സാംസ്‌കാരിക വിശേഷങ്ങള്‍

കെ.എച്ച്.എന്‍.എ മിഷിഗനു നവ നേതൃത്വം

സുരേന്ദ്രന്‍ നായര്‍ 2018-06-18 04:30:24am

ഡിട്രോയിറ്റ്: 2017 ഗ്ലോബല്‍ ഹൈന്ദവ സംഗമം വമ്പിച്ച വിജയമാക്കിയ കെ എച്ച്,എന്‍ എ മിഷിഗണ്‍ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും വിവിധ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു രൂപംനല്‍കുകയും ചെയ്തു.

വിശ്വമാനവികതയും ബഹുസ്വരതയുമുള്‍ക്കൊള്ളുന്ന ഭാരതീയ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക മത സംബന്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്‍മൂലനം ചെയ്യുക, അന്യ മത സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുക എന്നിവകള്‍ക്കായി സെമിനാറുകളും ചര്‍ച്ചാക്ലാസ്സുകളും സംഘടിപ്പിക്കുവാനും ഉപനിഷത് തത്വങ്ങള്‍ ലളിതമായി വെളിപ്പെടുത്തുന്ന കേരളത്തിലെ വിശേഷ ദിവസങ്ങളെ സമുചിതമായി പരിചയപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ നയിക്കുവാന്‍ ആദ്യകാല പ്രവാസിയും അനേകം ഇന്ത്യന്‍ അസോസിയേഷനുകളുടെ ആരംഭകനുമായ രാധാകൃഷ്ണന്‍ (പ്രസിഡന്റ് ) ജയ്മുരളി നായര്‍ (വൈസ് പ്രസിഡന്റ് ) മനോജ് വാര്യര്‍ (സെക്രട്ടറി ) ആശാ മനോഹര്‍ (ജോയിന്റ് സെക്രട്ടറി ) ദിനേശ് ലക്ഷ്മണന്‍ (ട്രഷറര്‍ ) എന്നിവരുള്‍പ്പെട്ട 21 അംഗ പ്രവര്‍ത്തകസമിതിയെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ടു കെ എച് എന്‍ എ മുന്‍ ദേശീയ ഭാരവാഹികളായ സുരേന്ദ്രന്‍ നായര്‍,രാജേഷ്കുട്ടി, സുദര്‍ശന കുറുപ്പ്, രാജേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.

ഓഗസ്റ്റ് 11 കര്‍ക്കിടകവാവ് ദിവസം സംഘടനയുടെ ആഭിമുഖ്യത്തില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുവാനുള്ള സൗകര്യം ഒരുക്കുവാനും 2017 ആഗോള ഹിന്ദു കണ്‍വെന്‍ഷന്റെ അനുഭവങ്ങള്‍ അയവിറക്കുന്ന ഒന്നാം വാര്‍ഷിക സംഗമവും ഓണസദ്യയും സെപ്റ്റംബര്‍ 2 നു മെട്രോ ഡെട്രോയിറ്റിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷിക്കുവാനും തീരുമാനിച്ചു.

ബലിതര്‍പ്പണത്തിനായുള്ള രെജിസ്‌ട്രേഷനും കിറ്റുകള്‍ക്കും മനോജ് വാര്യര്‍ (2489734268) ജയ്മുരളി നായര്‍ (7345480819)എന്നിവരെ ബന്ധപ്പെടുക.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC