സാംസ്‌കാരിക വിശേഷങ്ങള്‍

കുട്ടികൾക്കായി "ഡ്രീംസ്" നേതൃ പരിശീലന ക്യാമ്പ് ഡാലസിൽ

മാർട്ടിൻ വിലങ്ങോലിൽ 2017-07-15 11:10:40am

ഡാലസ് : കുട്ടികളുടെയും യുവജങ്ങളുടെയും  നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കി  നടത്തുന്ന 'ഡ്രീംസ്'  ലീഡർഷിപ്പ്  പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്  ക്യാംപിനുള്ള രജിസ്ട്രേഷൻ  സ്വീകരിച്ചു തുടങ്ങി. ഫാ. ലിജോ പാത്തിക്കല്‍, സിഎംഐ ഡയറക്റ്ററായി  ലൂസിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ലെറ്റ് അസ് ഡ്രീംസ്' എന്ന യുവജന പരിശീലന പദ്ധതിയും,  ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്റർ ഡാളസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 ആഗസ്റ്റ് 7  മുതൽ 11 വരെ  (തിങ്കൾ -വെള്ളി ) ദിവസങ്ങളിൽ  കേരള അസോസിയഷൻ ഓഡിറ്റോറിയത്തിൽ  രാവിലെ ഒൻപതു മുതൽ ഉച്ച കഴിഞ്ഞു മൂന്നുവരെയാണ്  ക്യാമ്പ്.  മിഡില്‍ സ്‌കൂള്‍ കുട്ടികളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമിടുന്ന ക്യാംപിൽ ലീഡര്‍ഷിപ് , ഡിസിഷന്‍ മേക്കിംഗ്, ടൈം മാനേജ്മന്റ്, മനാവിക മൂല്യങ്ങൾ എന്നിവയിലൂന്നിയുള്ള പരിശീലങ്ങൾ ഉണ്ടാകും. മുൻ വർഷങ്ങളിൽ നടന്ന ക്യാമ്പ് വൻ വിജയമായിരുന്നു. ക്യാംപിനുള്ള വിദ്യാർഥികൾ ജൂലൈ 25 നു മുൻപായി  രജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.

ഹരിദാസ് തങ്കപ്പന്‍ (214 908 5686).
സിബി വാരിക്കാട്ട്  469 360 9200
ഷാജി തോമസ്  214 966 6627
ജോണ്‍സണ്‍ കുര്യാക്കോസ് 972 310 3455,
ഫാ. ലിജോ പാത്തിക്കൽ  318 614 0444
email :letusdreamusa@gmail.com
www.letusdream.org/dreams/dallasdreams
Location: India Cultral & Education Center, 3821 Broadway , Garland, Texas 75043