സാംസ്‌കാരിക വിശേഷങ്ങള്‍

ഫൊക്കാന കൺവൻഷൻ വൻ വിജയമാകും: സുധാ കർത്ത

2017-10-10 06:18:30am

ന്യൂജേഴ്‌സി: 2018  ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ  നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷൻ വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി കൺവൻഷൻ നാഷണൽ  കോർഡിനേറ്റർ സുധാ കർത്ത അറിയിച്ചു. നോർത്ത് അമേരിക്കയിലെ മലയാളികളുടെ മുപ്പത്തിയഞ്ചു വർഷത്തെ സാംസ്കാരിക ജീവിതത്തിലെ നിറസാന്നിധ്യമാണ് ഫൊക്കാന. അതുകൊണ്ട് തന്നെ ഫൊക്കാനയുടെ എല്ലാ കൺവൻഷനും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ  നടന്ന കൺവൻഷനുകൾ  നൽകിയ വിജയം ഫൊക്കാന പ്രവർത്തകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. ഫിലഡൽഫിയയിലും കൺവൻഷൻ ചരിത്രം തിരുത്തിക്കുറിക്കുമെന്നു സുധാ കർത്ത പറഞ്ഞു.
 
ഫൊക്കാനയുടെ സജീവ പ്രവർത്തകനായ  സുധാ കർത്ത  ഇരുപത് വർഷമായി അമേരിക്കൻ സാംസ്കാരിക രംഗത്തെ അറിയപ്പെടുന്ന മുഖമാണ്. 2008ൽ ഫൊക്കാനയുടെ ജനൽ സെക്രട്ടറി ആയി ഫിലഡൽഫിയ കണ്‍വൻഷന്‍റെ നേതൃത്വത്തിൽ തിളങ്ങി നിന്ന സുധാ കർത്ത ഒൗദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാർമികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ്. എട്ടു വർഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റി ബോർഡിൽ അംഗമായും സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. 

2012ൽ വാഷിംഗ്ടണ്‍ ഡിസിയിൽ നടന്ന ഹിന്ദു കണ്‍വൻഷന്‍റെ (കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക) ജനറൽ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ ട്രസ്റ്റി ബോർഡ് അംഗം. 2014ൽ നടന്ന നായർ കണ്‍വൻഷന്‍റെ (എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക) ജനൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം ഇപ്പോൾ ഉപദേശക സമിതി അംഗമായും തുടരുന്നു. ഫിലഡൽഫിയയിൽ പമ്പ ,ട്രൈ സ്റ്റേറ്റ് കേരള ഫോറം, എൻഎസ്എസ് പെൻസിൽവനിയ തുടങ്ങി വിവിധ മലയാളി സംഘടനകളുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് സുധാ കർത്ത. 

കൗൺസിൽ  ഓഫ്  ഇന്ത്യൻ ഓർഗനൈസേഷൻസ്  ചെയർമാൻ ആയും നാഷണൽ  ഫെഡറേഷൻ ഓഫ്  ഇന്ത്യൻ  അസ്സോസിയേഷൻസ് ആർ വി പി ആയും സേവനം അനുഷ്ഠിക്കുന്നു. മേയേഴ്സ്  കമ്മിഷൻ  ഓൺ  ഏഷ്യൻ  അഫയേഴ്‌സ് മുൻ മെമ്പർ, ഡി എ  അഡ്വൈസറി  ബോർഡ് മെമ്പർ, പോലീസ്  കമ്മീഷണേഴ്‌സ്   അഡ്വൈസറി  ബോർഡ് മെമ്പർ, രണ്ടു തവണ ഏഷ്യൻ  ഫെഡറേഷൻ  ഓഫ്  പെൻസിൽവാനിയ ചെയർമാൻ, ആറു വർഷം ടാക്സ്  ഏജന്റ് ഫോർ  കോമൺവെൽത്  ഓഫ് ഫിലഡൽഫിയ, പതിനെട്ടു വർഷമായി അകൗണ്ടിങ് മേഖലയിലും സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സുധ കർത്ത ഫൊക്കാനയ്ക്ക് ലഭിച്ച മികച്ച നേതാവാണ്. പുതിയ ആശയങ്ങളും സമൂഹ നന്മയ്ക്ക്  ഉതകുന്ന പദ്ധതികളും  നടപ്പിലാക്കുന്ന തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിക്ക് നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ പരമാവധി പിന്തുണ നേടിയെടുക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് സുധാ  കർത്താ പറഞ്ഞു.

ഫൊക്കാന കൺവൻഷന്റെ നാഷണൽ കോർഡിനേറ്റർ ആയുള്ള പ്രവർത്തനത്തിന് സുധ കർത്തയ്‌ക്ക്‌ പ്രസിഡന്റ്  തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് ,ട്രഷറർ ഷാജി വർഗീസ്, കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ പൂർണ്ണ പിന്തുണയും, കൺ വൻഷൻ വിജയിപ്പിക്കുവാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു .