സാംസ്‌കാരിക വിശേഷങ്ങള്‍

ഡോ വന്ദേമാതരം ശ്രീനിവാസ് ഉള്‍പ്പെടെ പ്രമുഖര്‍ ഗാന്ധിപാര്‍ക്ക് സന്ദര്‍ശിച്ചു

പി. പി. ചെറിയാൻ 2017-07-15 11:03:07am

ഡാലസ് : ഗായകനും സംഗീത സംവിധായകനുമായ ഡോ. വന്ദേമാതരം ശ്രീനിവാസ്, പ്രൊഫ. വി. ദുർഗ ദേവി (വൈസ് ചാൻസലർ ശ്രീപത്മാവതി മഹിളാ വിശ്വവിദ്യാലയം), കുച്ചിപുടി ഡാൻസ് ഡയറക്ടറും ഗുരുവുമായ ഡോ. കെ. വി. സത്യ നാരായണൻ തുടങ്ങി ഇന്ത്യയിൽ നിന്നും എത്തിയ പ്രമുഖർ  ഡാലസിലുള്ള മഹാത്മാഗാന്ധി പാർക്ക് സന്ദർശിച്ചു. രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്കു മുമ്പിൽ പുഷ്പാജ്ജലി അർപ്പിച്ചു.

ഇർവിംഗ് ലേക്കിനു സമീപമുള്ള ഗാന്ധി പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിക്കുവാൻ സാധിച്ചതിൽ  തികച്ചും അഭിമാനിക്കുന്നതായി ഡോ. വന്ദേമാതരം ശ്രീനിവാസ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും ഡോക്ടർ  ആലപിച്ചു.

പതിനായിര കണക്കിന് ഡോളർ ചിലവഴിച്ചു നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എംജിഎംഎൻടി ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കൂറയു ടേയും സഹപ്രവർത്തകരുടേയും  നിസ്വാർത്ഥ പ്രവർത്തനങ്ങളെ എല്ലാവരും അഭിനന്ദിച്ചു. പ്രമുഖ അതിഥികളെ ഡോ. പ്രസാദ്, സെക്രട്ടറി റാവു കൽവാല, എംവിഎൽ പ്രസാദ് തുടങ്ങിയവർ സ്വീകരിച്ചു.