സാംസ്‌കാരിക വിശേഷങ്ങള്‍

ഫ്രണ്ട്സ് ഓഫ് റാന്നി - ഡിട്രോയിറ്റിന്റെ സ്വീകരണം ഏറ്റു വാങ്ങി രാജു എബ്രഹാം എം.എൽ.എ.

വിനോദ് കൊണ്ടൂർ ഡേവിഡ് 2018-07-13 02:56:36am

ഡിട്രോയിറ്റ്: പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ നിന്നും വിവിധ രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്ന  ലോകമെമ്പാടുമുള്ള റാന്നി മലയാളികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഡിട്രോയിറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ, റാന്നിയുടെ നിയമസഭാ സമാജികനായ രാജു എബ്രഹാം എം.എൽ.എ.യ്ക്ക് സ്വീകരണം നൽകി. 

മിഷിഗണിലെ സ്റ്റെർലിങ്ങ് ഹൈറ്റ്സിലുള്ള നാഷണൽ പാർട്ടി ഹാളിൽ വച്ചാണ് സ്വീകരണ ചടങ്ങുകൾ നടന്നത്. റാന്നിയിൽ നിന്നുള്ള തോമസ് ജോർജിന്റെ (ചാച്ചി) അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്വാഗത പ്രസംഗം നൽകിയത് സുരേഷ് തോമസാണ്. അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തിൽ കൂടി വന്നവരെയെല്ലാം സ്വാഗതം ചെയ്യുന്നതിനൊപ്പം, റാന്നിയെ കുറിച്ചുള്ള ഓർമ്മകളും രാജു എബ്രാഹാം എം.എൽ.എ.യെ കുറിച്ചും സംസാരിച്ചു.
അതിനു ശേഷം, മാത്യൂസ് ചെരുവിൽ, തോമസ് ജോർജും (ചാച്ചി) ചേർന്നു രാജു എബ്രാഹാം എം.എൽ.എ.യെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

തുടർന്നു രാജു എബ്രഹാം എം.എൽ.എ. ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വികസനങ്ങളെ കുറിച്ചും, അദ്ദേഹത്തിന്റെ മണ്ഡലമായ റാന്നിയെ കുറിച്ചും സംസാരിച്ചു. തുടർന്നു നടന്ന ചോദ്യോത്തരവേളയിൽ, റാന്നിലെ റോഡ് വികസനത്തെ കുറിച്ചും, ശബരിമല എയർപ്പോർട്ട്, റാന്നി ബസ് സ്റ്റാന്റ് വികസനത്തെ കുറിച്ചുള്ള ചർച്ചയും നിർദ്ദേശങ്ങളും നൽകി. 

ജോസ് ചാക്കോ, സുരേന്ദ്രൻ നായർ, വിനോദ് കൊണ്ടൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ പരിപാടികൾ സംഘടിപ്പിച്ച ചാച്ചിയെ കൂടി വന്നവർ അഭിനന്ദിച്ചു. 

ഫോമായുടെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച വിനോദ് കൊണ്ടൂരിനേയും, നിയുക്ത ജോയിന്റ് ട്രഷറർ ജെയിൻ മാത്യൂസിനെയും , നിയുക്ത ആർ. വി. പി. സുരേന്ദ്രൻ നായരേയും ചടങ്ങിൽ അനുമോദിച്ചു. സ്നേഹ വരുന്നിനു ശേഷം പരിപാടികൾ സമംഗളം പര്യവസാനിച്ചു. 

 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC