സാംസ്‌കാരിക വിശേഷങ്ങള്‍

ഡബ്ല്യൂ. എം. സി. സ്ട്രാറ്റജി ഫോറം പ്രസിഡന്റ് സാബു ജോസഫിന് ഡാലസില്‍ സ്വീകരണം നല്‍കി

ജിനേഷ് തമ്പി 2017-10-09 02:31:35pm

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ സ്ട്രാറ്റജിക് ഫോറം പ്രസിഡണ്ട് സാബു ജോസഫ് സി. പി. എയ്ക്ക് ഡാളസിലെ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഊഷ്മളമായ സ്വീകരണം നല്‍കി ആദരിച്ചു.

പ്രൊവിന്‍സുകളുടെ പ്രവര്ത്തന ശൈലികള്‍ മനസ്സിലാക്കുവാനും ഭാവി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജം പകരനുമാണ് ഫെഡറല്‍ റിസേര്‍വ് ബാങ്ക് ഓഫീസര്‍ കൂടിയായ ശ്രീ സാബു ഡാലസില്‍ എത്തിയത്. മറ്റു പ്രൊവിന്‍സുകളും താന്‍ റീജിയന്‍ പ്രസിഡണ്ട് ശ്രീ പി. സി. മാത്യു, ചെയര്‍മാന്‍ ശ്രീ ജോര്‍ജ് പനക്കല്‍ എന്നിവരോടൊപ്പം സന്നര്‍ശിക്കുമെന്നു ശ്രീ സാബു പറഞ്ഞു.

അടുത്ത കാലത്ത് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്‌സിന്റെ പ്രവര്‍ത്തങ്ങള്‍ സ്ലാഖനീയമാണെന്നു മാത്രമല്ല ഏവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരേണ്ടതാണെന്നും അതിനായി തന്റെ എല്ലാ സഹായ സഹകരണവും ഉണ്ടാവും എന്നും അദ്ദഹം പറഞ്ഞൂ. ലോകത്തിലെ ഏറ്റവും വലിയ മലയാളീ വലയമാണ് വേള്‍ഡ് മലയാളീ കോണ്‍സില്‍ എന്നും നമുക്ക് സ്‌നേഹത്തിലൂടെയും സഹോദര്യത്തിലൂടെയും മാത്രമേ വിജയിക്കുവാന്‍ സാധിക്കുകയുളളു എന്നും യോഗം വിലയിരുത്തി. അടുത്ത വര്ഷം ന്യൂ ജേഴ്സിയില്‍ അരങ്ങേറുന്ന ഗ്ലോബല്‍ കോണ്ഫറന്‌സിന്റെ വിജയത്തിനായും ഏവരുടേയും സഹകരണം കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ശ്രീ സാബു അഭ്യര്ത്ഥിച്ചു.

പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് അബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വേള്‍ഡ് മലയാളി കോണ്‍സിലിനു സപ്പോര്‍ട്ട് നല്‍കിയ ഏവരെയും സഹകരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചു. ചടങ്ങില്‍ ബിസിനസ് ഫോറം പ്രസിഡണ്ട് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ പ്രോവിന്‌സിനുവേണ്ടി ശ്രീ സാബുവിനെ പൊന്നാട ചാര്‍ത്തി തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു. ഫിലാഡല്ഫിയയില്‍ കഴിഞ്ഞ വര്ഷം നടന്ന റീജിയന്‍ ബയണിയല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ കൂടിയായിരുന്ന ശ്രീ സാബുവിന്റെ സമര്‍പ്പണ ബോധത്തോടുള്ള പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഈ ആദരവെന്നു റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകം പറഞ്ഞൂ.

ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍ ബെന്നി ജോണ്‍, സോണി സൈമണ്‍, രാജു വി. വര്ഗീസ് മുതലായവര്‍ പ്രസംഗിച്ചു. പ്രൊവിന്‍സ് വൈസ് ചെയര്‍ ഷേര്‍ലി ഷാജി നീരക്കല്‍ സ്വാഗതവും ട്രഷറര്‍ ജേക്കബ് എബ്രഹാം കൃതജ്ഞതയും പ്രകാശിപ്പിച്ചു.