സാംസ്‌കാരിക വിശേഷങ്ങള്‍

കേരളത്തില്‍ നടക്കുന്ന നഴ്‌സസ് സമരത്തിന് ചിക്കാഗോ മലയാളീ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു

ജിമ്മി കണിയാലി 2017-07-15 11:19:36am

ഷിക്കാഗോ: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  നഴ്സ്മാരുടെ  സമര പരിപാടികൾക്കു ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാവിധ പിന്തുണയും നൽകുന്നു വെന്ന് പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി എന്നിവർ അറിയിച്ചു.  ഇന്ന് മൗണ്ട് പ്രോസ്‌പെക്റ്റിലെ  സംഘടനയുടെ ആസ്ഥാന മന്ദിരത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഈ സമരത്തിന് സാധിക്കുന്ന എല്ലാ വിധ പിന്തുണയും സഹായ സഹകരണങ്ങളും നൽകുവാൻ തീരുമാനിച്ചത്.

യോഗത്തിൽ ഫിലിപ്പ്  പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്തു, ജേക്കബ് പുറയംപള്ളിൽ, ജോഷി മാത്യു പുത്തൂരാൻ, അച്ചൻ കുഞ്ഞു മാത്യു, സണ്ണി മൂക്കെട്ടു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ, സ്റ്റാൻലി കളരിക്കമുറി, ടോമി അമ്പേനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 

വേതന വർധനവിനും മറ്റു ആവശ്യങ്ങൾക്കുമായി സമരം നടത്തുന്ന നഴ്‌സുമാർക്ക് എല്ലാ പിന്തുണയും നൽകണമെന്ന് യോഗം ഷിക്കാഗോയിലെ മലയാളികളോട് അഭ്യർഥിച്ചു.