സാംസ്‌കാരിക വിശേഷങ്ങള്‍

100 കുട്ടികള്‍ക്ക് മ്യൂസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

പി. പി. ചെറിയാൻ 2017-07-13 11:17:01am

ഡാലസ്:  ശ്രീപത്മാവതി മഹിളാ വിശ്വവിദ്യാലയവും റ്റാനയും സംയുക്തമായി നടത്തുന്ന സംഗീത–നൃത്ത പരിശീലനം പൂർത്തിയാക്കിയ 100 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജൂലൈ 9 ന്  ടെക്സസ് പ്ലാനോ മിനർവ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശ്വവിദ്യാലയം  വൈസ് ചാൻസലർ  പ്രൊഫസർ വി ദുർഗ ഭവാനിയാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. റ്റാനാ മ്യൂസിക് കോഴ്സ് നാഷണൽ കോർഡിനേറ്റർ മീനാക്ഷി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് റ്റാനയും വിശ്വവിദ്യാലയവും സംയുക്തമായി കൂടുതൽ ക്രിയാത്മക പരിപാടികൾക്ക് രൂപം നൽകുമെന്ന് ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

വിദ്യാർഥികളും മാതാപിതാക്കളും തിങ്ങി നിറഞ്ഞ ബാങ്ക്വറ്റ് ഹാളിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളും ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ വിദ്യാർഥികളെ വൈസ് ചാൻസലർ പ്രത്യേകം അഭിനന്ദിച്ചു. കൂടുതൽ കുട്ടികൾ ഇന്ത്യൻ കലകൾ പരിശീലിക്കുന്നതിനു മുന്നോട്ടു വരണമെന്നും അവർ അഭ്യർത്ഥിച്ചു.

 


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN