സാംസ്‌കാരിക വിശേഷങ്ങള്‍

ഹോളി ഫാമിലി മെഡിക്കൽ മിഷൻ അലുമിനി റീയൂണിയൻ 2017 ഹൂസ്റ്റണിൽ

മാർട്ടിൻ വിലങ്ങോലിൽ 2017-07-17 10:26:49am

ഹൂസ്റ്റൺ :  മെഡിക്കൽ മിഷൻ നോർത്ത് അമേരിക്ക ഇന്ത്യയിൽ  സ്‌ഥാപിച്ച വിവിധ ആതുരാലയങ്ങളിൽ   സേവനം ചെയ്തവരുടെയും പൂർവ വിദ്യാർഥികളുടെയും  സംഗമവേദിയായ ഹോളി ഫാമിലി ആൻറ് മെഡിക്കൽ മിഷൻ ഇന്ത്യ അലുമിനി (HFMMIA ) 2017 റീയൂണിയൻ ഹൂസ്റ്റണിൽ സെപ്റ്റംബർ 16 നു നടക്കും.

അമേരിക്കയിലുടനീളമുള്ള  പൂർവ വിദ്യാർഥികളെ ഏകോപിപ്പിച്ചു നടത്തുന്ന ഈ  വൻ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി ഭാരവാഹികൾ  പറഞ്ഞു. അലുമിനി സംഗമത്തിലേക്കു  പൂർവ്വ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായും  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ  ജൂലൈ 31 മുൻപായി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ  അറിയിച്ചു.  

വേദി : 
Techniplex Conference Center and Tuscany Ball Room at Comfort Suites
4820 Techniplex Dr Stafford, TX 77477 
website :http://www.hfmmia.com/

കൂടുതൽ വിവരങ്ങൾക്ക് :
ഏലിയാമ്മ ബേബി (ഹൂസ്റ്റൺ ) : 281 827 5875
ലൂസി ജോസഫ് (ഒക്ലഹോമ സിറ്റി) :  405 410 5418


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN