സാംസ്‌കാരിക വിശേഷങ്ങള്‍

മാത്യു വര്‍ഗീസ്‌ ഫാമിലി കോണ്‍ഫറന്‍സ്‌ ട്രഷറര്‍

ജോര്‍ജ്‌ തുമ്പയില്‍ 2017-08-09 03:19:23am

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിന്റെ അടുത്ത വര്‍ഷത്തെ (2018) ട്രഷററായി മാത്യു വര്‍ഗീസിനെ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത നിയമിച്ചു. കലഹാരി റിസോര്‍ട്ടില്‍ നടന്ന നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സി(2017) ലായിരുന്നു നിരവധി വര്‍ഷങ്ങളിലെ പ്രവര്‍ത്തനമികവിന്‌ അംഗീകാരമായി നിയമനം.

1974ല്‍ ന്യൂയോര്‍ക്കിലെത്തിയ മാത്യു വര്‍ഗീസ്‌ അന്നുമുതല്‍ മാന്‍ഹാട്ടന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമായും തുടര്‍ന്ന്‌ 1977 മുതല്‍ ക്വീന്‍സ്‌/ എല്‍മോണ്ട്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമായും പ്രവര്‍ത്തിച്ചു. ഇക്കാലയളവിലൊക്കെ ഭദ്രാസനത്തിനും ഇടവകയ്‌ക്കും വേണ്ടി പലവിധ സേവനങ്ങള്‍ ചെയ്‌തു. നിരവധി വര്‍ഷങ്ങളായി നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ വിവിധചുമതലകള്‍ വഹിക്കുന്നു.

മലങ്കര അസോസിയേഷന്‍ അംഗം, ഭദ്രാസന അസംബ്ലി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. ഇടവക സെക്രട്ടറി, ട്രഷറര്‍, ഗവേണിംഗ്‌ ബോഡി മെമ്പര്‍ എന്നീ ചുമതലകളിലും സജീവമാണ്‌ മാത്യു വര്‍ഗീസ്‌.
കോട്ടയം പോളിടെക്‌നിക്കില്‍ നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ ഡിപ്ലോമയും തുടര്‍ന്ന്‌ ബ്രൂക്ലിന്‍ പോളിടെക്‌നിക്കില്‍ നിന്ന്‌ എന്‍ജിനീയറിംഗ്‌ ഡിപ്ലോമയും നേടിയിട്ടുണ്ട്‌. ലോക്‌ഡ്‌ മാര്‍ട്ടിന്‍, റേയ്‌തിയോന്‍ എന്നീ കമ്പനികളില്‍ സീനിയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. ജനറല്‍ ഇലക്‌ട്രിക്കല്‍ കമ്പനിയില്‍ സീനിയര്‍ കണ്‍സല്‍ട്ടിംഗ്‌ എന്‍ജിനീയറാണ്‌.

സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി മുത്തൂര്‍ -തിരുവല്ല ഇടവകാംഗവും കാവുംഭാഗം തുണ്ടത്തില്‍ കുടുംബാംഗവുമാണ്‌ മാത്യു വര്‍ഗീസ്‌.