സാംസ്‌കാരിക വിശേഷങ്ങള്‍

ഡിട്രോയിറ്റില്‍ വെച്ച് സംഘടിപ്പിച്ച നാഷണല്‍ ധര്‍മ്മ ഐക്യു വിജയികളായ ഹരിനന്ദനനും, കൃഷ്‌ണേന്ദുവിനും , നിഥിക പിള്ളക്കും അഭിനന്ദനങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം 2017-07-13 03:21:05pm

ഡിട്രോയിറ്റ്: കെഎച്ച്എന്‍എ ആത്മീയ വേദി സംഘടിപ്പിച്ച നാഷണല്‍ ധര്‍മ്മ ഐക്യു ഫൈനലില്‍ സീനിയര്‍ വിഭാഗത്തില്‍ ഹരിനന്ദന്‍ സായ്‌നാഥ് ഒന്നാംസ്ഥാനവും, ഗോവിന്ദ് പ്രഭാകര്‍ രണ്ടാം സ്ഥാനവും, രാഹുല്‍ നായര്‍ മൂന്നാം സ്ഥാനവും നേടി.

ജൂനിയര്‍ വിഭാഗത്തില്‍ കൃഷ്‌ണേന്ദു സായ്‌നാഥ് ഒന്നാംസ്ഥാനവും, ദേവിക തമ്പി രണ്ടാംസ്ഥാനവും, നന്ദനാ കൃഷ്ണരാജ് മൂന്നാംസ്ഥാനവും നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ നിഥികപിള്ള ഒന്നാം സ്ഥാനവും, രോഹിത്‌നായര്‍ രണ്ടാം സ്ഥാനവും നേടി.

അമേരിക്കയില്‍ ജീവിക്കുന്ന പുതുതലമുറക്ക്, സനാതന ധര്‍മ്മത്തെയും, ഭാരതീയ സംസ്കാരത്തെയും, വൈദിക ദര്‍ശനങ്ങളെപറ്റിയും ഉറച്ചബോധം ഉണ്ടാക്കുവാനും ഹിന്ദു എന്നവികാരത്തില്‍ അഭിമാനം കൊള്ളുവാനും, തലമുറകളില്‍നിന്നും തലമുറകളിലേക്ക് സനാതനധര്‍മ്മവും , ഭാരതീയ സംസ്കാരവും പകര്‍ന്നു നല്‍കുവാനുള്ള ഒരുയജ്ഞത്തിന്റെ ഭാഗമായി ആണ് കെഎച്ച് എന്‍എ ആത്മീയവേദി നോര്‍ത്ത് അമേരിക്കയിലെ കുട്ടികള്‍ക്കായി ധര്‍മ്മ ഐക്യു സംഘടിപ്പിച്ചത്.

ഒന്നാംഘട്ടത്തില്‍ വിജയിച്ചകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഫൈനല്‍ മത്സരം.ഭാഗവത ആചാര്യന്‍ ശ്രീ മണ്ണടിഹരിയാണ് വിജയികള്‍ക്ക് സമ്മാനദാനം നല്‍കിയത്. തദവസരത്തില്‍ ആത്മീയ വേദി ചെയര്‍മാന്‍ ശ്രീ ആനന്ദ് പ്രഭാകര്‍ ധര്‍മ്മഐക്യുവിന്റെ ക്യാഷ് െ്രെപസ്സ്‌പോണ്‍സര്‍മാരായ ഒഹായോവില്‍ നിന്നുള്ള ശ്രീ ജയ് നാരായണന്‍, ശ്രീമതി മോളി ജയ്‌നാരായണന്‍, ചിക്കാഗോവില്‍ നിന്നുള്ള ശ്രീ ഗോപിമേനോന്‍ എന്നിവര്‍ക്കും, ധര്‍മ്മ ഐക്യു വെബ്‌സൈറ്റ് ഉണ്ടാക്കുവാന്‍ ധനസഹായം നല്‍കിയ ശ്രീ കൃഷ്ണ രാജ്‌മോഹനും, ധര്‍മ്മ ഐക്യുഫൈനല്‍ മത്സരംനടത്തിയ “എന്റെ വേദം” ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീ ബിജുകൃഷ്ണനും, ഇതിനുവേണ്ടസഹായങ്ങള്‍ ചെയ്തുതന്ന ശ്രീ രാജേഷ്കുട്ടിക്കും, ശ്രീ സുദര്‍ശന കുറുപ്പിനും, ശ്രീ ബൈജു പണിക്കര്‍ക്കും, ഗ്രേഡിങ്ങിനു സഹായിച്ച ശ്രീ സുരേഷ്‌നായര്‍, ശ്രീമതി മഞ്ജു നായര്‍ക്കും, ശ്രീ രഘുനാഥ്രവീന്ദ്രനും ഇതില്‍ പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നന്ദിഅറിയിച്ചു.

കെഎച്ച്എന്‍എ ആത്മീയവേദിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ, കെഎച്ച്എന്‍എയുടെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് ഏറെകുറെ എത്തിച്ചേരുവാന്‍ കഴിഞ്ഞു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി ശ്രീ കൃഷ്ണരാജ് അഭിപ്രായപ്പെട്ടു. കെഎച്ച്എന്‍എ ആത്മീയവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും, എല്ലാവിധസഹകരണവും നല്‍കിസഹായിച്ച കെഎച്ച്എന്‍എ നേതൃത്വത്തിനും, കഴിഞ്ഞ രണ്ടുവര്ഷം, വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി ഞങ്ങ ളുടെകൂടെ പ്രവര്‍ത്തിച്ച എല്ലാകമ്മിറ്റി അംഗങ്ങള്‍ക്കും ഈഅവസരത്തില്‍ ശ്രീ കൃഷ്ണരാജ് നന്ദിപ്രകാശിപ്പിച്ചു.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN