സാംസ്‌കാരിക വിശേഷങ്ങള്‍

ടി 10 ക്രിക്കറ്റ് ഹങ്കാമ 2018 ജൂണ്‍ 16ന് സ്പ്രിങ്ങ് വാലിയില്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ 2018-06-14 12:22:26pm

ന്യൂയോര്‍ക്ക് : റോക്‌ലാന്‍ഡ് സെയിന്റ് മേരീസ് ക്രിക്കറ്റ് ടീം ഫൊക്കാനയുടെ സഹകരണത്തോടെ ജൂണ്‍ 16 ശനിയാഴ്ച്ച ടി 10 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടി 10 ക്രിക്കറ്റ് ഹങ്കാമ 2018 എന്ന പേരില്‍ സ്പ്രിങ് വാലി പാര്‍ക്കില്‍ വച്ച് നടത്തുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 1000 ഡോളറും റണ്ണര്‍ അപ്പിന് 500 ഡോളറും കാഷ് െ്രെപസ് നല്‍കുന്നതാണ്. മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരിസ് പുരസ്‌കരങ്ങളും നല്‍കുന്നുണ്ട്. ജൂണ്‍ 16 നു മഴ മൂലം കളി മുടങ്ങിയാല്‍ 17 ഞായറാഴ്ചയാണ് പകരം കളി നടത്തുക.200 ഡോളര്‍ ആണ് റെജിസ്‌ട്രേഷന്‍ ഫീസ്. 


ഓരോ ടീമും 10 ഓവര്‍ വീതം കളിക്കുന്ന മത്സരത്തില്‍ 8 കളിക്കാര്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. ടെന്നീസ് ബോള്‍ ഉപയോഗിച്ച് കളിക്കുന്ന മത്സരത്തില്‍ മൊത്തം 8 ടീമുകളാണ് മാറ്റുരക്കുന്നത്. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. 

ക്രിക്കറ്റിനോടുള്ള പുതുതലമുറയുടെ താല്‍പര്യം  അമേരിക്കയിലും വളര്‍ത്തികൊണ്ട് വരുവാന്‍  ഫൊക്കാന ശ്രമിക്കുകയാണ്. നമ്മുടെ യുവാക്കളുടെ അഭിരുചിക്ക് അനുസരിച്ചു കലകളെയും കളികളെയും പ്രോത്സാഹിപ്പിക്കാന്‍ ഫൊക്കാന എന്നും ശ്രമിക്കാറുണ്ട്. യുവാക്കളുടെ ഇടയില്‍ ക്രിക്കറ്റ് പ്രിയങ്കരമായ  ഗെയിം ആയി  മാറികൊണ്ടിരിക്കുന്നു , ചെറുതുംവലുതുമായ ക്രിക്കറ്റ് മത്സരങ്ങള്‍   അനുദിനം  അമേരിക്കയില്‍ വളര്‍ന്നുവരുന്നത് തന്നെ  ഇതിന്  തെളിവാണ്.

വാശിയേറിയ ടൂര്ണമെന്റിലേക്ക്  ഏവരെയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്:   അലക്‌സ് ജോര്‍ജ്  :5182483613 , മനോജ് ജോണ്‍ :9178419043,
ജോ അലക്‌സാണ്ടര്‍ : 8453008473 , ജ്യോതിഷ് ജേക്കബ് :8456414521,
തമ്പി ചാക്കോ :6103282950 , ഫിലിപ്പോസ് ഫിലിപ്പ് : 8456452062,ഷാജി വര്ഗീസ്  :8628124371,
പോള്‍ കറുകപ്പള്ളില്‍  :8455535671  , മാധവന്‍ നായര്‍  : 7327817355


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC