സാംസ്‌കാരിക വിശേഷങ്ങള്‍

പാലാ മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂലായ് 21 ന്

ജോയിച്ചന്‍ പുതുക്കുളം 2018-07-13 03:04:11am

ചിക്കാഗോ: പാലാക്കാര്‍ എന്നറിയപ്പെടുന്ന മീനച്ചില്‍ താലൂക്ക് നിവാസികളുടെ 18മത് പാലാ പിക്‌നിക്കും സമ്മേളനവും 2018 ജൂലായ് 21 ശനിയാഴ്ച രാവിലെ 11:00 മുതല്‍ വൈകിട്ട് 6:00 വരെ മോര്‍ട്ടണ്‍ഗ്രോവിലുള്ള ലിന്‍ വുഡ് പാര്‍ക്കില്‍ നടക്കുന്നു .

കഴിഞ്ഞ 18 വര്‍ഷമായി മുടങ്ങാതെ നടക്കുന്ന ഈ കൂട്ടായ്മയിലേക്ക് ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പാലാക്കാരയവരും പാലായുടെ ആഭ്യുതകാംഷികളുമായവരെയും ഈ മഹത് കൂട്ടായ്മയിലേക്കു ഭാരവാഹികള്‍ ഷണിക്കുന്നു .

പാലാക്കാരുടെ ഇഷ്ട വിനോധങ്ങളായ വോളിബോള്‍ ,വടംവലി മത്സരങ്ങള്‍ ഈ പിക്‌നിക്കിന്റെ പ്രത്യേകതകളാണ് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങള്‍ ഈ പിക്ക്‌നിക്കിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

പാലായുടെ പാരപര്യവും തനിമയും നിലനിര്‍ത്തുന്നതിനും കാത്തു സൂഷിക്കുന്നതിനും നടത്തുന്ന ഈ കൂട്ടായ്മയില്‍ പാലാ തനിമയുള്ള ഭക്ഷണങ്ങളും ശീതള പാനിയങ്ങളും പ്രത്യേകതകളാണെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി മുളകുന്നം 847 363 0050, പയസ് ഒറ്റപ്ലാക്കല്‍ 312 231 3345, ജോര്‍ജ് കുമ്പുക്കല്‍ 630 281 0335, ആന്റണി വെള്ളൂകുന്നേല്‍ 847 224 5761, സന്തോഷ് നായര്‍ 312 730 5112. റോയ് മുളകുന്നം അറിയിച്ചതാണിത്


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC