സാംസ്‌കാരിക വിശേഷങ്ങള്‍

കൈരളി ടിവി യൂ എസ് എ പ്രഥമ കവിത പുരസ്‌കാരം ഗീത രാജന്

Jose Kadapuram 2017-10-10 02:07:34am

ന്യൂയോർക് :ഇരുപതു വർഷത്തെ  പ്രവർത്തന മികവുള്ള അമേരിക്കയിലെ സാഹിത്യ സംഘടനകളുടെ സംഘടന ആയ ലാന യുടെ(ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) നാഷണൽ കോൺഫ്രസിൽ വച്ച് അമേരിക്കൻ മലയാളീ എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ച ഏറ്റവും മികച്ച കവിതക്കുള്ള കൈരളി ടി വി  യുടെ പ്രഥമ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി ശ്രീമതി ഗീത രാജന്റെ ക്യാൻവാസ് എന്ന് കവിത നേടി . ലാനയുടെ കോണ്ഫ്രന്സിന്റെ മഹനീയ മായ വേദിയിൽ വച്ച് ലാന യുടെ ജനറൽ സെക്രട്ടറി ജെ മാത്യൂസ് ഫലകവും ക്യാഷ് അവാർഡും നല്കി . തദവസരത്തിൽ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ടാജ് മാത്യു  എഴുത്തുകാരി പ്രൊഫ . ഡോക്ടർ എൻ പി ഷീല ,പ്രിൻസ് മർക്കോസ് , കൈരളി ടി  വി യൂ എസ് എ പ്രതിനിധി ജോസ് കാടാപുറം , ജേക്കബ് മാനുവൽ എന്നിവർ സന്നിഹിതരായിരുന്നു . ജീവത സ്വാതത്ര്യത്തിന്റെ ആകാശത്തിൽ തിരയുന്നത്എന്താണ്?!  മനുഷ്യർ തേടുന്നതുപോലെ  മണ്ണും മരങ്ങളും പുഴയും തേടുന്നു.അസാധാരണമായ ബിംബ സാനിധ്യം കൊണ്ട് സമ്പൂഷ്ടമായ കവിത  സ്വാതത്ര്യത്തിന്റെ സമസ്യ ക്യാൻവാസിൽ ഒതുക്കി നിർത്താൻ പറ്റുന്ന നിറക്കൂട്ടുകളല്ലായെന്നു ഓർമിപ്പിക്കുന്ന കവിത. കൈരളിടിവി യൂ എസ് എ  കവിതക്കുള്ള പ്രഥമ അവാർഡ് "ക്യാൻവാസിന്"-തന്നെ നല്കാൻ വിധികർത്താക്കൾ തീരുമാനിക്കുകയായിരുന്നു . കവയത്രി ഗീത രാജൻ സൗത്ത് കരോലിനയിലെ താമസിക്കുന്ന  സ്കൂൾ അദ്ധ്യാപികയാണ് 

ക്യാന്‍വാസ് 

വര്‍ണ്ണങ്ങള്‍ നിറച്ച ക്യാന്‍വാസില്‍
നിന്നും പറന്നു പോകുന്നുണ്ട്
സ്വാതന്ത്ര്യത്തിന്റെ ആകാശത്തില്‍ 
ഇണയെ തേടിയൊരു പക്ഷി...!!

ഇറങ്ങി നടന്ന മരം തിരയുന്നു
ഈർപ്പം നിറഞ്ഞ മണ്ണ് 
ആഴത്തിലോടിയ വേരുകളെ
പച്ചപ്പ്‌ നിറഞ്ഞ കുപ്പായത്തെ...!!

ഞെട്ടിയുണർന്ന പുഴ 
കണ്ടദിക്കിലേകി ഒഴുകിത്തു ടങ്ങി 
..കടലിന്റെ മണം പിടിച്ചു

'അല്ല പിന്നെ... ഈ കാന്‍വാസില്‍
ഒതുക്കി നിര്‍ത്താന്‍ ഞങ്ങള്‍
എന്താ നിന്റെ ചായ്ക്കൂട്ടോ'
എന്നൊരു ചോദ്യവും...!!

ഒഴിഞ്ഞു തീര്‍ന്ന ക്യാന്‍വാസില്‍ 
ചായക്കൂട്ടുകള്‍ തേടി ഞാനും
നിറങ്ങളില്ലാതെ നീയും 
വരകളില്ലത്ത ചിത്രം പോലെ!!