സാംസ്‌കാരിക വിശേഷങ്ങള്‍

മാറ്റത്തിന്റെ കാഹളവുമായി കലാവേദി

2016-04-14 06:06:40am

കേരളത്തിലും അമേരിക്കയിലും കലാസാംസ്‌കാരിക രംഗത്ത് ഒരു ദശാബ്ദ ക്കാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കലാവേദി, അമേരിക്കന്‍ മലയാളികള്‍ക്കായി പുതിയ കലാസംരംഭം ഒരുക്കുന്നു.

കലാമത്സരങ്ങളിലൂടെ കണ്ടെത്തുന്ന ഏറ്റവും മികച്ച പ്രതിഭാശാലികള്‍ക്ക് കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നു. പ്രത്യേകിച്ച്, ഇളം തലമുറയിലെ പ്രതിഭാശാലികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് നൃത്തസംഗീത മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 13 മുതല്‍ 19 വരെ പ്രായമുള്ളവര്‍ക്ക് ഈ മത്സരങ്ങളില്‍ പങ്കെടുക്കാം. കുടാതെ ആര്‍ക്കും പ്രായഭേദമെന്യേ നാടകമത്സരത്തിലും പങ്കെടുക്കാം.

ദി ബെസ്റ്റ് മ്യൂസിക് പെര്‍ഫോര്‍മന്‍സ്, ദി ബെസ്റ്റ് ഡാന്‍സ് പെര്‍ഫോര്‍മന്‍സ്, ദി ബെസ്റ്റ് ഡ്രാമ പ്രസന്റേഷന്‍ എന്നിവയ്ക്കാണ് ഒന്നാം സമ്മാനമായ കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നത്. ഗായകനും ഗായികയ്ക്കും പ്രത്യേകം അവാര്‍ഡുകളില്ല. 1001 ഡോളറും പ്രത്യേക പ്രശംസാ ഫലകവുമായിരിക്കും ഒന്നാം സമ്മാനം.

ഒക്‌ടോബര്‍ 4th (മ്യൂസിക്), 11th (ഡാന്‍സ്), 13th (ഡ്രാമ) തീയതികളിലായി ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും. മത്സര ദിവസം മുഖ്യജഡ്ജി തന്നെ വിജയികളെ പ്രഖ്യാപിക്കുന്നതാണ്.

തുടര്‍ന്ന്, ഒക്‌ടോബര്‍ 25 ന് നടക്കുന്ന കലോത്സവവേദിയില്‍ വച്ച് വിജയികള്‍ക്ക് പുരസ്‌കാരം നല്‍കുന്നതാണ്. ജൂലൈ 31 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി.

ജെ. മാത്യൂസ് മുഖ്യകണ്‍വീനറായി, കലാവേദിയുടെ ന്യൂയോര്‍ക്കിലെ 30 അംഗങ്ങളുള്ള സമിതിയാണ് ഈ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി കലാവേദി ഓണ്‍ലൈന്‍ .കോം സന്ദര്‍ശിക്കുക.

Sibi David (President) info@kalavedionline.com 917-353-1379
J. Mathews (Chief Convener) contact@kalavedionline.com 914-450-1442
Dincil George (Secretary) dincil@gmail.com 516-637-4969
Jacob T. Chacko (Treasurer) amaizing1@gmail.com 516-567-4819
Suresh Panicker (Coordinator, Dance) spanick@gmail.com 917-476-0129
Saji Mathew (Coordinator, Music) sajimathew90@gmail.com 516-301-0551
Manohar Thomas (Coordinator, Drama) manoharthomas5@gmail.com 917-501-0173 

Friday, June 20, 2014