സാംസ്‌കാരിക വിശേഷങ്ങള്‍

*കലാവേദി കലോത്സവം 2017* കിക്കോഫ് നിർവഹിച്ചു

2017-08-07 05:58:13am

ന്യൂയോർക്ക് : നവംബർ 4  ശനിയാഴ്ച ന്യൂ യോർക്കിൽ അരങ്ങേറുന്ന  *കലാവേദി കലോത്സവം 2017* പരിപാടിയുടെ ക്യാമ്പയിൻ കിക്കോഫ് ന്യൂ യോർക്കിലെ കേരള കിച്ചൻ റസ്റ്റൻറ് ൽ  വച്ച് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് ചെയർമാൻ കളത്തിൽ വർഗീസ്  കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടർ ജോസ് ജേക്കബിന് ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു. കലാവേദി പ്രവർത്തകരടക്കം നിരവധി കലാസ്നേഹികൾ പരിപാടിയിൽ പങ്കെടുത്ത്‌ തങ്ങളുടെ പിന്തുണ അറിയിച്ചു. 

തിരുവനന്തപുരത്ത് , അരുവിക്കരയിൽ പ്രവർത്തിക്കുന്ന മിത്രനികേതൻ സ്കൂളിന് വായനശാല നിർമ്മിക്കുന്നതിന് ധനശേഖരണാർത്ഥമാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 2006 മുതൽ കലാവേദി നടത്തി വരുന്ന **ART 4 LIFE** എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഈ ലൈബ്രറിയുടെ നിർമാണം. എല്ലാ സഹൃദയുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കലാവേദി അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് കലാവേദിഓൺലൈൻ .കോം കാണുക.