സാംസ്‌കാരിക വിശേഷങ്ങള്‍

മാറാനാഥാ വാർഷിക കൺവൻഷൻ ഡാലസിൽ ജൂലൈ 16 മുതൽ

പി. പി. ചെറിയാൻ 2017-07-14 09:52:43am

ബാൾച്ച് സ്പ്രിംഗ്സ് (ഡാലസ്) : മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചസിന്റെ ജനറൽ കൺവൻഷൻ 16 മുതൽ 23 വരെ ബാൾച്ച് സ്പ്രിംഗ് ബ്രൂട്ടൻ റോഡിലുള്ള മാറാനാഥ ചർച്ചിൽ വെച്ചു നടത്തപ്പെടുന്നു. റവ. ഡോ. ജോൺ വൊക്കൊഫ്, റവ. മിച്ചു ക്ലൊ, റവ. തോമസ് മാമൻ, റവ. അനീഷ് ഇലപ്പാറ, റവ. ജസ്റ്റിൻ ജേക്കബ് എന്നീ പ്രഗത്ഭരും, പ്രശസ്തരും, ദൈവവചന പണ്ഡിതരുമാണ് കൺവൻഷനിൽ പ്രസംഗിക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 6.45 ന് മാറാനാഥ ആരാധനാ ഗായക സംഘത്തിന്റെ  പ്രെയ്സ് ആന്റ് വർഷിപ്പോടെയാണ് യോഗങ്ങൾ ആരംഭിക്കുക. കൺവൻഷനോടനുബന്ധിച്ചു ജൂലൈ 17 മുതൽ 21 വരെ രാവിലെ 9 മുതൽ 12.30 വരെ വെക്കേഷൻ ബൈബിൾ ക്ലാസും ഉണ്ടായിരിക്കും.

ഏവരേയും കൺവൻഷനിലേക്കും വിബിഎസ്സിലേക്കും സ്വാഗതം ചെയ്യുന്നതായി റവ. ബാബു ബേബി, റവ. സാലു ദാനിയേൽ എന്നിവർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌  : 972 809 4971, 504 756 8469  എന്നീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്‌.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN