സാംസ്‌കാരിക വിശേഷങ്ങള്‍

കനേഡിയന്‍ മാര്‍ത്തോമാ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷ ഒക്‌ടോബര്‍ 21 ന്

സന്തോഷ് ഏബ്രഹാം 2017-10-10 06:24:11am

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ടൊറൊന്റൊയില്‍ ഉള്ള പുതിയ ദേവാലയത്തിന്റെ 2017 ഒക്‌ടോബര്‍ 21 ശനിയാഴ്ച 4 മണിക്ക് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മീകത്തിലും അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തീയോഡോഷ്യസ്
എപ്പിസ്‌കോപ്പാ(മുംബൈ ഭദ്രാസനം) അഭിവമ്പ്യ ഡോ.ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ (നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനം) സഹ കാര്‍മ്മീകത്തിലും നടത്തപ്പെടുന്നതാണ്.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത അഭിവമ്പ്യ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തീയോഡോഷ്യസ് എപ്പിസ്‌കോപ്പാ (മുംബൈ ഭദ്രാസനം) അഭിവന്ദ്യ ഡോ.ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ (നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനം) കൂടാതെ സീറോ-മലബാര്‍ സഭ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ പിതാവും
മുന്‍ വികാരിമാരും എക്യൂമെനിക്കല്‍ സഭകളിലെ പട്ടക്കാരും ഇടവക ജനങ്ങളും
സംബന്ധിക്കുന്നു. പൊതുസമ്മേളനത്തില്‍ Federal Minister Janas Philpott( Ministry of indegenous Services) Helena Jaczek(MPP Oakridge Markham), city Mayer Justin Altman, Rickupton(ward 4 councilor) തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സ്‌നേഹവിരുന്ന് നല്‍കുന്നതാണ് 2017 ഒക്‌ടോബര്‍ 22-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് അഭിവമ്പ്യ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിയുടെ നേതൃത്വത്തില്‍ വി.കുര്‍ബ്ബാന അനുഷ്ഠിക്കുകയും 30 കുട്ടികള്‍ക്ക് ആദ്യ കുര്‍ബ്ബാന സ്വീകരണവും നല്‍കുകയും ചെയ്യുന്നതാണ്. കൂദാശകര്‍മ്മത്തിലും പൊതുസമ്മേളനത്തിലും സ്‌നേഹവിരുന്നിലും ഏവരുടേയും സാന്നിധ്യവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഷിബു ശാമുവേല്‍ (905 472 4191, 647 294 8796)