സാംസ്‌കാരിക വിശേഷങ്ങള്‍

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 27-ന് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസില്‍

ജോയിച്ചന്‍ പുതുക്കുളം 2017-08-12 03:32:06am

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷം പാലക്കാട് എം.പി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കൂടാതെ എം സ്വരാജ് എം.എല്‍.എ ആശംസകള്‍ അര്‍പ്പിക്കും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ യോഗത്തില്‍ സംസാരിക്കും.

മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി വൈകുന്നേരം 5.30-നു ഓണസദ്യയോടുകൂടി ആരംഭിക്കും. അതിനുശേഷം പ്രധാന ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പാട്ടപതി, വൈസ് പ്രസിഡന്റുമാരായ ഷിബു വെണ്‍മണി, സ്റ്റീഫന്‍ കിഴക്കേകുറ്റ്, സെക്രട്ടറി റോയി നെടുംചിറ, ട്രഷറര്‍ അജി പിള്ള, ജോ. സെക്രട്ടറി ചെറിയാന്‍ ജേക്കബ്, ജോയിന്റ് ട്രഷറര്‍ ജോര്‍ജ് ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും. ഓണസദ്യയിലേക്കും പൊതുസമ്മേളനത്തിലേക്കും ഏവരേയും സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.