സാംസ്‌കാരിക വിശേഷങ്ങള്‍

അറ്റ്‌ലാന്റയില്‍ മൂന്നാമതൊരു മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം കൂടി

ജോയിച്ചന്‍ പുതുക്കുളം 2017-08-10 02:40:54am

അറ്റ്‌ലാന്റ: പരിശുദ്ധ പരുമല തിരുമേനി പാലക പുണ്യാളനായി നാമഥേയം ചെയ്ത അറ്റ്‌ലാന്റയിലെ മറ്റൊരു പരുമല സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഔദ്യോഗികമായി അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഭാഗമായി അംഗീകരിച്ചു കൊണ്ട് ഇടവക മെത്രാപ്പോലീത്താ കല്‍പ്പന പുറപ്പെടുവിച്ചു. ഇടവകയുടെവികാരിയായി ബഹുമാനപ്പെട്ട ജോണ്‍ കെ വൈദ്യന്‍ അച്ഛനെ നിയമിച്ചു . രണ്ടു പതിറ്റാണ്ടുകളിലേറെയായി അമേരിക്കയില്‍ മലങ്കരസഭയുടെ വൈദീകനായി വിവിധ ഇടവകകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള വൈദ്യന്‍ അച്ചന്‍ പരിശുദ്ധ ബാവ തിരുമേനിയുടെ പ്രത്യേക അനുഗ്രഹ ആശീര്‍വാദങ്ങളോടെയാണ് ഈ ദേവാലയം ആരംഭിച്ചത് . വിശ്വാസികളായി ഈ പള്ളിയിലേക്കു കടന്നുവരുന്ന എല്ലാവര്‍ക്കും പരിശുദ്ധ പരുമല തിരുമേനിയുടെ അനുഗ്രഹ പൂര്‍ണമായ സാന്നിദ്ധ്യം അനുഭവിച്ചയറിയന്‍ കഴിയുന്നുണ്ട് എന്ന് തന്റെ സ്വന്ത അനുഭവ സാക്ഷ്യത്തിലൂടെ വൈദ്യന്‍ അച്ഛന്‍ സന്തോഷാനുഭവം പങ്കിടുന്ന ഈ സന്ദര്‍ഭത്തില്‍ ഉറപ്പിച്ചു പറയുന്നു.

ഇടവക ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം നടന്ന വിശുദ്ധബലി അര്‍പ്പണങ്ങളില്‍ മലങ്കര സഭയിലെ പ്രശസ്ത വൈദീകരായ ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ജോയ് പൈങ്ങോലില്‍, ഫിലിപ്പ് ശങ്കരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ആത്മീയ സംഘടനകളുടെയും സണ്‍ഡേ സ്കൂളിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തങ്ങളില്‍ ഈ വൈദീകര്‍ അങ്ങേയറ്റം സന്തുഷ്ടി പ്രകടിപ്പിച്ചു.

ഈ ഇടവകയുടെ പ്രവത്തനങ്ങളില്‍ സഹകരിക്കുന്ന എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള പ്രത്യേക നന്ദിയും സ്‌നേഹവും ഇടവക ട്രസ്റ്റി തോമസ് ഈപ്പനും സെക്രട്ടറി ദീപക് അലക്‌സാണ്ടറും ഹൃദയ പൂര്‍വം രേഖപ്പടുത്തുകയും വിശ്വാസികളായ എല്ലാവരെയും ഹാര്‍ദ്ദവമായി ഈ ഇടവകയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു. തോമസ് ഈപ്പന്‍ (ട്രസ്റ്റി) അറിയിച്ചതാണിത്.