സാംസ്‌കാരിക വിശേഷങ്ങള്‍

കലാവേദിതന്‍ നട തുറന്നു

2016-04-14 06:01:14am

കലയുടെ കാഹളനാദമുയര്‍ന്നു, കലാവേദിതന്‍ നട തുറന്നു....... രണ്ടു തലമുറകളിലെ കലാകാരന്മാരും കലാകാരികളും ചാരുതയാര്‍ന്ന ഈ കലാവേദിഗാനം ആലപിച്ചുകഴിഞ്ഞപ്പോഴേക്കും ഹര്‍ഷാരവങ്ങള്‍ കൊണ്ട് ശബ്ദമുഖരിതമായിരുന്നു പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ ന്യൂയോര്ക്കിലെ ടൈസണ് ആഡിറ്റൊറിയവും പരിസരവും. കലാവേദിയുടെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ കലാമേളയുടെ വേദിയായിരുന്നു പശ്ചാത്തലം. ജോയന്‍ കുമരകം എഴുതി ജയദേവന്‍മാസ്റ്റര്‍ സംഗീതസംവിധാനം ചെയ്ത ഗാനം ആലപിച്ചത് തഹസീന്‍, ജോഷി, ശാലിനി, അനുഷ്‌ക, പ്രണവ്, ക്രിസ്റ്റി എന്നിവരായിരുന്നു.

കലയുടെ മാന്ത്രികചെപ്പുകള്‍ തുറന്ന് വിസ്മയകാഴ്ചകളൊരുക്കി അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ആസ്വാദനത്തിന്റെ മായാലോകത്ത് ആറാടിപ്പിച്ച്, കലാവേദികലാമേള, അളവില്ലാത്ത ജനപ്രിയത ഏറ്റുവാങ്ങി.

ദേവസ്സി പാലാട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഹൃസ്വനാടകം, ഗാനമേള, ബിന്ധ്യ പ്രസാദിന്റെ നേതൃത്വത്തില്‍ മികവുറ്റ ഫ്യൂഷന്‍ നൃത്തപ്രകടനങ്ങള്‍ കൂടാതെ വിശിഷ്ടമായ അത്താഴവിരുന്ന് എന്നിവ കലാമേളയെ അവിസ്മരണീയമാക്കി.

കേരളത്തില്‍, കലാവേദിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, തിരുവല്ലയിലെ വൈ. എം. സി. എ. യുടെ കീഴില്‍ പ്രത്യക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വികാസ് സ്‌കൂളിന്റെ നവീകരണത്തിനായി സാമ്പത്തികസഹായം നല്‍കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു ഈ കലാമേളയെന്നു സാമുഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അഭിപ്രായപെട്ടു.

റീനി മാമ്പലം (എഴുത്തുകാരി, കണക്ടിക്കട്ട്)
സംഘാടക മികവും, മികച്ച കലാപരിപാടികളും കലാമേളയെ വ്യത്യസ്തമാക്കി !

പ്രൊഫസര്‍ ജോസഫ് ചെറുവേലി (ന്യൂയോര്‍ക്ക്)
വെല്‍ ഡണ് ! വെല്‍ ഡണ് ! വെല്‍ ഡണ് !

ജെ. മാത്യൂസ് (ചീഫ് എഡിറ്റര്‍, ജനനി പബ്‌ളിക്കേഷന്‍)
പൊതുപ്രവര്‍ത്തനത്തില്‍ ആവേശവും, പ്രതീക്ഷയും നല്‍കിയ പരിപാടി. പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യം !

പോള്‍ കറുകപള്ളില്‍ (ഫൊക്കാന ചെയര്‍മാന്‍)
കലാവേദികലാമേള എല്ലാ അര്‍ത്ഥത്തിലും മികവുറ്റതായിരുന്നു. ഫൊക്കാനയുടെ ആശംസകള്‍ !

ബേബി ഊരാളില്‍ (ഫോമ മുന്‍ പ്രസിഡന്റ് )
കലാവേദിയുടെ കലാമേളയില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഒരു വലിയ നഷ്ടമായിരുന്നെനേം. പ്രവര്‍ത്തകരുടെ സംഘടനാശേഷിയും, ഐക്യബോധവും എടുത്തു പറയാതെ വയ്യ !

വര്‍ക്കി എബ്രഹാം (മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍)
മികച്ച സംഘടനാ നേതൃത്വംന.. മികച്ച കലാപരിപാടികള്‍..

സുനില്‍ ട്രൈസ്റ്റാര്‍ (മലയാളം ടെലിവിഷന്‍)
ഭാരവാഹികളുടെ നേത്രുത്വപാടവവും പരിപാടികളിലെ കലാമേന്മയും അവിസ്മരണീയമായി !

ഡോ. മധു (ന്യൂയോര്‍ക്ക് )
ഏറ്റവും കൃത്യമായി നടത്തപെട്ട ഒരു മലയാളിപ്രോഗ്രാം !

2004ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച കലവേദിയില്‍ ഇന്ന് 20 അംഗ കുടുംബങ്ങള്‍ ഉണ്ട്. കേരളത്തില്‍ ട്രസ്റ്റ് ആയി 2006ല്‍ രജിസ്റ്റര്‍ ചെയ്തു. വരും വര്‍ഷങ്ങളില്‍ വളരെ വിപുലമായ കലാപരിപാടികള്‍ക്കാണ് കലാവേദി തയ്യാറെടുക്കുന്നതെന്ന് പ്രസിഡന്റ് സിബി ഡേവിഡ്, സെക്രട്ടറി ഡിന്‍സില്‍ ജോര്‍ജ്, ട്രസ്ടി ജിബി മാത്യു, പ്രോഗ്രാം മാനേജര്‍ നോബിള്‍ മൂക്കന്‍ ജോര്‍ജ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Friday, November 15, 2013