സാംസ്‌കാരിക വിശേഷങ്ങള്‍

മര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാലസില്‍ ഊഷ്മള സ്വീകരണം

പി. പി. ചെറിയാൻ 2017-07-15 11:05:29am

ഡാലസ്: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിൽ ഹൃസ്വ സന്ദർശനത്തിനെത്തിച്ചേർന്ന മർത്തോമ്മാ സഭാ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമായ്ക്ക് ഊഷ്മള സ്വീകരണം നൽകി. വിമാനതാവളത്തിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തായെ റവ. വി. സി. സജി, ഭദ്രാസന കൗൺസിൽ അംഗം റവ. വിജു വർഗീസ്, റവ. അലക്സ് കെ. ചാക്കോ, റവ. സിജോ ജോൺ, മണ്ഡലാംഗവും, മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം, റവ. ഷൈജു പി. ജോൺ, പി. ടി. മാത്യു, മാത്യു പി. ഏബ്രഹാം, തോമസ് മാത്യു, എബി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

87 –ാം ജന്മദിനവും പട്ടത്വ ശുശ്രൂഷയിൽ  60 വർഷവും പൂർത്തീകരിച്ച മെത്രാപ്പോലീത്താ ഡാലസ് മാർത്തോമ ചർച്ചിൽ 15 ന് നടക്കുന്ന ഡീക്കൻ അരുൺ സാമുവേൽ വർഗീസിന്റെ പട്ടം കൊടശുശ്രൂയിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് സഹകാർമ്മികത്വവും വഹിക്കും.

87 –ാം വയസ്സിലും കർമ്മോത്സുകനായി സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മെത്രാപ്പോലീത്തായുടെ സന്ദർശനം ഡാലസിലെ സഭാ വിശ്വാസികൾക്ക് എന്നും പ്രചോദനം നൽകുന്നു.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN