സാംസ്‌കാരിക വിശേഷങ്ങള്‍

ക്വീന്‍സിലെ രണ്ടാമത് ഇന്ത്യാ ഡേ പരേഡിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തോമസ് റ്റി ഉമ്മന്‍ 2017-07-16 01:59:40pm

ന്യു യോര്‍ക്ക്: ഹില്‍ സൈഡ് അവന്യുവില്‍ ആഗസ്‌ററ് 12 ന് നടത്തുന്ന ക്വീന്‍ സിലെ രണ്ടാമത് ഇന്ത്യാ ഡേ പരേഡിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു. ഫ്‌ലോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടെ സഹകരണത്തോടെയാണ് പരേഡ് നടക്കുന്നത്. പരേഡില്‍ പങ്കെടുക്കുവാനും ഫ്‌ളോട്ടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാനും താല്പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു. ഹില്‍സൈഡ് അവന്യുവിലെ 263 സ്ട്രീറ്റില്‍ നിന്നുമാണ് ഈ വര്ഷം പരേഡ് ആരംഭിക്കുന്നത്. മലയാളി സമൂഹത്തിന്റെ വമ്പിച്ച സാന്നിധ്യമാണ് കഴിഞ്ഞ വര്‍ഷത്തെ പരേഡില്‍ ഉണ്ടായിരുന്നത്.

ഗ്ലെന്‍ ഓക്സിലെ സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റാറ്റാന്റില്‍ കൂടിയ പരേഡ് കമ്മിറ്റിയുടെ യോഗത്തില്‍ വിപുലമായ രീതിയില്‍ പരേഡ് നടത്തുവാന്‍ തീരുമാനിച്ചു. ആലോചനാ യോഗത്തില്‍ കോശി ഉമ്മന്‍, വി എം ചാക്കോ, തോമസ് റ്റി ഉമ്മന്‍, ചാക്കോ കോയിക്കലേത്ത്, ഡോ. ജേക്കബ് തോമസ്, ആഷാ മാമ്പിള്ളി, ജോജോ തോമസ്, ജേസണ്‍ ജോസഫ്, ജോര്‍ജ് കൊട്ടാരം. ജോസഫ് ജോര്‍ജ്, പൗലോസ് പെരുമറ്റം, പട്ടന്മാരേത്ത് മാത്യു, ഷാജു സാം, വര്ഗീസ് ലൂക്കോസ്, ഡോണ്‍ തോമസ്, ജോസ് ജേക്കബ്, പോള്‍ ചുള്ളിയില്‍, ഹേമന്ത് ഷാ, കൃപാല്‍ സിംഗ്, ഷിബു , എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു