സാംസ്‌കാരിക വിശേഷങ്ങള്‍

ഡാളസ്സ് കേരള അസ്സോസിയേഷന്‍ എഡുക്കേഷന്‍ കാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

പി. പി. ചെറിയാൻ 2017-07-17 10:23:55am

ഡാലസ്: ഡാലസ് കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ എന്നീ സംഘടനകളുടെ മെമ്പർമാരുടെ മക്കളിൽ നിന്നും 2016– 2017 അദ്ധ്യായന വർഷങ്ങളിൽ നടന്ന പരീക്ഷകളിൽ ഉന്ന വിജയം നേടിയവർക്ക് നൽകുന്ന ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

5, 8 ഗ്രേഡുകളിൽ ലഭിച്ച ഫൈനൽ സ്കൂൾ ഗ്രേഡ്സും 12 ഗ്രേഡിൽ സാറ്റ് –1 സ്കോറിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് 20 ന് മുമ്പ് ഇമെയിലിലൂടെയോ, പോസ്റ്റൽ വഴിയൊ  ഗ്രേഡിന്റെ കോപ്പികൾ ലഭിച്ചിരിക്കേണ്ടതാണ്. അസോസിയേഷൻ ജനറൽ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. വിവരങ്ങൾക്ക്: ജോർജ് ജോസഫ് വിലങ്ങോലിൽ : 817 791 1775. സോണിയ കെ. തോമസ് : 972 765 0308


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN