സാംസ്‌കാരിക വിശേഷങ്ങള്‍

ജോര്‍ജ് ഓലിക്കല്‍ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ 2017-07-13 03:17:27pm

ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ജോര്‍ജ് ഓലിക്കലിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ 22 വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്ക് കലാ സംസ്കരിക രംഗങ്ങളില്‍ വളരെ അധികം സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് ഓലിക്കല്‍. സംഘാടകന്‍, നാടക കലാകാരന്‍, പത്രലേഖകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ മുദ്രപതിപ്പിച്ച ഓലിക്കല്‍ പമ്പാ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളും , മൂന്ന് തവണ പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സ്ഥാപക നേതാക്കളിലൊരാള്‍, െ്രെടസ്‌റ്റേറ്റ് കേരളാഫോറം മുന്‍ ചെയര്‍മാന്‍, ഐ.എ.സി.എ. മുന്‍ പ്രസിഡന്‌റ് ,മനീഷി നാഷ്ണല്‍ സ്ക്കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍, ഫൊക്കാനാ മുന്‍ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, അസോസിയേറ്റ് ട്രഷറാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് , സ്‌പെല്ലിങ്ബീ റീജിയണല്‍ ഡയറക്ടര്‍ ,ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയിലെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്റെ 2013ലെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം രചിച്ച 'യയാതി' നാടകത്തിലെ യയാതിയെ അവതരിപ്പിച്ച് മികച്ച നടനുള്ള പുരസ്ക്കാര ജേതാവുമാണു. വിവിധ പ്രസിദ്ധീകരണങ്ങളുടെ കഥാകൃത്തുംകൂടിയായ ഓലിക്കല്‍ പ്രസ്ക്ലബ് ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു. വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റ് ആയി ജോലിനോക്കുന്നു.

നാനാതുറകളിലുള്ള അമേരിക്കന്‍ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നതെന്നും ഓലിക്കല്‍ പറഞ്ഞു.വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡല്‍ഫിയ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ജോര്‍ജ് ഓലിക്കല്‍ പറഞ്ഞു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ജിന്റെ സ്ഥാനലബ്ധി സുപ്രധാനമാണ്. തന്റെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ജോര്‍ജ് ഓലിക്കലിനെ ഈ സ്ഥാനം അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.