സാംസ്‌കാരിക വിശേഷങ്ങള്‍

തേലപ്പിള്ളില്‍ അനീഷ് ശെമ്മാശ്ശന്‍ വൈദീക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം 2017-08-09 03:25:07am

ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ തേലപ്പിള്ളില്‍ റവ. ഡീക്കന്‍ അനീഷ് സ്കറിയയെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനി വൈദീകനായി അഭിഷേകം ചെയ്തു. ശനിയാഴ്ച രാവിലെ 8 മണിക്ക് അഭി: തിരുമനസ്സിനെ വൈദീകരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥനയും അഭി: തിരുമനസ്സുകൊണ്ട് വി: കുര്‍ബ്ബാനയും അര്‍പ്പിച്ചു. വി: കുര്‍ബ്ബാനമധ്യേ നടന്ന അനുഗ്രഹീതമായ പട്ടംകൊട ശുശ്രൂഷയില്‍ അഭി: തിരുമനസ്സുകൊണ്ട് ബഹു: അനീഷ് ശെമ്മാശ്ശനെ കശ്ശീശ്ശ സ്ഥാനത്തേക്ക് ഉയര്‍ത്തി.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുഞ്ഞുങ്ങള്‍ വൈദീകവൃത്തിയിലേക്ക് കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും വൈദികര്‍ തന്റെ ഇടവകയിലെ വിശ്വാസികളെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനു കൂടുതല്‍ ശ്രമിക്കണമെന്നും വൈദികര്‍ തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാക്കാന്‍ തക്കവണ്ണം വെടിപ്പുള്ളവരായി ജീവിക്കണം എന്നും അഭി: തിരുമേനി ഓര്‍മ്മിപ്പിച്ചു.

പുതുതായി പട്ടം ഏറ്റ ബഹു: പൗലോസ് കശ്ശീശ്ശാക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും അതിനായി തന്റെ മകനെ ഒരുക്കിയ മാതാപിതാക്കള്‍ വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പയേയും ശ്രീമതി ഏലിയാമ്മയേയും അച്ചന്റെ ഭാര്യ ശ്രീമതി മെറിലിനേയും പ്രത്യേകം ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നുവെന്നും തിരുമനസ്സ് അറിയിച്ചു. പട്ടംകൊട ശ്രുശ്രൂഷയില്‍ സെന്റ് ജോണ്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ബഹു: യൂഹാനോന്‍ അച്ചന്‍, സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചന്‍ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി മാത്യു കരുത്തലക്കല്‍ അച്ചന്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ബിനു ജോസഫ് അച്ചന്‍, ന്യൂയോക്ക് ലിന്‍ബ്രൂക്് സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ബിജോ മാത്യൂസ് അച്ചന്‍, ഓസ്റ്റിന്‍ സെന്റ് തോമസ് യാക്കോബായ പള്ളി വികാരി സാക്ക് വര്‍ഗീസ് അച്ചന്‍, അഭി: തിരുമേനിയുടെ സെക്രട്ടറി വര്‍ഗീസ് പോള്‍ അച്ചന്‍ വന്ദ്യ: കുര്യന്‍ കോറെപ്പിസ്‌കോപ്പ തോട്ടുപുറം ചിക്കാഗോ മലങ്കര കത്തോലിക്ക പള്ളി വികാരി ബാബു മഠത്തിപ്പറമ്പില്‍ അച്ചന്‍ എന്നിവര്‍ ശ്രുശ്രൂഷയില്‍ സംബന്ധിച്ചു.

എല്‍മസ്റ്റിലുള്ള ഡിപ്ലോമാറ്റ് ബാന്‍ക്വറ്റ് ഹാളില്‍ നടന്ന അനുമോദനയോഗത്തില്‍ ഇടവകക്കുവേണ്ടി ബഹു: ബികുമോന്‍ അച്ചന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അനുമോദന യോഗം അഭി: തിരുമനസ്സുകൊണ്ട് കല്‍പിച്ച്് സംസാരിച്ച് ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍ ബിനു ജോസഫ് അച്ചന്‍, വര്‍ഗ്ഗീസ് പോള്‍ അച്ചന്‍, സാക് വര്‍ഗീസ് അച്ചന്‍ , കമാന്‍ഡര്‍ . ഡോ: റോയ്, എക്യൂമെനിക്കല്‍ പ്രതിനിധി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പള്ളി സെക്രട്ടറി ജെയ്‌സണ്‍ ജോണ്‍, ട്രസ്റ്റി ശ്രീ. ജോര്‍ജ് കുര്യാക്കോസ്, ഫിലിപ്പ് സ്കറിയ, സാറാമ്മ ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എല്ലാവരുടേയും സ്‌നേഹവും സഹകരണവും തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണെന്നും എന്നും എല്ലാവരും എന്റെ പ്രാര്‍ത്ഥനകളില്‍ ഉണ്ടായിരിക്കും എന്നും പൗലോസ് അച്ചന്‍ തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കുമുള്ള നന്ദി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ യോഗത്തില്‍ അറിയിക്കുകയുണ്ടായി. ജയ്‌സണ്‍ വര്‍ഗീസ് റ്റോബി പൗലോസ് സ്‌റ്റേസി സ്കറിയ കുമാരി വിധു വര്‍ഗീസ് എന്നിവര്‍ കാര്യപരിപാടികള്‍ നിയന്ത്രിച്ചു.
ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.