സാംസ്‌കാരിക വിശേഷങ്ങള്‍

ടിനു അബ്രഹാം ഡാളസ്സില്‍ പ്രസംഗിക്കുന്നു-ആഗസ്റ്റ് 18, 19, 20 തീയ്യതികളില്‍

പി. പി. ചെറിയാൻ 2017-08-08 10:17:43am

ഡാലസ്: ഹെവൻലി കോൾ മിഷൻ ചർച്ച് വർഷം തോറും നടത്തിവരാറുള്ള സുവിശേഷ കൺവൻഷനിൽ  ഈ വർഷം സുപ്രസിദ്ധ സുവിശേഷ പ്രാസംഗീ കനും ബൈബിൾ പണ്ഡിതനുമായ  പാസ്റ്റർ ടിനു ഏബ്രഹാം മുഖ്യ പ്രാസംഗികനായി പങ്കെടുക്കുമെന്ന് ചർച്ച് ഭാരവാഹികൾ അറിയിച്ചു. 2605 എൽബിജെ ഫ്രീവേയിലുള്ള ഹെവൻലി കാൾ മിഷൻ ചർച്ചിൽ ഓഗസ്റ്റ് 18, 19, 20 തീയതികളിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

18, 19 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരേയും 20 ഞായറാഴ്ച്ച രാവിലെ 10 മുതൽ 12.30 വരേയും നടക്കുന്ന കൺവൻഷനിൽ  ജീസസ് ഈസ് എലൈവ് എന്ന വിഷയത്തെ ആസ്വാദ്യമാക്കിയുള്ള ധ്യാന ചിന്താകളായിരിക്കും ഉണ്ടായിരിക്കുക. യുവാക്കൾക്കുവേണ്ടി 19 ശനിയാഴ്ച്ച രാവിലെ 10 മുതൽ 12 വരെ  പ്രത്യേക യോഗങ്ങളും ഉണ്ടായിരിക്കും. കൺവൻഷനിൽ കടന്ന് വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങൾക്ക്: പാസ്റ്റർ രൺജിത് ജോൺ : 214 422 6208, ബ്രദർ ജേക്കബ് : 214 734 4945


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC