സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമാ കൺവൻഷൻ: റെനസൻസ് നിറഞ്ഞു ഇനി ഹയറ്റ് റീജൻസിയിൽ

വിനോദ് കൊണ്ടൂർ ഡേവിഡ് 2018-05-16 03:36:16am

ചിക്കാഗോ: 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോ നഗരത്തിൽ നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കൺവൻഷൻ നടക്കുന്ന ചിക്കാഗോയ്ക്ക് അടുത്ത് ഷാംബർഗ് സിറ്റിയിലെ  റെനസൻസ് 5 സ്റ്റാർ കൺവൻഷൻ സെന്ററിലെ മുറികൾ നിറഞ്ഞതിനാൽ, ഇനിയുള്ള രജിസ്ട്രേഷനുകൾ തൊട്ടടുത്തുള്ള ഹയറ്റ് റീജൻസിയിൽ കൂടി മുറികൾ എടുക്കുവാൻ എക്സിക്യുട്ടീവ്/കൺവൻഷൻ കമ്മറ്റികൾ തീരുമാനിച്ചു. ഹയറ്റ് ഹോട്ടൽ ശൃംഗല ലോകത്തിലെ തന്നെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ ഹയറ്റ് ഹോട്ടലുകൾ ഉണ്ട്. കൺവൻഷൻ നടക്കുന്ന റെനസൻസ് ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയുള്ള ഹയറ്റ് റീജൻസിയിൽ മുറികൾ കിട്ടിയത് കൂടുതൽ സൗകര്യമായി എന്ന് കൺവൻഷൻ ചെയർമാൻ സണ്ണി വള്ളിക്കളവും, വൈസ് ചെയർമാൻ ജോസ് മണക്കാട്ടും പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വലിയ ടീം തന്നെ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് സണ്ണി പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഉത്ഘാടന കർമ്മം നടത്തുന്ന കൺവൻഷൻ, നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. താലപൊലിയും ചെണ്ടമേളവും തിരുവാതിരയും, ഒപ്പം ഭക്ഷണ മെനുവിൽ ദോശ, ഇഡലി, പുന്നെല്ലിൻ ചോറും കറികളും, കുട്ടികൾക്കായി യുവജനോത്സവം, വീട്ടമ്മമാർക്കായുള്ള സൗന്ദര്യ മത്സരം - വനിതരത്നം, സൗന്ദര്യ റാണികളെ തിരഞ്ഞെക്കാനായി മിസ് ഫോമാ ക്വീൻ, പുരുഷ കേസരികൾക്കായി മലയാളി മന്നൻ മത്സരം, സീനിയേഴ്സ് ഫോറത്തിന്റെയും, വുമൺസ് ഫോറത്തിന്റെയും ചർച്ചകൾ സെമിനാറുകൾ എന്ന് വേണ്ട, ഏതു വിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാനാകുന്ന രീതിയിലാണ്‌ പരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മറ്റൊരു പ്രത്യേകത, ബേബി സിറ്റിംഗാണ്. കുഞ്ഞുകുട്ടികളുള്ള അമ്മമാർക്ക് മത്സരത്തിൽ പങ്കെടുക്കാനും പരിപാടികൾ കാണുവാനുമായി ഫോമായിലെ അമ്മമാർ ബേബി സിറ്റിംഗും ഒരുക്കിയിട്ടുണ്ട്. 
ജൂൺ 22 വെള്ളിയാഴ്ച്ച വൈകിട്ട് സ്റ്റീഫൻ ദേവസിയും സംഘവും നടത്തുന്ന ഗാനമേള ഉണ്ടാകും. സമാപനം സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ശശി തരൂർ എം.പി.യാണ്.

സമാപന സമ്മേളനത്തിന്റെ പ്രധാന ആകർഷണം വിവേകാനന്ദനും ടീനു ടെല്ലെൻസും കൂടി നടത്തുന്ന ഗാനമേളയാണ്. 

ഫോമാ യൂത്ത് ഫോറം നടത്തുന്ന സ്വരം ഫേസ് ബുക്ക് ഗാന മത്സരത്തിന്റെ വിജയിക്ക് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ സാക്ഷി നിർത്തി പാടുവാനുള്ള അവസരം ഉണ്ടാകും.

രണ്ടാം ഘട്ട രജിസ്ട്രേഷൻ ഡ്രൈ വായ വാക്ക് - ഇൻ ഡേയിലി രജിസ്ട്രേഷൻ ആരംഭിച്ചതോടെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കൂടുതലായി രജിസ്ട്രേഷനായി വിളിച്ചു തുടങ്ങി എന്ന് രജിസ്ട്രേഷൻ കമ്മറ്റിക്കു നേതൃത്വം നൽകുന്ന സിബിയും ബിനുവും പറഞ്ഞു. 

2018 ജൂൺ  ഇരുപത്തിഒന്ന്  മുതൽ  ഇരുപത്തിനാല്  വരെ  ചിക്കാഗോയിൽ  നടത്തപ്പെടുന്ന  ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.fomaa.net. സമീപിക്കുക - ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC