ്പെന്റ് ചെയ്ത മസൂദ് സയ്യദ് ന്യുയോർക്ക് സിറ്റി സിവിൽ റൈറ്റ്സ് ലംഘനം നടത്തി എന്നാരോപിച്ചു ഫയൽ ചെയ്ത ലൊ സ്യൂട്ടിന്മേലാണ് ധാരണയായത്. 2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയൽ ചെയ്തത്.

നൊ ബിയേർഡ് എന്ന റൂൾ മത വിശ്വാസത്തിന്റെ പേരിൽ ഒഴിവാക്കി കിട്ടുന്നതിന് മൻഹാട്ടൻ ഫെഡറൽ കോടതിയിലാണ് കേസ് വിചാരണയ്ക്കെടുത്തത്. കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് മസൂദിന്റെ സസ്പെൻഷൻ പിൻവലിച്ചു ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. പുതിയ നയം അനുസരിച്ചു മതവിശ്വാസത്തിനു വിധേയമായി ഒന്നര ഇഞ്ചുവരെ താടി നീട്ടി വളർത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ന്യുയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റ് ടർബൻ ധരിക്കുന്നതിനുള്ള അനുമതി സിക്ക് പൊലീസിനും ഇതിനു മുമ്പ് നൽകിയിരുന്നു.

Read more

123-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍- "പന്തല്‍ കാല്‍" നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു

മാരാമൺ: 123–ാമത് മാരാമൺ കൺവൻഷന്റെ പന്തൽ കാൽനാട്ട് കർമ്മം ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. മർത്തോമാ ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷൻ  ജന. സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, ലേഖക സെക്രട്ടറി സി. വി. വർഗീസ്  അത്മായ ട്രസ്റ്റി പി. പി. അച്ചൻകുഞ്ഞ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒന്നര ലക്ഷത്തിൽപരം ആളുകൾക്ക് ഒരേ സമയം ഇരിക്കുന്നതിനുള്ള പന്തലാണ് മാരാമൺ മണൽപുറത്ത് ഒരുങ്ങുന്നത്. എല്ലാവർഷവും ഫെബ്രുവരി മാസം നടക്കുന്ന കൺവൻഷൻ  8 ദിവസം നീണ്ടു നിൽക്കും. 1895 ലാണ് കൺവൻഷന് തുടക്കം കുറിച്ചത്. ഫെബ്രുവരി 11 മുതൽ 18 വരെ മാരാമൺ കൺവൻഷൻ നടക്കുക.

ഡോ. ജോസഫ് മാർത്തോമ (മുഖ്യരക്ഷാധികാരി), ഡോ. യുയാക്കിം മാർ കൂറിലോസ് (പ്രസിഡന്റ്) റവ. സാമുവേൽ സന്തോഷ്, അനിൽ മാരാമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷന്റെ  വിജയകരമായ നടത്തിപ്പിനായി  പ്രവർത്തിച്ചുവരുന്നു. മർത്തോമാ സഭയിലെ ആത്മീക നവോത്ഥാനത്തിന് മാരാമൺ കൺവൻഷൻ എന്നും പ്രേരക ശക്തിയായി പ്രവർത്തിക്കുന്നു.

രാത്രി യോഗങ്ങളിൽ സ്ത്രീകൾക്ക്  പ്രവേശനം അനുവദിക്കണമെന്നാവശ്യം കഴിഞ്ഞ വർഷം ശക്തമായി ഉയർന്നുവെങ്കിലും  കീഴ്‌വവഴക്കം തുടരണമെന്നാണ് മെത്രാപ്പോലീത്താ നിർദ്ദേശിച്ചത്. മർത്തോമാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന മാരാമൺ കൺവൻഷൻ വേണ്ടി വന്നാൽ സഭ നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്നും മെത്രാപ്പോലീത്താ പറഞ്ഞിരുന്നു.

Read more

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വാള്‍മാര്‍ട്ടുകളില്‍ നിന്നും ഗണേശ ഭഗവാന്റെ "പാവകള്‍" നീക്കം ചെയ്തു

ന്യുയോർക്ക്: യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാൾമാർട്ടിന്റെ ഷോപ്പുകളിൽ വിൽപനയ്ക്ക് വച്ചിരുന്ന ഭഗവാൻ ഗണേശിന്റെ പാവകൾ നീക്കം ചെയ്തതായി സംഘടനയുടെ പ്രസിഡന്റ് രാജൻ സെഡ് അറിയിച്ചു.  ഭഗവാന്റെ ഡോൾ 18.94 ഡോളറിനാണ് വാൾമാർട്ട് സ്റ്റോറുകളിൽ വിറ്റിരുന്നത്.ഈ സംഭവത്തിൽ മാപ്പ് പറയണമെന്ന് വാൾമാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഡഗ് മക്മില്ലനോട് സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു.

ഹിന്ദുക്കളുടെ വികാരം ഞങ്ങൾ മാനിക്കുന്നുവെന്നും സ്റ്റോറുകളിൽ മാത്രമല്ല, ഓൺലൈനിലൂടേയും വിൽപന അവസാനിപ്പിച്ചതായി വാൾമാർട്ട് അറിയിച്ചു.

വാൾമാർട്ട് പോലുള്ള കമ്പനികളുടെ സീനിയർ ഓഫീസർമാരെ ശരിയായി പരിശീലിപ്പിച്ചാൽ മാത്രമേ ജനങ്ങളുടെ വികാരം അവർക്ക് മനസ്സിലാകൂ എന്നും സൊസൈറ്റി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

Read more

സി.എസ്.ഐ.സഭ ജോയിന്റ് ക്രിസ്തുമസ് ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സി.എസ്സ്.ഐ.) നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ റീജയണ്‍ 1&2 ക്രിസ്തുമസ് കരോള്‍ സര്‍വീസ് ജനുവരി 6 ശനിയാഴ്ച വൈകീട്ടു മൂന്നു മണിക്ക് ന്യൂയോര്‍ക്ക് വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സി.എസ്സ്.ഐ. ജൂബിലി മെമ്മോറിയല്‍ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. യോഗത്തില്‍ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പ ക്രിസ്തുമസ് സന്ദേശം നല്‍കി.

നോര്‍ത്ത് ഈസ്റ്റ് റീജിയണിലുള്ള എട്ട് സി.എസ്.ഐ. ഇടവകകള്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. മി.ജോയല്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എം. തോമസ് തോമസിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് 'മഹത്വത്തിന്‍ രാജാവ് ആര്‍' എന്ന ഗാനം 100ല്‍ പരം ഗായക സംഘാംഗങ്ങള്‍ ഒന്നിച്ചാലപിച്ചു. നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സെക്രട്ടറി മാത്യു ജോഷ്വാ, മേഖല 1 എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ശ്രീ.കോശി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ഇടവക വികാരി റവ. സജീവ് സുഗു ജേക്കബ് സ്വാഗതവും, സെക്രട്ടറി ശ്രീ.ഷൈനു ജി. തോമസ് നന്ദിപ്രകാശനവും നടത്തി.

Read more

ടകാജും ഡാന്‍സ് ഷോ ജനുവരി 14 നു ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് : പ്രശസ്തമായ പെര്‍ഫോമിംഗ് ആര്‍ട്‌സ് എഡ്യൂക്കേറ്റര്‍സ്  (PAE ) ജനുവരി 14 നു,  കാര്‍ണേജി (Carnegie ) ഹാളില്‍  സംഘടിപ്പിച്ചിരിക്കുന്ന ഡാന്‍സ് ഷോയില്‍  ടകാജും  ഡാന്‍സ് ഗ്രൂപ്പ്   തങ്ങളുടെ സാന്നിധ്യമറിയിക്കും. ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ നാലര വരെ  (2 :00  p .m  മുതല്‍ 4 :3 0  വരെ) ആണ്  പ്രോഗ്രാം സമയം

വനിതാ ശാക്തീകരണം  എന്ന സമകാലീക   പ്രസക്തമായ  വിഷയത്തെ ആസ്പദമാക്കിയുള്ള  സെമി ക്ലാസിക്കല്‍ നൃത്തമാണ്  പെര്‍ഫോമിംഗ് ആര്‍ട്‌സ് എഡ്യൂക്കേറ്റര്‍സ് ഷോയില്‍  ടകാജും  ഡാന്‍സ് ഗ്രൂപ്പ്  അരങ്ങില്‍ അവതരിപ്പിക്കുക.  പെര്‍ഫോമിംഗ് ആര്‍ട്‌സ് എഡ്യൂക്കേറ്റര്‍സ് സംഘടിപ്പിക്കുന്ന ഈ നൃത്തവിസ്മയ കലാ വേദിയില്‍ നിരവധി പ്രശസ്ത ഡാന്‍സ് സ്‌കൂളുകളും, കമ്പനികളും താങ്കളുടെ അസുലഭ കലാപ്രതിഭകളെ  നൃത്തത്തിന്റെ മാസ്മരിക വീഥികളിലൂടെ സദസിനു മുന്‍പില്‍  പരിചയപ്പെടുത്തും.

നിഷ പ്രദീപ് ആണ് ടകാജും  ഡാന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ചുമതല വഹിക്കുന്നത്. ഡാന്‍സ് ഗ്രൂപ്പ് മാനേജര്‍ രഞ്ജു ദാസ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍ ദീപ്തി നായര്‍, ലോജിസ്റ്റിക് മാനേജര്‍ പ്രീത വീട്ടില്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഭരതനാട്യം, ഫ്യൂഷന്‍,ബോളിവുഡ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന  ഡാന്‍സ് ഇനങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയ കലാപ്രതിഭകളാല്‍ സമൃദ്ധമാണ്  ടകാജും  ഡാന്‍സ് ഗ്രൂപ്പ്. ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ ടകാജും  ഡാന്‍സ് ഗ്രൂപ്പ് തങ്കളുടെ കലാപ്രതികളുടെ ഉജ്വല ഡാന്‍സ് പെര്‍ഫോമന്‍സസിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളും അഭിനന്ദനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് .

ഡയറക്ടര്‍ നിഷ പ്രദീപ്  ടകാജും  ഡാന്‍സ് ഗ്രൂപ്പിന്റെ  ഇതുവരെയുള്ള വളര്‍ച്ചയില്‍ ഡാന്‍സ് ഗ്രൂപ്പിലെ അംഗങ്ങളോടും, ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും, അഭ്യുദയകാംഷികളോടും പ്രത്യേകം  നന്ദി അറിയിച്ചു. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നേറുന്നതാണ് തങ്കളുടെ വിജയമന്ത്രമെന്നും നിഷ പ്രദീപ് എടുത്തു പറഞ്ഞു. വരും നാളുകളില്‍  കൂടുതല്‍ വൈദഗ്ദ്ധ്യവും, സൃഷ്ടിസമ്പന്നവുമായ നൂതനമായ ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം എന്നും നിഷ പ്രദീപ് അറിയിച്ചു. ഡാന്‍സ്, ഡ്രാമ, തിയേറ്റര്‍ എന്നിവയുടെ സമ്മിശ്രങ്ങളില്‍ ഒരു പരിപാടിയും, ക്ലാസിക്കല്‍ ഭരതനാട്യം പ്രൊഡക്ഷനും  ആണ്  ടകാജും  ഡാന്‍സ് ഗ്രൂപ്പിന്റെ  വരുവാനിരിക്കുന്ന പ്രോഗ്രാമുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് :   7326188726  or   contact@takajum.com
http://www.takajum.com/takajum-dancet-roupe.html

Read more

നാടിന്റെ ഗൃഹാതുരത ഉണര്‍ത്തി ചിത്ര പാടി, സഭയതില്‍ അലിഞ്ഞു

ലോക കേരള സഭയില്‍ കേരളത്തിന്റെ കേളികൊട്ടുണര്‍ത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ് ചിത്ര ഗാനങ്ങള്‍ ആലപിക്കുകയും സ്വരമാധുരി കൊണ്ട് സഭയുടെയും അംഗങ്ങളുടെയും കയ്യടി നേടുകയും ചെയ്തു. സഭയില്‍ കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനവും ഓപ്പണ്‍ ഫോറത്തില്‍ നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന ഗാനവുമാണ് ആലപിച്ചത്.   വേദിയിലെത്തിയപ്പോള്‍ പ്രവാസി സദസ്സിന്റെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ഗാനം ആലപിച്ചത്. ആ ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തില്‍ എന്നും മോഹിപ്പിക്കുന്ന ജന്മനാടിനെക്കുറിച്ചുള്ള ഗാനങ്ങള്‍ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയില്‍ അംഗമായിരുന്നു ഇഷ്ടഗായികയില്‍ നിന്നുതന്നെ പാട്ട് കേള്‍ക്കാനായതിന്റെ അനുഭൂതിയിലായിരുന്നു അംഗങ്ങള്‍.

കേരളീയ കലകളുടെ വ്യാപനത്തിന് നടപടി വേണം: ശോഭന

കേരളീയ കലകള്‍ക്ക് ഇന്ത്യയിലും ലോകത്തും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ സാംസ്‌കാരിക അമ്പാസഡര്‍മാര്‍ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ കലകള്‍ക്ക് ഇന്ത്യയില്‍ തന്നെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല. പല പെര്‍ഫോമന്‍സുകളും കേരളത്തിന് വെളിയില്‍ നടക്കുന്നത് പ്രവാസി സമൂഹത്തിലാണ്. കലയെ ഇതര ഇന്ത്യന്‍ സമൂഹത്തിനു മുന്നിലും ലോകത്തിനു മുന്നിലും തുറന്നു കാട്ടാനുള്ള വേദികളും അവസരങ്ങളുമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ കലകളെ ഇന്‍ഡ്യന്‍ ഫെസ്റ്റിവലുകളിലും രാജ്യത്തിനു വെളിയില്‍ ലോകസമൂഹത്തിനു മുന്നിലും അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവാസി സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് ഇത് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത് നല്ല രീതിയില്‍ നടത്തുന്നതിന് പരിശീലനം ലഭിച്ച മികവു തെളിയിച്ച കള്‍ച്ചറല്‍ അമ്പാസഡര്‍മാരെ നമുക്ക് ആവശ്യമുണ്ട്. കലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും തികഞ്ഞ മൂല്യത്തോടെ മാര്‍ക്കറ്റ് ചെയ്യാനും കഴിഞ്ഞാല്‍ ലോകസമൂഹത്തില്‍ പ്രവാസി മലയാളിയുടെ സ്ഥാനവും കേരളത്തിന്റെ സ്ഥാനവും കൂടുതല്‍ മെച്ചപ്പെടും. 

കേംബ്രിഡ്ജ് പോലുള്ള പല സര്‍വകലാശാലകളിലും ധാരാളം ഇന്ത്യന്‍ ഭാഷകള്‍ പാഠ്യവിഷയമാണെങ്കിലും അവയിലൊന്നായി സ്ഥാനം പിടിക്കാന്‍ മലയാളത്തിന് കഴിഞ്ഞിട്ടില്ല. കേംബ്രിഡ്ജില്‍ മലയാളം പാഠ്യവിഷയമാക്കുന്നതിനുള്ള പ്രൊപ്പോസലുണ്ട്. ഇത്തരം പ്രൊപ്പോസലുകള്‍ വിദേശ സര്‍വകലാശാലകളുടെ രീതിയ്ക്ക് യോജിച്ച രീതിയില്‍ തയ്യാറാക്കി നല്‍കാനും വിദേശ സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കാനും കഴിയണം.

അവര്‍ ഒത്തിരുന്നു സംസാരിച്ചു; ആവശ്യങ്ങള്‍ക്ക് ആദ്യരൂപമായി

ഒന്നാം ലോകകേരള സഭയുടെ ആദ്യദിനംതന്നെ അവര്‍ ഒത്തൊരുമിച്ചിരുന്ന് ആവശ്യങ്ങള്‍ സംസാരിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രവാസികള്‍ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്കുള്ള പരിഹാര സാധ്യതകളും ആവശ്യങ്ങളും, കേരളത്തിന്റെ വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അതോടെ കരട് രൂപമായി. പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റ് ലോകരാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി ഇരുന്നായിരുന്നു ചര്‍ച്ച.

ഉപസമ്മേളന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച ആസാദ് മൂപ്പന്‍ പ്രവാസികള്‍ക്കായി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. സംസ്ഥാന സര്‍ക്കാരും പ്രവാസികളും ഒരുപോലെ വിഹിതം അടയ്ക്കുന്ന തരത്തിലുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നായിരുന്നു അഭ്യര്‍ത്ഥന. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്നവരുടെ കണക്ക് തയ്യാറാക്കണം. വിദേശത്ത് അപകടമരണം സംഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിക്കണം. വിദേശത്തുവച്ച് മരണമടയുന്ന മലയാളികളില്‍ സാമ്പത്തിക ഭദ്രതയില്ലാത്തവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണം. വിമാനത്താവളത്തില്‍നിന്നും അവരുടെ വീടുവരെ അംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തണം.

60 വയസുകഴിഞ്ഞ പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം. സംസ്ഥാനത്ത് മുതല്‍മുടക്കാന്‍ തയ്യാറാവുന്ന സംരംഭകര്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. സാധാരണ പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും കിഫ്ബിയില്‍ സൗകര്യമുണ്ടാകണം. കേരള ബാങ്ക്, പ്രവാസി നിക്ഷേപം സൗകര്യങ്ങള്‍ ഉപയോഗിച്ച് കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കണം. തിരിച്ചുവരുന്ന പ്രവാസികളെ ഉള്‍പ്പെടുത്തി കുടുംബശ്രീയെപോലെ സഹകരണാടിസ്ഥാനത്തില്‍ പുതിയ വ്യവസായകേന്ദ്രം തുടങ്ങണം. ആഗോളകുടിയേറ്റ നിയമത്തിലെ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.

ഇഎസ്‌ഐ മാതൃകയില്‍ പ്രവാസികള്‍ക്കായി ഒരു ആശുപത്രിയെന്ന പശ്ചിമേഷ്യയുടെ സ്വപ്‌നമാണ്സി.വി. നാരായണന്‍ മുന്നോട്ടുവച്ചത്.കലാമണ്ഡലം മാതൃകയില്‍ ഒരുകേന്ദ്രം വിദേശത്തെ പ്രവാസികുട്ടികള്‍ക്കായി നിര്‍മ്മിക്കണം. കേരളത്തിലെ സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ അവസരമുണ്ടാകണം. ജിസിസി രാജ്യങ്ങളില്‍ നിയമസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കണം. കേരളത്തിന്റെ തനതായ കലകളെ വിദേശങ്ങളില്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ഇന്ത്യയില്‍നിന്ന് ഉദ്യോഗസ്ഥരോ മന്ത്രിമാരോ ഈ രാജ്യങ്ങളില്‍ എത്തുമ്പോള്‍ അവിടങ്ങളിലെ ജയിലുകളും സന്ദര്‍ശിക്കണം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവച്ചു.

ടൂറിസം, ആയുര്‍വേദ രംഗത്ത് ഏഷ്യയിലെ ഇതരരാജ്യങ്ങളിലുള്ള അനന്തമായ സാധ്യതകളാണ് ഇവിടന്നുള്ളവര്‍ ചൂിക്കാട്ടിയത്. ഇവയുടെ പ്രചാരണത്തിനായി കൂടുതല്‍ നടപടികള്‍ വേണം. ഈ മേഖലയിലെ രാജ്യങ്ങളുമായി സാംസ്‌കാരിക വിനിമയവും ഉറപ്പാക്കണം. ജോലിതേടിവരുന്നവര്‍ക്ക് ഭാഷാ നൈപുണ്യം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ വേണം. ക്രൗഡ് ഫിങ് രീതിയില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലുള്ള കേരള ഫിങ് പദ്ധതി കൊുവരണം. ഇതിന്റെ ചെലവഴിക്കല്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയും ഉണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്തെ നദികളേയും കയലുകളേയും വൃത്തിയായി സൂക്ഷിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കിയാല്‍ അതിന് സാമ്പത്തിക സഹായം നല്‍കാമെന്നായിരുന്നു യൂറോപ്പും അമേരിക്കയും വിഭാഗത്തിന്റെ വാഗ്ദാനം.പ്രവാസികളുടെ പ്രായമായ രക്ഷിതാകള്‍ക്ക് സൗകര്യപ്രദമായ നിലയിലുള്ള താമസസൗകര്യം ഉറപ്പാക്കുന്ന നഴ്‌സിങ് ഹോമുകള്‍ സ്ഥാപിക്കണം. ആധാര്‍ കാര്‍ഡുകള്‍ക്കു പകരം ഒസി കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി സര്‍ക്കാര്‍ അംഗീകരിക്കണം.അപാര്‍ട്ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് നടപ്പിലാക്കണം. മലയാളം പഠിപ്പിക്കുന്നതിനും നൃത്തം പഠിപ്പിക്കുന്നതിനും ജര്‍മ്മനിയില്‍ സ്‌കൂളുകള്‍ ആരംഭിക്കണം. തൊഴില്‍രംഗത്ത് നൈപുണ്യവികസനത്തിന് പദ്ധതികള്‍ ഉണ്ടാവണം.

ലോക രാജ്യങ്ങളിലെ മലയാളികള്‍ നേരിടുന്ന {പശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം

 ലോക രാജ്യങ്ങളിലെ പ്രവാസി  മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും കേരള സഭയുടെ ഭാഗമായ മറ്റു ലോക രാജ്യങ്ങളുടെ സെക്ഷനില്‍ സജീവ ചര്‍ച്ചയായി.  ഗള്‍ഫ് മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടപെട്ട് തിരികെ എത്തുന്ന മലയാളികള്‍ക്ക് മറ്റു ലോക രാജ്യങ്ങളില്‍ വന്‍ തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നതായി ലോകരാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.  ഒറ്റപ്പെട്ട നിലയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം.  കൃഷിയിലും, മീന്‍പിടിത്തത്തിലും മറ്റുരാജ്യങ്ങള്‍ ഇടപെടല്‍ നടത്തുന്നതുപോലെ നമ്മുടെ രാജ്യത്തിനും ഇടപെടല്‍ നടത്താന്‍ കഴിയണമെന്ന് നൈജീരിയന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു.  ഇന്ത്യന്‍ എംബസി ഇല്ലാത്ത ലോക രാജ്യങ്ങളില്‍ ഒരു പ്രതിനിധിയെ നോര്‍ക്കവഴി നിയമിക്കണമെന്ന് സെന്റ് ലൂസ്യ പ്രതിനിധിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്റുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടി പറഞ്ഞു.

 ഉന്നത വിദ്യാഭ്യാസത്തിന് വളരെയധികം പ്രോത്സാഹനവും, അവസരവുമുള്ള നമ്മുടെ സംസ്ഥാനത്തിലേക്ക് വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് അവസരമൊരുക്കണം.  ലോക രാജ്യങ്ങളില്‍ സ്വദേശീയരായ വിദ്യാര്‍ത്ഥികളില്‍ നിന്നും മിനിമം ഫീസും, പ്രവാസികളായ കുട്ടികളില്‍ നിന്നും അമിത ഫീസും ഈടാക്കുന്നതിനെതിരെ നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രദ്ധ പതിയണം.  

 മാതൃഭാക്ഷ പഠിക്കാന്‍ എല്ലാ പ്രവാസികള്‍ക്കും ആഗ്രഹമുണ്ടങ്കിലും അതിനുള്ള അവസരം ലഭിക്കുന്നില്ല.  മലയാളം മിഷന്റെ പ്രവര്‍ത്തനം മറ്റ് ലോക രാജ്യങ്ങളില്‍ക്കൂടി വ്യാപിപ്പിക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സജീവ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് മറുപടി പറഞ്ഞു.  ആയുര്‍വേദ ഔഷധങ്ങള്‍ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ളതിനാല്‍ ഔഷധിയിലൂടെ ആയുര്‍വേദ മരുന്നുകള്‍ ഇറക്കുമതി ചെയ്യണം.  ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്റ് കൂടുതല്‍ താത്പര്യമെടുക്കണം.  

 വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസ വിസയുടെ പേരില്‍ വ്യാജ പത്രപരസ്യം നല്‍കി നിരവധി പേരെ കബളിപ്പിക്കുന്നതിനാല്‍ വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  വിദേശത്തേക്കുള്ള നേഴ്‌സിംഗ് ജോലികള്‍ക്കായി അമിത തുക ഈടാക്കുന്നതിനെതിരെ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണം. 
 
{പവാസികളായ മലയാളികളുടെ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു പോകുന്നതിനാല്‍ അവര്‍ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങള്‍ ഒരുക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടി പറഞ്ഞു.  ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യമായ ടാന്‍സാനിയയില്‍ അവിടെയുള്ള തൊഴിലവസരങ്ങളെ കേരളം പ്രയോജനപ്പെടുത്തണമെന്ന് ടാന്‍സാനിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ആസ്‌ട്രേലിയ,കെനിയ, മോസ്‌കോ, നൈജീരിയ, മെല്‍ബണ്‍, ട്രാന്‍സാനിയ, ന്യൂസിലാന്‍ഡ്, കരീബിയയിലെ സെന്റ് ലൂസിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  മന്ത്രിമാരായ ജി. സുധാകരന്‍, ജി. രവീന്ദ്രനാഥ്, എം.പിമാരായ സി.പി. നാരായണന്‍, കെ.കെ. രാഗേഷ്, എം.എല്‍.എ മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുത്തു.

ലോകകേരളസഭയില്‍  കലാവിരുന്നായി ദൃശ്യാഷ്ടകം

ലോകകേരളസഭയോടനുബന്ധിച്ച് നിയമസഭ മെമ്പേഴ്‌സ് ലോഞ്ചില്‍ അവതരിപ്പിച്ച ദൃശ്യാഷ്ടകം മികച്ച ദൃശ്യവിരുന്നായി. കേരളത്തിലെ എട്ട് ജില്ലകളില്‍ നിന്നുള്ള എട്ട് വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ് ദൃശ്യാഷ്ടകം തയ്യാറാക്കിയത്. കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളും അഗസ്ത്യവനം ആദിവാസികലാകേന്ദ്രം പ്രവര്‍ത്തകരും നാടന്‍കലാകാരന്മാരും  ഉള്‍പ്പെട്ട സംഘം വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കൂടിയാട്ടം, തെയ്യം,  ചവിട്ടുനാടകം, മോഹിനിയാട്ടം, പടയണി, പൂപ്പടയാട്ടം, പുലികളി, ഒപ്പന എന്നിവയാണ് അവതരിപ്പിച്ചത്. ജയരാജ് വാര്യര്‍ പരിപാടിയുടെ അവതാരകനായിരുന്നു. പ്രമോദ് പയ്യന്നൂരാണ് കലാപരിപാടികള്‍ സംവിധാനം ചെയ്തത്. എട്ട് ജില്ലകളിലെ സംസാരശൈലികള്‍ ജയരാജ്‌വാര്യര്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ലോകകേരളസഭയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും  നടന്നു. പ്രഭാവര്‍മ്മ രചിച്ച മുദ്രാഗാനത്തിന് സംഗീതസംവിധായകന്‍ ശരത്താണ് ഈണം പകര്‍ന്നത്.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം അനിവാര്യം : രേവതി

വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് മികച്ച രീതിയില്‍ ബോധവല്‍ക്കരണം അനിവാര്യമെന്ന് നടി രേവതി ലോക കേരളസഭയില്‍ അഭിപ്രായപ്പെട്ടു.  വിദ്യാസമ്പന്നരുരേടേയും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരുടെയും നാടാണ് കേരളം.  എന്നാല്‍ വിദേശങ്ങളിലേക്ക് തൊഴില്‍ തേടിപൊകുന്ന സ്ത്രീജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്.  വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെട്ട് തട്ടിപ്പിന് വിധേയരാകുന്ന സ്ത്രീകളെ കുവൈറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.  നേഴ്‌സിംഗ്, വീട്ടുജോലി തുടങ്ങിയ വിസകളില്‍ ജോലിതേടിപ്പോകുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാകുന്നതില്‍ ഭൂരിഭാഗവും.  വിദേശജോലിയുടെ സാങ്കേതിക വശത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അവബോധം നല്‍കാന്‍ ഗവണ്‍മെന്റ് മുന്‍കൈയ്യെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ലോകകേരള സഭ അംഗങ്ങളുടെ പ്രസംഗത്തില്‍ നിന്ന്ഗ ള്‍ഫാര്‍ മുഹമ്മദാലി

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍  കേരളത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ കൂട്ടായ ശ്രമം വേണം. സമയബന്ധിതമായ ഒരു സ്മാര്‍ട്ട് പദ്ധതി ഇതിനായി ഒരുക്കണം. ഖരമാലിന്യ സംസ്‌കരണ രംഗത്തും കൃത്യമായ നയപരിപാടി രൂപീകരിക്കണം. കേരള എന്ന ബ്രാന്റ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് കൂടുതലായി അറിയപ്പെടുന്നത്. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളും കേരള ബ്രാന്റുമായി പരിചിതമാവാനുള്ള നടപടികളെടുക്കണം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസന രംഗത്തും പ്രവാസികളുടെ സഹകരണം തേടാവുന്നതാണ്.

ഡോ ഗീത ഗോപിനാഥ്

മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് ലോക കേരള സഭ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ശാസ്ത്ര സാങ്കേതികവിദ്യയിലെ മുന്നേറ്റം  തൊഴില്‍ സാധ്യത കുറയ്ക്കുന്നു. ഗള്‍ഫിലെ  പ്രതിസന്ധിയും യുഎസിന്റെ പുതിയ നയങ്ങളും തൊഴില്‍ സാധ്യത കുറയ്ക്കുന്നു. സ്ത്രീകളുടെ തൊഴില്‍രംഗത്തെ പങ്കാളിത്തം കുറയുന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്തരം  വെല്ലുവിളികള്‍ ഇനിയും വര്‍ദ്ധിക്കും. ഈ ചര്‍ച്ചകളിലൂടെ ഫലവത്തായ പ്രതിവിധികള്‍ ഉരുത്തിരിയണം.

ഡോ എം അനിരുദ്ധന്‍്

ഇന്ത്യയിലെ കുട്ടികളില്‍ വളര്‍ച്ചാഘട്ടത്തില്‍ പോഷകാംശങ്ങളുടെ കുറവ് മൂലമുള്ള പ്രശ്‌നങ്ങളുണ്ടാവുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസിയായ തനിക്ക് സംഭാവനകള്‍ നല്കാനാവുമെന്ന് ഗവേഷകനും വ്യവസായിയുമായ ഡോ എം അനിരുദ്ധന്‍ പറഞ്ഞു.

ശോഭന

സംസ്ഥാനത്തിന് സാംസ്‌കാരിക അംബാസഡര്‍മാരെ തെരഞ്ഞെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് നര്‍ത്തകിയും നടിയുമായ ശോഭന പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികളെ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടായി കരുതണമെന്നും ശോഭന പറഞ്ഞു.

ഗോകുലം ഗോപാലന്‍

പ്രവാസി നിക്ഷേപങ്ങള്‍ സംരക്ഷിക്കാനും പ്രവാസികളുടെ വ്യവസായങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണം

ബോസ് കൃഷ്ണമാചാരി

സംസ്ഥാനത്തെ കലാ സാംസ്‌കാരിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഈ നിക്ഷേപം സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് പകരും. തൊഴില്‍ - വരുമാനസാധ്യത വര്‍ദ്ധിപ്പിക്കുകയും വാണിജ്യ നിക്ഷേപരംഗത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കാനും കലാരംഗത്തെ നിക്ഷേപത്തിന് കഴിയും. മാതൃകാ സംസ്ഥാനമാവാന്‍ കേരളത്തിനും പ്രവാസികള്‍ക്കും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

എ വി അനൂപ്

ഇന്ത്യയ്ക്കകത്തെ മലയാളികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നടപടികളെടുക്കണം.  കലാ സാംസ്‌കാരിക രംഗത്ത് പ്രവാസികളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കാനായി പ്രവാസി യുവജനോത്സവം നടത്താവുന്നതാണ്. ആയുര്‍വേദരംഗത്തും ആയുര്‍വേദ ടൂറിസം രംഗത്തും നിക്ഷേപം പ്രോത്സാഹിപ്പിക്കണം

നിലമ്പൂര്‍ ആയിഷ

പ്രവാസികളായ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. വിദേശത്ത് സ്ത്രീ തൊഴിലാളികള്‍ക്ക് പലപ്പോഴും ശാരീരിക- മാനസിക പീഡനം നേരിടേണ്ടി വരുന്നു. ഈ പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള നീക്കം ഉണ്ടാകണം.

റസൂല്‍ പൂക്കുട്ടി

കേരളത്തിലെ സര്‍ക്കാരും പ്രവാസികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതായിരിക്കും ലോക കേരള സഭ. പ്രശസ്ത വ്യവസായിയായ യൂസഫലിയും ആടുജീവിതത്തിലെ കഥാനായകന്‍ നജീബും ലോക കേരളസഭയില്‍ പ്രതിനിധികളാണ്. നജീബിനെപ്പോലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ലോക കേരളസഭയി ലെ ഓരോ തീരുമാനങ്ങളിലും ഉണ്ടാകും.

ആശ ശരത്

സ്‌കൂള്‍ പഠനത്തിനു ശേഷം കല പ്രധാനവിഷയമായി പഠിക്കാനുള്ള സാഹചര്യം പ്രവാസിക്കില്ല. ഇതിനുള്ള സംവിധാനം വേണം. ഇതിനായി കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സെന്ററുകള്‍ വിദേശത്ത് ആരംഭിക്കണം. റിക്രൂട്ട്‌മെന്റ് എജന്‍സികളുടെ ചതിയില്‍ പെട്ട് വിദേശത്തെത്തുന്ന സ്ത്രീകള്‍ എറെയുണ്ട്. പ്രവാസികളുടെ തൊഴില്‍സ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരെ സമീപിക്കണം എന്ന ഒരു പരിശീലനം വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നല്കണം.

ശശികുമാര്‍

മലയാളി പ്രവാസികളുടെ സാമ്പത്തിക നിക്ഷേപം മാത്രമല്ല, സാമൂഹ്യ, സാംസ്‌കാരിക നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം. പ്രവാസികളുടെ പുതിയ തലമുറയ്ക്ക് മലയാള ഭാഷ അന്യമാണ്. ഇത്തരമൊരു തലമുറയ്ക്ക് നാടിനോടും സംസ്‌കാരത്തോടുമുള്ള അടുപ്പം തോന്നാന്‍ എന്തു ചെയ്യാമെന്നപരിശോധിക്കണം.

പ്രൊഫ എ എം മത്തായി

സംസ്ഥാനത്ത് ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ സയന്‍സ് കാര്യക്ഷമമായി നോക്കിനടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം 

പ്രിയ പിള്ള

തീരുമാനം കൈക്കൊളളുന്നതില്‍ കൂടുതല്‍ ജനപ്രാതിനിധ്യം ഉറപ്പു വരുത്തുന്ന സംവിധാനമാണ് ലോക കേരള സഭയുടെ രൂപീകരണത്തിലൂടെ നടന്നത്.  സാമൂഹ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സഭ അനുഭാവപൂര്‍വം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയ പിള്ള പറഞ്ഞു.

ബെന്യാമിന്‍

ലോകമെമ്പാടും ജനാധിപത്യം പുതിയ വികസന മാതൃക കൈവരിക്കുന്ന ഈ ഘട്ടത്തില്‍ മലയാളികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ രൂപീകരിച്ചത് സ്തുത്യര്‍ഹമാണ്.  
പെണ്‍ പ്രവാസം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവതരമായി സഭയില്‍ ചര്‍ച്ച ചെയ്യപ്പെടണം. സഭയിലെ പ്രവാസികളുടെ പ്രാതിനിധ്യ സ്വഭാവം കൂടുതല്‍ കൃത്യമാക്കണം. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. പ്രവാസി സ്വത്ത് അന്യാധീനപ്പെടാതിരിക്കാന്‍ നിയമപരിരക്ഷ വേണം.

അന്താരാഷ്ട്ര പ്രശസ്തരായ എട്ട് ശാസ്ത്രജ്ഞര്‍ ഓപ്പണ്‍ ഫോറത്തില്‍ 13-ന്
 
ലോക കേരള സഭയില്‍ 13 ന് രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ഓപണ്‍ ഫോറത്തില്‍ ഡോ എം എസ് സ്വാമിനാഥനടക്കമുള്ള പ്രഗത്ഭരാണ് പങ്കെടുക്കുന്നത്. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ ജനറലും ഹരിതവിപ്ളവത്തിന്റെ ഉപജ്ഞാതാവുമായ ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രൊഫ എ.ഗോപാലകൃഷ്ണന്‍, പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട്, പ്രൊഫ എം.ജി. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പങ്കെടുക്കും.  യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും.
 
സംസ്ഥാനത്തെ സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റികല്‍  സയന്‍സസ് ഡയറക്ടര്‍ പ്രൊഫ എ എം മത്തായി  ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡണ്ടും  സംസ്ഥാന സ്റ്റാറ്റിസ്റ്റികല്‍ കമ്മീഷന്‍ ചെയര്‍മാനുമാണ്.  കാനഡ മോണ്‍ട്റിയല്‍ മക്ഗില്‍ സര്‍വകലാശാല എമിരറ്റസ് പ്രൊഫസറായ ഇദ്ദേഹം മാത്തമറ്റികല്‍ & അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സിലും മാത്തമറ്റിക്കല്‍ ആസ്ട്രോ ഫിസിക്സിലും വിദഗ്ദ്ധനാണ്. ന്യുക്ളിയര്‍ ഫിസിക്സ് ശാസ്ത്രജ്ഞനായ പ്രൊഫ എ ഗോപാലകൃഷ്ണന്‍  അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനാണ്.  ന്യുക്ളിയര്‍ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ഐഎഇഎ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനുമാണദ്ദേഹം.
റോബോട്ടിക്സ്, ഹ്യുമനോയിഡ്സ്, ബയോമോര്‍ഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്ളാദ് വടക്കേപ്പാട്ട് ഫെഡെറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട്- സോക്കര്‍ അസോസിയേഷന്‍ (ഫിറ)യുടെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമാണ്.  സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണദ്ദേഹം.

ഗണിതചരിത്രത്തില്‍ അഗ്രഗണ്യനായ പ്രൊഫ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ്.

മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്‌കെയില്‍ മെറ്റീരിയല്‍സ്, നാനോസയന്‍സ് & നാനോടെക്നോളജി എന്നിവയില്‍ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പില്‍ മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനാണ്.  ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു ഈ രംഗത്ത് പ്രഗത്ഭനും ഡെല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയുമാണ്. പ്രൊഫ എം.ജി. ശാര്‍ങ്ഗധരന്‍ പ്രശസ്ത വൈറോളജിസ്റ്റ് (യുഎസ്എ) ആണ്.

Read more

പുനരധിവാസ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം: രമേശ് ചെന്നിത്തല

പ്രവാസികളുടെ പുനരധിവാസ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ നടന്ന ലോക കേരള സഭയുടെ ആദ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുതല്‍ ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മടങ്ങി വരുന്നവരുടെ പുനരധിവാസം ഗൗരവത്തില്‍ കാണേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി അടുത്തകാലത്തുണ്ടായ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളില്‍ വന്ന കാര്‍ക്കശ്യം പ്രവാസിക്ക് ഭീഷണിയായിട്ടുണ്ട്. നിതാഖത്ത് പോലുള്ള സ്വദേശിവല്കരണ നിയമങ്ങള്‍ മലയാളിയുടെ സാദ്ധ്യകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പെട്രോളിയം മാര്‍ക്കറ്റിലുണ്ടായ വിലയിടിവും പ്രവാസി മലയാളിയുടെ തൊഴില്‍ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഐഎസ് ഏറ്റെടുത്ത സാഹചര്യവും ചില ഗള്‍ഫ് രാജ്യങ്ങലുണ്ട്. ഇതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 
 
പ്രവാസികളായ അവിദഗ്ദ്ധ തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ജര്‍മനി പോലുള്ള പല വികസിത രാജ്യങ്ങളിലും വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇക്കാലത്ത് ആവശ്യത്തിന് അനുസരിച്ച കൂടുതല്‍ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും നമുക്ക് കഴിയണം. പ്രവാസികളും വിദേശ രാജ്യങ്ങളില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികളും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യമുണ്ട്. ഇതും നഴ്സിംഗ് മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. റിക്രൂട്ടിംഗ് രംഗത്ത് കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്.  

 ഇന്ത്യയില്‍ ജീവിക്കുന്ന അകം പ്രവാസികളുടെ പ്രശ്നങ്ങളും ഗൗരവത്തില്‍ കാണേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും അകം പ്രവാസികള്‍ക്ക് പ്രാദേശിക വാദത്തിന്റെ ഇരകളാകേണ്ടി വരുന്നുണ്ട്. ജോലിയില്‍ സുരക്ഷിതത്വമില്ലായ്മ പലതരത്തിലും പ്രവാസികള്‍ നേരിടുന്നുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രശ്നങ്ങളും അതീവ ഗൗരവം അര്‍ഹിക്കുന്നു. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കഴിയാത്ത പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. 
ക്വാസി ജുഡിഷ്യല്‍ സ്വഭാവമുള്ള പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. 

 ആഗോളരംഗത്തെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നില്‍ നില്‍ക്കാനും വെല്ലുവിളികളെ നേരിടാനും പ്രവാസി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളോട് മലയാളി സമൂഹത്തിന് പുറംതിരിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. ഈ വെല്ലുവിളികള്‍ നേരിടാന്‍ സ്വയം സജ്ജമാകാനും കേരള സമൂഹത്തെ സജ്ജമാക്കാനും പ്രവാസി സമൂഹത്തിന് കഴിയണം. പുതിയ കമ്പോള മാറ്റങ്ങള്‍ക്കും സാമൂഹിക രീതികള്‍ക്കും അനുസരിച്ച് പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെട്ടു വരുന്ന കാലഘട്ടമാണ്. ലോകത്തിന്റെ മാറുന്ന ശാക്തിക ഘടനയില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും പിന്‍തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിന് കഴിയില്ല. 

 സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ പ്രവാസി സമൂഹത്തിന്റെ സംഭാവനയാണ്. അനേക ലക്ഷം പ്രവാസി മലയാളികളുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ഫലമാണ് ആധുനിക കേരളം. ഇതില്‍ ആടു ജീവിതങ്ങളായി അവസാനിച്ചവരും ഉള്‍പ്പെടുന്നു. പ്രവാസികള്‍ ലോകത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയതാണ് നമ്മുടെ ചരിത്രം. സിലോണിലും ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളിലും കടന്നെത്തിയ പ്രവാസി മലയാളിയുടെ അടുത്ത ഡെസ്റ്റിനേഷന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായിരിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാദ്ധ്യതകള്‍ ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് ചൈനയാണ്. 

 പ്രവാസി ലോകത്തെ രൂപപ്പെടുത്തിയതിന് രാജ്യത്തിന്റെ വിദേശ നയം നല്‍കിയ സംഭാവനകള്‍ വലുതാണ്. ചേരിചേരാനയവും വിദേശനയങ്ങളും വിദേശ സമൂഹത്തില്‍ ഇഴുകിച്ചേരാനുള്ള കരുത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കി. സൗദി, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളും ദുരന്തങ്ങളും മലയാളിയെ വേദനിപ്പിക്കുന്നത് മലയാളിയുടെ വിശ്വപൗരത്വ ബോധം കൊണ്ടാണ്. സാങ്കേതിക വിദ്യകള്‍ അപര്യാപ്തമായിരുന്ന കാലത്ത് യാത്ര ദുര്‍ഘടമായിരുന്ന സാഹചര്യങ്ങളെ വെല്ലുവിളിച്ച് ലോകത്തിന്റെ പല കോണുകളിലും എത്തിച്ചേര്‍ന്ന ചരിത്രമാണ് പ്രവാസി മലയാളിയുടേത്.  
 
  കേരളത്തിന്റെ തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. ലോകവിപണിയിലേയ്ക്ക് കേരളത്തിന്റെ തനത് ഉല്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന കേരള ബ്രാന്‍ഡ് സൃഷ്ടിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൈപുണ്യ വികസനത്തിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ രൂപപ്പെടുത്തണം. പ്രവാസി നിക്ഷേപം നിക്ഷേപകര്‍ക്കും കേരള സമൂഹത്തിനും ഒരു പോലെ പ്രയോജനപ്പെടണം - അദ്ദേഹം പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ മെറീനയെത്തി

ലോകകേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് മെറീന എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീന കരുതുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് കാരണമായത് മെറീനയുടെ പ്രവാസ ജീവിതമായിരുന്നു.

ഒരു ജോലി ലഭിക്കാന്‍ സര്‍ക്കാരിന്റെ സഹായമുാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ. ഇറാക്കില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ നില്‍ക്കുകയാണ് മെറീന. ഇത്രയും വലിയ ഇടവേള വന്നതിനാല്‍ വിദേശത്ത് നഴ്സിംഗ് മേഖലയില്‍ ഇനിയൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സയന്‍സ് വിഷയമെടുത്തു പഠിച്ച ശേഷം നഴ്സിംഗിനു പോയവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ജോലി ലഭിക്കുന്നത്. ഇത് തന്നെപ്പോലെയുള്ള നിരവധി പേരുടെ സാധ്യതയാണ് ഇല്ലാതാക്കിയത്. തിരിച്ചെത്തിയ ശേഷം നാട്ടില്‍ ജോലിക്കായി നിരവധി ശ്രമം നടത്തി. എന്നാല്‍ ഇത്രയും നീ പ്രവൃത്തിപരിചയം ഉണ്ടായിട്ടും വളരെ ചെറിയ ശമ്പളമാണ് എല്ലായിടത്തും പറയുന്നതെന്ന് മെറീന പറഞ്ഞു.

ഇറാക്ക് യുദ്ധസമയത്ത് മെറീനയും 45 മലയാളി നഴ്സുമാരുമാണ് രക്ഷപ്പെട്ട് എത്തിയത്. ഇവര്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള ഒരു യുവതിയുമുായിരുന്നു. ഈ സംഭവമാണ് പിന്നീട് ടേക്ക് ഓഫ് സിനിമയ്ക്ക് പ്രമേയമായത്. 

പാല പൂത്തലപ്പില്‍ നിന്ന് മകന്‍ മെര്‍വിനൊപ്പമാണ് മെറീന ഇന്നലെ രാവിലെ എത്തിയത്. മകള്‍ റിയ നാട്ടിലാണ്. ലോകകേരളസഭയില്‍ സജീവമായി പങ്കെടുക്കാനാണ് മെറീനയുടെ തീരുമാനം.

ടാന്‍സാനിയയില്‍ കൂടുതല്‍ മോഷണം പോകുന്നത് പുസ്തകങ്ങള്‍

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പുസ്തകങ്ങളിലൂടെ സൗഹൃദത്തിന്റെയും വായനക്കൂട്ടായ്മയുടേയും പുതുവഴികള്‍ തുറന്ന അനുഭവങ്ങളുമായി കൊല്ലം സ്വദേശിനി സോമി സോളമന്‍. വികസിത ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ ഏറ്റവും അമൂല്യ വസ്തുക്കളിലൊന്നാണ് പുസ്തകങ്ങള്‍. അതുകൊണ്ടുതന്നെ അവിടെ ഏറ്റവും കൂടുതല്‍ മോഷണം പോകുന്നതും പുസ്തകങ്ങളാണ്. ലോകകേരളസഭയില്‍ പങ്കെടുക്കാായി ടാന്‍സാനിയയില്‍നിന്നും തിരുവനന്തപുരത്തെത്തിയ സാമൂഹിക പ്രവര്‍ത്തകയും കോളമിസ്റ്റുമായ സോമി സോളമനാണ് ടാന്‍സാനിയക്കാരുടെ വായനാപ്രേമം വെളിപ്പെടുത്തിയത്. നിയമസഭാ മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന 'പ്രവാസ ലോകത്തിന്റെ വര്‍ത്തമാനം, കല, സംസ്‌കാരം' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കവേയാണ് ഇതടക്കമുള്ള തന്റെ ടാന്‍സാനിയന്‍ അനുഭവങ്ങള്‍ സോമി വെളുപ്പെടുത്തിയത്.

വിവാഹശേഷമാണ് കൊല്ലം പെരുമണ്ണില്‍നിന്ന് പ്രവാസജീവിതത്തിനായി ടാന്‍സാനിയായിലെ ദാരുള്‍സലാം നഗരത്തിലെ കിഗംബനിയില്‍ എത്തുന്നത്.അവിടെ കാര്യമായ പ്രസാധക കമ്പനികളൊന്നുമില്ലാത്തിനാല്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരം കുറവാണ്. ഉള്ളതിനാവട്ടെ അമിതമായ വിലയും. എന്നാല്‍ അവിടത്തെ കുട്ടികള്‍ വായനാപ്രിയരുമാണ്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍മീഡിയയുടെ സഹായത്തോടെ അവിടത്തെ കുട്ടികള്‍ക്കായി പുസ്തക സമാഹരണം നടത്താന്‍ സോമി ശ്രമിച്ചത്. പ്രാദേശിഭാഷയായ സ്വാഹിലിയിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് സമാഹരിച്ചത്. കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികളുടെ നിര്‍ലോഭമായ സഹകരണം ഇതിന് ലഭിച്ചു. ദുബായിലും സിംഗപ്പൂരിലുമുള്ള മലയാളികളില്‍നിന്നും കൂടുതല്‍ പിന്തുണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 7000 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി സ്ഥാപിക്കാനായി. അവിടെ സൗജന്യവായനക്കും പഠനത്തിനും അവസരവുമൊരുക്കി. ഈ പദ്ധതി ഇപ്പോള്‍ മൂന്നാംഘട്ടത്തിലാണ്. പ്രാദേശിക ഭരണകൂടം വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും സോമി അറിയിച്ചു.

പറഞ്ഞുേകട്ടിരുന്ന ടാന്‍സാനിയയായിരുന്നില്ല താന്‍ കണ്ടത്. തികച്ചും വികസിതമായ നാട്. ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ഇറങ്ങിനടക്കാന്‍ കഴിയുന്ന സ്ഥലം. അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴുപ്പിക്കപ്പെട്ടവര്‍ ചേക്കേറിയസ്ഥലങ്ങളിലെ കുട്ടികള്‍ക്കായാണ് തങ്ങള്‍ പുസ്തക സമാഹരണം നടത്തിയതെന്നും സോമി പറഞ്ഞു. ഭര്‍ത്താവ് വില്‍കിന്‍സണും രണ്ടു കുട്ടികളും തന്റെ പ്രവര്‍ത്ത-ങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും സോമി വ്യക്തമാക്കി. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസസത്തില്‍ നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നിട്ടും വായിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല എന്ന ദുഃഖത്തിലാണ് താനെന്ന് മോഡറേറ്ററായിരുന്ന ശശികുമാര്‍ പറഞ്ഞു.

ലോക കേരളസഭ: വിദ്യാഭ്യാസരംഗത്ത് പ്രവാസി വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ സാധ്യതകള്‍ ആരായും

വിദ്യാഭ്യാസരംഗത്ത് പ്രവാസി വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താനുള്ള വഴികള്‍ ലോക കേരള സഭ ചര്‍ച്ച ചെയ്യും. 13-ന് രാവിലെ 11 മുതല്‍ നടക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉപസമ്മേളനം ഈ വിഷയത്തില്‍ അനുഭവസമ്പത്തുള്ള പ്രവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നീ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസത്തിനായി പ്രവാസികള്‍ക്ക് ചെയ്യാനാവുന്നതെന്തെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനില്‍ ആരായും. എംപിമാരായ സിപി നാരായണന്‍, പി കെ ബിജു, എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ വി ഡി സതീശന്‍, എ പ്രദീപ്കുമാര്‍, ടി എ അഹമ്മദ് കബീര്‍, മോന്‍സ് ജോസഫ്, പി സി ജോര്‍ജ് എന്നിവരും വിദ്യാഭ്യാസ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിദ്യാഭ്യാസരംഗത്ത് പ്രര്‍ത്തിക്കുന്ന പ്രവാസികളും സെമിനാറില്‍ പങ്കെടുക്കും.

വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികള്‍ ലോക കേരളസഭയില്‍ പങ്കു വയ്ക്കുന്നതിലൂടെ ഈ രംഗത്ത് ക്രിയാത്മകമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് മൊസാംബിക്കില്‍ പതിനൊന്നു വര്‍ഷമായി അധ്യാപനത്തിലേര്‍പ്പെടുന്ന മലയാളി അസോസിയേഷന്‍ സെക്രട്ടറി വിദ്യ അഭിലാഷ് പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസരംഗം മുതല്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ലൈംഗികവിദ്യാഭ്യാസവും സമൂഹവുമായി ഇടപഴകുന്നതിനാവശ്യമായ നൈപുണ്യവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പല വിദേശരാജ്യങ്ങളിലും ഉയര്‍ന്ന ക്ളാസുകളില്‍ എല്ലാവരും ഒരേ പരീക്ഷ എഴുതുന്നതിനു പകരം അഭിരുചിക്കനുസരിച്ച് വ്യത്യസ്ത വിഷയങ്ങളാണ് ആഴത്തില്‍ പഠിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്ന പല രീതികളും വിദേശരാജ്യങ്ങളില്‍ പിന്തുടരുന്നുണ്ട്. ഇവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച വേദികളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദ്യ അഭിലാഷ് പറഞ്ഞു.

നവകേരള സൃഷ്ടിക്ക് ഉദാത്ത മാതൃക; പി.ജെ കുര്യന്‍

ലോക കേരള സഭയുടെ രൂപീകരണം നവകേരളസൃഷ്ടിക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു.ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും ഒരുമിച്ചുള്ള സമ്മേളനം രാജ്യത്ത് ആദ്യമാണ്. അത്തരത്തിലൊരു സഭ രൂപീകരിക്കാന്‍ പരിശ്രമിച്ച കേരള ഗവണ്‍മെന്റിനെയും മുഖ്യമന്ത്രിയേയും പൂര്‍ണ പിന്തുണകൊടുത്ത പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും പി.ജെ കുര്യന്‍ അഭിനന്ദിച്ചു. ലോക കേരള സഭ ചര്‍ച്ചചെയ്യുന്ന കര്‍മ്മപരിപാടി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളിയെ ലോകപൗരരാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തിനും അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു. 

കേരളമുന്നേറ്റത്തിന് ചാലകശക്തിയാകും: വി.എസ് അച്യുതാനന്ദന്‍

കേരളവികസനത്തിന് ചാലകശക്തിയാകുന്ന ഭാവനാപൂര്‍ണമായ നടപടിയാണ് ലോക കേരള സഭാ രൂപീകരണം എന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുന്‍മുഖ്യമന്ത്രിയുംഭരണപരിഷ്‌കാര കമ്മീഷന്‍അദ്ധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വജ്രജൂബിലി നിറവില്‍ നില്‍ക്കുന്ന കേരളത്തിന് അത് നല്ല തുടക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളെ മാറ്റിനിര്‍ത്തി കേരളവികസനം സാധ്യമല്ല. പുതിയ നൂറ്റാണ്ടിലെ അനന്തസാധ്യതകള്‍ വിനിയോഗിക്കാന്‍ ലോക കേരള സഭ വഴിതുറക്കെട്ടെ എന്നും പുതിയ മുന്നേറ്റം നവീനകേരളം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസിനിക്ഷേപങ്ങള്‍ക്ക് മൂലധനവളര്‍ച്ച ഉറപ്പാക്കണം: എം.എ യൂസഫലി

പ്രവാസി നിക്ഷേപങ്ങള്‍ക്ക് മൂലധനവളര്‍ച്ച ഉറപ്പാക്കണം എന്നും ബാങ്കിനേക്കാള്‍ കൂടുതല്‍ വരുമാനം മാസാമാസം കിട്ടുന്ന സംവിധാനം ഒരുക്കാന്‍ പരിശ്രമം വേണമെന്നും എം.എ യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ രൂപീകരണത്തില്‍ ഭരണ, പ്രതിപക്ഷ സഹകരണം ഉണ്ടായത് പ്രവാസികളില്‍ വലിയ ആവേശവും പ്രതീക്ഷയുമാണ് നല്‍കിയിരിക്കുന്നത്. സ്വന്തം പൗരര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ വിദേശരാജ്യങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് ഇപ്പോള്‍. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഗൗരവപൂര്‍ണമായ ചിന്ത ഇപ്പോഴാണ് ഉണ്ടായിരിക്കുന്നതെന്നും ലോക കേരള സഭാ രൂപീകരണത്തില്‍ ഗവണ്‍മെന്റിനെയും പ്രതിപക്ഷത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള ഹര്‍ത്താല്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തീരാദുരിതമാണ് ഉണ്ടാക്കുന്നതെന്നും 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം നല്‍കാന്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസികള്‍ തയ്യാര്‍, സാഹചര്യം ഒരുക്കണം : സി.കെ മേനോന്‍
 

എല്ലാ പ്രവാസികളും അവരുടെ കഴിവും അനുഭവസമ്പത്തും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ തയ്യാറാണെന്ന് പ്രമുഖ വ്യവസായി സി.കെ മേനാന്‍ പറഞ്ഞു. കേരളത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സംരക്ഷണം നല്‍കണം എന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ട്രേഡ് യൂണിയനുകളും ഒരുമിച്ചുനില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

ആസാദ് മൂപ്പന്‍

തിരിച്ചുവരുന്ന പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് പ്രധാന പരിഗണന നല്‍കണം എന്നും അവരുടെ ചികില്‍സയ്ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കണം എന്നും ആസാദ് മൂപ്പന്‍ പറഞ്ഞു. സംസ്ഥാനത്തെ 1000 പഞ്ചായത്തുകളില്‍ എന്‍.ആര്‍.ഐ സഹകരണസംഘം രൂപീകരിച്ച് തൊഴില്‍ ലഭ്യമാക്കാനുള്ള നിര്‍ദേശം നോര്‍ക്കയ്ക്ക് നല്‍കിയിട്ടുെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. തിരിച്ചെത്തുന്ന പല പ്രവാസികളും രോഗബാധിതരാണ്. സമ്പാദ്യം മുഴുവന്‍ ചികില്‍സയ്ക്ക് മുടക്കേണ്ട അവസ്ഥ. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യം ഗൗരവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അനുകൂല സഹാചര്യം പ്രയോജനപ്പെടുത്തണം: രവി പിള്ള

ഓരോ പ്രവാസിയും സംസ്ഥാന വികസനത്തിന് നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും അനുകൂല സാഹചര്യം എല്ലാവരും പ്രയോജനപ്പെടുത്തണം എന്നും  രവി പിള്ള പറഞ്ഞു. സഭാ രൂപീകരണത്തിന് അ്ദ്ദേഹം ഗവണ്‍മെന്റിനെ അഭിനന്ദിച്ചു. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍  പ്രതിസന്ധി നേരിടുകയാണെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വദേശിവത്കരണവും എണ്ണവില കുറയുന്നതും മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യു മലയാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതും പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നുവെന്ന് രവി പിള്ള  പറഞ്ഞു.

ലോക കേരള സഭ: സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ലോക കേരള സഭയുടെ പ്രഥമയോഗത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച സ്മരണിക മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി ശാര്‍ങ്ഗധരന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രവാസ മലയാളികളുടെ ജീവിതത്തിലെ വിവിധ ഏടുകള്‍ അനാവരണം ചെയ്യുന്ന 100 പേജുകളുള്ള ഈ സ്മരണികയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവരുടെ വ്യത്യസ്ത വീക്ഷണങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രവാസികളും കേരളത്തിന്റെ സമ്പദ്ഘടനയും, പ്രവാസത്തിന്റെ സാംസ്‌കാരിക ധാരകള്‍, ഗള്‍ഫ് മലയാളികളുടെ സ്വപ്നഭൂമിക, രാജ്യാന്ത്ര കുടിയേറ്റം, മരുഭൂമിയില്‍ മലയാണ്മയുടെ മലര്‍വാടികള്‍, പ്രവാസം ഒരു സംസ്‌കാര പരാഗണം തുടങ്ങി പ്രവാസ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും സമസ്തമേഖലകളിലേക്കും സ്മരണിക വെളിച്ചം വീശുന്നു. നിയമസഭാ മന്ദിരത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഐ ആന്‍ഡ് പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി സുഭാഷ്, എ.ഡി.പി.ആര്‍ പി.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. റോബര്‍ട്ട് സി.ഗാലോയ്ക്കൊപ്പം അമേരിക്കയില്‍ പ്രവത്തിച്ചുവരുന്ന ശാസ്ത്രജ്ഞനാണ് ഡോ.എം.ജി. ശാര്‍ങ്ഗധരന്‍.

കലകള്‍ക്കായി ഗള്‍ഫില്‍ സര്‍വകലാശാല വേണം: ആശാശരത്ത്

കലകള്‍ക്കായി ഗള്‍ഫ് മേഖലയില്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന് നടിയും നര്‍ത്തകിയുമായി ആശാശരത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

ഗള്‍ഫ് മേഖലകളിലുള്ള നിരവധി മലയാളി കുട്ടികള്‍ കലാഭിരുചിയുള്ളവരാണ്. എന്നാല്‍ പത്താം ക്ളാസ് കഴിഞ്ഞാല്‍ ഇവര്‍ക്ക് കലാ പഠനം തുടരണമെങ്കില്‍ നാട്ടിലേക്ക് വരേണ്ട സ്ഥിതിയാണ്. മോഹിനിയാട്ടം, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ തുടങ്ങി എല്ലാ കലകളും അഭ്യസിപ്പിക്കുന്ന ഒരു സര്‍വകാശാലയുണ്ടെങ്കെില്‍ അത് വളരെ സഹായകരമാവും. സര്‍വകലാശാല സ്ഥാപിക്കുന്നതിലൂടെ നിരവധി കലാകാരന്‍മാര്‍ക്ക് ജോലിയും ലഭിക്കും. 

ലോക കേരള സഭ സര്‍ക്കാര്‍ സംഘടിപ്പിച്ചതില്‍ വളരെയേറെ സന്തോഷവും ആശ്വാസവും ഉത്സാഹവും തോന്നുന്നതായി ആശാശരത്ത് പറഞ്ഞു. ഒരു സാധാരണ സ്ത്രീയ്ക്ക് വിദേശരാജ്യത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എവിടെ ബന്ധപ്പെടണമെന്ന് ധാരണയില്ല. എവിടെ ബന്ധപ്പെടണമെന്നും എന്ത് ചെയ്യണമെന്നതു സംബന്ധിച്ചും ഇത്തരക്കാര്‍ക്ക് കൃത്യമായ ധാരണ നല്‍കുന്നതിന് വിദേശ രാജ്യത്തേക്ക് പോകുന്നതിനു മുന്‍പ് പരിശീലനം നല്‍കണമെന്നും ആശാശരത്ത് അഭിപ്രായപ്പെട്ടു.

യൂസഫലി മുതല്‍ നജീബ് വരെ: ആവേശം പങ്കുവച്ച് റസൂല്‍ പൂക്കുട്ടി

പ്രവാസികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ ലോകകേരള സഭയ്ക്ക് സാധിക്കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇത്തരമൊരു സഭ സംഘടിപ്പിക്കാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമുള്ളതാണ്. നിലവില്‍ ലോകമലയാളികള്‍ ഒരു സര്‍ക്കാരില്ലാതെ ജീവിക്കുന്നവരാണ്. അവര്‍ ജോലി ചെയ്യുന്നു, നാട്ടിലേക്ക് പണം അയയ്ക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അവര്‍ രണ്ടാം തരം പൗരന്‍മാരാണ്.

ഒരു കുടിയേറ്റ നിയമം നമുക്ക് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ലോക കേരള സഭയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഇത്തരം വിഷയങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്താവുന്നതാണ്. യൂസഫലിയെപ്പോലെയുള്ള വലിയ ബിസിനസുകാര്‍ക്കൊപ്പം ആടുജീവിതം നയിക്കേണ്ടി വന്ന നജീബിനും ഒന്നിച്ചിരിക്കാനാവുന്ന വേദിയാണ് ലോകകേരളസഭ എന്ന പ്രത്യേകതയുണ്ട്. ഇതൊരു തുടക്കമാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ സഭ ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ചേരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ആശങ്കകള്‍ക്ക് പരിഹാരംതേടി പശ്ചിമേഷ്യന്‍ ഉപസമിതി

 പശ്ചിമേഷ്യയിലെ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ലോകകേരളസഭയുടെ ഭാഗമായ പശ്ചിമേഷ്യ സെഷനില്‍ സജീവമായി ഉന്നയിക്കപ്പെട്ടു. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ചശേഷം തിരിച്ചെത്തുന്നവര്‍ക്ക് മെഡിക്കല്‍ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അമിതമായചികിത്സാച്ചെലവ് മൂലം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകുന്നവര്‍ക്ക് താങ്ങാകാന്‍ ഇതിലൂടെ കഴിയും. പ്രവാസികള്‍ക്ക് പ്രാമുഖ്യമുള്ള ആശുപത്രികള്‍ സംസ്ഥാനത്ത് തുടങ്ങണം. തിരികെയെത്തുന്നവരില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷനും അതിന് താഴെയുള്ളവര്‍ക്ക് തൊഴിലും ഉറപ്പാക്കാന്‍കഴിയണം. 60 കഴിഞ്ഞിട്ടും പ്രവാസികളായി കഴിയുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കണം. ഇത്തരം ഡാറ്റാബാങ്ക് ഉപയോഗിച്ച് പ്രവാസിക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. കുടുംബശ്രീ മാതൃകയില്‍ പ്രവാസിമിഷന്‍തുടങ്ങുന്നത് ഏറെ ഗുണകരമായിരിക്കും. തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ എക്സ്പെര്‍ട്ട് പൂള്‍ സൃഷ്ടിച്ചാല്‍ സര്‍ക്കാരിന് ഉള്‍പ്പെടെ ഉപദേശങ്ങള്‍ തേടാനുംകഴിയും.

 സൗദിഅറേബ്യയുടെ അതിര്‍ത്തി പ്രദേശത്തെ യുദ്ധ മേഖലയില്‍ പെട്ടുപോയ മലയാളികളെ സഹായിക്കുന്നതിന് സാധ്യമായ നടപടികള്‍ വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സൗദിയിലെ നിയമപ്രശ്നങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങുന്നവരുടെ കുട്ടികള്‍ക്ക് അധ്യയന വര്‍ഷത്തിലെ ഏതു സമയത്തും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം. സൗദിയില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസം സംബന്ധിച്ച നടപടികള്‍ക്ക് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രവാസികളില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍വെ്മെന്റ്ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. പ്രവാസികളില്‍ നിന്ന് വലിയ നിക്ഷേപം ലഭിക്കുന്നതിന് ആനുപാതികമായി വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ തയാറാകണം.  പ്രവാസികളുടെ ആധാറുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളും പരിശോധിക്കണം. ഗള്‍ഫിലുള്ള മലയാളികളുടെ മക്കള്‍ക്ക് കേരളത്തിന്റെ തനത് കലകള്‍ പഠിക്കാന്‍ മികച്ച കലാപഠന കേന്ദ്രങ്ങള്‍ ഗള്‍ഫില്‍ തുടങ്ങണം. പശ്ചിമേഷ്യയിലെ പലരാജ്യങ്ങളിലെയും കുടിയേറ്റ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തണം. കേരളത്തിലെ വിമാനത്താവളങ്ങളെ ഇന്റര്‍നാഷണല്‍ ഹബ്ബ് ആയി പ്രഖ്യാപിച്ചാല്‍ വിമാനയാത്രക്കൂലിയില്‍ ഗണ്യമായ കുറവുണ്ടാകും. ഇതിനുള്ള ശ്രമവും ഉണ്ടാകണം. പ്രവാസിവോട്ടവകാശം പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ നടപടിയുണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു. പ്രമുഖവ്യവസായി രവിപിള്ള, ബെന്യാമിന്‍, കെ.എസ്.ചിത്ര, ചലച്ചിത്രതാരം ശോഭന, ആശാശരത്, പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക മന്ത്രിമാരായ കെ.ടി.ജലീല്‍, ടി.പി.രാമകൃഷ്ണന്‍, എം.പി.മാരായ എ.സമ്പത്ത്, പി.വി.അബ്ദുള്‍ വാഹിബ്, എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ഖാദര്‍, എം.കെ.മുനീര്‍,സണ്ണിജോസഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വംനല്‍കി.

ഗ്രന്ഥകാരനും കഥാപത്രവുമല്ല ഞങ്ങള്‍, ലോക കേരള സഭാ അംഗങ്ങള്‍

 അപൂര്‍വ നിമിഷമായിരുന്നു അത്. മലയാളത്തിന്റെ ഉള്ളുലച്ച ആ ഗ്രന്ഥകാരനും കഥാപാത്രവും ഒരേ വേദിയില്‍ ഒന്നിച്ചുനിന്നു. അര്‍ത്ഥവത്തായിരുന്നു ആ വേദിയും. അതുപോലെയുള്ള കഥകള്‍ ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍, ആടുജീവിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ വേദി ശരിയായ ചുവടുവയ്പ്പാണ്, അവര്‍ ഒന്നിച്ചു പറഞ്ഞു. ആടുജീവിതം എന്ന എക്കാലത്തെയും മികച്ച പ്രവാസ നോവലിന്റെ കര്‍ത്താവായ ബെന്യാമിനും നോവലിലെ നായക കഥാപാത്രത്തിനു കാരണമായ നജീബുമാണ് ഇന്നലെ ലോക കേരള സഭയില്‍ ശ്രദ്ധാകേന്ദ്രമായി ഒരുമിച്ചു ചേര്‍ന്നത്. ഇരുവരും സഭാംഗങ്ങളാണ്. 

 പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും അവരുടെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ചകളും സ്വപ്നങ്ങളും മാത്രം വച്ചു പുലര്‍ത്തിയിരുന്ന കാലം അവസാനിപ്പിക്കാന്‍ സമയമായതായി ബെന്യാമിന്‍ പറഞ്ഞു. പ്രായോഗികവും ക്രിയാത്മകവുമായ നടപടികളാണ് ഇപ്പോള്‍ ആവശ്യം. ഗള്‍ഫ് നാടുകളില്‍ നിന്ന് മലയാളികളുടെ തിരിച്ചുവരവ് കേവലം ഒരു ഭീഷണിയല്ല. യാഥാര്‍ത്ഥ്യമാണ്.  കര്‍ശനമായ സ്വദേശിവത്കരണ നടപടികളാണ് മിക്ക രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. ഈ ദിശയില്‍ ശരിയായ നടപടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ലോകകേരള സഭയെന്ന് ബെന്യാമിന്‍ പറഞ്ഞു. 

 തന്നേപ്പോലെയുള്ള പാവപ്പെട്ടവരെകൂടി പരിഗണിച്ചുകൊണ്ടുള്ള ഈ വേദി പാവപ്പെട്ടവര്‍ക്ക് നല്ലകാലം വരുമെന്ന ശുഭപ്രതീക്ഷ പകരുന്നതായി നജീബ് പറഞ്ഞു. താന്‍ അനുഭവിച്ച യാതനകള്‍ മറക്കാനാവാത്തതാണ്. അത്തരം ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കണമെന്നാണ് ആഗ്രഹമെന്ന് നജീബ് പറഞ്ഞു.

ഇതരസംസ്ഥാനമലയാളികളുടെ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക്

ഇതരസംസ്ഥാന മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സജീവമായി അവതരിപ്പിക്കപ്പെട്ട ദിനമാണ് ഇന്ന്ലോകകേരളസഭ ദര്‍ശിച്ചത്. പ്രവാസി എന്ന നിര്‍വചനം അനുസരിച്ചുള്ള പരിഗണനയില്‍ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ പലപ്പോഴും ഉള്‍പ്പെടുന്നില്ല എന്ന പരാതി പൊതുവെ ചര്‍ച്ചയില്‍ ഉയര്‍ന്നു. കാമ്പുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയിലുണ്ടായി. പട്ടികജാതി,പട്ടികവര്‍ഗ,നിയമ,സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.സി.ജോസഫ്, നോര്‍ക്ക സെക്രട്ടറി പി.വേണുഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ ജോലിക്കും മറ്റുമായി പോകുന്ന മലയാളി പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി സഹായകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് പ്രമുഖ സാമൂഹികപ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ ആവശ്യപ്പെട്ടത്. അവിടങ്ങളില്‍ ലൈംഗികപീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് അത് അറിയിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രവാസി നിക്ഷേപകരെ ഉള്‍പ്പെടുത്തി സാമ്പത്തികവികസനത്തിനായി ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്നാണ് ദശകങ്ങളായി മഹാരാഷ്ട്രയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്തുള്ള പി.ആര്‍.കൃഷ്ണന്‍ ഉന്നയിച്ചത്. 

മലയാളം പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍പോലെ പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് കലാബോധം വളര്‍ത്താനും ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രമുഖ ചിത്രകാരനായ ബോസ് കൃഷ്ണമാചാരി ആവശ്യപ്പെട്ടു.

ഇതരസംസ്ഥാന പ്രവാസികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തതിന്റെ ബുദ്ധിമുട്ട് പല പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കുവെച്ചു. നൂറുകണക്കിന് വരുന്ന ഇതരസംസ്ഥാന മലയാളി സമാജങ്ങള്‍ക്ക് വ എല്ലാ ഇതരസംസ്ഥാന മലയാളികള്‍ക്കും കേരളത്തില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നോര്‍ക കാര്‍ഡ് നല്‍കുക, അന്യസംസ്ഥാനങ്ങളില്‍ മരണമടയുന്ന മലായളികളുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ നല്‍കുന്ന തുക വര്‍ധിപ്പിക്കുക, പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നു. മലയാളം മിഷന്റെ ഭാഗമായുള്ള അധ്യാപികമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യമുണ്ടായി. മുംബൈ സര്‍വകലാശാലയില്‍ മലയാളം ചെയര്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് മുംബൈയില്‍നിന്നുള്ള പതിനിധി ആവശ്യപ്പെട്ടത്.

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളും വിവിധ ധനസഹായ പദ്ധതികളും സംബന്ധിച്ച് അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കായി ചാനലുകളില്‍ പരസ്യങ്ങള്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നു. നോര്‍ക്ക ധനസഹായം നല്‍കുന്നതിനുള്ള വരുമാനപരിധി  അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നത് കൂടുതല്‍പേരെ ഉള്‍ക്

Read more

ലോക കേരള സഭ: കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ പുതിയ അധ്യായം

തിരുവനന്തപുരം: ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു. നിയമസഭാ മന്ദിരത്തില്‍ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു.  സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് അദ്ദേഹം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്റെ നേതൃത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാനേതാവ്, ഉപനേതാവ് എന്നിവരോട് കൂടിയാലോചന നടത്തി പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്ത ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ആന്റോ ആന്റണി എം.പി, എം.എ യൂസഫലി, എം.അനിരുദ്ധന്‍, സി.പി ഹരിദാസ്, രേവതി എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതോടെ സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. കേരളം ലോകത്തിന് നല്‍കിയ പലമാതൃകല്‍ ഏറെ സവിശേഷമാണ് ലോക കേരള സഭാ രൂപീകരണം എന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സര്‍ക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു ലോക കേരള സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി സഭ മുമ്പാകെ അവതരിപ്പിച്ചു. ഇതിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടര്‍ന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭ ശ്രദ്ധിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍ മുതല്‍ കേരളത്തിന്റെ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച് ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ലോക കേരള സഭ പൊതുവേദിയൊരുക്കമെന്ന് അദ്ദേഹം പറഞ്ഞു.
 കേരളത്തിന്റെ ഭാവിഭാഗധേയം എങ്ങനെയാവണം എന്നു അഭിപ്രായം പറയാനും ജനാധിപത്യത്തിന്റെ പരിധിക്കുള്ളില്‍ അതു ആവുന്നത്ര വിലപ്പോവുന്നു എന്നുറപ്പാക്കാനുമുള്ള ഒരു ജനാധിപത്യവേദിയാവും ലോക കേരളസഭ.  കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ കഴിയുന്ന  സഭ എന്ന നിലയിലാണ് ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്.

ഒരു കൊടുക്കല്‍ വാങ്ങലിന്റെ പാലം കേരളത്തില്‍ കഴിയുന്ന സമൂഹത്തിനും കേരളത്തിനു പുറത്തുള്ള കേരളീയ പ്രവാസി സമൂഹത്തിനും ഇടയില്‍ ഉണ്ടാവണം. 

അത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. കേരളത്തിലുള്ള കേരളീയര്‍ എന്നും കേരളത്തിനു പുറത്തുള്ള കേരളീയര്‍ എന്നുമുള്ള വേര്‍തിരിവു ഇല്ലാതാവുകയും  ലോക കേരളസമൂഹം പിറവിയെടുക്കുകയും ചെയ്യും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സാധ്യതകള്‍ ലോക കേരള സഭ ഒരുക്കുന്ന വേദിയിലൂടെ ആരായും.   പ്രവാസിയുടെ പണമുപയോഗിക്കാമെന്നല്ലാതെ, വിജ്ഞാനവും നൈപുണ്യവും അനുഭവജ്ഞാനവും ഉപയോഗിക്കാം എന്ന് ഇതുവരെ ആരും കാര്യമായി ചിന്തിച്ചില്ല. അക്കാര്യം ലോക കേരളസഭ മുഖ്യലക്ഷ്യങ്ങളിലൊന്നാക്കുകയാണ്.

പ്രവാസം മസ്തിഷ്‌ക ചോര്‍ച്ച (യൃമശി റൃമശി) യ്ക്കു വഴിവെക്കുന്നു എന്നൊരു വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, ഈ ചോര്‍ച്ചയെ നേട്ടമാക്കാം. ലോക വൈജ്ഞാനിക മേഖലകളിലേക്ക് എത്തുന്ന പ്രവാസി മലയാളി അവിടത്തെ അനുഭവങ്ങള്‍ കൂടി സ്വാംശീകരിച്ചുകൊണ്ട് ബൗദ്ധികമായി വളരുമ്പോള്‍ ആ ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം.  അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊണ്ട് യൃമശി റൃമശിനെ യൃമശി ഴമശി ആക്കി മാറ്റാന്‍ ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും.

മലയാളികളായ പ്രവാസി ശാസ്ത്രജ്ഞരുടെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും സേവനം അവരുടെ കേരള സന്ദര്‍ശന വേളകളില്‍ നമ്മുടെ സര്‍വകലാശാലകളിലും കോളേജുകളിലും പ്രയോജനപ്പെടുത്താവുന്നതാണ്.   അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാനഘടനയെ വിളക്കിച്ചേര്‍ക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയും.

അങ്ങനെ  കൂടുതല്‍ നൈപുണ്യവും പ്രാവീണ്യവുമുള്ള പ്രതിഭകളെ നമുക്ക് വാര്‍ത്തെടുത്ത് ലോകത്തിനു നല്‍കാനുമാവും. പുതുകാലത്തെ തൊഴില്‍കമ്പോളങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രാപ്തരായി  പുതുതലമുറയെ വാര്‍ത്തെടുക്കണം. ഇതിനുള്ള സാധ്യതാന്വേഷണ-സമ്പര്‍ക്ക വേദിയായി ലോക കേരളസഭയ്ക്കു പ്രവര്‍ത്തിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രവാസി നിക്ഷേപത്തില്‍ നാടിന്റെ വികസനം സാധ്യമാകുന്ന പദ്ധതികള്‍ക്കുള്ള സാധ്യത ആരായുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏറ്റവും ഉയര്‍ന്നതോതില്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യമാണ് നമ്മുടേത്. 2015ല്‍ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 68910 (അറുപത്തിയെണ്ണായിരത്തി തൊള്ളായിരത്തി പത്ത്) മില്ല്യന്‍ ഡോളറായിരുന്നു. ഇത് ആഗോള പ്രവാസി പണത്തിന്റെ 12.75 ശതമാനമാണ്.  ഇത്ര വലിയതോതില്‍ പണം വരുമ്പോഴും ഭാവനാപൂര്‍ണമായി, പ്രത്യുല്‍പാദനപരമായി അത് നിക്ഷേപിക്കാനും ആ നിക്ഷേപത്തിന്മേല്‍ നാടിന്റെ വികസനം സാധ്യമാക്കാനുമുള്ള പദ്ധതികള്‍ നമുക്കില്ല. ഈ പോരായ്മ പരിഹരിക്കും.  മാത്രമല്ല, തുകയുടെ വിനിയോഗത്തില്‍  നിക്ഷേപകരുടെ അഭിപ്രായത്തിന് വിലകല്‍പിക്കുക കൂടി ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തിയെടുക്കും. 

വന്‍ പലിശയ്ക്കെടുക്കുന്ന വിദേശ കടത്തേക്കാള്‍ എത്രയോ അധികം പ്രയോജനം ചെയ്യുന്നതാണ് പ്രവാസിസമൂഹത്തിന്റെ നിക്ഷേപം. ഇതിലേക്ക് കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കും.

ചിന്നിച്ചിതറി കിടക്കുന്ന പ്രവാസികളുടെ നിക്ഷേപങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും അതിനെ പ്രത്യുല്‍പാദനപരമായ മേഖലകളില്‍ മൂലധനമാക്കി മാറ്റുന്നതിനും  ശ്രദ്ധ ചെലുത്തണം. നിക്ഷേപങ്ങളുടെ ഏകോപനവും സാധ്യമാക്കണം. ഇക്കാര്യങ്ങളും ലോക കേരള സഭ ചര്‍ച്ച  ചെയ്യും. 

പശ്ചാത്തല മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പ്രവാസികള്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിത്തന്നെ നിക്ഷേപം നടത്താന്‍ കഴിയുന്ന ഒരു സംവിധാനം ഇപ്പോള്‍ കേരളത്തിലുണ്ട്. കിഫ്ബി പോലുള്ള  പുതിയ സമ്പ്രദായം അതിനവസരം ഒരുക്കുന്നു. മാന്യമായ ലാഭവിഹിതം ഉറപ്പുനല്‍കിക്കൊണ്ട് ക്രൗഡ് ഫണ്ടിങ് മാതൃകയില്‍ എങ്ങനെ പ്രവാസി നിക്ഷേപം സമാഹരിക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് ലോക കേരളസഭ രൂപം നല്‍കണം.

ജലസമ്പത്തിന്റെ സംരക്ഷണം, ശുദ്ധീകരണം, മാലിന്യനശീകരണം, വിദ്യാഭ്യാസത്തിന്റെ നവീകരണം, ആരോഗ്യ ചികിത്സാരംഗത്തിന്റെ കാര്യക്ഷമതാവല്‍ക്കരണം, സമഗ്ര പാര്‍പ്പിട-ഉപജീവന സൗകര്യമൊരുക്കല്‍ എന്നി സര്‍ക്കാരിന്റെ നാലു മിഷനുകളില്‍  പ്രവാസി സഹകരണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ലോക കേരളസഭയ്ക്ക് ആരായും.

നെഹ്‌റുവും എകെജിയും പാലാനാരായണന്‍ നായരും  വള്ളത്തോളും കടന്നുവന്ന ദീര്‍ഘമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരള സഭയില്‍ നടത്തിയത്. പാലാ നാരായണന്‍ നായരുടെ 'കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളില്‍' എന്ന വരികളോടെയാണ് മുഖ്യമന്ത്രി ആരംഭിച്ചത്. കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണു കടന്നുപോയതെന്ന് കവിയെ ഉദ്ധരിച്ച്  അദ്ദേഹം പറഞ്ഞു ജനാധിപത്യമെന്നത് ദൂരെനിന്ന് ആരാധനാപൂര്‍വം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകമേ കടന്നുചെന്ന് സാമൂഹ്യമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണെന്ന് ചൂണ്ടിക്കാട്ടിയ മഹാനാണ് എ കെ ജി യെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എ കെ ജിയെ സംബന്ധിച്ചിടത്തോളം, പുറത്ത് ജീവിക്കാന്‍ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാര്‍ലമെന്റ്. മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. എ കെ ജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്റ് പിന്നീട് സഞ്ചരിച്ചത്. ജനവികാരം അവിടെ അലയടിച്ചു. ലോക കേരളസഭയിലും അതുതന്നെയാണുണ്ടാവേണ്ടത്. ലോകത്തെമ്പാടുമുള്ള മലയാളിയുടെ ആശയാഭിലാഷങ്ങളും മാറ്റത്തിനുവേണ്ടിയുള്ള വാഞ്ഛകളുമാവണം ഇവിടെ പ്രതിഫലിക്കേണ്ടത്.

ലോകമേ തറവാട് എന്നു പറഞ്ഞ് ശീലിച്ച ഒരു സംസ്‌കാരമാണ് നമ്മുടേത്. 'വസുധൈവ കുടുംബകം' എന്നും 'യെത്ര വിശ്വം ഭവത്യേക നീഡം' എന്നും ഒക്കെ പണ്ടേ പറഞ്ഞിട്ടുള്ള ഒരു ജനതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.  'ഏതു വിദേശത്തുപോയി വസിച്ചാലും ഏകാംബ പുത്രരാം കേരളീയര്‍' എന്ന മഹാകവി വള്ളത്തോളിന്റെ വരികളും മുഖ്യമന്ത്രി ഉദ്ധരിച്ചു. മലയാളിസമൂഹമാകെ ഒരമ്മയുടെ മക്കളാണ് എന്ന് വള്ളത്തോള്‍ മുന്നോട്ടു വച്ച ചിന്തയാണ് ലോക കേരള സഭ രൂപീകരണത്തില്‍ പ്രതിഫലിച്ചത്   മാനവികതാവാദിയാവാന്‍ ആദ്യം സാര്‍വദേശീയ വാദിയാവണമെന്നും സാര്‍വദേശീയതാവാദിയാവാന്‍ ആദ്യം സ്വന്തം നാടിനെക്കുറിച്ച് സ്‌നേഹമുള്ളവരാകണമെന്ന ചൊല്ലും മുഖ്യമന്ത്രി പ്രസംഗത്തിലുള്‍പ്പെടുത്തിയിരുന്നു.  പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ  'Democracy and Socialism are means to an end, not the end itself' പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Read more

യൂറോപ്പും അമേരിക്കയും: തലമുറകള്‍ നീളുന്ന പ്രാവാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി

തിരുവനന്തപുരം: നിരവധി മലയാളികള്‍ സ്ഥിരതാമസമാക്കിയ യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ലോക കേരള സഭയുടെ യൂറോപ്പും അമേരിക്കയും എന്ന സെഷനില്‍ ചര്‍ച്ചാവിഷയമായി. ഗള്‍ഫ് പ്രവാസവും യൂറോപ്പ് -അമേരിക്കന്‍ പ്രവാസവും തികച്ചും വ്യത്യസ്തമാണെന്ന് ആമുഖ പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഗള്‍ഫ് പ്രവാസം താല്‍ക്കാലിക പ്രതിഭാസമാകുമ്പോള്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസം തലമുറകള്‍ നീളുന്നതാണ്. ഈ സ്ഥിരം പ്രവാസം ഇവിടങ്ങളിലെ മലയാളികള്‍ക്ക് ഒട്ടനവധി പ്രയാസങ്ങള്‍ നല്‍കുന്നവയുമാണ്. വയോജനസംരക്ഷണം, സാംസ്‌ക്കാരിക വിടവ്, നാട്ടിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പുതുതലമുറയില്‍ നിന്നും മലയാള ഭാഷ അന്യംനിന്ന് പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍  ചര്‍ച്ചയില്‍ ഉയര്‍ന്നു. റിക്രൂട്ട്‌മെന്റ് പ്രക്രിയയിലുള്ള ചൂഷണം, മതിയായ രേഖകളില്ലാതെ തങ്ങുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍, നിക്ഷേപം, വ്യവസായം തുടങ്ങിയവയും ചര്‍ച്ചയായി. കേരളവും യൂറോപ്പ് അമേരിക്ക തുടങ്ങിയ വന്‍കരകളിലെ രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സാംസ്‌കാരിക വിനിമയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കണം.

പ്രവാസികള്‍ക്കുവേണ്ടി  ഡാറ്റാ ബാങ്ക് വേണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ തന്നെ അവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇത് പ്രവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  കേരളത്തിലുണ്ടാകുന്ന നിയമഭേദഗതികള്‍ അപ്പപ്പോള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്.  കേരളത്തെ മാലിന്യമുക്തമാക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ആരോഗ്യമേഖലയും മെഡിക്കല്‍ ടൂറിസവും വളരുവാന്‍ മാലിന്യവിമുക്ത കേരളം എന്നത് യാഥാര്‍ഥ്യമാകണം. വിദേശത്ത് മലയാളം പഠന കേന്ദ്രങ്ങള്‍ ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  കലാ സാംസ്‌ക്കാരിക കേന്ദ്രങ്ങളും പ്രവര്‍ത്തനം ആരംഭിക്കണം.
  
പ്രവാസം അവസാനിപ്പിച്ചുവരുന്ന മലയാളികളുടെ സാങ്കേതിക വൈദഗ്ദ്ധ്യവും പരിചയസമ്പത്തും സംസ്ഥാനം ഉപയോഗപ്പെടുത്തണമെന്ന് പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പ്രവാസി വോട്ടവകാശവും ചര്‍ച്ചാവിഷയമായി. എംബസികളില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. വിദേശത്ത് റിക്രൂട്ട്‌മെന്റ് പ്രക്രിയകള്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രി ഉറപ്പുനല്‍കി. അഞ്ചാംലോക മലയാള സമ്മേളനം ജര്‍മ്മനിയില്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ജര്‍മ്മന്‍ പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു. മന്ത്രിമാരായ ടി.എം.തോമസ് ഐസക്ക്, വി.എസ്.സുനില്‍കുമാര്‍, എം.പിമാരായ പി.കെ.ബിജു, പി.കെ.ശ്രീമതി, എം.എല്‍.എമാരായ സി.എഫ്.തോമസ്, പി.ടി.തോമസ്, രാജുഎബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 

Read more

മാപ്പ് ക്രിസ്തുമസ്- നവവത്സരാഘോഷം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ക്രിസ്തുമസ്- പുതുവത്സര കൂട്ടായ്മയും, സംഘടനയുടെ 2018-ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2018 ജനുവരി ഏഴിനു ഞായറാഴ്ച മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു പ്രൗഡഗംഭീരമായ ചടങ്ങില്‍ കൊണ്ടാടി. വൈസ് പ്രസിഡന്റ് ചെറിയാന്‍ കോശി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.

പ്രസിഡന്റ് അനു സ്കറിയ സ്വാഗത പ്രസംഗം നിര്‍വഹിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളും ശൈലികളും വിവരിക്കുകയും ചെയ്തു. സംഘടനയുടെ ശക്തി എന്നു പറയുന്നത് അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒറ്റെക്കെട്ടായുള്ള കൂട്ടായ്മയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശിഷ്ടാതിഥിയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയുമായ റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ സന്ദേശം നല്‍കി. ജ്ഞാനവും വിജ്ഞാനവും കൂടാതെ എല്ലാ മനുഷ്യരിലുമുള്ള ഒന്നാണ് സജ്ഞാനം. മനുഷ്യരിലുള്ള ആത്മചൈതന്യത്തെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ മനുഷ്യരായ നമ്മള്‍ ബദ്ധ്യസ്ഥരാണ്. സ്വയമായും സമൂഹമായും അതില്‍ താത്പര്യം ഉളവാക്കി മാതൃകയായി മാറണമെന്നു അബു അച്ചന്‍ സന്ദേശത്തിലൂടെ ഉത്‌ബോധിപ്പിച്ചു. ഏവരുടേയും സാന്നിധ്യത്തില്‍ അബു അച്ചന്‍ നിലവിളക്ക് തെളിയിച്ച് 2018-ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ ആശംസ അറിയിക്കുകയും ഫോമ കേരളത്തിലെ പത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയെക്കുറിച്ചും ആധുനിക കേരളം നഴ്‌സുമാരുടെ സേവനമൂല്യത്തെയാണ് ആശ്രയിക്കുന്നതെന്ന വസ്തുതയെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കുകയും ചെയ്തു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോം തോമസ് (ആര്‍ട്‌സ് കണ്‍വീനര്‍) കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്കു നേതൃത്വം നല്‍കി. കലാപരമായ കഴിവുകളെ അമേരിക്കന്‍ സമൂഹത്തിനു മുന്നില്‍ മികവു തെളിയിച്ച ഗായകരായ ജയ്‌സണ്‍ ഫിലിപ്പ്, പ്രമോദ് പരമേശ്വരന്‍, റേച്ചല്‍ ഉമ്മന്‍, ശില്പാ റോയ്, സോയ നായര്‍, മെലീസ തോമസ് എന്നിവര്‍ക്കു പുറമെ വന്നു ചേര്‍ന്ന മുഴുവന്‍ ആസ്വാദകവൃന്ദങ്ങളെയും ചിരിയുടെ പുത്തന്‍ രാവാക്കി മാറ്റിയ സുരാജ് ദിനമണിയുടെ മിമിക്രിയും അരങ്ങേറി. ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) 203 482 9123, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914. 

Read more

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 14-ന് ഞായറാഴ്ച്ച

ന്യൂ യോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരവും ശരണഘോഷമുഖരിതവുമായ അന്തരീഷത്തില്‍ഈ ഞായറാഴ്ച്ച ജനുവരി 14 ന് വന്‍മ്പിച്ച പരിപാടികളോടെ ആഘോഷിക്കുന്നു. മകരസംക്രാന്തിയും മകരപൊങ്കലും സംയുക്തമായിട്ടാണ് ആഘോഷിക്കുന്നത് .രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം,വൈകിട്ട് ഹരിവരാസനം അവസാനിപ്പിക്കുന്നതുവരെ ഒരു ദിവസത്തെ ഉത്സവംആയിട്ടണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ് ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്. . മകരവിളക്ക് മഹോത്സവം ശരണംവിളികളും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗം നമസ്കരിക്കാനുമുള്ള ഒരു വേദിയാകുന്നു.അതിന്റെ പുണ്യം ഏറ്റുവാങ്ങി ഇങ്ങ്ഈ ന്യൂയോര്‍ക് മഹാനഗരത്തിന്റെ മധ്യത്തിലും ശരണമന്ത്രങ്ങളുയരുകയാണ്. വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി ഏവരെയും സ്വാഗതം ചെയ്യുന്നു.

കാലത്തിനും തോല്പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്. സത്യങ്ങളുണ്ട്. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും ഈ വിശ്വാസം ചൈതന്യം വറ്റാതെ നിലനില്ക്കും .അതാണ് വ്രതശുദ്ധിയുടെ ആതിര നിവാലിലൂടെ മകരകുളിരും മഞ്ഞും മുങ്ങിനിവരുന്ന ത്രിസന്ധ്യകളും പുലരികളുമുള്ള മണ്ഡലമകരവിളക്ക് കാലം. എങ്ങും ഒരേയൊരു നാദം. സ്വാമി ശരണം...ഒരേയൊരു രൂപം. ശ്രീബരീശന്‍....അതിവിടെയാണ്. അതാണെന്റെ ദേവാലയം. ശ്രീ ശബരീശന്‍ വാഴും ശബരിമല. അവിടെ ശരണമന്ത്രങ്ങളുടെ നാളുകളാണ്. പൊന്നുപതിനെട്ടാംപടിയില്‍ സഹസ്രകോടികളുടെ തൃപ്പാദങ്ങള്‍ പതിഞ്ഞ ഒരു വര്‍ഷം കുടി കടന്നുപോകുന്നു.

പൂവിലും പുല്ലിലും കല്ലിലും മുള്ളിലും ഈശ്വരനുണ്ടെന്ന സത്യം ഉദ്‌ഘോഷിക്കാന്‍. എല്ലാ ചരാചരങ്ങളിലും സ്വാമിയെ മാത്രം കാണുന്ന പുണ്യകാലം ഓര്‍ത്തെടുക്കാന്‍. മാലയിട്ട ഭക്തനും മലയിലെ ഭഗവാനും ഒന്നാകുന്ന ലോകത്തിലെ ഏക പുണ്യസ്ഥലം ദര്‍ശിക്കുവാന്‍, മനുഷ്യനെ ഒരു ജാതി മാത്രമെന്ന സത്യം തന്റെ പ്രവൃത്തികൊണ്ടു തെളിയിച്ച അദൈ്വത സന്ദേശത്തിന്റെ മൂര്‍ത്തീവത്തെ മനസിലേക്കാവാഹിക്കാന്‍, ഈ തീര്‍ത്ഥ പ്രയാണം അനന്തമാണല്ലോ.?

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശബരിമല ക്ഷേത്രത്തില്‍ നടക്കുന്ന പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിര്‍വ്വഹിചുവരുന്നു എന്നതാണ്.പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി നിര്‍വ്വഹിക്കുന്നത് പൂജാരിമാരായ ശ്രീനിവാസ് ഭട്ടര്‍, മോഹന്‍ജി ,സതീഷ് പുരോഹിത് എന്നിവരാണ്.

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പബസദ്യകും ശേഷം ഇരുമുടി പൂജ നടത്തി . ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ശരണം വിളിയോടെ ക്ഷേത്രീ വലംവെച്ച് ക്ഷേത്രതിനുള്ളില്‍ പ്രവേശിക്കുന്നതും ,നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ പടി പൂജ,നമസ്കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്പം, ചതുര്‍ത്ഥ പാരായണം, ദിപരാധന,കര്‍പ്പൂരാഴിക്കും ശേഷം ,ഹരിവരാസനം പാടി അന്നദാനം വും നടത്തി മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി ആവും .വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രഭജന്‍ ഗ്രൂപ്പിന്റെ ഭജന കണ്ണന്‍ജീ ,തീപന്‍ ,മഹലിഗം , ശ്രീറാം, പ്രഭ കൃഷ്ണന്‍, തുടങ്ങിയവര്‍ നയിക്കുന്നതാണെന്ന് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള അറിയിച്ചു.

Read more

റോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക് ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പതിനെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷം ജനുവരി മാസം 7-ാം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സഫേണിലുള്ള സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെട്ടു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായകസംഘാംഗങ്ങളും, ഇടവകജനങ്ങളും കമ്മറ്റിയംഗങ്ങളും പട്ടക്കാരും, അഭിവന്ദ്യ തിരുമേനിയും മുഖ്യകവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചതോടുകൂടി ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്നു നടന്ന ആരാധനയ്ക്ക് അഭിവന്ദ്യ തിരുമേനിയും പട്ടക്കാരും നേതൃത്വം നല്‍കി.

റോക് ലാണ്ട് കൗണ്ടിയിലുള്ള ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ക്‌നാനായ കാതലിക് ചര്‍ച്ച് സി.എസ്സ.ഐ. ക്രൈസ്റ്റ് ചര്‍ച്ച്, സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എന്നിവരുടെ വേദവായനയും, ഗാനശുശ്രൂഷയും കൂടാതെ ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവധ ഇടവകകളില്‍ നിന്നുള്ള മുപ്പതംഗ സംയുക്ത ഗായകസംഘവും ആഘോഷത്തില്‍ ശ്രുതിമധുരങ്ങളായ ഗാനങ്ങളാലപിച്ചു. സെന്റ് ജെയിംസ് ഇടവക യുവജനങ്ങള്‍ അവതരിപ്പിച്ച വാദ്യസംഗീതം ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കി. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെന്‍ട്രല്‍ കമ്മറ്റിയംഗവും ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസ് ബോര്‍ഡ് മെമ്പറുമായ അഭിവന്ദ്യ തിരുമേനിയെ സമ്മേളനത്തില്‍ ആശംസിച്ചു. റവ.ഫാ.ഡോ.രാജു വര്‍ഗീസ് അഭിവന്ദ്യ തിരുമേനിയെ ആശംസകളറിയിച്ചു.

സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ കുട്ടികള്‍ അവതരിപ്പിച്ച ജനനപെരുന്നാളിന്റെ ദൃശ്യാവിഷ്‌ക്കരണം ആഘോഷങ്ങളിലെ മുഖ്യഘടകമായിരുന്നു. ക്രിസ്തുമസ് ആഘോഷത്തിലെ സ്‌ത്രോത്രകാഴ്ചയില്‍ നിന്നും ലഭിച്ച തുക ഹാര്‍വി, ഇര്‍മ കൊടുങ്കാറ്റുകളില്‍ ദുരിതമനുഭവിക്കുന്നവരുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനു വിനിയോഗിക്കുന്നതിനായി ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസിനു സമ്മേളനത്തില്‍ വെച്ചു സംഭാവനയായി നല്‍കി. ജോയിന്റ് കൗണ്‍സില്‍ പ്രസിഡന്റ് റവ.സജു ബി.ജോണ്‍ ആമുഖപ്രഭാഷണം നടത്തി. കഴിഞ്ഞ 18 വര്‍ഷങ്ങളായി സംയുക്ത ഗായകസംഘത്തിനു ഗാനപരിശീലനം നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജേക്കബ് ജോര്‍ജിനെ ചടങ്ങില്‍ പൊന്നാട ഇട്ടു ആദരിച്ചു. സെക്രട്ടറി ജിജി റ്റോം സ്വാഗതവും ട്രഷറര്‍ സജി എം.പോത്തന്‍ നന്ദിയും രേഖപ്പെടുത്തി. വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ സമാപന പ്രാര്‍ത്ഥനയോടെയും ആശിര്‍വാദത്തോടും ചടങ്ങുകള്‍ സമാപിച്ചു. മറ്റു വൈദീകരായ റവ.മാത്യു ബേബി, റവ.ഫാ.ഡോ.വര്‍ഗീസ് എം. ഡാനിയേല്‍, ഫാ.തോമസ് മാത്യു, ഫാ.ജോസഫ് മാത്യു അടോപ്പിള്ളില്‍ എന്നിവരും സാന്നിധ്യം നല്‍കി സഹായിച്ചു.

കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക് ലാണ്ട് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും, പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. റവ.സജു. ബി. ജോണ്‍ പ്രസിഡന്റ്, റവ.ഫാ.മാത്യു തോമസ്(വൈസ് പ്രസിഡന്റ്), ജിജി റ്റേം (സെക്രട്ടറി), ഡാനിയേല്‍ വര്‍ഗീസ്(ജോയിന്റ് സെക്രട്ടറി), സജി പോത്തന്‍(ട്രഷറര്‍), ബാബു മത്തായി(ജോയിന്റ് ട്രഷറര്‍), ബാബു മാത്യു, ജീമോന്‍ വര്‍ഗീസ്, രാജന്‍ മാത്യു എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി, വിവിധ ഇടവകളിലെ പട്ടക്കാരും കമ്മറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ആഘോഷങ്ങള്‍ക്കു വേണ്ട നേതൃത്വം നല്‍കിയത്.

Read more

പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവ് രവി രഗ്ബീര്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

ന്യൂയോർക്ക് : പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും ന്യു സാൻചുവറി കൊയലേഷൻ (New Sanctuary Coalition) എക്സിക്യൂട്ടീവ് ഡയറക്ടറുമായ രവി രഗ്ബീറിനെ ജനുവരി 11 ന് ന്യൂയോർക്കിൽ ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. രവിയോടു ഉടൻ രാജ്യം വിട്ടു പോകാൻ അധികൃതർ ഉത്തരവിട്ടു.

രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു ജേക്കബ് ജാവിറ്റ് ഫെഡറൽ ബിൽഡിങ്ങി നു  മുമ്പിൽ നൂറുകണക്കിനു ഇന്ത്യക്കാർ ഉൾപ്പെടെ തടിച്ചു കൂടിയവരിൽ നിന്നും  രണ്ടു ന്യൂയോർക്ക് സിറ്റി കൗൺസിൽ മെമ്പർമാർ ഉൾപ്പെടെ 16 പേരെ പൊലീസ് കയ്യാമം വെച്ചു കസ്റ്റഡിയിലെടുത്തു. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദം ഉയർത്തിയിരുന്ന രവി സമൂഹത്തിലെ എല്ലാവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.

1991 ൽ അമേരിക്കയിൽ സന്ദർശക വിസയിൽ എത്തിയ രവി 1994 മുതൽ നിയമപരമായി സ്ഥിര താമസക്കാരനായിരുന്നു. 2001 ൽ  തട്ടിപ്പുകേസ്സിൽ  പ്രതിയായ രവി 22 മാസം ഇമ്മിഗ്രേഷൻ  തടവിലായിരുന്നു.

2006 ൽ രാവിലെ നാടുകടത്തുന്നതിന് ഇമ്മിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാൽ 2018 വരെ ഇവിടെ കഴിയുന്നതിനുള്ള അനുമതി ഇമ്മിഗ്രേഷൻ അധികൃതർ നൽകി.  2008 ൽ  വിട്ടയച്ച  രവി സജീവമായി രംഗത്തെത്തി. ബ്രൂക്ക്ലിനിൽ ഭാര്യ ഏലിയും മകൾ ദബോറയുമായി താമസിക്കുന്ന രവിയുടെ ഡിപ്പോർട്ടേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അറ്റോർണിമാർ രംഗത്തെത്തിയിട്ടുണ്ട്.

Read more

ഇര്‍വിംഗ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ത്രിദ്വിന വചന പ്രഘോഷണം ജനുവരി 21 മുതല്‍

ഇർവിങ് (ഡാലസ്) : സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ജനുവരി 21 മുതൽ 23 വരെ സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രൂഷ, ധ്യാന പ്രസംഗം, സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ. തമ്പാൻ  വർഗീസ് അറിയിച്ചു.

സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും വചന പണ്ഡിതനുമായ റവ. ഫാ. തോമസ് മാത്യു ധ്യാനപ്രസംഗങ്ങൾക്ക് നേതൃത്വം നൽകും. നോമ്പിനോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക ശുശ്രൂഷകളിൽ എല്ലാവരും വന്നു സംബന്ധിക്കണമെന്ന് ഇടവക ചുമതലക്കാർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

അലക്സ് വർഗീസ് (സെക്രട്ടറി) : 214 282 4236
സ്മിത ഗീവർഗീസ് : 469 583 5914

സ്ഥലം : 1627 ഈസ്റ്റ് ഷാഡിഗ്രോവ് റോഡ്

ഇർവിംഗ്, ടെക്സസ് – 75060

Read more

ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് സ്റ്റാഫ്‌ഫോർഡ് സ്വാമിശരണം ടെംപിളിൽ ജനുവരി 13 നു

ഹൂസ്റ്റൺ :കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ,ജനുവരി  13 ശനിയാഴ്ച   സ്റ്റാഫ്‌ഫോർഡ്  ബി എ പി സ് സ്വാമിശരണം ടെംപിളിൽ  ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു.  രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ക്യാംപ് നടക്കുന്നത്.

യുഎസ് പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ ഒസിഐ കാര്‍ഡും, വിസ, റിണന്‍സിയേഷന്‍ ഓഫ് ഇന്ത്യന്‍ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകള്‍ പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പില്‍ വരികയാണെങ്കില്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.

ഏകദിന വിസ ക്യാമ്പില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയതായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാല്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നല്‍കുമെന്നും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 626 2148

സ്ഥലം 
 
BAPS Swamisaranam Temple
1150 Brand LN
Stafford TX 77477

Read more

അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്

ന്യൂയോര്‍ക്ക്: ''ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇന്നത്തെ മനുഷ്യന്റെ പ്രശ്‌നം. വി. വേദപുസ്തകം നിറയെ അടയാളങ്ങളുണ്ട്. നാമത് കാണാന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ദൈവത്തെ അന്വേഷിച്ച് തിരക്കുന്നവര്‍ക്ക് ദൈവം പ്ലാനും പദ്ധതിയും കാട്ടിക്കൊടുക്കും.''. വെസ്റ്റ് ചെസ്റ്റര്‍ ഏരിയയിലെ ഓര്‍ത്തഡോക്‌സ് പള്ളികളുടെ സംയുക്ത ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സന്ദേശം നല്‍കി കൊല്‍ക്കൊത്ത ഭദ്രാസനത്തില്‍ നിന്നുള്ള വാഗ്മിയും പ്രാസംഗികനുമായ ഫാ. പി.ടി തോമസ് ഉദ്‌ബോധിപ്പിച്ചു. 

പണം, പവ്വര്‍, എല്ലാം നമുക്കുണ്ട്. ഹവ്വാക്ക് പറ്റിയത് തന്നെയാണ് നമുക്കും പറ്റുന്നത്. ഉള്ളതില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല. അനിശ്ചിതത്വമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ദൈവത്തെ തിരിച്ചറിയുവാന്‍, ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കുന്നില്ല. അടയാളങ്ങളെ കൂട്ടത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ദൈവത്തിന് പുല്‍ക്കൂട്ടില്‍ ജനിക്കേണ്ടിവന്നത്. ആരും സൗകര്യങ്ങള്‍ ഒരുക്കിയില്ല. നമ്മുടെ പ്രശ്‌നം അടയാളങ്ങളെ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്.

യോങ്കേഴ്‌സിലെ സോന്‍ഡേഴ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജനുവരി 7 ഞായറാഴ്ച വൈകുന്നേരം നടന്ന 17-ാമത് സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികളില്‍ സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഫാ. ജോര്‍ജ് കോശി സ്വാഗതം പറഞ്ഞു. സെന്റ് ഗ്രിഗോറിയോസ് പാര്‍ക് ഹില്‍ ഇടവകയിലെ കുട്ടികളുടെ സ്വാഗത നൃത്തത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. പള്ളികളുടെ സംയുക്ത ക്വയറിന്റെ ഗാനാലാപനം, നേറ്റിവിറ്റി ഷോ, കാന്‍ഡില്‍ ഡാന്‍സ്, ഡിവോഷണല്‍ സോംഗ്, സ്‌കിറ്റ് ഡാന്‍സ്, ക്രിസ്മസ് കാരള്‍, സാന്റാ ക്ലോസിന്റെ വരവ് തുടങ്ഹിയവയും മനോഹരമായി അവതരിപ്പിക്കപ്പെട്ടു. കാരള്‍ സംഗീതം, നൃത്തങ്ങള്‍, സ്‌കിറ്റ്, ഭക്തിഗാനങ്ങള്‍, കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കപ്പെട്ടു. സെന്റ്‌മേരീസ് വൈറ്റ് പ്ലെയിന്‍സ് ഇടവക (സ്‌കിറ്റ്), സെന്റ് ജോര്‍ജ് പോര്‍ട്ട് ചെസ്റ്റര്‍ സണ്‍ഡേ സ്‌കൂള്‍(സമൂഹഗാനം), യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക (ഗ്രൂപ്പ് ഡാന്‍സ്), സെന്റ് ഗ്രിഗോറിയോസ് ലഡ്‌ലോ (നൃത്തം), സെന്റ് ജോര്‍ജ് പോര്‍ട് ചെസ്റ്റര്‍ ഇടവക (ഗ്രൂപ്പ് സോംഗ്) തുടങ്ങി വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു. നൂപുര സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സിലെ കുട്ടികള്‍ 'വചനം' ജോണ്‍ ദി ബാപ്റ്റിസ്റ്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നൃത്തം അവതരിപ്പിച്ചു. 

പ്രസിഡന്റ് ഫാ. ഡോ. ജോര്‍ജ് കോശി, വൈസ് പ്രസിഡന്റ് ഫാ. നൈനാന്‍ ടി ഈശോ, ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. എ കെ ചെറിയാന്‍, ഫാ. പോള്‍ പീറ്റര്‍, ഫാ. ഫിലിപ്പ് സി ഏബ്രഹാം, കോഓര്‍ഡിനേറ്റര്‍ ജോണ്‍ ഐസക്, സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ വര്‍ഗീസ് ജോര്‍ജ്, ജോ. സെക്രട്ടറി അന്നമ്മ വര്‍ഗീസ്, ക്വയര്‍ ലീഡര്‍ ജയ കുര്യന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ റവ. ഡോ. പ്രദീപ് ഹാച്ചര്‍, പി ആര്‍ ഓ/ പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍ എം വി കുര്യന്‍, ഇന്റേണല്‍ ഓഡിറ്റര്‍ ജിതിന്‍ മാലത്ത്, എന്നിവരടങ്ങിയ കമ്മിറ്റിയോടൊപ്പം ഇടവക ഭാരവാഹികളും സണ്‍ഡേ സ്‌കൂള്‍, മര്‍ത്ത മറിയം, എം ജി ഓ സി എസ് എം, മെന്‍സ് ഫോറം എന്നിവരും പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി. 

അഞ്ജലി ടറന്‍സണ്‍(സെന്റ് ജോര്‍ജ് പോര്‍ട്ട് ചെസ്റ്റര്‍), റോബര്‍ട് മാത്യു(സെന്റ് ഗ്രിഗോറിയോസ് ലഡ്‌ലോ), ക്രിസ്റ്റി കുര്യന്‍(സെന്റ് ഗ്രിഗോറിയോസ് പാര്‍ക് ഹില്‍) എന്നിവര്‍ പരിപാടികളുടെ എം സിമാരായിരുന്നു. 

Read more

അരിസോണ മലയാളി എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

ഫീനിക്‌സ്: അരിസോണ മലയാളി എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9 ന്  വൈകിട്ട്  5  മണിക്ക്  മേസ ഡോബ്‌സണ്‍ ഹൈസ്‌കൂള്‍  ഓഡിറ്റോറിയത്തില്‍ അരങ്ങേറി. റെവ.ഡോക്ടര്‍.ജോര്‍ജ്  ഉമ്മന്റ്റെ  പ്രാരംഭ പ്രാര്‍ത്ഥനയെ തുടര്‍ന്ന് റെവ.ഫാദര്‍. ഷിന്‍ന്റോ  റ്റി. ഡേവിഡ്  സ്വാഗത പ്രസംഗം  നിര്‍വഹിച്ചു. കേരളത്തിന്റെ തനതു ശൈലിയില്‍  എല്ലാ വൈദീകരും കമ്മറ്റി അംഗങ്ങളും ചേര്‍ന്ന്  ഭദ്രദീപം തെളിയിച്ചതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. വിവിധ പള്ളികളില്‍ നിന്നുള്ള 12 വേ  ഗ്രേഡ്  പാസ്സായ 16  കുട്ടികള്‍ക്ക്  ട്രോഫികള്‍ നല്‍കി ആദരിച്ചതിനോടൊപ്പം അരിസോണ മലയാളി എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന് വേണ്ടി നടത്തിയ പുതിയ ലോഗോ ഡിസൈനിങ്  മത്സരത്തില്‍ വിജയിച്ച മഹിമ വര്‍ഗീസ്  എന്ന)കുട്ടിക്കും (സെന്റ്. പീറ്റേഴ്‌സ്  യാക്കോബൈറ്റ് ചര്‍ച്) കംപ്യൂട്ടര്‍ ഗ്രാഫിക്ക്‌സിലൂടെ ലോഗോ കൂടുതല്‍ മിഴിവുറ്റതാക്കിയ സാം ജോര്‍ജിനും  (ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്  ചര്‍ച്ച് ) ഫലകങ്ങള്‍  നല്‍കി ആദരിച്ചു. റെവ.ഫാദര്‍ .ജോര്‍ജ് എട്ടുപറയില്‍ (പ്രസിഡന്റ്) തന്റെ പ്രസംഗത്തില്‍  എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന്റെ പ്രസക്തിയെ ക്കുറിച്ചു സംസാരിച്ചു.

റെവ.ഡോക്ടര്‍. ജോര്‍ജ്  ഉമ്മന്‍  നല്‍കിയ ക്രിസ്തുമസ് സന്ദേശം  സദസ്സ്യരെ അക്ഷരാര്‍ത്ഥത്തില്‍ ചിന്തിപ്പിക്കുന്നതായിരുന്നു. വിവിധ പള്ളികളുടെ ഗായക സംഘങ്ങള്‍ ആലപിച്ച ഇമ്പമേറിയ കരോള്‍ ഗാനങ്ങള്‍  ചടങ്ങിനെ  ഹൃദ്യമാക്കി. സെന്റ്  പീറ്റേഴ്‌സ്  യാക്കോബൈറ്റ് ചര്‍ച്ചിലെയും  ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെയുംകുട്ടികള്‍  അവതരിപ്പിച്ച നൃത്തങ്ങള്‍ ആഘോഷത്തിന്റെ  മാറ്റ് വര്‍ദ്ധിപ്പിച്ചപ്പോള്‍  ഫീനിക്‌സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും യുവജനങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റും  പ്രശംസനീയമായിരുന്നു. സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ്  ചര്‍ച്ചിലെയും, സെനറ്റ്.പീറ്റേഴ്‌സ്  യാക്കോബൈറ്റ് ചര്‍ച്ചിലെയും  കൊച്ചു കുട്ടികളുടെ കരോള്‍ ഗാനങ്ങള്‍ വളരെ മെച്ചപ്പെട്ടതായിരുന്നു. വിവിധ പള്ളികളില്‍ നിന്നും തീരുമാനിക്കപെട്ടവരുടെ  ബൈബിള്‍ വായന  ഒരു ഭക്തിയുടെ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു. റെവ.ഫാദര്‍. സജി മാര്‍ക്കോസിന്റെ നേതൃ ത്വത്തില്‍  സ്‌തോത്രകാഴ്ച്ചയും ഉണ്ടായിരുന്നു. സെക്രട്ടറി. ശ്രീ കിരണ്‍ കോശി നന്ദി രേഖപ്പെടുത്തി.

റെവ.സ്റ്റാന്‍ലി തോമസിന്റെ പ്രാര്‍ത്ഥനക്കു ശേഷം ചോക്കലേറ്റ് കളുമായി  സാന്റാക്ലോസ്  എത്തിയതോടെ കുട്ടികള്‍ ആഘോഷതിമിര്‍പ്പിലായി. ശ്രീ. തോമസ് അപ്രേമും,  മിസ്സ്. കിരണ്‍ കുര്യനും പരിപാടിയുടെ അവതാരകരായിരുന്നു. സന്നിഹിതരായിരുന്ന എല്ലാവര്ക്കും ഭക്ഷണ പാക്കെറ്റുകള്‍  വിതരണം ചെയ്തതോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

Read more

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ക്രിസ്തുമസ് പുതു വത്സര സംഗമം ജനുവരി 20 നു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സര കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ വച്ചാണ് (209, FM 1092 Rd, Stafford, TX,77477) പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്

ഹൂസ്റ്റനില്‍ ഉള്ള എല്ലാ തിരുവല്ല നിവാസികളെയും  ഈ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ അംഗങ്ങളെ പരിചയപെടുന്നതിനും  തിരുവല്ല നിവാസികള്‍ക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങള്‍ പങ്കിടുന്നതിനും അവസരം ഒരുക്കിയിരിക്കുന്ന ഈ കുടുംബ സംഗമം വിജയിപ്പിയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍  ആരംഭിച്ചുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

അസ്സോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ ഫിലിപ്പ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികന്‍ റവ. എസ്. അലക്‌സാണ്ടര്‍   ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കും.

2018 ലേക്കുള്ള അസോസിയേഷന്‍ ഭാരവാഹികളെയും തദവസരത്തില്‍ തിരഞ്ഞെടുക്കുന്നതാണ്.

വിവിധ കലാപരിപാടികളും ഡിന്നറും തിരുവല്ല സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഉമ്മന്‍ തോമസ്             281 467 5642
റോബിന്‍ ഫിലിപ്പ്        7134084326
ടെറിഷ് തോമസ്            7134496184
തോമസ് ഐപ്പ്              7137793300
ജോര്‍ജ് എബ്രഹാം         2812358600
ജോര്‍ജ് തോമസ്             8322793061

Read more

ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ പിതാവ് പി.വി. ഇട്ടന്‍ പിള്ള നിര്യാതനായി

മൂവാറ്റുപുഴ: പഴയ കാലത്തെ പ്രമുഖ ഗവണ്‍മന്റ് കോണ്ട്രാക്ടറും സാമൂഹിക പ്രവര്‍ത്തകനും സഭാ നേതാവുമായ പി.വി. ഇട്ടന്‍ പിള്ള (പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള-97) ഊരമനയിലെ വസതിയില്‍ നിര്യാതനായി. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവയുടെമാനേജിംഗ് കമ്മിറ്റി അംഗമാണ്. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനാണു. ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

പാമ്പാക്കുട കല്ലിടിക്കില്‍ കുടുംബാംഗമായിരുന്ന ഭാര്യ ഏലിയാമ്മ രണ്ടു വര്‍ഷം മുന്‍പ് നിര്യാതയായി.

അഞ്ചു മക്കളും ന്യു യോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ താമസിക്കുന്നു. മേരി ഈപ്പന്‍, ഷെവ. ജോര്‍ജ് ഇട്ടന്‍, ജെയ്ംസ് ഇട്ടന്‍, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ഡെയ്‌സി പോള്‍ എന്നിവര്‍. മരുമക്കള്‍: വെരി റവ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍.

13 കൊച്ചു മക്കളും അവരുടെ ആറു മക്കളും ഉണ്ട്.

സംസ്‌കാരം ഞായറാഴ്ച(14) 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍. 

Read more

ലോക കേരളസഭ: പ്രവാസ വൈദഗ്ധ്യം തൊഴിലവസരം വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുത്തും

പ്രവാസത്തിലൂടെ ലഭ്യമായിട്ടുള്ള അധിക ധനവിഭവങ്ങളും അവയുടെ ഫലപ്രദമായ വിന്യാസവും പ്രധാനമാണെങ്കിലും പ്രവാസികളുടെ അനുഭവപരിചയം, വൈദഗ്ധ്യം എന്നിവ സംസ്ഥാന വികസനത്തിന് ഏതുരീതിയില്‍ ഉപയോഗിക്കാം എന്നതിനും 12, 13 തിയിതികളില്‍ ചേരുന്ന ലോക കേരളസഭ കൂടുതല്‍പരിഗണന നല്‍കും. പ്രവാസികളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, വിദഗ്ധ ഡോക്ടര്‍മാര്‍, നേഴ്സിംഗ്, സാങ്കേതിക വിദഗ്ധര്‍, മാനേജ്മെന്റ് മേഖലയിലും കണ്‍സള്‍ട്ടന്‍സി മേഖലയിലും അടിസ്ഥാന സൗകര്യമേഖലയിലും നിര്‍മ്മാണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ തുടങ്ങിയവരുടെ അറിവും അനുഭവപരിചയവും ഫലപ്രദമായി കേരളത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നത് കൂടുതല്‍ പ്രായോഗിക തലത്തില്‍ ലോക കേരള സഭ ചര്‍ച്ചചെയ്യും.

ഐടി, ടൂറിസം മേഖലകളിലും ഇലക്ട്രോണിക്സ് തുടങ്ങിയ ആധുനിക വ്യവസായ മേഖലക ളില്‍ അഞ്ച് വര്‍ഷം കൊണ്ട് പത്ത് ലക്ഷ വും കൃഷി, കെട്ടിട നിര്‍മ്മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 10 ലക്ഷ വും ം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ആധുനിക തുറകളിലെ ജോലിക്ക് പത്ത് ലക്ഷം പേര്‍ക്ക് സ്കില്‍ ഡെവലപ്പ്മെന്റ് കരിയര്‍ഗൈഡന്‍സ് വഴി പരിശീലനം നല്‍കാനുംപുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഐടി പാര്‍ക്കുകളുടെ വികാസത്തിനും സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കി ആ രംഗത്ത് 4 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനും പരിപാടിയുണ്ട്. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കാര്‍ഷിക രംഗത്ത് മൂല്യവര്‍ദ്ധിത ഉത്പങ്ങള്‍ സൃഷ്ടിക്കാനും ഉള്ള പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യംവച്ചിട്ടുള്ളത്. ഇത്തരം പദ്ധതികളെക്കൂടി സഹായിക്കുന്ന രീതിയില്‍ പ്രവാസികള്‍ക്ക് ഏതൊക്കെ തരത്തില്‍ ഇടപെടാനാവും എന്നത് ലോക കേരള സഭയുടെ പരിഗണനയ്ക്ക് വിധേയമാകും.

വിവര സാങ്കേതികവിദ്യ, വൈജ്ഞാനിക സമ്പദ്വ്യവസ്ഥ എന്നീ മേഖലയില്‍ കേരളത്തില്‍ നിന്ന് നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തി ഹൈപവര്‍ ഐടി കമ്മറ്റിയും ഡിജിറ്റല്‍ അഡ്വസൈറി ബോര്‍ഡും രൂപീകരിച്ചതുപോലെ വിദേശ സര്‍വ്വകലാശാലകളിലും വൈജ്ഞാനിക മേഖലയിലും പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഗവേഷണ ബോധന സംവിധാനങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലും കൂടി പ്രയോജനപ്പെടുത്തുവാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. വിദേശത്ത് വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ കേരളത്തിലുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യവും ഉപയോഗപ്പെടുത്തണം.
പശ്ചാത്തല മേഖലയിലും അടിസ്ഥാന സൗകര്യവികസന മേഖലയിലും നടത്താന്‍ ഉദ്ദേശിക്കുന്ന വലിയ തോതിലുള്ള നിക്ഷേപങ്ങളില്‍ പ്രവാസികളുടെ നിക്ഷേപം അവര്‍ക്ക് മാന്യമായ ലാഭവിഹിതം ഉറപ്പാക്കിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗ് മാതൃകയില്‍ സമാഹരിക്കുന്ന കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് ലോക കേരളസഭ കരട് രേഖ ചൂണ്ടിക്കാട്ടുന്നു.

ലോക കേരളസഭ: കലാ,സംസ്കാര സംരക്ഷണത്തിന് ഊന്നല്‍

കേരളത്തിന്റെ കലാരൂപങ്ങളെ ലോകം മുഴുവന്‍ വിളംബരം ചെയ്യിക്കാനും അതുവഴി കലാകാര•ാരെ സഹായിക്കാനും കേരളത്തിന്റെ തനത് വാദ്യകലാ രൂപങ്ങള്‍ക്ക് വിദേശ വേദികളില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും പ്രവാസി സമൂഹങ്ങളുടെ സഹായം എങ്ങനെ ഉറപ്പാക്കാനാകുമെന്നത് ലോക കേരള സഭയുടെ പരിഗണന വിഷയങ്ങളിലൊന്നാണ് . വിവിധ വിദേശ വിഭാഗങ്ങള്‍ക്കിടയില്‍ നാടിനെ കുറിച്ചും അതിന്റെ കലാസാംസ്കാരിക വൈശിഷ്ട്യത്തെക്കുറിച്ചും അറിവ് പകരുവാന്‍ ഇതിലൂടെ കഴിയും. കൂടാതെ സാംസ്കാരിക വിനിമയ പരിപാടികളില്‍ ഉള്‍പ്പെടുത്തുവാനും സ്പോണ്‍സര്‍ഷിപ്പിലൂടെയും, ക്രൗഡ് ഫണ്ടിങ്ങിലൂടെയും ഇവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ശ്രമിക്കാവുന്ന കാര്യവും ചര്‍ച്ച ചെയ്യും. .

കേരളത്തെക്കുറിച്ചുള്ള വിവരങ്ങളും ഭാഷയും സംസ്ക്കാരവും വേഷവും ഭക്ഷണക്രമവും കലാപാരമ്പര്യവും കേരളീയ ചികിത്സാരീതികളും കരകൗശലവസ്തുക്കളും വാസ്തുവിദ്യയുമെല്ലാം ലോകമെമ്പാടുമെത്തിക്കുന്ന കണ്ണികളായി മാറുവാന്‍ പ്രവാസികള്‍ക്കു കഴിയുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായ വ്യക്തികളെയും, മലയാളി സംഘടനകളെയും അംഗീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഇതിനായി വിശദമായ കര്‍മ്മപദ്ധതികള്‍ സംസ്കാരിക, വിനോദസഞ്ചാര, നോര്‍ക്ക വകുപ്പുകള്‍ക്ക് സംയുക്തമായി ആവിഷ്കരിക്കാനാവുമെന്നും 12, 13 തിയതികളില്‍ നിയമസഭ മന്ദിരത്തില്‍ ചേരുന്ന ലോക കേരളസഭയുടെ കരട് രേഖ വ്യക്തമാക്കുന്നു

Read more

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം

ന്യൂജേഴ്‌സി : മിഡ് ലാന്‍ഡ്  പാര്‍ക്ക് സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 12,13  തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു

സെന്റ്  ജോണ്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം  ഓറഞ്ച്‌ബെര്‍ഗിലെ വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍ മുഖ്യ കാര്‍മീകത്വം വഹിക്കുന്ന  തിരുനാള്‍ ആഘോഷ ചടങ്ങുകളില്‍  സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍ , സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്, സെന്റ് ഗ്രീഗോറിയോസ്  ക്ലിഫ്ടണ്‍ പള്ളി വികാരി  റവ:ഫാ.ഷിനോജ് തോമസ്, സെന്റ് പോള്‍സ്  ആള്‍ബനി  ന്യൂയോര്‍ക് പള്ളി വികാരി റവ:ഫാ അലക്‌സ്.കെ.ജോയ്, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ വികാരി റവ:ഫാ.ഡോ.മാത്യു.സി.ചാക്കോ, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയത്തിലെ സഹവികാരി റവ:ഫാ.വിജയ് തോമസ്, സെമിനാരി വിദ്യാര്‍ത്ഥി സഞ്ജയ് മാത്യു എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും

സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷ  ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 12 , വെള്ളിയാഴ്ച  വൈകുന്നേരം 6:00  മണിക്ക് സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന്  7 : 15 നു  പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്.  7 :30 നു സെന്റ് പോള്‍സ്  ആള്‍ബനി ന്യൂയോര്‍ക് പള്ളി വികാരി റവ:ഫാ അലക്‌സ്.കെ.ജോയിയുടെ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പ്രഭാഷണവും, 8 : 30 നു വിശ്വാസികള്‍ക്കായി ലഘു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ജനുവരി 13  ആം  തീയതി ശനിയാഴ്ച രാവിലെ 9  മണിക്ക്   പ്രഭാത നമസ്‌കാരവും, 10  മണിക്ക്  വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പണവും ദൈവനാമത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. 12 മണിക്ക് മുഖ്യ തിരുനാള്‍ പ്രഭാഷണം സെന്റ്  ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയം  ഓറഞ്ച്‌ബെര്‍ഗിലെ പള്ളി വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍  നിര്‍വഹിക്കും. അതിനു ശേഷം തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി പള്ളിയെ ചുറ്റി പ്രദക്ഷിണവും, 12 : 30 നു സണ്‍ഡേ സ്‌കൂള്‍ വിദ്ധാര്‍ത്ഥികള്‍ക്കായുള്ള  സമ്മാന ദാന ചടങ്ങും സജ്ജീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍ക്കായി ഒരു മണിക്ക് ഉച്ചഭക്ഷണവും  ഉണ്ടായിരിക്കുന്നതാണ്

സെന്റ് സ്റ്റീഫന്‍സ്  ദേവാലയത്തിലെ  വികാരി റവ:ഫാ. ബാബു.കെ.മാത്യു നേതൃത്വം കൊടുത്ത് ക്രമീകരിച്ചിരിക്കുന്ന എല്ലാ  തിരുനാള്‍ ആഘോഷ  ചടങ്ങുകളിലും  വിശ്വാസിസമൂഹം ഒന്നടങ്കം  ഭക്തിനിര്‍ഭരം പങ്കെടുക്കുവാനും, പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു  ദൈവതിരുനാമത്തില്‍  അനുഗ്രഹം പ്രാപിക്കുവാനും റവ:ഫാ. ബാബു .കെ.മാത്യു  പ്രത്യേകം  എടുത്തു പറഞ്ഞു. ഇത് ഒരു അറിയിപ്പിപ്പായി സ്വീകരിച്ചു എല്ലാ വിശ്വാസികളെയും പെരുന്നാളിക്കു സ്വാഗതം ചെയ്യുന്നതായും അച്ചന്‍  അറിയിച്ചു.


അജു തര്യന്‍  ഈ വര്‍ഷത്തെ തിരുനാള്‍  ആഘോഷ പരിപാടികളുടെ  കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം നിര്‍വഹിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ:ഫാ. ബാബു .കെ.മാത്യു  (201 562 6112)
സെക്രട്ടറി : ജിമ്മി ജോണ്‍     (973 636 0299 )
ട്രെഷറര്‍  : ബിബിന്‍ ജോര്‍ജ്   (908 862 4410)

Read more

പ്രശസ്ത നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമാകുന്നു (ജിനേഷ് തമ്പിയുമായി അഭിമുഖം)

നന്നേ ചെറുപ്പത്തിൽ എണ്ണം പറഞ്ഞ  നർത്തകിയായി  പ്രശസ്തി നേടി, സ്കൂൾ തലത്തിൽ രണ്ടു  പ്രാവശ്യം കലാതിലകം പട്ടം സ്വന്തമാക്കി , പിന്നീട്  മലയാള സിനിമലോകത്തു നായികയായി തിളങ്ങിയ മലയാളത്തിന്റെ സ്വന്തം ദിവ്യ  ഉണ്ണി ഇപ്പോൾ അമേരിക്കയിൽ  ഡാൻസ് സ്കൂൾ അധ്യാപികയായി തിരക്കിന്റെ ലോകത്തിലാണ്. മലയാളസിനിമയിലേക്ക് ഒരു തിരിച്ചു വരവിനു ഒരുങ്ങുന്ന മലയാളത്തിന്റെ പ്രിയ നടി  ദിവ്യ ഉണ്ണിയുമായി ജിനേഷ് തമ്പിയുടെ അഭിമുഖം 

1) പത്താം ക്ലാസ്സിലെ   പരീക്ഷ എഴുതി ദിവ്യ ഉണ്ണി നേരെ പോയത് ഷൂട്ടിംഗ് ലൊക്കേഷഷനിലേക്കാണ് എന്ന് കേട്ടിട്ടുണ്ട് . നന്നേ ചെറുപ്പത്തിൽ സിനിമാഭിനയം തുടങ്ങിയ ദിവ്യയുടെ  സിനിമാലോകത്തിലെ  തുടക്കകാലത്തെ ഓർമ്മകൾ  പങ്കുവെക്കാമോ ?

നീയെത്ര ധന്യ എന്ന ചിത്രത്തിൽ ബാലനടിയായി അഭിനയിച്ചാണ് സിനിമാലോകത്തു തുടക്കം കുറിക്കുന്നത് .  പിന്നീട് ഒരു പാട് സീരിയലുകൾ  ചെയ്തു. . സീരിയൽ രംഗത്ത്  നിന്നും സംവിധായകൻ വിനയൻ ആണ് എനിക്ക്  ആദ്യമായി സിനിമയിൽ നായിക വേഷം തരുന്നത്.  കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ, ആ സിനിമയിൽ  നായികയായി  അഭിനയിക്കുമ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതി അന്നേ  ദിവസം തന്നെ ഷൂട്ടിങ്ങിനായി പോയ അവസരങ്ങൾ  ഉണ്ടായിട്ടുണ്ട്.  അതൊക്കെ വളരെ നല്ല ഓർമകളാണ്. സിനിമാ സെറ്റിൽ  ഞാന്‍ എന്റ്റെ സീനിയേഴ്സ്  പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. ശെരിക്കും പറഞ്ഞാൽ സ്കൂളിലും  സിനിമ സെറ്റിലും  ഞാന്‍ ഒരു കുട്ടിയായിരുന്നു. സെറ്റിൽ  മുതിർന്നവർ പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു.  കല്യാണസൗഗദ്ധികം വലിയ താരനിരയുള്ള
ചിത്രം ആയിരുന്നു, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകൾ ഏകദേശം എല്ലാവരും  ഈ സിനിമയിൽ ഉണ്ടായിരുന്ന കൊണ്ട് ഷൂട്ടിംഗ് ഒക്കെ നല്ല രസമായിരുന്നു .തുടക്കത്തിൽ തന്നെ വലിയ താരങ്ങളുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു 

2 ) രണ്ടു തവണ കലാതിലകം ആയിരുന്ന ദിവ്യ ഉണ്ണിയുടെ സിനിമ പ്രവേശനത്തിൽ ഡാൻസ് എത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് 

ഞാന്‍ മൂന്നു വയസു തൊട്ടേ ഡാൻസ് അഭ്യസിച്ചു തുടങ്ങിയതാണ് . ഡാൻസ് ചെറുപ്പം മുതൽക്കേ  ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു  കാര്യമായിരുന്നു . ഡാൻസിലൂടെയാണ്  ആളുകൾക്കിടയിൽ അറിയപ്പെടാനും, എന്റ്റെ പേര് ആളുകൾ ശ്രദ്ധിക്കാനുമൊക്കെ തുടങ്ങിയത് . കലാതിലകം ആയി  പത്രത്തിൽ പേര് വരാനും , ചെറിയ തോതിൽ പ്രശസ്തി ലഭിക്കാനുമൊക്കെ സഹായിച്ചത് ഡാൻസ് കൊണ്ടാണ്. കലാതിലകം ആയതിൽ പിന്നെ 
 ചെറിയ മോഡലിംഗ് ഒക്കെ ചെയ്യാൻ തുടങ്ങി, അത് പോലെ അഡ്വെർടൈസിങ് രംഗത്ത് നിന്നും അവസരങ്ങൾ തേടി എത്തി തുടങ്ങി . 

3 ) ഡാൻസും, സിനിമയും നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ദിവ്യ ഉണ്ണി എന്ത് തീരുമാനം എടുക്കും 

(പൊട്ടിച്ചിരിക്കുന്നു) അതിനു ഞാന്‍ ആരെയും സമ്മതിക്കില്ല . എന്റ്റെ ജീവിതത്തിൽ ഡാൻസിനും സിനിമക്കും വലിയ സ്വാധീനം ഉണ്ട്. ഒരെണ്ണം തിരഞ്ഞെടുക്കുക  എളുപ്പമല്ല. 

4 ) ഡാൻസിൽ ആരൊക്കെയാണ് സ്വാധീനം ചെലുത്തിയ വ്യക്തികൾ  ?

കലാമണ്ഡലം ഗോപിനാഥൻ സാർ ആണ് എന്റ്റെ ആദ്യ ഗുരു , അനിൽ വി അനിൽ കുമാർ എന്ന സാറിൽ നിന്നും സ്കൂളിൽ വെച്ച് ഡാൻസ് ഒരു പാട് പഠിച്ചു. വീട്ടിൽ ആരും തന്നെ ഡാൻസ് അഭ്യസിച്ചവർ ഇല്ലായിരുന്നു  .റോൾ മോഡൽ ആയി കരുതുന്നത് പദ്മ സുബ്രമണ്യൻ, രമ വൈദ്യനാഥൻ എന്നിവരെയൊക്കെയാണ് . ഒരു നർത്തകിയായി എന്റ്റെ വളർച്ചയിൽ അച്ഛനും അമ്മയും വലിയ പ്രോഹത്സാഹനം തന്നിട്ടുണ്ട് . പ്രേത്യേകിച്ചും  'അമ്മ  വലിയ ഒരു കലാ ആസ്വാദകയാണ് . കൊച്ചിയിലെ ഭാരതീയ വിദ്യാഭവനിൽ 'അമ്മ ഇപ്പോൾ സംസ്‌കൃതം അധ്യാപികയാണ് . രണ്ടു വർഷം മുൻപ് രാഷ്ട്രപതിയിൽ നിന്നും ഏറ്റവും മികച്ച സംസ്‌കൃത അധ്യാപികയ്ക്കുള്ള പുരസ്‌കാരം  അമ്മക്കാണ് ലഭിച്ചത് . കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു സംസ്‌കൃതം അദ്ധ്യാപിക  ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്  

5 ) പല അവസരത്തിലും ദിവ്യയെ ഹിന്ദി സിനിമയിലെ താരറാണി ശ്രീദേവിയായി താരതമ്യം ചെയ്തു മലയാളത്തിലെ  ശ്രീദേവിയാണ് ദിവ്യ ഉണ്ണി എന്ന് പലരും വിശേഷിപ്പിക്കാറുണ്ട് . ഈ താരതമ്യത്തെ എങ്ങനെ കാണുന്നു ?

(ചിരിക്കുന്നു)  ഞാന്‍ ശ്രീദേവിയുടെ വലിയ ഒരു ആരാധികയാണ്. ഒരു കമ്പ്ലീറ്റ് അഭിനേത്രി എന്നൊക്കെ ശ്രീദേവിയെ  എളുപ്പം വിശേഷിപ്പിക്കാം . സൗന്ദര്യം, അഭിനയ തികവ് , ഹാസ്യം ഉൾപ്പെടെയുള്ള അഭിനയമുഹൂർത്തങ്ങളെ  ഉജ്വലമാക്കാനുള്ള അവരുടെ മികവ് , ഇതൊക്കെ  എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇവരെയൊക്കെ  പറ്റി എത്ര നേരം വേണെമെങ്കിലും നമുക്ക് സംസാരിച്ചിരിക്കാം. ശ്രീദേവിയെ പോലെ തന്നെ ആരാധിക്കുകയും , അഭിമാനിക്കുകയും ചെയ്യുന്ന വേറെയും അഭിനേത്രികളുമുണ്ട്, ഉദാഹരണം ശോഭന മാഡം. ഇവരുടെയൊക്കെ സിനിമ കാണുമ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാറ്റി വെച്ച്  സിനിമയിൽ മുഴുകി ഇരുന്നു പോകും.അതാണ് അവരുടെ പ്രതിഭ 

6 ) സംവിധാനകലയുടെ കുലപതികളായ  ഭരതൻ, ലോഹിതദാസ്  എന്നിവരുടെ കൂടെ അഭിനയിച്ച ചിത്രങ്ങളിലെ  ഓർമ്മകൾ എന്തെല്ലാമാണ് ? 

ഭരതൻ സാർ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ ഒരു സൗ ഭാഗ്യം ആയാണ് കരുതുന്നത്. സാർ അങ്ങനെ ഒന്നും ഒരു റോളിനെ പറ്റി തുടക്കത്തിൽ വലിയ വിശദീകരണം തരുന്ന രീതിയില്ല .പക്ഷെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ നമ്മളെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതിൽ ഭരതൻ സാറിന് പ്രേത്യേക  കഴിവുണ്ട് .ഞാന്‍ നായികയായി ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച കല്യാണസൗഗദ്ധികം എന്ന വിനയൻ സിനിമയിൽ ആദ്യ ഷോട്ട് എടുത്തത് ഭരതൻ സാറിന്റെ  ഭാര്യ കെ പി എ സി  ലളിത ചേച്ചിയോടൊപ്പം ആയിരുന്നു. ഒരു മോളെപോലെയുള്ള വാത്സല്യം ഭരതൻ സാറും ലളിത ചേച്ചിയും എന്നും എനിക്ക് തന്നിട്ടുണ്ട്
ഭരതൻ സാർ നമ്മളെ ഒക്കെ വിട്ടു നേരത്തെ പോയതിൽ  ഇപ്പോഴും ദുഃഖം ബാക്കിയാണ്  

ലോഹിതദാസ് സാർ എന്നെ വെച്ച് ഡാൻസ് കേന്ദ്രീകരിച്ചു ഒരു നായികാപ്രാധാന്യം ഉള്ള ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു . കൈതപ്രം  നമ്പൂതിരിസാർ , മഞ്ജു ചേച്ചി , ലോഹി സാർ ഞങ്ങൾ എല്ലാവരും കൂടെ പോയ ഒരു ഗൾഫ് ടൂറിൽ  ഒരു ശില്പവും, ശില്പിയും പ്രധാന കഥാപാത്രമായി  അവതരിപ്പിച്ച  ഡ്രാമ വലിയ ഹിറ്റ് ആയിരുന്നു. അതിൽ നിന്നാണ് ഡാൻസിന് വലിയ പ്രാധാന്യം ഉള്ള മുഴുനീള സിനിമ എന്ന ആശയം ഉണ്ടായതു . ലോഹിതദാസ് സാറിൻറെ അകാലവിയോഗം കാരണം ആ സിനിമ നടന്നില്ല. കാരുണ്യം എന്ന ലോഹിതാദാസ് സാർ സിനിമയിൽ അഭിനയിക്കുമ്പോൾ വളരെ നല്ല ഓർമ്മകളാണ് മനസ്സിൽ 

7 ) ദിവ്യ ഉണ്ണി എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് ?

അതിനു  ഞാന്‍  എങ്ങും പോയില്ലല്ലോ (പൊട്ടി ചിരിക്കുന്നു) . ഞാന്‍  മനഃപൂർവം സിനിമയിൽ നിന്നും മാറി നിന്നതല്ല . കല്യാണം കഴിഞ്ഞു അമേരിക്കയിലേക്ക്  പോയത് കാരണം സിനിമയിൽ അഭിനയിക്കാൻ അസൗകര്യങ്ങൾ ഉണ്ടായിരുന്നു . സ്ക്രിപ്റ്റ് ഞാന്‍ എപ്പോഴും വായിക്കുന്നുണ്ടായിരുന്നു . അമേരിക്കയിലെ ഡാൻസ് സ്കൂളിലെ തിരക്കും മറ്റും കാരണം നാട്ടിൽ വന്നു സിനിമ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് മാത്രം. സിനിമയിൽ നിന്നും  ഞാന്‍ ഒരിക്കലും പൂർണമായി വിട്ടു നിന്നിട്ടില്ല . പുതിയ ചിത്രങ്ങൾ ഒന്നും ഞാന്‍ എടുത്തിട്ടില്ല. പക്ഷെ  സ്ക്രിപ്റ്റ് ഒരു പാട് വായിക്കുന്നുണ്ട് .  നല്ല സ്ക്രിപ്റ്റ്,  കഥാപാത്രം , സാഹചര്യം ഒക്കെ  ഒത്തു വന്നാൽ , ഉറപ്പായും  സിനിമ  ചെയ്യും 

8 ) രണ്ടു തവണ കലാതിലകം ജേതാവും, മലയാളത്തിലെ മുൻനിര നായികയും, ഇപ്പോൾ വളരെ കാലമായി  അമേരിക്കയിൽ ഡാൻസ് സ്കൂളും വിജയകരമായി നടത്തുന്ന അധ്യാപിക എന്ന നിലയിൽ വളർന്നു വരുന്ന തലമുറയോട് എന്ത് ഉപദേശമാണ് നൽകാനുള്ളത് ?

പ്രാക്ടീസ്, പ്രാക്ടീസ് , ആ ഒറ്റ ഉപദേശമേ ഉള്ളൂ.  പറ്റുന്നത് പോലെ നന്നായി നൃത്തം അഭ്യസിക്കണം , അത് പോലെ മുതിർന്ന നർത്തകിമാരുടെ ഡാൻസ് പെർഫോമൻസ് 
കണ്ടു തെറ്റുകൾ തിരുത്താനും, ഡാൻസ് കൂടുതൽ  മെച്ചപ്പെടുത്താനും  എപ്പോഴും ഒരു ശ്രമം വേണം. ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയത്തു ഇപ്പോഴത്തെ പോലെ യൂട്യൂബ് , കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ. എന്റ്റെ അച്ഛനും, അമ്മയും പല നല്ല നർത്തകിമാരുടെ പെർഫോമൻസ് ഒക്കെ എന്നെ കാണിക്കാൻ വേണ്ടി  അമ്പലപ്പറമ്പ്  ഉൾപ്പെടെ പല സ്ഥലത്തും കൊണ്ടുപോകുമായിരുന്നു അന്നൊക്കെ ഡാൻസ് അഭ്യസിക്കുന്ന കുട്ടികളെ തമിഴ്നാട്ടിൽ ഒക്കെ കൊണ്ട് പോയി നല്ല നർത്തകിമാരുടെ നൃത്തം  ഒക്കെ കാണിക്കുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം വിരൽ തുമ്പിലാണല്ലോ. എനിക്ക് തോന്നുന്നത് ഒരു ദിവസം പത്തു മിനിറ്റ് എങ്കിലും ഡാൻസിൽ താത്പര്യം ഉള്ള കുട്ടികൾ യൂട്യൂബിൽ ഒക്കെ നല്ല ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് കാണണം എന്നാണ്. അത് ഒരു പാട് ഗുണം ചെയ്യും. പ്രാക്റ്റീസും വേണം , അത് പോലെ നല്ല ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് ഒരു പാട് കാണുകയും വേണം .  

9 ) ഇനി സിനിമാലോകത്തും ഒരു ഡാൻസർ എന്ന നിലയിലും എന്തെല്ലാം സ്വപ്‌നങ്ങൾ ബാക്കിയാണ് 

ഞാന്‍ അങ്ങനെ സ്വപ്‌നങ്ങൾ തേടിപ്പിടിക്കുന്ന കൂട്ടത്തിലല്ല . പക്ഷെ ഒരു പെർഫോർമർ എന്ന നിലയിലും, ഡാൻസ് അദ്ധ്യാപിക എന്ന നിലയിലും നന്നായി നീതി പുലർത്തി മുന്നോട്ടു പോകണം  എന്ന വലിയ ആഗ്രഹം ഉണ്ട്,  ഞാന്‍ അമേരിക്കയിൽ ഹൂസ്റ്റൺ നഗരത്തിൽ പതിനാലു വർഷമായി  ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അമേരിക്കയിൽ വളർന്നു വരുന്ന കുട്ടികൾ നാട്ടിലെ പോലെ  ഭാരതീയ കലാസാംസ്കാരിക മണവും നിറവും നിറഞ്ഞ അന്തരീക്ഷത്തിൽ അല്ലല്ലോ വളർന്നു വരുന്നത് , അപ്പൊ അവരെ നാട്ടിലെ കുട്ടികളെ അപേക്ഷിച്ചു ഡാൻസ് അഭ്യസിപ്പിക്കുന്ന കുറച്ചു കൂടി ശ്രമകരമാണ്. ഒരു ഡാൻസ് അദ്ധ്യാപിക എന്ന നിലയിൽ വളരെ  നന്നായി കുട്ടികളെ ഡാൻസ് വരും കാലങ്ങളിലും നന്നായി പഠിപ്പിക്കണം എന്ന  ആഗ്രഹം ഉണ്ട്.അത് പോലെ അമേരിക്കയിലും , നാട്ടിലും ഇപ്പോഴും ഡാൻസ് പെർഫോമൻസ് നടത്താറുണ്ട്. അതും നന്നായി മുന്നോട്ടു കൊണ്ട് പോകണം എന്നുണ്ട്. നല്ല കഥാപാത്രം ഒത്തു വന്നാൽ സിനിമാഭിനയവും വലിയ മോഹം തന്നെയാണ് 

10 ) പല സന്ദർഭങ്ങളിലും ദിവ്യ  ഹിന്ദി നടൻ ഷാഹ് റുഖ് ഖാനെ വലിയ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ 

(പൊട്ടി ചിരിക്കുന്നു), "ഇതൊക്കെ എങ്ങനെ അറിഞ്ഞു?"  ഷാഹ് റുഖ് ഖാനെ  ഒരു നടൻ എന്ന നിലയിൽ വലിയ ഇഷ്ടമാണ് എന്ന് ഞാന്‍ പല അവസരത്തിലും പറഞ്ഞിട്ടുണ്ട് . അത് പോലെ കമലഹാസൻ സാറിനെയും, ലാലേട്ടനെയും ഒക്കെ വലിയ ഇഷ്ടവും, ആരാധനയും തന്നെയാണ് 

11 ) അടുത്തയിടെ അമേരിക്കയിൽ നടന്ന "ട്രിബ്യുട്ട്  ടു  മോഹൻലാൽ" എന്ന സ്റ്റേജ്‌ഷോ  പരിപാടിയിൽ ദിവ്യയുടെ പെർഫോമൻസ് ഒരു പാട് ശ്രദ്ധ നേടിയിരുന്നല്ലോ , എന്തായിരുന്നു ആ അനുഭവം 

അത് വളരെ നല്ല ഒരു അനുഭവം ആയിരുന്നു , മനസിന് ഒരു പാട് സംതൃപ്തി നൽകിയ സ്റ്റേജ് ഷോ .ലാലേട്ടന്റെ പഴയതും പുതിയതുമായ പാട്ടുകൾ കോർത്തിണക്കി  സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അമേരിക്കയിലും കാനഡയിലുമായി എം ജി ശ്രീകുമാറും, രമേഷ് പിഷാരടിയും, രമ്യ നമ്പീശനും, സിത്താര കൃഷ്ണകുമാറും ഒക്കെ ചേർന്ന്  അവതരിപ്പിച്ച ഗാനമേളയിൽ എനിക്ക് പെർഫോമൻസ് ചെയ്യാൻ പറ്റി എന്നത് വലിയ ഒരു ഭാഗ്യം ആയി കരുതുന്നു . നല്ല എനർജി ആയിരുന്നു ആ ഷോയുടെ ഒരു  പ്രത്യേകത . എല്ലാ വേദികളിലും കാണികൾ വളരെ നല്ല പ്രതികരണം ആണ് തന്നത് . എന്നോട്  പല ആളുകളും ഫോണിലൂടെയും, നേരിട്ടും ഡാൻസ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. 

12 ) നാട്ടിലെ  കാണികളെ അപേക്ഷിച്ചു അമേരിക്കൻ കാണികൾ  ഡാൻസ് പോലെയുള്ള കലാരൂപങ്ങളെ പ്രോഹത്സാഹിപ്പിക്കാറുണ്ടോ ?

അമേരിക്കൻ കാണികൾ ഡാൻസ് പോലെയുള്ള  കലാരൂപങ്ങൾക്കു വലിയ പിന്തുണ തന്നെയാണ് തന്നു കൊണ്ടിരിക്കുന്നത് . പതിനാലു  വർഷമായി ഞാന്‍ അമേരിക്കയിലാണ്, എല്ലാവർക്കും അറിയാവുന്ന  പോലെ ഒരു ഡാൻസ് സ്കൂളും ഇവിടെ നടത്തുന്നുണ്ട്. ഡാൻസിന് നല്ല പിന്തുണയാണ് എല്ലായിടത്തും നിന്നും കിട്ടുന്നത്. ഞാന്‍ താമസിക്കുന്ന ഹൂസ്റ്റൺ നഗരത്തിൽ മാത്രമല്ല , മറ്റു അമേരിക്കൻ നഗരങ്ങളിൽ ഒക്കെ ഡാൻസ് അവതരിപ്പിക്കാൻ എനിക്കും, ഡാൻസ് പഠിക്കുന്ന കുട്ടികൾക്കും ഒരു പാട് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. നാട്ടിൽ നിന്നും വന്നു അമേരിക്കയിൽ കുടിയേറി പാർത്തിരിക്കുന്ന മലയാളികളും, ഇവിടെ ജനിച്ചു വളർന്ന കുട്ടികളുമെല്ലാം ഡാൻസിന് നല്ല പ്രോഹത്സാഹനം ആണ് തരുന്നത്  

13 ) 2018 ഏപ്രിൽ മാസം മൂതൽ  അമേരിക്കയിലും കാനഡയിലുമായി  ദിവ്യ  അവതരിപ്പിക്കുന്ന  ''വന്ദേ ജനനി'' ( എ ട്രിബ്യുട്ട്  ടു മദർഹുഡ് ) എന്ന സ്റ്റേജ് ഷോയെ പറ്റി എന്താണ് അഭിപ്രായം ?

'അമ്മ എന്ന വലിയ വരദാനത്തിന്റെ ശക്തിയും, മഹത്വവും പ്രകീർത്തിച്ചു  പുത്തൻ ആവിഷ്കാരശൈലിയിലൂടെ  , അമ്മ എന്ന മഹാപുണ്യത്തിനെ  പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ''വന്ദേ ജനനി'' ( എ  ട്രിബ്യുട്ട്  ടു മദർഹുഡ്  )  എന്ന പരിപാടിയുടെ ഒരു പ്രധാന ലക്ഷ്യമായി കരുതുന്നത്. 

അമ്മയുടെ  കരുണ, ക്ഷമ , സ്നേഹം തുടങ്ങിയ  വൈവിധ്യമാർന്ന ഭാവങ്ങൾ  പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ അടുത്ത് സാക്ഷ്യപ്പെടുത്തുകയാവും   ''വന്ദേ ജനനി''. എന്ന പരിപാടിയുടെ പ്രധാന ലക്‌ഷ്യം. 

എന്റ്റെ ജീവിതത്തിൽ അമ്മയുടെ റോൾ വളരെ വലുതാണ് . ഇപ്പോഴും അമ്മയാണ് എന്റ്റെ ഡാൻസ് പ്രോഗ്രാമിനൊക്കെയുള്ള പേര് കണ്ടു പിടിച്ചു തരുന്നത് .അടുത്തയിടെ നടന്ന  "വർണമുദ്രിക" എന്ന എന്റ്റെ ഡാൻസ് പ്രോഗ്രാമിന്റെ പേരും എന്റ്റെ അമ്മയാണ് നിർദേശിച്ചത് .  എന്റ്റെ ജീവിതത്തിൽ അമ്മക്ക് നിർണായക സ്വാധീനം ഉള്ളത് കൊണ്ട്  ''വന്ദേ ജനനി'' എന്ന പരിപാടിയിലേക്ക് ഒരു പാട് പ്രതീക്ഷയോടെയാണ് നോക്കുന്നത്,  

ന്യൂ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർ എന്റെർറ്റൈൻമെന്റും  കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽബെർട്ട ലിമിറ്റഡുമാണ് അമേരിക്കയിലും കാനഡയിലുമായി ഷോ ഏറ്റെടുത്തു നടത്തുന്നത്, ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും  ജോസഫ്‌ ഇടിക്കുള -201-421-5303, ക്രിസിൻ പൈനാടത്ത് : 403-619-5005 എന്നിവരുമായി 
ബന്ധപ്പെടാവുന്നതാണ്,   ഷോയുടെ തയ്യാറെടുപ്പുകൾ നടന്നു വരുന്നു. 

14 ) ദിവ്യയുടെ ഈ  പൊക്കം എവിടുന്നു കിട്ടി ? ഡാർക്ക് ചോക്ലേറ്റ് ഒരു പാട് ഇഷ്ടമാണ് എന്ന് കേട്ടിട്ടുണ്ട് 

ഹ ഹ  ഒരു ഐഡിയയും ഇല്ല.   അച്ഛനും അമ്മയ്ക്കും നല്ല പൊക്കമുണ്ട് , അത് കൊണ്ടാവും എനിക്ക് നല്ല പൊക്കം കിട്ടിയത് . ഡാർക്ക് ചോക്ലേറ്റ് വലിയ ഇഷ്ടം തന്നെയാണ് 

15 ) ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണിയും  ഇപ്പോൾ അഭിനേത്രിയാണല്ലോ , എന്താണ് അനിയത്തിയുടെ സിനിമാപ്രവേശനത്തെ പറ്റി അഭിപ്രായം 

വിദ്യ ഇപ്പോൾ രണ്ടു  സിനിമകൾ ചെയ്തു കഴിഞ്ഞു , അവൾ അടിസ്ഥാനപരമായി  ഒരു എഞ്ചിനീയർ ആണ് , ഇപ്പോൾ  ഹോങ്കോങ് ആണ്  അവളുടെ പോസ്റ്റിങ്ങ്.  വിദ്യയോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ചു അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് , നടക്കുവോ എന്ന് അറിയില്ല 

മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി പറഞ്ഞു നിർത്തി......

Read more

ജയിംസ് കോലടിയില്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: കോട്ടയം കിടങ്ങൂര്‍ സ്വദേശി ജയിംസ് കോലടിയില്‍ (38) ഷിക്കാഗോയില്‍ നിര്യാതനായി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രഫസര്‍ ജയിംസ് കോലടിയുടേയും, ആലീസിന്റേയും (കൂവക്കാട്ടില്‍) മകനാണ്.

ഭാര്യ: സ്‌നേഹ ജയിംസ് പാലാ വെട്ടുകല്ലേല്‍ പരേതനായ ജോസ് വെട്ടുകല്ലേലിന്റേയും, റ്റെസി (പതിയില്‍) കുടുംബാംഗം) മകളാണ്.

മക്കള്‍: അലീസിയ, ജോസഫ്, ടെസിയ.
സഹോദരങ്ങള്‍: പിങ്കി സുനില്‍ മുളവേലിപ്പുറത്ത് പുന്നത്തുറ, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിലങ്ങാട്ടുശേരില്‍ കണ്ണങ്കര.

സംസ്കാരം പിന്നീട് ഷിക്കാഗോയില്‍. 

Read more

കമല ഹാരീസ് യു.എസ്സ്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയില്‍

വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ അമേരിക്കൻ വംശജയും കാലിഫോർണിയയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററുമായ കമല ഹാരിസിനെ (53) സെനറ്റ് ജുഡീഷ്യറി കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. ഹോംലാന്റ് സെക്യൂരിറ്റി ആന്റ് ഗവൺമെന്റ് അഫയേഴ്സ് കമ്മിറ്റി അംഗമായും കമല പ്രവർത്തിക്കുന്നു.

സാൻഫ്രാൻസിസ്ക്കൊ മുൻ ഡിസ്ട്രിക്റ്റ് അറ്റോർണി, കലിഫോർണിയ അറ്റോർണി ജനറൽ എന്നീ നിലകളിൽ പരിചയ സമ്പന്നയായ കമല, യുഎസ് കോൺഗ്രസിൽ അറ്റോർണി ജനറലായ ജെഫ് സെഷന്റെ രൂക്ഷ വിമർശകയായിരുന്നു. ഇത്രയും ഉന്നതമായ കമ്മിറ്റികളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അതീവ കൃതാർത്ഥയാണെന്ന് കമലയുടെ പ്രസ്താവനയിൽ പറയുന്നു.

Read more

ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍ ഇടംനേടി

തിരുവനന്തപുരം: ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ ഹാളില്‍  നടക്കുന്ന ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. അമേരിക്കയില്‍ നിന്ന് ആറു മലയാളികളാണ് അന്തിമ ലിസ്റ്റില്‍ ഇടം നേടിയത്.

ഡോ. എം.വി. പിള്ള, ഡോ. എം. അനിരുദ്ധന്‍, സുനില്‍ തൈമറ്റം, ജോസ് കാനാട്ട്, സതീശന്‍ നായര്‍, ഇ.എം. സ്റ്റീഫന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംനേടിയത്.

141 നിയമസഭാംഗങ്ങളും 33 പാര്‍ലമെന്റ് അംഗങ്ങളും 99 വിദേശ മലയാളികളും 42 ഇന്ത്യയില്‍ നിന്നുള്ള കേരളത്തിനു വെളിയിലുള്ളവരും പ്രമുഖരായ 30 വ്യവസായികളും 6 തിരിച്ചെത്തിയ പ്രവാസി മലയാളികളും ഉള്‍പ്പടെ 351 പേര്‍ അടങ്ങുന്നതാണ് ലോക കേരള സഭ.

Read more

പിറ്റ്ബുളിന്റെ ആക്രമണത്തില്‍ പെറ്റ് ഹോട്ടല്‍ ജീവനക്കാരി കൊല്ലപ്പെട്ടു

മോൺറൊ (ലൂസിയാന): ലൂസിയാന വെസ്റ്റ് മോൺറൊയിലുള്ള പെറ്റ് ഹോട്ടലിലെ ജീവനക്കാരി ലോറ വില്യംസ് പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു. സ്മിത്ത് സ്ട്രീറ്റിലുള്ള ഹാപ്പി ഫൗണ്ട് ഹോട്ടലിലെത്തിയ അമ്പത് പൗണ്ട് തൂക്കമുള്ള പിറ്റ് ബുള്ളാണ് ലോറയെ ആക്രമിച്ചത്. അഞ്ചു കുട്ടികളുടെ മാതാവാണ് ലോറ. പിറ്റ് ബുള്ളിന് പെട്ടെന്ന് പ്രകോപനം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമല്ല.

സംഭവ സ്ഥത്തു പൊലീസ് കുതിച്ചെത്തിയെങ്കിലും മാരകമായ മുറിവേറ്റ ലോറ മരിച്ചിരുന്നു. നായയെ പിന്നീട് ആനിമൽ കൺട്രോൾ ഏറ്റെടുത്തതായി ഷെറിഫ് ഓഫീസ് അറിയിച്ചു. വളർത്തു മൃഗങ്ങൾ പ്രത്യേകിച്ചു പിറ്റ്ബുൾ വർഗത്തിലുള്ള വലിയയിനം നായകൾ എപ്പോൾ പ്രകോപിതരാകും എന്ന മനസ്സിലാക്കുക അസാധ്യമാകയാൽ വളരെ ശ്രദ്ധയോടെയായിരിക്കണം ഇവയുമായി ഇടപഴകാൻ എന്ന താക്കീതാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.

Read more

അമേരിക്കയിലെ ആദ്യ ഇന്ത്യാക്കാരന്റെ വധശിക്ഷ ഫെബ്രുവരി 23 ന് നടപ്പാകും

പെൻസിൽവാനിയ : പത്തു മാസമുള്ള കുഞ്ഞിനേയും കുഞ്ഞിന്റെ അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്ധ്രാക്കാരനായ രഘുനന്ദൻ യാൻഡ മുരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെൻസിൽവേനിയ മോൺട് ഗോമറി കൗണ്ടിയിൽ നടപ്പാക്കുമെന്ന് പെൻസിൽവാനിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ജനുവരി 8 ന്  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ വംശജനെ ആദ്യമായാണ് അമേരിക്കയിൽ വധശിക്ഷക്ക് വിധേയനാക്കുന്നത്.

രഘുനന്ദനും ഭാര്യയും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന  ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട– ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയെ തട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തി കൊല്ലുകയും തുടർന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ് പൊത്തിപിടിച്ചു സ്യൂട്ട് കേസിലാക്കി അപ്പാർട്ട്മെന്റിലെ ജിമ്മിൽ വയ്ക്കുകയും ചെയ്തു.

കുട്ടി സ്യൂട്ട് കെയ്സിനകത്തിരുന്നു മരിക്കുകയാ യിരുന്നു. ഗാബ്ലിങ്  നടത്തി 35,000 ഡോളർ കടം വരുത്തിയത് വീട്ടാനായിരുന്നു കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50,000 ഡോളർ കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാൻ രഘുനന്ദൻ തീരുമാനിച്ചത്.

2012 ൽ നടന്ന കേസിൽ 2014 ൽ പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. എച്ച്1 വീസയിലാണ് രഘുനന്ദൻ അമേരിക്കയിൽ എത്തിയത്.

Read more

ഡോ. യു.പി.ആര്‍ മേനോന്‍ ലോക കേരള സഭയില്‍

ഡാളസ്: കേരളമാകെയുള്ള കേരളീയരുടെ അറിവും, കഴിവും കേരളത്തിന്റെ സമഗ്ര വികസനത്തിനു ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലോക കേരള സഭയിലേക്ക് യു.പി.എ മേനോനെ പ്രത്യേകം ക്ഷണിച്ചുകൊണ്ടു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

യുക്രെയിന്‍ ഇന്ത്യന്‍ ഫാര്‍മ അസോസിയേഷന്‍ പ്രസിഡന്റും, ലീഡിംഗ് മെഡിക്കല്‍ സെന്‍ഡേഴ്‌സ് കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ (എറണാകുളം മെഡിക്കല്‍ സെന്റര്‍) തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന യു.പി.ആര്‍ മേനോന്‍ ആലുവ യു.സി കോളജില്‍ നിന്നു ബിരുദവും, ഒഡീഷ മെഡിക്കല്‍ സെന്ററില്‍ നിന്നും ഓര്‍ത്തോപീഡിക്‌സില്‍ മെഡിക്കല്‍ ബിരുദവും നേടി.

ലുപിന്‍, ഹിമാലയ തുടങ്ങിയ ഫാര്‍മ കമ്പനികളെ പ്രതിനിധീകരിക്കുന്ന മേനോന്‍ യുക്രെയിന്‍, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിവരുന്നു. ഡാളസിലുള്ള ഒഴിവുകാല വസതിയിലും താമസിക്കാന്‍ സമയം കണ്ടെത്തുന്ന മേനോന്റെ നിയമനം ലോക കേരള സഭയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ജനുവരി 12,13 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാതെ വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ലോക കേരള സഭ രൂപീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഇതിനെക്കുറിച്ച് വ്യക്തമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സണ്ണി മാളിയേക്കല്‍ അറിയിച്ചതാണിത്. 

Read more