സാംസ്‌കാരിക വിശേഷങ്ങള്‍

ഇന്ത്യ പ്രസ് ക്ലബ് കോൺഫ്രൻസിൽ എം. സ്വരാജും, ഡോ.ചന്ദ്രശേഖരനും പങ്കെടുക്കും

2017-08-09 03:17:55am

ചിക്കാഗോ: അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് അതിരുകളില്ലാത്ത സംഘ ബോധം പകർന്നു തന്ന ഇന്ത്യാ പ്രെസ്സ് ക്ലബ്ബിന്റെ ഏഴാമത് ഇന്റർനാഷണൽ കോൺഫ്രൻസ് ഓഗസ്റ്റ്24 ,25 ,26 തീയതികളിൽ ചിക്കാഗോയിലെ ഇറ്റ്സ്ക്ക ഹോളിഡേ  ഇൻ വച്ച് നടക്കുന്ന മഹനീയ ചടങ്ങിൽ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീക്ഷയുടെ ശബ്‌ദമായ എം സ്വരാജ്‌എത്തുന്നു.  ‌ നിലവിൽ  തൃപ്പൂണിത്തുറ എം ൽ എയാണ് സ്വരാജ്, ഡി  വൈ എഫ് ഐ സ്റ്റേറ്റ്  സെക്രട്ടറി ആയും പ്രവർത്തിക്കുന്നു . അതി ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ നിയമസഭ സമാജികനായ സ്വരാജ്‌ ഒരു വര്ഷത്തിനിടയില് നിയമസഭയിൽ നടത്തിയ ഏറ്റം നല്ല പ്രസംഗങ്ങളിൽ ഒന്ന് സ്വരാജിന്റെയാണ് .  തിരെഞ്ഞെടുപ്പ് കാലത്തു തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളിൽ   ഒട്ടുമിക്കതും പൂർത്തിയാക്കിയ എം ൽ എ യാണ്.  വര്ഷങ്ങളായി അന്യയമായി തന്റെ മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ഉള്ള  ടോൾ പിരിവു നിർത്തലാക്കിയത്‌ വലിയ നേട്ടമായി ജനങ്ങൾ  പറയുന്നണ്ട് .  .കേരളത്തിലെ മിടുക്കന്മാരായ മാധ്യമ പ്രവർത്തകർക്കു അവരുടെ ചോദ്യങ്ങൾക്ക്  വിവേകത്തോടെ സത്യസന്ധമായി  മറുപടി പറയുന്ന പൊതുപ്രവർത്തകരിൽ ഒരാളാണ്  സ്വരാജ് . അസാധാരണമായ  പുസ്തക വായന ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ രാഷ്ട്രീയ പ്രവർത്തകനാണ് ,ബൈബിളിന്റെ ഹൃദയത്തെ സ്പർശിച്ച വായനകൊണ്ട് ബൈബിളിനെ വിശകലനം ചെയ്യുന്നതിൽ അസാധാരണമായ കഴിവ് കാണിക്കുന്ന സ്വരാജിന്റെ വളരെ പ്രശസ്തമായ  ഉദ്ധരണിയുണ്ട്    "നിങ്ങളും കൊല്ലാൻ പാടില്ല ഞങ്ങളും കൊല്ലാൻ പാടില്ല നമ്മൾ ആരും മരിക്കാൻ പാടില്ല നമ്മൾ രാഷ്ട്രീയ പ്രവർത്തനം ആദ ർശല്മകമായി  മുന്നോട്ടു കൊണ്ടു പോകണം ,നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആവർത്തിക്കാ തിരിക്കാൻ  ജാഗ്രത എല്ലാവരും സ്വീകരിക്കണം” 'നിയമത്തിലും സൊഷ്യോയോളജിയിലും   ബിരുദാനന്ദബിരുദം ഉണ്ട്. ജന്മദേശം നിലമ്പൂരാണ്, ഭാര്യ സരിത   മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമനിരൂപകനും ഗവേഷകനും കവിയും ആയ  ഡോ. എൻ. പി. ചന്ദ്രശേഖരൻ ഇന്ത്യ പ്രസ് ക്ലബ് കോൺഫ്രൻസിൽ പങ്കെടുക്കുന്ന 5 മാധ്യമ പ്രവർത്തകരിൽ ഒരാളാണ്  മലയാള പത്രപ്രവർത്തനത്തിൽ 33 വർഷത്തെ പരിചയം. ആദ്യ കാലദൃശ്യമാധ്യമ പ്രവർത്തകരിൽ ഒരാൾ. ദേശാഭിമാനി,  ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ കൈരളി ടി വിയിൽ ഡയറക്ടർ ന്യൂസ് & കറന്റ് അഫയേ‍ഴ്സ്. മികച്ച വാർത്താ അവതാരകനുള്ള 2015ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള അടൂർ ഭാസി പുരസ്കാരം എന്നിവയടക്കം മാധ്യമപ്രവർത്തന മേഖലയിൽ ഒട്ടേറെ ബഹുമതികൾ. കൈരളിടിവിയിൽ അ ന്യോയന്ന്യം എന്ന് മികച്ച അഭിമുഖ പ്രോഗ്രാം  ചെയ്യുന്നു .സൗഹൃദത്തോടെ അഭിമുഖം നടത്തുന്നു എന്നത് ഡോ. ചന്ദ്രശേഖരന്റെ വേറിട്ട രീതിയുടെ അംഗീകാരമായി പ്രേക്ഷകർ കരുതുന്നു .ഡോ. ടി. എം. തോമസ് ഐസക്കിനൊപ്പം എ‍ഴുതിയ വ്യാജസമ്മതിയുടെ നിർമിതിയടക്കം ഒമ്പതു പുസ്തകങ്ങൾ. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മറവി തൻ ഓർമ്മ, എൻബിഎസിന്റെ പച്ചവറ്റുമ്പൊ‍ഴും എന്നീ കവിതാസമാഹാരങ്ങൾ അവയിൽപ്പെടുന്നു. സാഫോയുടെ കവിതകളും പാബ്ലോ നെരൂദയുടെ പ്രണയ കവിതകളും ഉത്തമഗീതത്തിനു നൽകിയ പുനരാവിഷ്കാരവും  ശ്രദ്ധേയം. കവിതയ്ക്ക് ഡോ. അയ്യപ്പപ്പണിക്കർ സ്മാരക പുരസ്കാരമടക്കമുള്ള ബഹുമതികൾ. മാതൃഭൂമി ആ‍ഴ്ചപ്പതിപ്പു മുൻനിർത്തിയുള്ള സാംസ്കാരികപഠനത്തിന് കലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി. നാട് തൃശ്ശൂർ. ഇന്ത്യൻ കോഫീ ഹൗസിന്റെ സ്ഥാപക നേതാവ് എൻ എസ് പരമേശ്വരൻ പിള്ളയുടെയും കെ എൻ ലളിതമ്മയുടെയും മകൻ. ഐകെഎമ്മിലെ സീനിയർ ടെക്നിക്കൽ ഓഫീസർ ഗിരിജയാണ് ഭാര്യ. മകൾ മീര ഗവേഷണവിദ്യാർത്ഥിനിയാണ്.ഈ  കോൺഫ്രൻസിൽ ചന്ദ്രശേഖനൊപ്പം കേരളത്തിലെ  ബഹുകൃഷിമന്ത്രി .സുനിൽകുമാർ,മീഡിയ അക്കാഡമി ചെയർമാൻ  ആർ .എസ്  ബാബു  ,ഷാനി  പ്രഭാകർ (മനോരമ ) അളഗനന്ദ (ഏഷ്യാനെറ്റ്) ,ഉണ്ണികൃഷ്ണൻ (മാതൃഭൂമി ),പി വി തോമസ് (ഡൽഹി )എന്നിവർ പങ്കെടുക്കുന്ന കൺവെൻഷനിൽ പ്രസ് ക്ലബ് പ്രെസിഡെന്റ് ശിവൻ മുഹമ്മ കൺവെൻഷൻ ചെയർമാൻ ജോസ് കണിയാലി സെക്രട്ടറി ജോർജ് കാക്കനാട് ട്രെഷറർ ജോസ് കാടാപുറം വൈസ് പ്രെസിഡെന്റ് രാജു പള്ളത്തു  ജോയിന്റ് സെക്രട്ടറിപി പി ചെറിയാൻ ഇവർ നേതൃത്വം നല്കുന്നു.  ചിക്കാഗോ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഈ കൺവെൻഷൻ ഈടുറ്റ സെമിനാറുകളും  ചർച്ചകളും കൊണ്ട് ധന്യമായിരിക്കും മഹനീയമായ ഈ ചടങ്ങിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC