സാംസ്‌കാരിക വിശേഷങ്ങള്‍

ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു

പി. പി. ചെറിയാൻ 2017-08-12 10:57:11am

ലാനയുടെ വളര്‍ച്ചയുടെ പാതയില്‍ മറ്റൊരു നാഴികകല്ല്.

അമേരിക്കയിലെ മലയാളം സ്‌കൂളുകള്‍ പോലെ തന്നെ ഭാഷയുടേയും സാഹിത്യത്തിന്റെയും വളര്‍ച്ചക്കും വികാസത്തിനും വഴി തെളിച്ച സ്ഥാപനങ്ങളാണ് മലയാള ഗ്രന്ഥ ശാലകള്‍. വായനയുടെ വഴികള്‍ പലതായി തിരിഞ്ഞിരിക്കുന്ന ഇന്നത്തെ സൈബര്‍ യുഗത്തിലും പുസ്തകം കയ്യിലെടുത്ത്, താളുകള്‍ മറിച്ച് വായിച്ചാസ്വദിക്കുന്നവരുടെ എണ്ണം കുറവല്ല. അവര്‍ക്ക്, ഗ്രന്ഥശാല വെറുമൊരു പുസ്തകപ്പുരയല്ല, അക്ഷര ദേവത നര്‍ത്തനം ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്.

നാലഞ്ച് പതിറ്റാണ്ട് മുമ്പ് മുതല്‍ അമേരിക്കയിലെ ചില നഗരങ്ങളില്‍ മലയാള ഗ്രന്ഥശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കേരളത്തില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവന്നും, ഇവിടെ വ്യക്തികളില്‍ നിന്ന് സംഭാവനയായി സമാഹരിച്ചും ഗ്രന്ഥശാലകള്‍ സ്ഥാപിച്ച ആദ്യകാല പ്രവര്‍ത്തകരെ ആദരവോടെ സ്മരിക്കുന്നു. ആ ത്യാഗ സമ്പന്നരെ ആദരിച്ച്‌കൊണ്ട്, അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകങ്ങളായ മലയാള ഗ്രന്ഥശാലകള്‍ക്ക് പുരസ്‌ക്കാരം നല്‍കി ലാന ആദരിക്കുന്നു. ഗ്രന്ഥശാലയുടെ വിവരങ്ങള്‍ ഓഗസ്റ്റ് 30 നകം അറിയിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

വിവരങ്ങള്‍: 1. ഗ്രന്ഥ ശാലയുടെ പേര്, 2. Patron (മേല്‍ നോട്ടം വഹിക്കുന്ന സ്ഥാപനം), 3. സ്ഥാപിച്ച വര്‍ഷം, 4. പുസ്തകങ്ങളുടെ എണ്ണം, 5. അമേരിക്കയിലുള്ള മലയാളി സാഹിത്യകാരന്‍മാരുടെ പുസ്തകങ്ങളുടെ എണ്ണം, 6. ഗ്രന്ഥ ശാലയുടെ മുഖ്യ പ്രവര്‍ത്തകര്‍, 7. ഗ്രന്ഥശാലയുടെ പ്രതിനിധിയായി ലാനാ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍. പേര്, ഫോണ്‍, ഇ-മെയില്‍.

വിവരങ്ങള്‍ അറിയിക്കേണ്ട അഡ്രസ്സ്: email- jmathews335@gmail.com. or- 64 Leroy Ave, Valhalla, NY- 10595

എക്‌സിക്യൂട്ടീവ് കമ്മിററിക്കുവേണ്ടി ജോസ് ഗെഹാലില്‍ (പ്രസിഡന്റ്)- 972 666 8685, J മാത്യൂസ് (സെക്രട്ടറി)- 914 450 1442, ജോസെന്‍ ജോര്‍ജ് (ട്രെഷറര്‍)- 469 767 3208.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC