സാംസ്‌കാരിക വിശേഷങ്ങള്‍

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവക പരിശുദ്ധ മോര്‍ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപന വാര്‍ഷികവും കൊണ്ടാടി

ജോയിച്ചന്‍ പുതുക്കുളം 2017-07-16 01:50:57pm

ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ശ്ലീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര്‍ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകസ്ഥാപനത്തിന്റെ 39-ാമത് വാര്‍ഷികവും 2017 ജൂലൈ 1,2 (ശനി, ഞായര്‍) തീയതികളില്‍ സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി.

ശനിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് കാനഡാ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ബഹു: എബി മാത്യു അച്ചന്‍ വചനസന്ദേശം നല്‍കി. ഞായറാഴ്ച വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കൊറെപ്പിസ്‌കോപ്പ സഹവികാരി ബഹു: ബിജുമോന്‍ ജേക്കബ്
അച്ചന്‍ ബഹു: എബി മാത്യു അച്ചന്‍ എന്നിവര്‍ ചേര്‍ന്ന് വി: മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. വി:കുര്‍ബ്ബാന മധ്യേ പരിശുദ്ധനായ മോര്‍ പത്രോസ് ശ്ലിഹായുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പെരുന്നാള്‍ ഏറ്റുകഴിച്ചവര്‍ക്കു വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തുകയുണ്ടായി. തുടര്‍ന്ന്‌നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ വിശ്വാസികള്‍ എല്ലാവരും ഭാഗഭാക്കായി. റാസയുടെ മുമ്പില്‍ ഭക്തിനിര്‍ഭരമായ ഗാനങ്ങളോട് കൂടിയ രഥവും പിന്നിലായി ചെണ്ടമേളവും പിന്നിലായി കൊടിതോരണങ്ങളുമായി സണ്‍ഡേ സ്കൂള്‍ കുഞ്ഞുങ്ങളും അതിനും പിന്നിലായി വെള്ളിക്കുരിശ് സ്വര്‍ണ്ണക്കുരിശ് മുത്തുക്കുട എന്നിവ വഹിച്ച് വിശ്വാസികളും ഏറ്റവും പിന്നിലായി വന്ദ്യ: വൈദീകരും അണിനിരന്നത് റാസയുടെ ഭംഗി കൂട്ടി.നൊര്‍ത്ത്‌ലെയ്ക്ക് സിറ്റി പോലീസിന്റെ സാന്നിധ്യം റാസയുടെ ഭംഗിയായ നടത്തിപ്പിനു മാറ്റ് കൂട്ടി.

2017 ലെ ഹൈസ്കൂള്‍ കോളേജ് ഗ്രാജുവേറ്റ്‌സിനെ അനുമോദിക്കുകയും ഇടവകയുടെ ഉപഹാരം നല്‍കുകയും ചെയ്തു. ഈ വര്‍ഷത്തെ പെരുന്നാളാഘോഷങ്ങള്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചനും, സെന്റ് മേരീസ് ജ്‌നാനായ യാക്കൊബൈറ്റ് പള്ളി വികാരി ബഹു: മേപ്പുറത്ത് തോമസ് അച്ചനും റവ: ഡീക്കന്‍ ജെയ്ക്ക് ജേക്കബ് ശെമ്മാശ്ശനും (സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളി) സഹോദര ഇടവകകളിലെ വിശ്വാസികളും പങ്കെടുക്കുകയുണ്ടായി.

പെരുന്നാളില്‍ ആദ്യാവസാനം പങ്കെടുത്ത് ചെറുതും വലുതുമായി സഹകരിച്ച വിശ്വാസികള്‍ക്കും ഇടവക ഭരണസമിതിക്കും സഹോദര ഇടവകയിലെ വൈദീക ശ്രേഷ്ഠര്‍ക്കും ബഹു: ശെമ്മാശന്മാര്‍ക്കും ഉള്ള നന്ദി സഹവികാരി ബഹു: ബിജുമോന്‍ അച്ചന്‍ തന്റെ നന്ദി പ്രസംഗത്തില്‍ ആശംസിച്ചു. ഏകദേശം 2 മണിയോടുകൂടി വന്ദ്യ: വികാരി അച്ചന്‍ കൊടിയിറക്കിയതോടെ 2017 ലെപെരുന്നാളാഘോഷങ്ങള്‍ക്കു തിരശ്ശീല വീണു. ഈ വര്‍ഷത്തെ പെരുന്നാളിനു സെക്രട്ടറി ശ്രീ ജയ്‌സണ്‍ ജോണ്‍ ട്രസ്റ്റി ശ്രീ ജോര്‍ജ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജോജി കുര്യാക്കോസ് പെരുന്നാള്‍ കോര്‍ഡിനേറ്റേഴ്‌സ് ജെറി ആന്‍ഡ്രൂസ്, റെജി ചെറിയാന്‍ ,വിനു വര്‍ഗ്ഗീസ് എന്നിവര്‍ നേത്യത്വം നല്‍കി. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണ്. 


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN