സാംസ്‌കാരിക വിശേഷങ്ങള്‍

ഫൊക്കാനാ കണ്‍വെന്‍ഷന്‍ 18 കിക്കോഫ് ശുഭദായകം

പി ഡി ജോര്‍ജ് നടവയല്‍ 2017-08-11 03:04:59am

ഫിലഡല്‍ഫിയ: ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനുള്ള കിക്കോഫ് ശുഭദായകമായ തിരിനാളമിട്ടു. 46 പേര്‍ ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ച് റിക്കാര്‍ഡിട്ടു.  അടുക്കും ചിട്ടയും ഉത്സാഹവും കഠിനാദ്ധ്വാനവും ഒത്തുചേര്‍ത്ത് 2018ലെ ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഉത്തമ കണ്‍വെന്‍ഷനാക്കുകയാണ് ലക്ഷ്യമെന്ന് കിക്കോഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് തമ്പി ചാക്കോ പ്രസ്താവിച്ചു.

2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയാ വാലീഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫൊക്കാനാ കണ്‍വെന്‍ഷന്‍ 18 അരങ്ങേറുക. ആതിഥേയ സംഘടനകളെ പ്രതിനിധീകരിച്ച് പമ്പാ പ്രസിഡന്റ് അലക്‌സ് തോമസ് യോഗാദ്ധ്യക്ഷനായി. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ സുധാ കര്‍ത്താ, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മോഡി ജേക്കബ്, പ്രോഗ്രാം കോര്‍ഡിറ്റര്‍ ജോര്‍ജ് ഓലിക്കല്‍, ഫൊക്കാനാ വക്താവ് ജോര്‍ജ് നടവയല്‍, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, മുരളീ നായര്‍, ഒര്‍മ പ്രസിഡന്റ് ജോസ് ആറ്റുപുറം, ബാബൂ വര്‍ഗീസ്, തിêവല്ലാ അസ്സോസിയേഷന്‍ പ്രതിനിധി ജോര്‍ജ് ജോസഫ്, കോട്ടയം അസ്സോസിയേഷന്‍ പ്രതിനിധി ജീമോന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

എഴുത്തുകാരായ അശോകന്‍ വേങ്ങശ്ശേരി, നീനാ പനയ്ക്കല്‍, മത സൗഹാര്‍ദ്ദ സമിതി കോ ചെയര്‍മാന്‍ റവ. ഫിലിപ്പ് മോഡയില്‍, ഫീലിപ്പോസ് ചെറിയാന്‍, സുമോദ് നെല്ലിക്കാലാ, ജോണ്‍ പണിക്കര്‍, രാജന്‍ സാമുവേല്‍, തോമസ് പോള്‍, ജോണ്‍ ഏബ്രാഹം, റെയ്ച്ചല്‍ തോമസ്, മറിയാമ്മ ചാക്കോ, മേരീ ഏബ്രാഹം, അനിതാ നായര്‍, ഗ്രേസി ജേക്കബ്, റെജി ജേക്കബ് എന്നിവരും അനവധി സാമൂഹിക പ്രവര്‍ത്തകêം സംബന്ധിച്ചു.  ഫിലി പാര്‍ട്ടി പാലസ്സില്‍ ഒരുക്കിയ രുചിസമൃദ്ധമായ ഡിന്നറോടെയാണ് ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ 18ള്ള കിക്കോഫ് പൂര്‍ത്തിയായത്.

(പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്)