സാംസ്‌കാരിക വിശേഷങ്ങള്‍

ഇന്‍ഡ്യ പ്രസ്‌ക്ലബ് മാധ്യമ മാമാങ്കത്തിലേക്ക്സ്വാഗതം; ചിക്കാഗോ അണിഞ്ഞൊരുങ്ങി

2017-07-15 04:05:16am

ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന ഇന്‍ഡ്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ ഏഴാമത് കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി അറിയിച്ചു.

പതിവില്‍ കൂടുതല്‍ അതിഥികള്‍ എത്തുന്നതിനാല്‍ കോണ്‍ഫ്രന്‍സിന്റെ സുഗമമായ നടത്തിപ്പിന്‍ കണ്‍വന്‍ഷന്‍ കമ്മറ്റി അംഗങ്ങള്‍ എല്ലാവരും സജീവമായി രംഗത്തുണ്ട്.

ചിക്കാഗോ നഗരത്തിന്റെ സമീപത്തുള്ള ഇറ്റാസ്‌കയിലെ ഹോളിഡേ ഇന്നിലാണ് കോണ്‍ഫ്രന്‍സ്. ആഗസ്റ്റ് 23 മുതല്‍ ഇവിടെയെത്തുന്ന അതിഥികളെ സ്വീകരിക്കുവാന്‍ തയ്യാറായി കഴിഞ്ഞതായി പ്രസ്‌ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റും കണ്‍വെന്‍ഷന്‍ കണ്‍വീനറുമായ ബിജു സഖറിയ, ഗസ്റ്റ് റിലേഷന്‍ ഹോസ്പിറ്റാലിറ്റി കണ്‍വീനര്‍ ജോയ് ചെമ്മാച്ചല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോയിച്ചന്‍ പുതുകുളം തുടങ്ങിയവര്‍ അറിയിച്ചു.

കോണ്‍ഫ്രന്‍സ് വിജയമാക്കുവാന്‍ പ്രസന്നന്‍ പിള്ള, അനിലാല്‍ ശ്രീനിവാസന്‍, ബിജു കിഴക്കേകുറ്റ്, ചാക്കോ മറ്റത്തില്‍പറമ്പില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ തുടങ്ങിയവരും പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ നിന്നും അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമപ്രവര്‍ത്തകരെ സ്വീകരിക്കുവാന്‍ ആതിഥേയര്‍ ആയ ചിക്കാഗോ ടീം തയ്യാറായി കഴിഞ്ഞുവെന്ന് പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ അറിയിച്ചു. കൂടുതല്‍ അതിഥികള്‍ എത്തുന്നതുകൊണ്ട് അല്പം ടെന്‍ഷനില്‍ ആണെങ്കിലും ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ആതിഥേയര്‍ ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിക്കുന്നു. ഇതൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്. അതുകൊണ്ടു തന്നെ കോണ്‍ഫ്രന്‍സിനോ പങ്കെടുക്കുന്നവര്‍ക്ക് ഒരു കുറവും ഉണ്ടാകില്ല എന്ന ഉറച്ച വിശ്വാസം ആതിഥേയര്‍ക്കുണ്ടെന്നും, ശിവന്‍ മുഹമ്മ പറഞ്ഞു.

കേരള ക്രുഷി മന്ത്രി സുനില്‍ കുമാര്‍, പി.ജെ. കുര്യന്‍ എം.പി., എം.ബി.രാജേഷ് എം.പി.,എം.സ്വരാജ് എം.എല്‍.എ., വി.മുരളീധരന്‍ തുടങ്ങിയവരും, മാധ്യമ രംഗത്തുനിന്ന് കേരള ഗവണ്‍മെന്റിന്റെ മീഡിയ അഡ് വൈസര്‍ ജോണ്‍ ബ്രിട്ടാസ്, അളകനന്ദ ഏഷ്യാനെറ്റ് ന്യൂസ്, ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസ്, എം. രാജീവ് പീപ്പിള്‍ ന്യൂസ്, ഷാനി പ്രഭാകര്‍ മനോരമ ന്യൂസ്, പി.വി.തോമസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, ജോര്‍ജ് കള്ളിവയലില്‍, ബി.എസ്. ബിനു തുടങ്ങിയയവര്‍ എത്തിച്ചേരും.

ഇതിനോടൊപ്പം ഇന്‍ഡ്യ പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രതിനിധികള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്‍് എത്തും. ചാപ്റ്റര്‍ പ്രസിഡന്റ്മാരായ ഡോ. കൃഷ്ണ കിഷോര്‍, അനില്‍ ആറന്‍മുള, മനു വര്‍ഗീസ്, ബിജിലി ജോര്‍ജ്, ജോബി ജോര്‍ജ്തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സിന്റെ വിജയത്തിന് വേണ്ടി നാഷണല്‍ കമ്മറ്റിയുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു.

വടക്കേ അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടന പ്രതിനിധികളും കോണ്‍ഫ്രന്‍സിനെത്തുന്നു. മുഖ്യ സ്‌പോണ്‍സറന്മാരായി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ മുമ്പോട്ടു വന്നത് കോണ്‍ഫറന്‍സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.സാമ്പത്തികമായി സഹായിക്കുന്ന ഓരോരുത്തരേയും നന്ദിയോടെ സ്മരിക്കുന്നതായി ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ടും, ട്രഷറര്‍ ജോസ് കാടാപ്പുറവും അറിയിച്ചു.

പ്രസ്സ് ക്ലബ് നാഷ്ണല്‍ കോണ്‍ഫ്രന്‍സിന്റെ അതെ ദിവസം നടക്കാനിരുന്ന ക്‌നാനായ കാത്തോലിക് സൊസൈറ്റി ചിക്കാഗോയുടെ ഓണാഘോഷ പരിപാടി മാറ്റി വെച്ചതില്‍ കെ.സി.എസ്. ചിക്കാഗോയോടും പ്രസിഡന്റ് ബിനു പൂത്തുറയിലിനോടുള്ള നന്ദിയുംഅറിയിക്കുന്നതായി പ്രസ്സ് ക്ലബ് വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ജോ. സെക്രട്ടറി പി.പി.ചെറിയാന്‍, ജോ. ട്രഷറര്‍ സുനില്‍ തൈമറ്റംതുടങ്ങിയവര്‍ അറിയിച്ചു.

മലബാര്‍ ഗോള്‍ഡ്പാര്‍ട്ണര്‍ ഡോ.പി.എ. ഇബ്രാഹിം ഹാജി, ന്യൂ ഫോട്ടോണ്‍ ടെക്‌നോളജി ഉടമ ഡോ.രാമദാസ് പിള്ള, ന്യൂതന സാങ്കേതിക വിദ്യയിലൂടെ സിട്രസ് ഉല്‍പാദനത്തില്‍ വന്‍മുന്നേറ്റത്തിന് കാരണമായ ഡോ. മാണി സ്‌കറിയ, കെ.ജി.എം .ഗ്രൂപ്പിന്റെ സി.ഇ.ഒ. മന്‍മഥന്‍ നായര്‍ (മുന്‍ ഫൊക്കാന പ്രസിഡന്റ്), ഇന്‍ഷറന്‍സ് രംഗത്തു പ്രമുഖനായ മാധവന്‍ നായര്‍, ഐ.ടി. കണ്‍സള്‍ട്ടിംഗ് കമ്പനി ഉടമ സജി. മാടപ്പള്ളില്‍, പ്രമുഖ അക്കൗണ്ടന്റായ ജി.കെ.പിള്ള (മുന്‍ ഫൊക്കാന പ്രസിഡന്റ്), ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് ഉടമ ഡോ. ഫീമു വര്‍ഗീഗീസ് തുടങ്ങിയവര്‍ ഇതില്‍ ചിലര്‍ മാത്രമാണ്. 

കോണ്‍ഫ്രന്‍സിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പൂര്‍ണ്ണമായും സൗജന്യമാണ് ഇതിലേക്ക് പ്രവേശനം. ഓഗസ്റ്റ് 25 ന് രാവിലെ പത്തു മണിക്കു ആരംഭിക്കുന്ന പരിപാടികള്‍ 26ന് വൈകീട്ടു കലാപരിപാടികളോടെ അവസാനിക്കും. പ്രമുഖര്‍ നയിക്കുന്ന പ്രസംഗങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവയാണ് പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പ്രാവശ്യം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മാധ്യമ, സാഹിത്യ, സാംസ്‌കാരികരംഗത്തു പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.

ഇതിലേക്കായി പി.പി.ചെറിയാന്‍, രാജു പള്ളത്ത്, ജോബി ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ് അഡ് വൈസറി ചെയര്‍മാന്‍ ടാജ് മാത്യു, ഐ.പി.സി.എന്‍.എ പ്രഥമ പ്രസിഡന്റായിരുന്ന ജോര്‍ജ് ജോസഫ്, ജെ. മാത്യൂസ്, ജീമോന്‍ ജോര്‍ജ്, ജെയിംസ് വര്‍ഗീസ്, മധു കൊട്ടാരക്കര തുടങ്ങിയവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള കമ്മറ്റികള്‍ രൂപീകരിച്ചു.

കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 630 773 2340 എന്ന നമ്പറില്‍ വിളിച്ചു ഇന്‍ഡ്യ പ്രസ്‌ക്ലബ് ഗ്രൂപ്പ് പേരില്‍ മുറികള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്.

ആഗ്സ്റ്റ് 24, 25, 26 തീയതികളില്‍ നടക്കുന്നമാധ്യമ മാമാങ്കത്തിലേക്ക്സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
indiapressclub.org 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC