സാംസ്‌കാരിക വിശേഷങ്ങള്‍

കനേഡിയന്‍ കോണ്‍സുല്‍ ജനറലായി റാണാ സര്‍ക്കാരിന് നിയമനം

പി. പി. ചെറിയാൻ 2017-08-09 10:37:24am

ടൊറന്റോ: സാൻഫ്രാൻസിസ്ക്കോയിലെ കനേഡിയൻ കോൺസുലർ ജനറലയി ഇന്ത്യ–കനേഡിയൻ റാണ സർക്കാരിനെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രം‍‍ഡേവ് നിയമിച്ചു.

യുഎസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരം നടത്തുന്നതിനെ കുറിച്ചു ചർച്ച ചെയ്യുന്ന കനേഡിയൻ എട്ടംഗ ഉന്നതതല സമിതിയിലെ അംഗമായിരിക്കും റാണാ സർക്കാരെന്ന് ലിബറൽ ഗവൺമെന്റ് വ്യക്തമാക്കി.

കാനഡാ– ഇന്ത്യ ബിസിനസ് കൗൺസിൽ മുൻ പ്രസിഡന്റായിരുന്ന റാണായുടെ നിയമനത്തെ സഹർഷം സ്വാഗതം ചെയ്യുന്നതായി കൗൺസിൽ പ്രസിഡന്റും ഏഷ്യ പസഫിക്ക് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റുമായ കാശിറാവു പറഞ്ഞു.

സാൻഫ്രാൻസിസ്കോ കോൺസുലർ ജനറലായി നിയമനം ലഭിക്കുന്ന ആദ്യ ഇന്തോ– അമേരിക്കനാണ് റാണാ സർക്കാർ. നാല് ഇന്ത്യൻ വംശജരായ മന്ത്രിമാരാണു പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേവിന്റെ മന്ത്രിസഭയിലുള്ളത്.

അമർജീറ്റ് സിങ്ങ് ( ഇൻഫ്രാ ട്രക്ചർ ആന്റ് കമ്മ്യൂണിറ്റിസ്) ബർദീഷ് ചംഗർ ( ബിസിനസ് ആന്റ് ടൂറിസം) , ഹർജീത് സിങ് ( നാഷനൽ ഡിഫൻസ്) , നവദീപ് ബെയ്ൻ ( സയൻസ് ആന്റ് ഡവലപ്മെന്റ്) ഇവരെ കൂടാതെ നിരവധി ഇന്ത്യൻ വംശജരും ഗവൺമെന്റിനു സുപ്രധാന ചുമതലകളിൽ നിയമിതനായിട്ടുണ്ട്.