സാംസ്‌കാരിക വിശേഷങ്ങള്‍

അമേരിക്കയില്‍ ഗ്യാസ് വില കുതിച്ചുയരുന്നു; ഗ്യാലന് മൂന്ന് ഡോളറിന് മുകളില്‍

പി. പി. ചെറിയാൻ 2018-05-26 10:52:37am

വാഷിങ്ടൻ: ഗ്യാസിന്റെ വിലയിൽ‌ വൻ‌ വർധനവ്. കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാൾ 31 ശതമാനം വർധനവാണ് ഗ്യാസിന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്.  കഴിഞ്ഞ വർഷത്തെ മെമ്മോറിയൽ ഡേയിലുണ്ടായിരുന്ന ഗ്യാസിന്റെ വിലയേക്കൾ വൻവർധനവാണ് ഈ വർഷത്തെ മെമ്മോറിയൽ ഡേയിൽ ഉണ്ടായിരിക്കുന്നതെന്ന് ട്രിപ്പിൾ എ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

ക്രൂഡോയിലിന്റെ വില രാജ്യാന്തര വിപണിയിൽ കുതിച്ചുയർന്നതോടെയാണ് അമേരിക്കയില്‍ ശരാശരി വില 2.67 സെന്റായി ഉയർന്നു. മെമ്മോറിയൽ ഡേ വീക്കിൽ 41.5 മില്യൻ അമേരിക്കക്കാരാണ് റോഡുമാർഗം ദീർഘയാത്ര നടത്തുന്നതിന് തയ്യാറെടുക്കുന്നതെന്ന് സർവ്വേയിൽ പറയുന്നു. 

ന്യൂയോർക്ക്, ന്യൂജഴ്സി, ഷിക്കാഗോ തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളിൽ ഗ്യാസിന്റെ വില ഇതിനകം 3 ‍ഡോളറിൽ കവിഞ്ഞിട്ടുണ്ട്. വാഷിങ്ടനിൽ കഴിഞ്ഞവർഷം ഇതേസമയം 2.85 ആയിരുന്ന ഗ്യാസിന്റെ വില  നിലവിൽ 3.45 ആയി വർധിച്ചിട്ടുണ്ട്. കലിഫോർണിയ, ഹവായ എന്നിവിടങ്ങളിൽ 3.70 ഡോളറാണ് ഒരു ഗ്യാലൻ ഗ്യാസിന്റെ വില. ഗ്യാസിന്റെ വില ഉയർന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.

ഗ്യാസ് വില ഇത്ര വർധിച്ചിട്ടും രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ പ്രതിഷേധിക്കുകയോ, ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC