സാംസ്‌കാരിക വിശേഷങ്ങള്‍

കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു

ജോര്‍ജ് തുമ്പയില്‍ 2016-04-14 05:29:08am

ന്യൂയോര്‍ക്ക്: 2004 മുതല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കലാവേദി ഇന്റര്‍നാഷണല്‍ എന്ന കലാ സാംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും കേരളത്തിലും കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജീവകാരുണ്യ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപെടുത്തുവാന്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന പൊതുയോഗം തീരുമാനിച്ചു.

2006 ല്‍ തിരുവനന്തപുരത്തുവച്ച് നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്ത കലാവേദിയുടെ 'ആര്‍ട്ട് ഫോര്‍ ലൈഫ്' (കല ജീവന് വേണ്ടി) എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഫണ്ട് രൂപികരണത്തിന്റെ ഭാഗമായി കലാവേദി ഒക്‌ടോബര്‍ മാസം 20ന് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്റെറില്‍ വച്ച് കലാമേളയും ബാങ്ക്വറ്റ്‌നൈറ്റും ഒരുക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ഇളംതലമുറയില്‍പ്പെട്ട പ്രതിഭാശാലികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും ഉജ്ജലപ്രകടനങ്ങള്‍ ഈ പരിപാടിയുടെ ഹൈലൈറ്റ് ആയിരിക്കും. ദേവസ്സി പാലാട്ടിയും സംഘവും അവതരിപ്പിക്കുന്ന 'ഒരു ദേശം നുണ പറയുന്നു' എന്ന ഹൃസ്വനാടകവും, ഇതര ഭാരതീയനൃത്തങ്ങളും പരിപാടിക്ക് മികവു കൂട്ടും.

എല്ലാ സഹൃദയരായ കലാസ്‌നേഹികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി കലാവേദി പ്രസിഡന്റ് സിബി ഡേവിഡ്, സെക്രട്ടറി ഡിന്‍സില്‍ ജോര്‍ജ്, ട്രസ്റ്റി ജിബി മാത്യു, പ്രോഗ്രാം കണ്‍വീനര്‍ നോബിള്‍ ജോര്‍ജ് എന്നിവര് അറിയിച്ചു.

വിവരങ്ങള്ക്ക് ബന്ധപ്പെടുക: സിബി ഡേവിഡ് 9173531379, ഡിന്‍സില്‍ ജോര്‍ജ് 5166374969, ജിബി മാത്യു 5168494537, നോബിള്‍ ജോര്‍ജ് 5166432527.email - info@kalavedionline.com

Thursday, September 26, 2013