സാംസ്‌കാരിക വിശേഷങ്ങള്‍

ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ക്കു നേരെ ന്യുജഴ്‌സിയില്‍ അക്രമണം

പി. പി. ചെറിയാന്‍ 2017-08-11 02:52:43am

വുഡ് ബ്രിഡ്ജ് (ന്യുജേഴ്‌സി) : ന്യുയോര്‍ക്ക് കെന്നഡി വിമാനതാവളത്തില്‍ നിന്നും ന്യുജഴ്‌സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ് ബൈക്കുകളിലായി സഞ്ചരിച്ചിരുന്നവര്‍ വാഹനത്തെ വളഞ്ഞു മുഖത്ത് ദൃഷ്ടി ചുരുട്ടി ഇടിക്കുകയും മിനിവാനിന്റെ വിന്‍ഡോകളും മറ്റും തകര്‍ക്കുകയും ചെയ്തതായി വുഡ് റിഡ്ജ് പൊലീസ് ഓഗസ്റ്റ് 9 ന് പറഞ്ഞു.

ഗാര്‍ഡന്‍ റിഡ്ജ് പാര്‍ക്ക് വേയില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. കുടും ബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചു എന്ന് പറഞ്ഞാണ് റെഡ് ലൈറ്റില്‍ നിര്‍ത്തിയിരുന്ന മിനിവാനിനെ ബൈക്ക് യാത്രക്കാര്‍ വളഞ്ഞത്. മൊഹമ്മദ് ഗസന്‍ഫാറും ഭാര്യയും ഒരു വാഹനത്തിലും സഹോദരിയും കുടുംബാംഗങ്ങളും മറ്റൊരു വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്. അക്രമികള്‍ അക്രണം തുടരുന്നതിനിടയില്‍ ഇന്ത്യന്‍സ് എന്നു വിളിച്ചുവെന്നാണ് മൊഹമ്മദിന്റെ പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി കാരണം തിരക്കിയ മൊഹമ്മദിന്റെ മുഖത്ത് ബൈക്ക് യാത്രക്കാരിലൊരാള്‍ ശക്തിയായി ഇടിക്കുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുന്നതിനിടയില്‍ മുഖത്ത് പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇതൊരു വംശീയ ആക്രണംഅല്ലെന്നാണ് പൊലീസ് പറഞ്ഞത്. മൊഹമ്മദിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.