സാംസ്‌കാരിക വിശേഷങ്ങള്‍

മാര്‍ത്തോമ്മാ യുവജനസഖ്യം പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തുടക്കമായി

ബെന്നി പരിമണം 2017-07-17 10:20:49am

ന്യുയോർക്ക്:  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ  2017 –2020 വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം മാർത്തോമ്മാ  സഭയുടെ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനത്തിന്റെ അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ ഫീലക്സിനോസ് തിരുമേനി ന്യുയോർക്കിലുള്ള  സ്റ്റാറ്റൻ ഐലന്റ് മാർത്തോമ്മാ ചർച്ചിൽ വച്ച് ഭദ്രദീപം തെളിച്ച് നിർവ്വഹിക്കുകയുണ്ടായി. ഭദ്രാസന യുവജന സഖ്യത്തിന്റെ ഉപാധ്യക്ഷൻ റവ.  സജു ജോൺ അച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭദ്രാസന യുവജന സഖ്യത്തിലെ അനേകം അംഗങ്ങളും മുൻകാല പ്രവർത്തകരും പങ്കെടുക്കുകയുണ്ടായി. ഭദ്രാസന സെക്രട്ടറി റവ.  ഡെന്നി ഫിലിപ്പ് സ്റ്റാറ്റൻ ഐലന്റ് മാർത്തോമ്മാ ചർച്ച് വികാരി റവ. റെനി ഏബ്രഹാം, എപ്പിഫനി മാർത്തോമ്മാ ചർച്ച് വികാരി റവ. ജോജി തോമസ് എന്നിവരുടെ സാന്നിധ്യം അനുഗ്രഹീതമായിരുന്നു. സ്റ്റാറ്റൻ ഐലന്റ് മാർത്തോമ്മാ യുവജനസഖ്യം ഗായക സംഘം മധുരതരമായ് ആലപിച്ച ഗാനങ്ങൾ ചടങ്ങിനെ ആകർഷകമാക്കി.

ഭദ്രാസന യുവജന സഖ്യം സെക്രട്ടറി അജു മാത്യു (ഡാലസ്) 2017– 2020 വർഷങ്ങളിലേക്കുള്ള നൂതനമായ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. Christian Commitment to God's Mission  എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഭദ്രാസന  യുവജന സഖ്യം, Light to life  എന്ന ഭദ്രാസനത്തിന്റെ പുതിയ മിഷൻ  പ്രൊജക്ടിനെ പിന്തുണയ്ക്കുവാൻ കാണിക്കുന്ന താത്പര്യത്തെ അഭിവന്ദ്യ ഫീലക്സിനോസ് തിരുമേനി ശ്ലാഘിച്ചു.

റവ. റെനി ഏബ്രഹാം സ്വാഗതവും ഭദ്രാസന യുവജന സഖ്യം ട്രഷറർ ലിബു കോശി  കൃതജ്ഞതയും നിർവ്വഹിച്ച യോഗത്തിൽ ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, ഭദ്രാസന യുവജനസഖ്യത്തിന്റെ ഭദ്രാസന അസംബ്ലിയിലേ ക്കുള്ള പ്രതിനിധി റോജിഷ് സാമുവൽ (ഫിലഡൽഫിയ), മുൻ ഭദ്രാസന യുവജന സഖ്യം സെക്രട്ടറി റെജി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു.

അഭിവന്ദ്യ ഡോ. ഐസക്മാർ ഫീലക്സിനോസ് തിരുമേനി നയിക്കുന്ന നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യം കൗൺസിലിൽ റവ. ഡെന്നി ഫിലിപ്പ് (ഭദ്രാസന സെക്രട്ടറി), റവ. സജു ബി. ജോൺ (ഭദ്രാസന യുവജന സഖ്യം ഉപാധ്യക്ഷൻ), അജു മാത്യു (സെക്രട്ടറി) കോശി (ട്രഷറർ), റോജിഷ് സാമുവൽ (ഭദ്രാസന അസംബ്ലിയിലേക്കുള്ള പ്രതിനിധി) എന്നിവർ പ്രവർത്തിക്കുന്നു. യുവധാര പ്രസിദ്ധീകരണം, മിഷൻ ബോർഡ് പ്രവർത്തനങ്ങൾ, Light to Life  എന്ന കാരുണ്യ പദ്ധതി, യുവജന സമ്മേളനങ്ങൾ എന്നീ പ്രവർത്തനങ്ങളിലൂടെ വരുന്ന 3 വർഷങ്ങളിൽ ദൗത്യത്തിന്റെ   പുതിയ ചക്രവാളങ്ങൾ ദൈവ രാജ്യത്തിനു സംഭാവന ചെയ്യുവാൻ  പുതിയ ഭദ്രാസന യുവജന സഖ്യം കൗൺസിൽ  ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

പുതിയ പ്രവർത്തനങ്ങൾക്ക് മുൻ ഭദ്രാസന യുവജന സഖ്യം സെക്രട്ടറി ജിജി ടോം, മുൻ ഭദ്രാസന യുവജനസഖ്യം കൗൺസിൽ അംഗം ലാജി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. റവ. ജോജി തോമസ് അച്ചന്റെ സമാപന പ്രാർഥനയോടും അഭിവന്ദ്യ ഫിലക്സിനോസ് തിരുമേനിയുടെ ആശീർവാദ പ്രാർഥനയോടും  പുതിയ പ്രതീക്ഷകളും ആവേശവും സമ്മാനിച്ച ചടങ്ങ് പര്യവസാനിച്ചു.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN